സ്വഹാബത്ത് ചെയ്യാത്ത പുത്തനാചാരം

മൺ മറഞ്ഞ മഹാന്മാരോട് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ഖൈറു ഉമ്മത്തായ സ്വഹാബത്ത് ഇസ്തിഗാസ നടത്തിയിട്ടില്ല.

ഇത് ഏതോ വഹ്ഹാബി മൗദൂദിയുടെ വെളിപാടല്ല, സുന്നികൾ അംഗീകരിക്കുന്ന ഇമാമായ സാക്ഷാൽ ജലാലുദ്ദീൻ അസ്സുയൂത്വി, അദ്ദേഹം പറയുന്നത് കാണുക.

ഇമാം സുയൂതി പറഞ്ഞു :

 

قَالَ الإِمَامُ السُّيُوطِيُّ رَحِمَهُ الله

وَالصَّحَابَة رَضِيَ اللهُ عَنْهُمْ َقَدْ أَجْدَبُوا مَرَّاتٍ وَدَهَمَتْهُمْ نَوَائِبُ بَعْدَ مَوْتِهِ فَهَلَا جَاءُوا فَاسْتَسْقَوْا وَاسْتَغَاثُوا عِنْدَ قَبْرِ النَّبِيِّ وَهُوَ أَكْرَمُ الخَلْقِ عَلَى اللهِ عَزَّ وَجَلَّ، بَلْ خَرَجَ فِيهِمْ سَيِّدُنَا عُمَرُ بْنُ الْخَطَّابِ رَضِيَ اللهُ عَنْهُ بِالعَبَّاسِ عَمَّ النَّبِيَّ إِلَى المُصَلَّى فَاسْتَسْقَى بِهِ، وَلَمْ يَسْتَسْقُوا عِنْدَ قَبْرِ النَّبِيِّ.. فَاِقْتَدِ أَيَّهَا المُسْلِمِ إِنْ كُنْتَ عَبْدَ اللهِ بِسَلْفِكَ الصَّالِحِ، وَتَحَقَّقْ التَّوْحِيدَ الخَالِصَ
فَلَا تَعْبُدْ إِلَّا اللهَ، وَلَا تُشْرِكْ بِرَبِّكَ أَحَدًا، كَمَا أَمَرَ اللَّهُ تَعَالَى بِقَولِهِ: {فَإِيَّايَ فَاعْبُدُونِ}، وَقَالَ تَعَالَى: {فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا}. فَلَا تَعْبُدْ إِلَّا إِيَّاهُ وَلَا تَدْعُ إِلَّا هُوَ، وَلَا تَسْتَعِنْ إِلَّا بِهِ، فَإِنَّهُ لَا مَانِعَ وَلَا مُعْطِيَ وَلَا مُضَارَّ وَلَا نَافِعَ إِلَّا هُوَ سُبْحَانَهُ وَتَعَالَى، لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلَتُ وَإِلَيْهِ أُنِيبُ. – الأَمْرُ بِالاِتِّبَاعِ وَالنَّهْيُ عَنْ الاِبْتِدَاعِ: 1/12

 

“നബി (സ) യുടെ കാലശേഷം സ്വഹാബികൾക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടുണ്ട്, എന്നിട്ട് എന്ത് കൊണ്ട് അവര്‍ നബി (സ) യുടെ ഖബറിങ്കല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ?

അവിടുന്ന് അല്ലാഹു വിന്റെ ഏറ്റവും ആദരണിയ സൃഷ്ടിയായിരുന്നല്ലോ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാല്‍ ഓ, മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍നിന്റെ സച്ചരിതരായ മുൻഗാമികളെ നീ പിന്തുടരുക. യഥാർത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേർക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സൽകർമ്മങ്ങള്‍പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ഒരാളെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ?

അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാർത്ഥിക്കരുത്, അവനോടല്ലാതെ നീ സഹായം തേടരുത്. നൽകാനും തടയാനും ഉപകാരോപദ്രവങ്ങള്‍ചെയ്യാനും അവനല്ലാതെയാരുമില്ല.”

(അല്‍ അംറു ബില്‍ ഇത്തിബാഇ : 47)

ഇതിന് ഇസ്തിഗാസ വാദികൾ മറുപടി പറയാറുള്ളത് ഇങ്ങനെ

ഈ കിതാബ് ഇമാം സുയൂത്വിയുടേതല്ല, ഇത് വഹ്ഹാബികൾ കെട്ടിയുണ്ടാക്കിയതാണ് എന്ന്.

എന്താണ് വസ്തുത നമുക്ക് കാത്തിരിക്കാം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *