നേതൃത്വത്തെ തിരുത്തുന്നവരാണ് യഥാർഥ അനുയായി

മുഹമ്മദ് നബി (സ) ക്ക് ശേഷം തെറ്റ് പറ്റാത്തവരായി ആരും തന്നെയില്ല, അത് എത്രവലിയ നേതാവും, പണ്ഡിതനും ആയിക്കൊള്ളട്ടെ. അതിനാൽ പണ്ഡിതന്മാർക്കും നേതാക്കന്മാർക്കും തെറ്റ് പറ്റുമ്പോൾ അതിനെ ന്യായീകരിക്കുന്നവരല്ല യഥാർത്ഥ അനുയായികൾ, മറിച്ച് അവരാണ് യഥാർഥ ശത്രുക്കൾ.

എന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യുന്നവരാണ് യഥാർഥ പ്രതിബദ്ധതയുള്ള അനുയായി.

ഇസ്ലാം അതിന്‍റെ പ്രതാപത്തിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയ ഘട്ടങ്ങളിൽ ഈ വിഷയത്തിൽ ഇസ്ലാമിക സമൂഹത്തിന്‍റെ സ്വഭാവം (നേതാവും അനുയായിയും തമ്മിലുള്ള ബന്ധവും എങ്ങനെയായിരുന്നു എന്ന്) വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ കാണുക:

 

وَقَالَ الإِمَامُ البُخَارِيُّ فِي التَّارِيخِ الكَبِيرِ فِي تَرْجَمَةَ بَشِير بِنْ سَعَدٍ الْأَنْصَارِيِّ أَنَّهُ قَالَ: أَنَّ عُمَرَ قَالَ يَوْمًا فِي مَجْلِسٍ، وَحَوْلَهُ المُهَاجِرُونَ وَالأَنْصَارُ: أَرَأَيْتُمْ لَوْ تَرَخَّصْتُ فِي بَعْضِ الأَمْرِ، مَا كُنْتُمْ فَاعِلِينَ؟ فَسَكَتُوا، فَعَادَ مَرَّتَيْنِ، أَوْ ثَلَاثًا، قَالَ بَشِيرُ بْنُ سَعَدٍ: لَوْ فَعْلَتَ قَوَّمْنَاكَ تَقْوِيمَ القَدْحِ، قَالَ عُمَر: أَنْتُمْ إِذَنْ أَنْتُمْ. .- التَّارِيخِ الكَبِيرِ: 1825… وَأَخْرَجَهُ الحَافِظُ اِبْنُ عساكر مِنْ طَرِيقِ البغوي، بِهَذَا الإِسْنَادِ أَيْضًا

 

ഇമാം ബുഖാരി ഉദ്ധരിക്കുന്നു:

മഹാനായ സഹാബി ബശീറുബ്നു സഅദ് പറയുന്നു: മുഹാജിറുകളും അൻസ്വാറുകളുമെല്ലാം തന്റെ ചുറ്റിലും ഇരിക്കുന്ന ഒരു വേദിയിൽ വെച്ച് ഉമർ (റ) ചോദിച്ചു: ഞാൻ ചില കാര്യങ്ങളിൽ സ്വന്തമായി ചില ആനുകൂല്ല്യങ്ങൾ പറ്റുകയാണെങ്കിൽ നിങ്ങളെന്തായിരിക്കും ചെയ്യുക? അന്നേരം അവർ മൗനം പൂണ്ടു. അദ്ദേഹമത് തന്നെ രണ്ടോ മൂന്നോ തവണ ആവർത്തിച്ചു, അപ്പോൾ ബശീറുബ്നു സഅദ് (റ) പറഞ്ഞു: *താങ്കളെങ്ങാനും അങ്ങനെ ചെയ്യുന്ന പക്ഷം, അസ്ത്രം നേരെയാക്കുന്നത് പോലെ താങ്കളെ ഞങ്ങൾ നേരെ ചൊവ്വേ നിർത്തും*. അപ്പോൾ ഉമർ പറഞ്ഞു: “ *അതെ, അപ്പോഴാണ് നിങ്ങൾ നിങ്ങളാവുക* “.- (അത്താരീഖുൽ കബീർ: 1825).

 

عَنْ حُذَيْفَةَ، قَالَ: دَخَلْتُ عَلَى عُمَرَ وَهُوَ قَاعِدٌ عَلَى جِذْعٍ فِي دَارِهِ وَهُوَ يُحَدِّثُ نَفْسَهُ فَدَنَوْت مِنْهُ، فَقُلْتُ: مَا الَّذِي أَهَمَّكَ يَا أَمِيرَ الْمُؤْمِنِينَ، فَقَالَ : هَكَذَا بِيَدِهِ وَأَشَارَ بِهَا، قَالَ: قُلْتُ: ما الَّذِي يُهِمُّك وَاللهِ لَوْ رَأَيْنَا مِنْك أَمْرًا نُنْكِرُهُ لَقَوَّمْنَاك، قَالَ: آللهِ الَّذِي لاَ إلَهَ إِلاَّ هُوَ، لَوْ رَأَيْتُمْ مِنِّي أَمْرًا تُنْكِرُونَهُ لَقَوَّمْتُمُوهُ، فَقُلْتُ: آللهِ الَّذِي لاَ إلَهَ إِلاَّ هُوَ، لَوْ رَأَيْنَا مِنْك أَمْرًا نُنْكِرُهُ لَقَوَّمْنَاك، قَالَ: فَفَرِحَ بِذَلِكَ فَرَحًا شَدِيدًا، وَقَالَ: الْحَمْدُ لِلَّهِ الَّذِي جَعَلَ فِيكُمْ أَصْحَابَ مُحَمَّدٍ مَنِ الَّذِي إذَا رَأَى مِنِّي أَمْرًا يُنْكِرُهُ قَوَّمَنِي.- مُصَنَّفُ ابْنِ أَبِي شَيْبَةَ: 35629

 

ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:

ഉമർ (റ) തന്റെ വീട്ടിൽ ഒരു പടിയിൽ ഇരുന്നു കൊണ്ട് സ്വയം സംസാരിച്ചുകൊണ്ടിരിക്കേ ഞാനങ്ങോട്ട് കടന്നു ചെന്നു, എന്നിട്ട് ഞാൻ ചോദിച്ചു: ഓ, അമീറുൽ മുഅമിനീൻ, താങ്കളെ ഉൽകണ്ഠാകുലനാക്കാൻ മാത്രം എന്തുണ്ടായി?!

അപ്പോൾ അദ്ദേഹം തന്റെ കൈ കൊണ്ടിങ്ങനെ ആംഗ്യം കാണിച്ചു, ഞാൻ ചോദിച്ചു, എന്താണ് അങ്ങയെ വ്യാകുലപ്പെടുത്തുന്നത്? *അല്ലാഹുവാണ, ഞങ്ങൾക്കെങ്ങാനും പറ്റാത്ത വല്ലതും അങ്ങയിൽ ഞങ്ങൾ കാണുന്ന പക്ഷം, ഞങ്ങളത് നേരെയാക്കുക തന്നെ ചെയ്യും* ‼
*അല്ലാഹുവാണ !? നിങ്ങൾക്ക് പറ്റാത്ത വല്ലതും എന്നിൽ കാണുന്ന പക്ഷം നിങ്ങളത് ശരിപ്പെടുത്തും❓❗

അതെ, *അല്ലാഹുവാണ, നമ്മൾക്ക് പറ്റാത്ത വല്ലതും അങ്ങയിൽ ഞങ്ങൾ കാണുന്ന പക്ഷം, ഞങ്ങളത് നേരെയാക്കുക തന്നെ ചെയ്യും*. ഹുദൈഫ പറയുയാണ്: അത് കേട്ട് ഉമർ ഹർഷപുളകിതനായി, എന്നിട്ട് പറഞ്ഞു:

*എന്നിൽ പറ്റാത്ത വല്ലതും കണ്ടാൽ എന്നെ ശരിപ്പെടുത്തുന്ന ധീരന്മാരെ, മുഹമ്മദ് (സ) യുടെ അനുചരൻമാരായ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാക്കിയ അല്ലാഹുവിന് സർവ്വ സ്തുതിയും*. (മുസ്വന്നഫു ബ്ൻ അബീശൈബ: 35629).

 

قَالَ الإِمَامُ اِبْنُ الْجَوْزِيِّ:. وَعَنْ الحَسَنِ رَحِمَهُ الله قَالَ: كَانَ بَيْنَ عُمَرَ بْنِ الخَطَّابِرِضْوَانُ اللهِ عَلَيْهِوَبَيْنَ رَجُلٍ كَلَامٌ فِي شَيْءٍ، فَقَالَ لَهُ الرَّجُلُ: اِتَّقِ اللهَ يَا أَمِيرَ المُؤْمِنِينَ، فَقَالَ لَهُ رَجُلٌ مِنَ القَوْمِ: أَتَقُولُ لِأَمِيرِ المُؤْمِنِينَ اِتَّقِ اللهَ، فَقَالَ لَهُ عُمَرُرِضْوَانُ اللهِ عَلَيْهِ: دَعْهُ فَلْيَقُلْهَا لِي نِعْمَ مَا قَالَ! ثُمَّ قَالَ عُمَرُ: لَا خَيْرَ فِيكُمْ إِذَا لَمْ تَقُولُوهَا وَلَا خَيْرَ فِينَا إِذَا لَمْ نَقْبَلْهَا مِنْكُمْ. – مَنَاقِبُ أَمِيرُ المُؤْمِنِينَ عُمَرَ بْنِ الخَطَّابِ: ص 155

 

ഇമാം ഇബ്നുൽ ജൗസി പറഞ്ഞു: ഇമാം ഹസനുല്‍ ബസ്വരി (റ)യിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: എതോ ഒരു കാര്യത്തിൽ ഉമറുബ്നുൽ ഖത്താബ് (റ)വിനും മറ്റൊരാൾക്കുമിടയിൽ വാക്കേറ്റമുണ്ടായി. അങ്ങനെ അയാൾ ഉമറിനോട് പറഞ്ഞു:

*അമീറുൽ മുഅമിനീൻ! താങ്കൾ അല്ലാഹുവെ സൂക്ഷിക്കുക.*

അപ്പോൾ ആൾകൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു: നീ അമീറുൽ മുഅമിനീനോട് അല്ലാഹുവെ സൂക്ഷിക്കാൻ കൽപിക്കുകയോ?!
അപ്പോൾ ഉമർ(റ) അയാളോടിപ്രകാരം പ്രതികരിച്ചു:

അദ്ദേഹത്തെ വിടൂ. അദ്ദേഹം പറയട്ടെ, എത്ര നല്ല കാര്യമാണ് എന്നോടദ്ദേഹം പറഞ്ഞത്. പിന്നീട് ഉമർ (റ) പ്രസ്ഥാവിച്ചു:
*നിങ്ങൾ ഇപ്രകാരം പറഞ്ഞില്ലെങ്കിൽ നിങ്ങളിൽ ഒരു നന്മയുമില്ല തന്നെ. അതു പോലെ നിങ്ങളിൽ നിന്ന് ഇത് സ്വീകരിക്കാത്തിടത്തോളം ഞങ്ങളിലും ഒരു നന്മയുമില്ല*.(മനാഖിബു അമീറുൽ മുഅമിനീൻ, ഉമറുബ്നുൽ ഖത്താബ് – പേ: 155).

 

عَنْ الحَسَنِ الْبَصَرِيِّ قَالَ: قَالَ رَجُلٌ لِعُمَرَ رَضِيَ اللهُ عَنْهُ: اِتَّقِ اللهَ يَا أَمِيرَ المُؤْمِنِينَ، فَوَاللهِ مَا الأَمْرُ كَمَا قُلْتَ.. قَالَ: فَأَقْبَلُوا عَلَى الرَّجُلِ فَقَالُوا: لَا تَأْلَتْ (لَا تَنْتَقِصْ) أَمِيرَ المُؤْمِنِينَ.. فَلَمَّا رَآهُمْ أَقْبَلُوا عَلَى الرَّجُلِ قَالَ: دَعُوهُمْ فَلَا خَيْرَ فِيهِمْ إِذَا لَمْ يَقُولُوهَا لَنَا، وَلَا خَيْرَ فِينَا إِذَا لَمْ تَقُلْ لَنَا.- تَارِيخُ المَدِينَةِاِبْنُ شَبَّةَ النُّمَيْرِيِّ: 2/773

 

ഇമാം ഹസനുൽ ബസ്വരി (റ) വിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു:
ഒരാൾ ഉമറുബ്നുൽ ഖത്താബ് (റ) വിനോട് പറഞ്ഞു: അമീറുൽ മുഅമിനീൻ, താങ്കൾ അല്ലാഹുവെ സൂക്ഷിക്കുക.!
അല്ലാഹുവാണ! താങ്കൾ പറഞ്ഞത് പോലെയല്ല കാര്യം… അപ്പോൾ എല്ലാവരും കൂടി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: അമീറുൽ മുഅമിനീനെ ആക്ഷേപിക്കരുത്.. അവർ അദ്ദേഹത്തെക്കൊള്ളെ തിരിയുന്നത് കണ്ടപ്പോൾ ഉമർ പറഞ്ഞു: *അദ്ദേഹത്തെ വെറുതെ വിടൂ. അവർ നമ്മോട് ഇപ്രകാരം പറഞ്ഞില്ലെങ്കിൽ അവരിൽ ഒരു നന്മയുമില്ല. ഞങ്ങളോട് ഇപ്രകാരം പറയപ്പെടാത്തിടത്തോളം ഞങ്ങളിലും ഒരു നന്മയുമില്ല*. – (താരീഖുൽ മദീന – ഇബ്നു ശബ്ബ അന്നുമൈരി 2/773)

 

عَنْ مُوسَى بْنِ أَبِي عِيسَى قَالَ: أَتَى عُمَرَ بْنَ الخَطَّابَ مَشْرُبَةٍ بَنِي حَارِثَةَ فَوَجَدَ مُحَمَّدَ بْنَ مَسْلَمَةٍ فَقَالَ عُمَرُ: كَيْفَ تَرَانِي يَا مُحَمَّدٌ؟ فَقَالَ: أَرَاكَ وَاللهِ، كَمَا أُحِبُّ وَكَمَا يُحِبُّ مَنْ يُحِبُّ لَكَ الخَيْرَ، أَرَاكَ قَوِيًّا عَلَى جَمْعِ المَالِ عَفِيفًا عَنْهُ، عَادِلًا فِي قَسَمِهِ، وَلَوْ مِلْتَ عَدَّلْنَاكَ كَمَا يُعَدَّلُ السَّهْمُ فِي الثِّقَافِ. فَقَالَ عُمَرُ: هَاه، فَقَالَ: لَوْ مِلْتَ عَدَّلْنَاكَ كَمَا يُعَدَّلُ السَّهْمُ فِي الثِّقَافِ. فَقَالَ عُمَرُ: الحَمْدُ لِلَّهِ الَّذِي جَعَلَنِي فِي قَوْمٍ إِذَا مِلْتُ عَدَّلُونِي.- كِتَابَ الزُّهْدِ لِلإِمَامِ شَيْخِ الإِسْلَامِ عَبْدِ اللهِ بْنِ المُبَارَكِ: 512

 

മൂസബ്നു അബീ ഈസായിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഉമറുബ്നുൽ ഖതാബ്(റ) ഒരിക്കൽ ബനീ ഹാരിസയുടെ മുറിയിലേക്ക് വന്നു. അവിടെ അദ്ദേഹം മുഹമ്മദുബ്നു മസ്‌ലമയെ കാണാനിടയായി. ഉമർ(റ) ചോദിച്ചു:

” *മുഹമ്മദ്, ഈയുള്ളവനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്*?”

മുഹമ്മദുബ്നു മസ്‌ലമ പറഞ്ഞു: ” അല്ലാഹുവാണ, ഞാനും, എന്നെപ്പോലെ താങ്കൾക്ക് നന്മ വരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഇഷ്‌ടപ്പെടുകയും ആഗ്രഹിക്കുന്നതുമായ നിലയിലാണ് താങ്കളെ ഞാൻ കാണുന്നത്. സമ്പത്ത് സ്വൊരുക്കൂട്ടാൻ കഴിവുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചവനും, സമ്പത്ത് വീതം വെക്കുന്നതിൽ നീതി പാലിക്കുന്നവനുമായാണ് ഞാൻ താങ്കളെ കാണുന്നത്. ഇനി *താങ്കളെങ്ങാനും വ്യതിചലിക്കുകയാണെങ്കിൽ വില്ലിൽ അമ്പ് ശരിപ്പെടുത്തുന്നത് പോലെ ഞങ്ങളത് നേരെയാക്കും* “. ‼

ഉമർ(റ) പറഞ്ഞു: ” *ഞാൻ വ്യതിചലിച്ചാൽ എന്നെ ശരിപ്പെടുത്തുന്ന ഈ ജനതയിൽ എന്നെ ഉൾപ്പെടുത്തിയ അല്ലാഹുവിന് സർവ്വസ്തുതിയും* “.- (കിതാബുസ്സുഹ്ദ് – അബ്ദുല്ലാഹിബ്നുൽ മുബാറക് : 512).

നേതാക്കന്മാരുടെ തെറ്റിനെ ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളിയാവാതിരിക്കുക.

സത്യത്തിന് വേണ്ടി നിലകൊള്ളുക, അന്നവും ആയുസ്സും അല്ലാഹുവിങ്കൽ മാത്രമാണ്.

Facebook Comments