നര കറുപ്പിക്കാമോ?

പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.

 

ഇതിന്റെ വെളിച്ചത്തില്‍ നരക്ക് കറുത്ത ചായം നല്‍കുന്നത് നിഷിദ്ധമാണെന്ന് ഒരുവിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നിഷിദ്ധമല്ല, കറാഹത്ത് (അനഭിലഷണീയം) മാത്രമേ ആവൂ എന്ന് വേറൊരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. നിഷിദ്ധമോ അനഭിലഷണീയമോ അല്ലെന്നും അനുവദനീയമാണെന്നും മൂന്നാമതൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.

 

ഇത് സംബന്ധമായി വന്നിട്ടുള്ള തെളിവുകളും പണ്ഡിതന്മാരുടെ ചര്‍ച്ചകളും പരിശോധിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ ചുവടെ:

 

  1. പ്രവാചകന്‍ നിര്‍ദേശിച്ചതാകയാല്‍ അഭികാമ്യമാണ്.

 

  1. യുദ്ധം പോലുള്ള സന്ദര്‍ഭങ്ങളില്‍ കറുപ്പ് ഉള്‍പ്പെടെയുള്ള വര്‍ണങ്ങള്‍ ഉപയോഗിക്കുന്നതിന് വിരോധമില്ല.

 

  1. ആളുകളെ കബളിപ്പിക്കാനുദ്ദേശിച്ച് നിറം മാറ്റുന്നതും കറുപ്പ് ചായം തേക്കുന്നതും തെറ്റാണ്; വിശിഷ്യാ വൃദ്ധന്മാര്‍.

 

  1. പടുവൃദ്ധര്‍ തങ്ങളുടെ പ്രായം വെളിപ്പെടാതിരിക്കാന്‍ കറുപ്പ് ചായം തേച്ച് യുവാവായി ചമയാന്‍ ഒട്ടും പാടില്ല. അതാണ് അബൂബക്‌റി(റ)ന്റെ പിതാവിനോട് കറുപ്പ് ഒഴിവാക്കാന്‍ തിരുമേനി ആവശ്യപ്പെട്ടത്.

 

  1. സാധാരണഗതിയില്‍ നര ബാധിക്കാന്‍ മാത്രം പ്രായമായിട്ടില്ലാത്തവര്‍ കറുപ്പ് ചായം തേക്കുന്നതില്‍ കുഴപ്പമില്ല. അബൂബക്കറിന്റെ പിതാവിന്റെ കാര്യത്തില്‍ ”കറുപ്പ് അദ്ദേഹത്തിന് വേണ്ടാ” എന്ന് നബി പറഞ്ഞത്, അദ്ദേഹത്തിന്റെയത്രയും പ്രായം ചെന്ന പടുകിഴവന്മാരെപ്പറ്റിയാണ്. അബൂബക്കറിന് തന്നെ ആ സമയത്ത് 60 നടുത്ത് പ്രായമുണ്ട്. അപ്പോള്‍ പിതാവിന്റെ പ്രായം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

 

ഈ വിശദീകരണം തന്നെ ‘കറുപ്പ് ഒഴിവാക്കുക’ എന്ന കല്‍പന നബിയില്‍നിന്ന് സ്ഥിരപ്പെട്ടാലാണ്. വാസ്തവത്തില്‍ ഹദീസ് വിശാരദന്മാരായ ധാരാളം പണ്ഡിതന്മാര്‍ ‘കറുപ്പ് ഒഴിവാക്കുക’ എന്ന പരാമര്‍ശം തിരുമേനിയുടേതല്ല എന്നും അത് തിരുകിക്കയറ്റിയതാണെന്നും സമര്‍ഥിച്ചിരിക്കുന്നു. അബൂബക്‌റിന്റെ പിതാവായ അബൂഖുഹാഫയുടെ നര മാറ്റാന്‍ ആവശ്യപ്പെടുന്ന ഹദീസ് ഇമാം മുസ്‌ലിം ഒന്നിലധികം പ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ഒരു റിപ്പോര്‍ട്ടില്‍ അബൂസ്സുബൈറില്‍നിന്നും അബൂഖൈസമയാണ് ഉദ്ധരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ കറുപ്പ് ഒഴിവാക്കുക എന്ന ഭാഗം ഇല്ല എന്ന് മാത്രമല്ല, ഈ നിവേദന ശൃംഖലയില്‍ ഉള്ള അബൂഖൈസമ (അദ്ദേഹത്തിന്റെ പേര് സുഹൈറുബ്‌നു മുആവിയ എന്നാണ്) പറയുന്നു: ഞാന്‍ അബുസ്സുബൈറിനോട് ചോദിച്ചു: ”കറുപ്പ് ഒഴിവാക്കുക” എന്നത് തിരുമേനിയുടെ വാക്കാണോ? അബൂസ്സുബൈര്‍ പറഞ്ഞു: അല്ല (തുഹഫതുല്‍ അഹ്‌വദി കാണുക).

 

അതുകൊണ്ടാണ് അതിപ്രഗത്ഭരായ സഹാബിമാര്‍, അവരുടെ പിന്‍ഗാമികളായ താബിഉകളിലെ മഹാന്മാരായ ഇമാമുകള്‍, അവരുടെ ശേഷം വന്ന താബിഉത്താബിഇകളില്‍പെട്ട ഇമാമുകള്‍ തുടങ്ങിവരെല്ലാം നരക്ക് കറുപ്പ് ചായം നല്‍കിയിരുന്നു എന്ന് സ്ഥിരപ്പെട്ടിരിക്കുന്നത്. ഇത്ര പ്രകടമായ ഒരു കാര്യം നിഷിദ്ധമായിരുന്നുവെങ്കില്‍ ഇവരൊന്നും ഇത് ചെയ്യുമായിരുന്നില്ല.

 

ഉമര്‍(റ) കറുപ്പ് വര്‍ണം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതായും ഉസ്മാനും(റ) പ്രവാചകന്റെ പേരമക്കളായ ഹസനും ഹുസൈനുമൊക്കെ അങ്ങനെ ചെയ്യാറുണ്ടായിരുന്നതായും സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ കാര്യം ഇമാം ഇബ്‌നുല്‍ഖയ്യിം സാദുല്‍ മആദില്‍ ഉദ്ധരിച്ചിട്ടുണ്ട്.

 

  1. വര്‍ണമേതെന്ന് നിര്‍ണയിക്കാതെ നരക്ക് ചായം നല്‍കാം എന്ന് കുറിക്കുന്ന പ്രബലമായ ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു. അവയുടെ വെളിച്ചത്തില്‍ കറുപ്പ് ചായം ഉപയോഗിക്കാം. സ്വഹാബിമാരുള്‍പ്പെടെ പലരും അങ്ങനെ ചെയ്തിട്ടുണ്ട്.

 

  1. സഹാബിമാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടവ തന്നെ സ്വീകാര്യയോഗ്യമായ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടവയാണ്.

 

  1. താബിഉകളില്‍ ഇമാം സുഹ്‌രി, ഇമാം നാഫിഅ്, ഇമാം ഉര്‍വതുബ്‌നു സുബൈര്‍, ഇമാം ഇബ്‌നു സീരിന്‍, ഇമാം ഹസനുല്‍ ബസ്വ്‌രി, ഇബ്‌റാഹീമി നഖഈ തുടങ്ങിയവര്‍ ഇതനുവദനീയമാണെന്ന വീക്ഷണക്കാരാണ്. ഹനഫീ മദ്ഹബിലെ ഇമാമുമാരും ഇതേ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്.

 

നരച്ച മുടിക്ക് കറുപ്പ് ചായം തേക്കാമോ എന്ന വിഷയത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചുരുക്കം. ഓരോരുത്തര്‍ക്കും അവരുടേതായ തെളിവുകളുമുണ്ട്. മറ്റുള്ളവര്‍ അതിനെ നിരൂപണം ചെയ്തിട്ടുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *