നമസ്ക്കാരം മൂന്ന് നേരമാണത്രെ! ചേകനൂരി മതത്തിന്റെ പാപരത്വം

സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ ഒരു ചേകനൂരി മതക്കാരൻ ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ട് ഖുർആനിൽ മൂന്നുനേരത്തെ നമസ്കാരത്തെപ്പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ, അഞ്ചുനേരമെന്നത് പിൽക്കാലത്ത് ആരോ കൂട്ടിച്ചേർത്തതാണെന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. നമസ്കാരം മൂന്ന് നേരമേ ഉള്ളൂ എന്നാണ് അദ്ദേഹത്തിന്‍റെ വാദം.

അപ്പറഞ്ഞത് ശരിയാണെങ്കിൽ, ഇസ്‌ലാമിക ചരിത്രത്തിൽ സംഭവിച്ച ഒരു വലിയ അട്ടിമറി തന്നെയാണല്ലോ അത്. കാരണം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽപ്പെട്ട അതിപ്രധാനമായ ഒന്നാണല്ലോ നമസ്ക്കാരം. അതൊരു സുപ്രഭാതത്തിൽ അട്ടിമറിക്കപ്പെടുക, എന്നിട്ട് മുസ്‌ലിം സമൂഹം ഒന്നടങ്കം പൂർണ നിസ്സംഗത പുലർത്തുകയോ?

ഇസ്ലാവിക ചരിത്രത്തത്തെപ്രതി സാമാന്യ വിവരവെങ്കിലുമുളള ഒരാൾക്കും അങ്ങനെ പറയുക സാധ്യമല്ല.

കാരണം ഇതിനേക്കാൾ നിസ്സാരമായ കാര്യത്തിൽ പോലും ഇസ്ലാമിക സമൂഹം ജാഗ്രത പുലർത്തിയതിന്റെ ഒരുദാഹരണം മാത്രം കാണുക:

ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട ഒരു ഉമവീ ഭരണാധികാരിയാണ് മര്‍വാൻ. പ്രജകൾക്ക് സുസമ്മതനല്ലാതിരുന്ന അദ്ദേഹം പെരുന്നാള്‍ ഖുത്വുബ പറയുന്നത് കേൾക്കാൻ ആളുകൾ താല്പര്യം കാണിക്കാറുണ്ടായിരുന്നില്ല. അത് മറികടക്കാൻ വേണ്ടി ഒരു പെരുന്നാൾ ദിവസം അദ്ദേഹം നമസ്കരിക്കുന്നതിന് മുമ്പ് ഖുതത്വുബ നിർവഹിക്കാനായി മിമ്പറിൽ കയറി. ഉടനെ ഒരാള്‍എഴുന്നേറ്റ് അദ്ദേഹത്തോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. ഇറങ്ങാൻ കൂട്ടാക്കാതിരുന്ന അദ്ദേഹത്തെ, പ്രവാചകൻ പഠിപ്പിച്ചത് എങ്ങനെയാണോ, അതുപോലെ ചെയ്താൽ മതി, എന്നും പറഞ്ഞ് താഴേക്ക് പിടിച്ച് വലിച്ചു. പ്രവാചകൻ പഠിപ്പിച്ച രീതിയിൽനിന്ന് വ്യത്യസ്തമായി ഒരു പുത്തൻ സമ്പ്രദായം നടപ്പാക്കാൻ ഒരുമ്പെട്ടപ്പോള്‍ ഈ രൂപത്തിൽ കൈകാര്യം ചെയ്തത് ഒരു ഗവർണറെയാണ് എന്നോർക്കണം.

 

عَنْ أَبِى سَعِيدٍ الْخُدْرِىِّ قَالَ أَخْرَجَ مَرْوَانُ الْمِنْبَرَ فِى يَوْمِ عِيدٍ فَبَدَأَ بِالْخُطْبَةِ قَبْلَ الصَّلاَةِ فَقَامَ رَجُلٌ فَقَالَ يَا مَرْوَانُ خَالَفْتَ السُّنَّةَ أَخْرَجْتَ الْمِنْبَرَ فِى يَوْمِ عِيدٍ وَلَمْ يَكُنْ يُخْرَجُ فِيهِ وَبَدَأْتَ بِالْخُطْبَةِ قَبْلَ الصَّلاَةِ. فَقَالَ أَبُو سَعِيدٍ الْخُدْرِىُّ مَنْ هَذَا قَالُوا فُلاَنُ بْنُ فُلاَنٍ. فَقَالَ أَمَّا هَذَا فَقَدْ قَضَى مَا عَلَيْهِ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « مَنْ رَأَى مُنْكَرًا فَاسْتَطَاعَ أَنْ يُغَيِّرَهُ بِيَدِهِ فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ ».- رَوَاهُ أَبُو دَاوُد:1142، وَصَحَّحَهُ الأَلْبَانِيُّ

 

എന്നുവെച്ചാൽ ദീനുൽ ഇസ്ലാമിന്‍റെ തനതായ രൂപത്തെ വികലമാക്കാനും അതിൽ എന്തെങ്കിലും പുതുതായി കൂട്ടിച്ചേർക്കാനോ അതിലുള്ളത് എന്തെങ്കിലും വെട്ടിമാറ്റാനോ ഒരുമ്പെടുന്നത് എത്രവലിയ ഭരണാധികാരിയായാലും ശരി, ഇസ്ലാമിക സമൂഹം ഒരിക്കലും അത് സമ്മതിക്കുകയില്ല എന്നതിനുള്ള ഒരു തെളിവ് മാത്രമാണിത്.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ദീനിന്‍റെ അടിസ്ഥാനസ്തംഭമാണ് നമസ്കാരം. അതില്‍ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽപെട്ട വല്ലതും വെട്ടിമാറ്റാനോ ഒരാൾക്കും സാധ്യമല്ല. അയാൾ എത്രവലിയ അധികാരവും ഭരണവും കയ്യിൽ ഉള്ള ആളാണെങ്കിൽ പോലും. അങ്ങനെയുള്ള നമസ്കാരം ഒരു സുപ്രഭാതത്തിൽ അല്ലെങ്കിൽ ഒരു സന്ദർഭത്തിൽ ഏതെങ്കിലും ഒരു ഭരണാധികാരി മൂന്ന് എന്നുള്ളത് അഞ്ചാക്കിയാല്‍ അതങ്ങനെ നിസാരമായി കടന്നുപോകാൻ തരമില്ല. അത് വലിയ കോളിളക്കം തന്നെ സൃഷ്ടിക്കും. വമ്പിച്ച പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും എന്തിനേറെ രക്ത പുഴകൾക്ക് പോലും കാരണമാകാൻ സാധ്യതയുള്ള ഒരു സാഹസമായിരിക്കും അത്.

അല്ലാഹു മൂന്ന് നേരത്തെ നമസ്ക്കാരമേ നിർദ്ദേശിച്ചിട്ടുള്ളൂ എന്നാല്ലോ,ഇവന്മാര്‍ തട്ടി വിടുന്നത്. അതു കൊണ്ടാണ് ചോദിക്കുന്നത്:

എന്നു മുതലാണ് ഈ മൂന്ന്‍ നേരം എന്നുള്ളത് അട്ടിമറിച്ച് അഞ്ച് നേരമാക്കിയത്?
ആരാണത് ചെയ്തത്?
ഈ വലിയ അട്ടിമറി ഇസ്ലാമിക ചരിത്രത്തിൽ സംഭവിച്ചത് ഏത് കാലത്താണ് ?
ആരുടെ ഭരണകാലത്താണ്?സ്വഹാബിമാരുടെ കാലത്താണോ?താബിഉകളുടെ കാലത്താണോ?അതിനുശേഷം വന്നവരുടെ കാലത്താണോ?

ഇത്ര വലിയ അട്ടിമറി ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എവിടെയും ഉദ്ധരിക്കപ്പെടാതെ പോവില്ലല്ലോ .

അതിനാൽ, ഈ ചോദ്യത്തിന് ചേകനൂരി മതക്കാർക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്?

ഒന്നും പറയാനുണ്ടാവില്ല, എങ്കിലും ഏതെങ്കിലും വിദ്വാൻമാർ മറുപടി പറയുമോ എന്ന് നമുക്ക്

Facebook Comments