ശ്രീ. KT ജലീൽ, അല്ലാഹുവിന്റെ സ്വർഗം മംഗളാ എക്സ്പ്രസല്ല

മുഅ്മിൻ (ഇസ്‌ലാം അംഗീകരിച്ച സത്യവിശ്വാസി) അല്ലാത്തവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ഇത് ഇസ്‌ലാമിന്റെ ഖണ്ഡിതമായ തത്വമാണ്. അല്ലാതെ താങ്കൾ എഴുന്നള്ളിച്ചത് പോലെ ലീഗിന്റെ സങ്കുചിത രാഷ്ട്രീയ നിലപാടല്ല.

ലീഗ് വിരോധവും, രാജഭക്തിയും ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളെപ്പോലും നിഷേധിക്കാൻ താങ്കളെ ഉദ്യുക്തനാക്കുന്നുണ്ടെങ്കിൽ ആ പൂതി നടപ്പില്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.

മുഹമ്മദ് നബി (സ) യുടെ ആഗമനത്തോടെ ഖുർആനിലും മുഹമ്മദ് നബിയിലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഒരു വ്യക്തിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല എന്നും, അവരുടെ സങ്കേതം നരകമാണെന്നും, വ്യക്തമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട കാര്യമാണ്.

അല്ലാഹു പറയുന്നത് കാണുക:

 

قَالَ اللَّهُ تَعَالَى: {إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَنْ يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَنْ يَتَّخِذُوا بَيْنَ ذَلِكَ سَبِيلًا. أُولَئِكَ هُمُ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا. وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ وَلَمْ يُفَرِّقُوا بَيْنَ أَحَدٍ مِنْهُمْ أُولَئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ وَكَانَ اللَّهُ غَفُورًا رَحِيمًا }- النِّسَاءُ: 150-152

 

അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും നിഷേധിക്കുകയും അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കുകയും ഞങ്ങള്‍ചിലരില്‍ വിശ്വസിക്കുകയും ചിലരില്‍ അവിശ്വസിക്കുകയും ചെയ്യുന്നുവെന്ന് പറയുകയും നിഷേധത്തിനും വിശ്വാസത്തിനും മധ്യേ ഒരു മാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവരത്രെ ശരിയായ കാഫിറുകൾ. കാഫിറുകൾക്കു വേണ്ടി നാം അവരെ നിന്ദിതരും നികൃഷ്ടരുമാക്കുന്ന ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത്. നേരെമറിച്ച്, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കു നാം അവരുടേതായ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും ദയാപരനുമല്ലോ.- (സൂറത്തുന്നിസാഅ്: 151-152).

ദൈവത്തിലും ദൈവദൂതന്മാരിലും വിശ്വസിക്കാത്തവര്‍, ദൈവത്തില്‍ വിശ്വസിക്കുന്നവരെങ്കിലും ദൈവദൂതന്മാരെ നിഷേധിക്കുന്നവര്‍, ദൈവദൂതന്‍മാരില്‍ ചിലരെ വിശ്വസിക്കുന്നുവെങ്കിലും ചിലരെ നിഷേധിക്കുന്നവര്‍, ഈ മൂന്ന് തരക്കാരും സത്യനിഷേധത്തില്‍ തുല്യരാണെന്ന് സാരം. അവരില്‍ ആരുടെയും നിഷേധത്തെക്കുറിച്ച്

അശേഷം സംശയത്തിനവകാശമില്ല.

അതായത്, അല്ലാഹുവെ അംഗീകരിക്കുകയും അവന്‍ അയച്ച എല്ലാ ദൂതന്മാരെയും പിന്തുടരുകയുംചെയ്തവര്‍ മാത്രമേ പ്രതിഫലാര്‍ഹരാവുന്നുള്ളൂ. അവര്‍ ഏതു തോതില്‍സല്‍ക്കര്‍മമനുഷ്ഠിച്ചുവോ ആ തോതനുസരിച്ച് പ്രതിഫലം ലഭിക്കും. അല്ലാഹുവിന്റെ ഏകദൈവത്വത്തെ അംഗീകരിക്കാത്തവരോ അവന്റെ വക്താക്കളില്‍ ചിലരെ സ്വീകരിച്ച് മറ്റു ചിലരെ തിരസ്‌കരിച്ചവരോ ആയ ജനങ്ങള്‍ദൈവധിക്കാരികളാണ്. അവരുടെ കര്‍മങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിഫലത്തിന്റെ പ്രശ്‌നം തന്നെ ഉദ്ഭവിക്കുന്നില്ല. അവരുടെ കര്‍മങ്ങള്‍ ദൈവദൃഷ്ടിയില്‍നിയമസാധുത ഇല്ലാത്തതാണെന്നതുതന്നെ കാരണം.-(തഫ്ഹീമുൽ ഖുർആൻ).

 

ഇനി പ്രവാചകൻ (സ) പറയുന്നത് നോക്കൂ:

 

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ « وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِى أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِىٌّ وَلاَ نَصْرَانِىٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِى أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ ».- رَوَاهُ مُسْلِمٌ: 403

 

മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെയാണ് സത്യം: ജൂതനാകട്ടെ, ക്രിസ്ത്യാനിയാകട്ടെ ഈ ഉമ്മത്തിലെ ആരുമാകട്ടെ എന്നെക്കുറിച്ച് കേൾക്കുകയും എന്നിട്ട് ഞാൻ ഏതൊന്നുമായാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിൽ വിശ്വസിക്കാതെ മരിച്ചുപോവുകയും ചെയ്താല്‍ അവൻ നരകാവകാശിയാണെന്നതിൽ സംശയമില്ല.-

(മുസ്ലിം: 403).

മുഅ്മിനല്ലാത്തവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് തന്നെ നബി (സ) പഠിപ്പിക്കുന്നത് കാണുക.

 

عَنْ أَبِي هُرَيْرَةَ، قَالَ: شَهِدْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ خَيْبَرَ فَقَالَ، يَعْنِي لِرَجُلٍ يَدَّعِي بِالْإِسْلَامِ: « هَذَا مِنْ أَهْلِ النَّارِ ». فَلَمَّا حَضَرْنَا الْقِتَالَ قَاتَلَ الرَّجُلُ قِتَالًا شَدِيدًا، فَأَصَابَتْهُ جِرَاحَةٌ، فَقِيلَ: يَا رَسُولَ اللهِ، الرَّجُلُ الَّذِي قُلْتَ لَهُ: إِنَّهُ مِنْ أَهْلِ النَّارِ، فَإِنَّهُ قَاتَلَ الْيَوْمَ قِتَالًا شَدِيدًا، وَقَدْ مَاتَ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: « إِلَى النَّارِ ». فَكَادَ بَعْضُ النَّاسِ أَنْ يَرْتَابَ، فَبَيْنَمَا هُمْ عَلَى ذَلِكَ إِذْ قِيلَ: فَإِنَّهُ لَمْ يَمُتْ، وَلَكِنْ بِهِ جِرَاحٌ شَدِيدٌ، فَلَمَّا كَانَ مِنَ اللَّيْلِ لَمْ يَصْبِرْ عَلَى الْجِرَاحِ، فَقَتَلَ نَفْسَهُ، فَأُخْبِرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِذَلِكَ، فَقَالَ: « اللهُ أَكْبَرُ، أَشْهَدُ أَنِّي عَبْدُ اللهِ وَرَسُولُهُ ». ثُمَّ أَمَرَ بِلَالًا فَنَادَى فِي النَّاسِ: « أَنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا نَفْسٌ مُسْلِمَةٌ، وَأَنَّ اللهَ يُؤَيِّدُ هَذَا الدِّينَ بِالرَّجُلِ الْفَاجِرِ ».- رَوَاهُ أَحْمَدُ: 8090، وَقَالَ مُحَقِّقُو المَسْنَدِ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ.

 

അബൂഹുറൈറയിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ഖൈബർ യുദ്ധത്തിൽ അല്ലാഹുവിന്‍റെ റസൂലിനോടൊപ്പം ഞങ്ങളും പങ്കെടുക്കുകയുണ്ടായി. അപ്പോൾ ഇസ്ലാം വാദിച്ചിരുന്ന ഒരാളെ സംബന്ധിച്ച് അവിടുന്ന് പറയുകയുണ്ടായി: ഇയാൾ ഇയാൾ നരകാവകാശിയാണ്. അങ്ങനെ യുദ്ധം യുദ്ധത്തിന്‍റെ സമയമായപ്പോൾ ആ മനുഷ്യൻ ശക്തമായി തന്നെ പോരാടുകയും നല്ല പരിക്ക് പറ്റുകയും ചെയ്യുകണ്ടായി. അപ്പോൾ ചിലർ വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, താങ്കൾ ഏതൊരാളെ പറ്റിയാണോ അയാൾ നരകാവകാശിയാണ് എന്നു പറഞ്ഞിരുന്നത് അദ്ദേഹം ഇന്ന് അതിശക്തമായി പോരാടുകയും മരണപ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോൾ പ്രവാചകൻ അവരോട് പറഞ്ഞു: അദ്ദേഹം നരകത്തിൽ തന്നെയാണ്. അപ്പോൾ ചിലരെല്ലാം സംശയാലുക്കളായി, അങ്ങനെയിരിക്കെ അദ്ദേഹം മരിച്ചിട്ടില്ല മറിച്ച് സാരമായ മുറിവ് പറ്റിയിട്ടേ ഉള്ളൂ എന്ന വിവരം ചിലർ വന്നുപറഞ്ഞു. അങ്ങനെ രാത്രിയായപ്പോൾ മുറിവിന്‍റെ വേദനയിൽ അക്ഷമനായ അദ്ദേഹം ആത്മഹത്യ ചെയതു. ആ വിവരമറിഞ്ഞപ്പോള്‍ പ്രവാചകൻ പറഞ്ഞു: അല്ലാഹു അക്ബർ ഞാൻ അല്ലാഹുവിന്‍റെ അടിമയും റസൂലുമാകുന്നു. തുടർന്ന് അവിടുന്ന് ബിലാലിനെ വിളിച്ചു ജനങ്ങളോട് വിളംബരം ഇങ്ങനെ ചെയ്യാൻ ആജ്ഞാപിച്ചു: മുസ്ലിമല്ലാത്ത ഒരാളും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അല്ലാഹു ഈ ദീനിനെ അധർമ്മിയായ ഒരാളെക്കൊണ്ടും സഹായിക്കും.-(അഹ്മദ്: 8090, ബുഖാരി, 4204, മുസ്‌ലിം: 319 ).

ഇതേ അർത്ഥത്തിലുള്ള ധാരാളം ഹദീസുകൾ നമുക്ക് കാണാൻ കഴിയുന്നതാണ് ഉദാഹരണമായി ഇമാം മുസ്ലിം: 2735, ഇമാം അഹമ്മദ്: 15479, 7977 ലുമെല്ലാം പ്രബലമായ പരമ്പരയിലൂടെ ഉദ്ധരിച്ചത് കാണാൻ സാധിക്കും.

 

ഈ കാര്യം ഒരു സ്വകാര്യ വർത്തമാനമല്ലെന്നും പ്രത്യുത ലോകത്തോട് വിളംബരം ചെയ്യേണ്ടതാണെന്നും ഉള്ളത് കൊണ്ടാണ് ഏറ്റവും കൂടുതൽ ആളുകൾ തടിച്ചു കൂടുന്ന ഹജ്ജ് വേളയിൽ പോലും ഈ സത്യം വിളിച്ചു പറയാൻ പ്രവാചകൻ സ്വഹാബിമാരെ ചുമതലപ്പെടുത്തിയത്.

 

عَنْ أَبِى الزُّبَيْرِ عَنِ ابْنِ كَعْبِ بْنِ مَالِكٍ عَنْ أَبِيهِ أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَهُ وَأَوْسَ بْنَ الْحَدَثَانِ أَيَّامَ التَّشْرِيقِ فَنَادَى « أَنَّهُ لاَ يَدْخُلُ الْجَنَّةَ إِلاَّ مُؤْمِنٌ. وَأَيَّامُ مِنًى أَيَّامُ أَكْلٍ وَشُرْبٍ ».- رَوَاهُ مُسْلِمٌ: 2735

 

ഈസാ നബിയെ (യേശുവിനെ) ദൈവമാക്കുകയും, ത്രിയേകത്വ സങ്കൽപം വച്ചു പുലർത്തുകയും ചെയ്യുന്നവർ കാഫിറായിരിക്കുന്നു എന്നും, അല്ലാഹുവിൽ പങ്കു ചേർക്കുന്നവർക്ക് (ശിർക്കു ചെയ്യുന്നവർക്ക്) അല്ലാഹു സ്വർഗം ഹറാമാക്കി എന്നും വ്യക്തമായി തന്നെ അല്ലാഹു പറയുന്നത് കാണുക:

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ. لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ وَمَا مِنْ إِلَهٍ إِلَّا إِلَهٌ وَاحِدٌ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ}- الْمَائِدَةُ: 72-73

 

 

മർയമിന്റെ പുത്രന്‍ മസീഹ് ദൈവം തന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും കാഫിറായിരിക്കുന്നു. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വർഗം നിരോധിച്ചിരിക്കുന്നു. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു (ത്രിയേകത്വം) എന്നു വാദിച്ചവരും തീർച്ചയായും കാഫിറായിരിക്കുന്നു. എന്തെന്നാല്‍, ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളിൽനിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍കാഫിറുകളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ?…..(അല്‍ മാഇദ: 72-73).

 

{ وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ذَلِكَ قَوْلُهُمْ بِأَفْوَاهِهِمْ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِنْ قَبْلُ قَاتَلَهُمُ اللَّهُ أَنَّى يُؤْفَكُونَ}- التَّوبَةُ: 30

 

യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ ജല്‍പനങ്ങള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്? (അത്തൗബ: 30).

 

അതിനാൽ ആർക്കും കയറി ചെല്ലാവുന്ന ഒരു ഹൈപർ മാർക്കറ്റാണ് സ്വർഗം എന്ന വല്ല മൂഢ ധാരണയും താങ്കൾക്കുണ്ടെങ്കിൽ അത് തൽക്കാലം മാറ്റി വെച്ചേര്.

Facebook Comments