കാരപ്പഞ്ചേരിയെ കണ്ടവരുണ്ടോ?

ഇപ്പോൾ സംഭവിച്ച വിഷയം എന്തെന്ന് ചോദിച്ചാൽ ഖുർആനും സുന്നത്തും വിലക്കിയ ഒരു കാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്വാൻ രംഗത്തുവന്നതാണ്.
ആർത്തവ വേളയിൽ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധം ഖുർആനും സുന്നത്തും ഖണ്ഡിതമായി വിലക്കിയിട്ടുള്ളതാണ്. എന്നാൽ അത് ധിക്കരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് കാണുക.

ആര്‍ത്തവ കാലത്തെ രതി പ്രോത്സാഹിപ്പിക്കുക. സ്ത്രീകളാണ് മുന്‍കയ്യെടുക്കേണ്ടത്. മുഴുവന്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഒരു പൂര്‍വ കേളിക്കും പുരുഷനെ സമ്മതിക്കരുത്. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്ക് ഒരു പരിധിവരെ അത് അറുതിയാകും. പിന്നെ സകല പള്ളികളിലും അമ്പലങ്ങളിലും ഒട്ടും അശുദ്ധി ബോധമില്ലാതെ തന്നെ പുരുഷന്മാര്‍ സ്ത്രീകളെയും കൂട്ടി പോകും.

പ്ലീസ്: അല്ലാഹു വിലക്കി, ഖുര്‍ആന്‍ വിലക്കി, മതം വിലക്കി, വേദങ്ങള്‍വിലക്കി എന്നുള്ള കമന്റുകള്‍ വേണമെന്നില്ല. അതൊക്കെ എനിക്കു നന്നായി അറിയാം. ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട വിശദീകരണങ്ങളോ തിരുത്തോ നല്‍കിയാല്‍ സന്തോഷമാകും.
ഇത് ടിയാൻ തട്ടി വിട്ടതിന്റെ സാമ്പിൾ മാത്രം.

അല്ലാഹുവിന്‍റെയും റസൂലിനെയും ആഹ്വാനത്തെ വെല്ലുവിളിക്കുന്ന ഈ കുറിപ്പിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ഇത് ” വളരെ നല്ല കുറിപ്പ് ” എന്ന് അടിക്കുറിപ്പ് എഴുതിക്കൊണ്ട് കാരപ്പഞ്ചേരി രംഗത്തുവന്നത്. ടിയാനെ ആരോ എന്തോ പറഞ്ഞതുപോലെയാണ് തോന്നിയത് പണ്ട് കുമ്പളങ്ങ കട്ടവനും ഇതുപോലെ തോന്നിയിരുന്നു.

*അല്ലാഹു വിന്റെ ശാസനകൾ അവജ്ഞയോടെ ബോധപൂർവ്വം ധിക്കരിക്കുന്നവർ കാഫിറാണ്*.

ആർത്തവ കാരിയായ ഭാര്യയുമായി ബന്ധപ്പെട്ടാൽ കാഫിറാകും എന്നല്ല ഞാന്‍ പറഞ്ഞത് മറിച്ച് ആർത്തവകാരിയായ ഭാര്യയുമായി ബന്ധപ്പെടുന്നത് കുറ്റമല്ല എന്ന് ഇസ്ലാമിൻറെ വിധിവിലക്കുകൾ അറിഞ്ഞു കൊണ്ട് ഒരാൾ വാദിച്ചാൽ തീർച്ചയായും കുഫ്റ് സംഭവിക്കും എന്നാണ്.

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഖുർആനിലും സുന്നത്തിലും വന്ന ഖണ്ഡിതമായ വിധി അതെന്തുതന്നെയായിരുന്നാലും തനിക്ക് സ്വീകാര്യമല്ല എന്ന നിലപാടും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞകള്‍സ്വീകരിക്കാതെ അവജ്ഞയോടെ തള്ളിക്കളയുന്നതും കുഫ്റാണ്. അല്ലാഹുവിന്റെ ശാസനകൾ ബോധപൂർവ്വം അവജ്ഞയോടെ ധിക്കരിക്കുന്ന ഇങ്ങനെയുള്ളവര്‍കാഫിറുകളാണ്, എന്ന കാര്യത്തിൽ മുസ്‌ലിം ലോകത്ത് തർക്കമില്ല. അക്കാര്യമാണ് ഞാൻ സൂചിപ്പിച്ചിട്ടുണ്ടായിരുന്നത്.

പ്രതികരണമായിക്കൊണ്ട് ഇങ്ങനെ ഞാൻ എഴുതിയപ്പോൾ, എന്നെ ഇതാ കാഫിറാക്കുന്നേ…………എന്ന് നിലവിളിച്ചുകൊണ്ട് രംഗത്ത് വന്നതായിരുന്നു കാരപ്പഞ്ചേരി.

ഞാന്‍ ഒരിക്കലും കാരപ്പഞ്ചേരിയുടെ പേര് സൂചിപ്പിച്ചിട്ടില്ല, എന്നിട്ടും എന്നെ ഇതാ കാഫിറാക്കുന്നേ…………….. എന്ന് നിലവിളിച്ചുകൊണ്ട് നടക്കുന്നതിന് ഞാനെന്തു പിഴച്ചു?!

കുമ്പളങ്ങ കട്ടത് താനല്ലെങ്കിൽ പിന്നെയെന്തിനാണ് ഇയാൾ സ്വന്തം ചുമലിൽ തപ്പി നോക്കുന്നത്?!

ഇപ്പോൾ അദ്ദേഹം തൻറെ വാളിൽ ഇട്ടുകൊണ്ടിരിക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കുന്നവർക്ക് അറിയാം ഞാൻ ജമാഅത്തെ ഇസ്ലാമിക്കാരല്ലാത്തവരൊയൊക്കെ കാഫിറാണെന്നു വിധിച്ചു എന്ന പച്ചക്കള്ളം എൻറെ പേരിൽ ആരോപിച്ചുകൊണ്ട് നടക്കുകയാണ് ടിയാനെന്ന്‍‍.
അതാകട്ടെ ആരും തന്നെ ചെവി കൊടുക്കുന്നതായി കാണുന്നുമില്ല. അതിൽ അദ്ദേഹത്തിന് എന്തെന്നില്ലാത്ത രോക്ഷം പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്‍റെ എല്ലാ കുറിപ്പുകളും കേവലം വനരോദനമായി കലാശിക്കുന്ന ദയനീയമായ കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഈ വിഷയകമായി ഒരു സംവാദത്തിനു തയ്യാറുണ്ടോ എന്ന് ഞാൻ വെല്ലുവിളിച്ചിരുന്നു, പെട്ടു പോകുമെന്ന് മനസ്സിലാക്കിയ കാരപ്പഞ്ചേരി ജാള്യത മറക്കാൻ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, അതുമിതും പറഞ്ഞു സംവാദത്തില്‍ നിന്ന് ഒളിച്ചോടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഈയുള്ളവൻ ഇത്രകൂടി പറഞ്ഞു:

ഏതായാലും വെല്ലുവിളി ഏറ്റെടുത്തല്ലോ ഇനി സ്ഥലവും സമയവും പറഞ്ഞോളൂ. ഡേറ്റും, സ്ഥലവും, സമയവും എല്ലാം അദ്ദേഹത്തിൻറെ സൗകര്യത്തിന് വിട്ടുകൊടുക്കുന്നു.

സംവാദത്തിന് അദ്ദേഹം വെക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കാൻ ഞാൻ റെഡി.

ഇനി അതൊന്നും പറഞ്ഞ് സംവാദത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കില്ലെല്ലോ.

നിഷ്പക്ഷനായ ഒരു മോഡറേറ്റർ മാത്രം മതി.

പക്ഷേ കക്ഷിക്ക് പിന്നെ ഇതേക്കുറിച്ച് മിണ്ടാട്ടമില്ല, എന്നിട്ട് സ്വന്തം വാളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത കമന്റുകളിട്ട് സായൂജ്യമടയുകയാണ്. കഷ്ടം പാവം.

Facebook Comments