സ്വഹാബി നിന്ദ, C. ഹംസയും E.K സുന്നികളും

കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയാണ് E.K സമസ്ത. അവരുടെ വാദ പ്രകാരം അഹലുസ്സുന്നയുടെ കേരളത്തിലെ യഥാർഥ പ്രതിനിധാനം.എന്ന് വച്ചാൽ ശീഈസം പോലുള്ള ബിദഈ കക്ഷികളുടെ കണ്ഠ കോടാലിയാവേണ്ടവർ.

ഖേദകരമെന്ന് പറയട്ടെ അവരുടെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രത്തിൽ നേരത്തെ ശീഈസത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരക് സി.ഹംസയെ പങ്കെടുപ്പിക്കാത്ത ഒരൊറ്റ ബിരുദദാന സമ്മേളനവും നടത്താൻ പറ്റാത്തത്ര എന്തു ഗതികേടാണ് അവർക്ക് വന്നു ഭവിച്ചത് എന്ന് ഒരു പിടിയും കിട്ടുന്നില്ല.

സി. ഹംസ സുന്നി ആയിട്ടുണ്ടത്രെ!

സുന്നികളുടെ ഇടയിൽ, സ്വത്വം വെളിപ്പെടുത്താൻ പാടില്ലാ എന്നത്, ശീഈ മതത്തിന്റെ മൗലിക തത്വമാണ്. താൻ ശാഫിഈ സുന്നിയാണ് എന്നേ പറയാവൂ എന്നാണ് തത്വം.

ഹംസ ശീഈസം കയ്യൊഴിഞ്ഞത് ശരിയാണെങ്കിൽ താൻ പ്രചരിപ്പിച്ച പിഴച്ച വാദങ്ങൾ പിൻവലിക്കുകയും, തിരുത്തി മാലോകരോട് വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ പ്രാവശ്യമെങ്കിലും സമസ്തയുടെ ഉത്തരവാദപ്പെട്ടവർ ഹംസയെക്കൊണ്ട് അത് ചെയ്യിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഹംസ മലയാളികളിൽ ശീഈസത്തിന് ചെയ്ത സേവനങ്ങളുടെ ഒരു സാമ്പിൾ

ടിയാൻ മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച ഒരു ശീഈ കാളകൂടമാണ് ” രക്ത സാക്ഷ്യം ” എന്ന പുസ്തകം, അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.

വ്യക്തമായ സ്വഹാബി നിന്ദ കുത്തി നിറച്ച ശുദ്ധ ശീഈ കാള മൂത്രമാണ് പ്രസ്തുത ഗ്രന്ഥം ഒന്ന് ഓടിച്ചു നോക്കുന്നവർക്കത് എളുപ്പം കണ്ടെത്താം.

മഹാന്മാരായ സ്വഹാബിമാരെ പറ്റി ആ ഗ്രന്ഥത്തിൽ തട്ടിവിട്ടതിന്റെ ഏതാനും ഉദാഹരണങ്ങൾ കാണുക:

ബദറിലും ഉഹ്ദിലും ഹുനൈനിലും പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചവരാണ് മൂന്നാമത്തെ വിഭാഗം. പ്രവാചകനുമൊത്ത് സ്വദേശം വെടിഞ്ഞു പാലായനം ചെയ്തിട്ടുള്ളവരാണെന്ന മഹത്വവും അവർക്കുണ്ട്. പ്രവാചകൻറെ സാന്നിധ്യവും സഹവാസവും അനുഭവിച്ച അനുഗ്രഹീതരാണവര്‍.

മനശ്ചാഞ്ചല്യ ലേശമന്യേ അവർ മുആവിയയുടെ ഹരിത കൊട്ടാരത്തിലെത്തി അവനവന്‍റെ ഉപജീവനോപാധികൾ ഉറപ്പുവരുത്തുകയും സുരക്ഷിതമാക്കുകയും ചെയ്തു. അവർക്കു .മുടങ്ങാതെ സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അബുദ്ദർദാഅ്, അബൂഹുറയ്റ, അബൂമൂസ എന്നിവർക്കു ഹദീസ് നിവേദനത്തിന് കമ്മീഷൻ നിശ്ചയിക്കപ്പെട്ടു. ഹദീസൊന്നിന് ഒരു ദീനാർ വീതമായിരുന്നുവത്രേ കമ്മീഷൻ!

പ്രവാചകൻറെ സന്തതസഹചാരിയും ഹദീസ് ശാസ്ത്രത്തിൽ വിദഗ്ധനുമായ ഒരു സഹാബി ആയിരുന്നു അബൂഹുറൈറ, ഉമവികളുടെ കൊട്ടാരത്തിൽ ഉയർന്ന പരിഗണനയും പദവിയുമാണ് അദ്ദേഹം അലങ്കരിച്ചിരുന്നത്. (രക്തസാക്ഷ്യം പേജ് 39).

മറ്റൊരിടത്ത് അദ്ദേഹം തന്നെ പറയുന്നത് കാണുക:

സുപ്രസിദ്ധ സ്വഹാബികളിൽ പലരും മുആവിയയുടെ ഹരിത കൊട്ടാരത്തിനു ചുറ്റും ബൈത്തുൽമാലിൽ കണ്ണും നട്ട് കഴിയുകയാണ്. (രക്തസാക്ഷ്യം പേജ് 42).

വീണ്ടും കാണുക.

അബൂഹുറയ്റ, അബൂമൂസ, ശുറൈഹ്, അബുദ്ദർദാഅ് എന്നിവരെപ്പോലെ ഇസ്ലാമിക വിപ്ലവത്തിൽ നല്ലകാലത്ത് ഉജ്ജ്വലമായി ശോഭിച്ചിരുന്ന മഹദ്‌വ്യക്തിത്വങ്ങൾ പലരും അക്രമത്തിന്‍റെയും ക്രൂരതയുടെയും മലിന ഹസ്തങ്ങള്‍ പിടിച്ചു പ്രതിജ്ഞ ചെയ്തിരിക്കുകയാണ് വയറുകൾ തടിച്ചുവീർത്തു. (രക്തസാക്ഷ്യം പേജ് 78).

കണ്ടോ ചേകനൂരിസത്തിന്റെ വേരുകൾ?

ഇക്കാര്യം നേരത്തെ കണ്ടെത്തി വ്യക്തമാക്കിയ മഹാനാണ് ഡോ. മുസ്തസ്സിബാഈ ( رحمه الله ).

ഇതിലൊന്നും യാതൊരു അതിശയവുമില്ല, കാരണം പ്രവാചകരുടെ വഫാത്തിനു ശേഷം “അബൂബക്കർ (റ), ഉമർ(റ), ഉസ്മാൻ(റ), തുടങ്ങി ഖുലഫാഉർറാശിദുകൾ ഉൾപ്പെടെയുള്ള സ്വഹാബിമാർ കാഫിറുകളും മുര്‍തദ്ദുകളുമായി എന്ന് ആധികാരികമായി വിശ്വസിക്കുന്ന വിഭാഗമാണ് ശിയാക്കൾ”. ശീഈമതത്തെപ്പറ്റി ശരിയായ വിധത്തിൽ വല്ലാതെയൊന്നും മലയാളത്തിൽ വരാത്തതിനാൽ ഒരു പക്ഷേ, പലർക്കും ഇതൊന്നും തിരിഞ്ഞു കൊള്ളണമെന്നില്ല. മലയാളത്തിൽ വന്നിട്ടുള്ള ഒരു പുസ്തകത്തിൽ മാത്രം കുത്തിനിറച്ച കാളകൂടമാണ് മേൽ ഉദ്ധരണികളിൽ ഉദ്ധരണികൾ.

തന്റെ പരിഭാഷാ ഗ്രന്ഥങ്ങളിൽ, മൂല ഗ്രന്ഥത്തിന്റെ ഇരട്ടി അടിക്കുറിപ്പ് എഴുതാൻ മാത്രം സമർഥനായ, ഹംസ പക്ഷെ, സ്വഹാബത്തിനെ അവഹേളിക്കുന്ന ഈ കാള മൂത്രത്തിന് ഒരടിക്കുറിപ്പു പോലും കുറിച്ചിട്ടില്ല എന്നതാണ് അതിശയം.

ഇന്നും മാർക്കറ്റിൽ വിറ്റഴിക്കപ്പെടുന്ന ഈ ക്ഷുദ്ര കൃതി മലയാളിക്ക് പരിചയപ്പെടുത്തിയ ഈ സി.ഹംസ ജാമിഅ നൂരിയ്യാ സമ്മേളനത്തിൽ എല്ലാ വർഷവും സൽക്കരിക്കപ്പെടുന്നത് പോലെ ഈ വർഷവും സൽക്കരിക്കപ്പെടുന്നുണ്ട്, ഇതുവരെ പിഴച്ച ശീഈസത്തെ പറ്റിയോ, അവരുടെ ഗൂഢ തന്ത്രങ്ങളെ പറ്റിയോ, താനെന്തു കൊണ്ട് ആ വഴി കെട്ട സരണി ഒഴിവാക്കി എന്നോ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. അതിനാൽ ഈ പ്രാവശ്യമെങ്കിലും അദ്ദേഹം അതെല്ലാം വ്യക്തമാക്കുമെന്നും, തന്റെ തെറ്റുകൾ സ്വയം ഏറ്റ് പറയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

അതിന് സമസ്ത പണ്ഡിതന്മാർ ഹംസയെ നിർബന്ധിക്കുമെന്നും.

ബഹറിൽ മുസ്വല്ല വിരിച്ച് നമസ്ക്കാൻ പറ്റിയെങ്കിലോ എന്നും ഒരാൾക്ക് ആഗ്രഹിക്കാമല്ലോ.

Facebook Comments