ഇസ്‌ലാമും ശീഈസവും

സ്വർഗീയ സരണിയേത്? നരകത്തിന്റെ വഴിയേത് എന്ന് അറിഞ്ഞിരിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അറിയാത്തവർ അത് പഠിക്കണം, അറിയുന്നവർ അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കണം.
ഇതൊക്കെ വേർതിരിച്ചു മനസ്സിലായില്ലെങ്കിൽ ഒരു മുസ്ലിമിന്റെ ശാശ്വതമായ പരലോക ജീവിതം അവതാളത്തിലാവും.

ഒരാൾ സ്വർഗ പാതയിലാണോ (هداية) , നരക പാതയിലാണോ (ضلالة) എന്നൊക്കെ പറയാൻ കൃത്യമായി പറയാനുള്ള മാനദണ്ഡങ്ങൾ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

ഖുർആനും, സുന്നത്തും, അതനുസരിച്ച് ജീവിച്ച സച്ചരിതരായ ഖലീഫമാരുടെയും സഹാബിമാരുടെ മാതൃകയും സ്വർഗ പാതയും അതിന് വിരുദ്ധമായത് നരക പാതയുമാണ്. ഈ യാഥാർഥ്യം അല്ലാഹുവും റസൂലും പഠിപ്പിച്ചതാകയാൽ ഇക്കാര്യത്തിൽ മുസ്‌ലിം ലോകത്ത് തർക്കമില്ല.

ഈ അടിസ്ഥാന മനുസരിച്ച്, ഒരു യഥാർഥ മുസ്ലിം ശിയായിസമാണ് ശരിയെന്ന് താൻ പഠിച്ച് മനസ്സിലാക്കിയിരിക്കുന്നു എന്നു പറഞ്ഞ് ശീഈസം സ്വീകരിച്ചാൽ അവൻ തികഞ്ഞ ضلالة ൽ (നരക പാതയിൽ) ആണെന്ന് ധൈര്യമായി പറയാം.

എന്തു കൊണ്ട്?

പലരും വിചാരിക്കുന്നത് പോലെ ശിയാക്കൾ കേവലം ഒരു അവാന്തര വിഭാഗമല്ല. അവരുടെ പ്രാമാണിക ഗ്രന്ഥങ്ങളും ആചാര്യൻമാരും പരിചയപ്പെടുത്തുന്ന ശിയായിസം എന്താണെന്നതിന് ഏതാനും ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

തൗഹീദ് അഥവാ ഏക ദൈവ വിശ്വാസത്തിന്റെ ഭാഗമായി, അല്ലാഹു വിന് എന്തെല്ലാം ഗുണങ്ങളും വിശേഷണങ്ങളുമുണ്ടെന്നാണോ സുന്നികൾ വിശ്വസിക്കുന്നത് അതിൽ പെട്ട പലതും തങ്ങളുടെ ഇമാമുകൾക്കുണ്ട് എന്നാണ് ശിയാക്കളുടെ വിശ്വാസം. കൂടാതെ അവർ അദൃശ്യകാര്യങ്ങൾ അറിയുന്നവരും, അവർ സ്വയം വിചാരിക്കാതെ അവർ മരിക്കുക പോലുമില്ലാ എന്നാണ് ശിയാക്കളുടെ വിശ്വാസം.

അതുപോലെ അവർക്ക് ഹറാം ഹലാലുകൾ തീരുമാനിക്കാനുള്ള അധികാരമുണ്ട്, എന്നു മാത്രമല്ല, അതിലുപരി പ്രപഞ്ചത്തിന്റെ പ്രവർത്തനത്തിൽ പോലും ഇടപെടാനും നിയന്ത്രിക്കാനും വരെ കഴിവുള്ളവരും അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നവരുമാണ് അവർ എന്നാണ് ശിയാക്കളുടെ വിശ്വാസം.

പ്രവാചകൻമാർക്ക് മാത്രമേ عِصْمَة (പാപ സുരക്ഷിതത്വം) ഉള്ളൂ മറ്റാർക്കും അതില്ലാ എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ പ്രവാചകൻമാരെക്കാളും മലക്കുകളേക്കാളും പരിശുദ്ധരും മഅസൂമുകളുമാണ് തങ്ങളുടെ ഇമാമുകൾ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

അബൂബക്കറും ഉമറും ഉസ്മാനും അലിയുമെല്ലാം സച്ചരിതരായ ഖലീഫമാരും സ്വർഗാവകാശികളുമാണെന്ന് സുന്നികള് വിശ്വസിക്കുമ്പോൾ ആദ്യത്തെ മൂന്ന് ഖലീഫമാരും കാഫിറുകളും നരകാവകാശികളും ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

സ്വഹാബിമാരുടെ പേര് കേൾക്കുമ്പോൾ സുന്നികൾ റളിയല്ലാഹുഅൻഹു (رَضِيَ اللهُ عَنْهُ) എന്ന് ചൊല്ലുമ്പോൾ ശിയാക്കൾ അവരെ ശപിക്കുന്നു. لَعْنَة ചൊല്ലുന്നു.

അവരെ ഇസ്ലാമിലെ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മാതൃകാപുരുഷൻമാരായി സുന്നികൾ വിശ്വസിക്കുമ്പോൾ മൊത്തം സ്വഹാബിമാരിൽ മൂന്നോ നാലോ ഏറിയാൽ ഏഴ് പേരൊഴിച്ചുള്ളവർ ഒന്നടങ്കം കാഫിറുകളും മുർത്തദ്ദുകളും ( ഇസ്ലാമിൽ നിന്നും പുറത്ത് പോയവർ) മുനാഫിക്കുകളുമാണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

പ്രവാചകത്വ പരിസാമാപ്തിയോടെ വഹിയ് നിലച്ചുവെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ തങ്ങളുടെ ഇമാമുകൾക്ക് വഹിയ് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

സ്വഹാബി വനിതകളിൽ ഉന്നതശീർഷയും പണ്ഡിതയും പല സ്വഹാബിമാരുടെയും ഗുരുഭൂതയുമായ സത്യവിശ്വാസികളുടെ മാതാവുമായ ആഇശ(റ)യെ സുന്നികൾ മനസിലാക്കുമ്പോൾ അവർ ശപിക്കപ്പെട്ടവരും മ്ലേച്ഛയും, പന്നിയെക്കാളും പട്ടിയെക്കാളും വൃത്തികെട്ടവളുമായി, ഖുമൈനിയുൾപ്പെടെയുള്ള ശിയാക്കൾ വിശ്വസിക്കുന്നു.

അവർക്കെതിരെ മുനാഫിക്കുകൾ നടത്തിയ കുപ്രചരണത്തിന്റെ മുനയൊടിച്ചു കൊണ്ട് അല്ലാഹു നേരിട്ട് ഇടപെടുകയും ഒന്നിലധികം ഖുർആനിക സൂക്തങ്ങൾ ഇറക്കി അവരുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അവർ വേശ്യയും വ്യഭിചാരകുറ്റം ചെയ്തവളും ആണെന്നും, അന്ത്യദിനത്തിന്റെ അടയാളമായി മഹ്ദി ആഗതനായാൽ ആദ്യം ചെയ്യുന്ന നടപടി ആഇശയെ പുനരുജ്ജീവിപ്പിച്ച് വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ അവരെ ഹദ്ദടിക്കുകയുമായിരിക്കും എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്.

തിരുമേനിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചത് ഒരു ജൂത സ്ത്രീയാണ് എന്നാണ് സുന്നികൾ വിശ്വസിക്കുന്നതെങ്കിൽ, സത്യവിശ്വാസികളുടെ മാതാക്കളായി അല്ലാഹു പ്രഖ്യാപിച്ച, മഹതികളില്‍ പെട്ട ആഇശ(റ)യും ഹഫ്സ(റ)യും തിരുമേനിക്ക് വിഷം കൊടുത്ത് കൊന്നു എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്.

പിശാചുപോലും ഓടിയൊളിക്കുന്നത്ര ശക്തനായ, സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട, രക്തസാക്ഷിയായ ( ശഹീദ്) പ്രവാചകന് ശേഷം ലോകത്തിന് മാതൃകാഭരണം കാഴ്ച്ചവെച്ച ഏറ്റവും ദീർഘകാലം ഭരിച്ച മഹാനാണ് ഉമർ (റ) എന്ന് സുന്നികൾ, അല്ല ലോകം വിശ്വസിക്കുമ്പോൾ, അദ്ദേഹം കാഫിറും ഏറ്റവും തെമ്മാടിയും, താഗൂത്തും ജിബ്തുമാണ് ഉമർ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

പരിശുദ്ധ ഖുർആൻ ദൈവിക സംരക്ഷണം സിദ്ധിച്ചതും, മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമാക്കത്തതുമായി ഇന്നും നിലകൊള്ളുന്നു. അത് അങ്ങനെ എന്നും നിലനിൽക്കുമെന്നും സുന്നികൾ വിശ്വസിക്കുമ്പോൾ പതിനായിരക്കണക്കിന് ആയത്തുകളുള്ള യഥാർത്ഥ ഖുർആൻ വിനഷ്ടമായി പോയെന്നും അബൂബക്കറും ഉമറുമുൾപ്പെടെയുള്ള സ്വഹാബിമാർ വെട്ടിത്തിരുത്തിയ ഖുർആനാണിന്നവശേഷിക്കുന്നതെന്നും ശിയാക്കൾ വിശ്വസിക്കുന്നു. സുരക്ഷിതമായ ഖുര്‍ആന്‍ അദൃശ്യനായ ഇമാമിന്റെയടുത്ത് മാത്രമാണുള്ളത്.

യഥാർത്ഥ ഖുർആനുമായി മഹ്ദി അന്ത്യദിനത്തിന് മുമ്പ് ഇക്കാര്യം എല്ലാവർക്കും ബോധ്യമാവുമെന്നും അവർ വിശ്വസിക്കുന്നു. അതുവരെ അടവുനയത്തിന്റെ അടിസ്ഥാനത്തിൽ (تَقِيَّة) നിലവിലുള്ള ഖുര്‍ആന്‍ തന്നെ പാരായണം ചെയ്യാന്‍ തങ്ങൾ നിർബന്ധിതരാണ് എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്.

പരിശുദ്ധ ഖുർആന്റെ അമാനുഷികതയും സവിശേഷതകളും വ്യക്തമാക്കി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ സുന്നികൾ രചിക്കുമ്പോൾ, നിലവിലുള്ള ഖുർആനിൽ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും നടന്നിട്ടുണ്ടെന്ന് തെളിയിക്കാൻ ഗ്രന്ഥം രചിക്കുന്ന തകൃതിയിലായിരുന്നു ശിയാ പുരോഹിതന്മാർ. ചുരുങ്ങിയത് ഒമ്പത് ഗ്രന്ഥങ്ങൾ തദാവശ്യാർത്ഥം അവർ രചിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഒരു ജൂതനോട് മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠർ ആരാണ് എന്ന് ചോദിച്ചാൽ മൂസ നബിയുടെ ശിഷ്യന്മാരും സന്തതസഹചാരികളുമാണെന്നവർ മറുപടി പറയും. ക്രിസ്ത്യാനികളോടാണ് ചോദ്യമെങ്കിൽ യേശുവിന്റെ ശിഷ്യന്മാരെന്നവർ മറുപടി പറയും. എന്നാൽ മനുഷ്യരിൽ ആരാണ് ഏറ്റവും വൃത്തികെട്ടവർ എന്ന് ഒരു ശിഈയോട് ചോദിച്ചാൽ മുഹമ്മദിന്റെ സന്തത സഹചാരികളായിരുന്നവർ എന്നായിരിക്കും മറുപടി. അവർ കഴിഞ്ഞാൽ അവരെ പിൻപറ്റിയവരും അവരെ സ്നേഹിച്ചവരും എന്നായിരിക്കും മറുപടി.!

ഇപ്പറഞ്ഞ ഓരോന്നും തെളിവ് സഹിതം തെളിയിക്കാൻ സാധിക്കും ദൈർഘ്യം ഭയന്ന് ചേർക്കാതിരിക്കുകയാണ്

ഇതു പോലെ ധാരാളം കാര്യങ്ങൾ ഖുർആനിനും സുന്നത്തിനും കടകവിരുദ്ധമായ, ഒരു മുസ്‌ലിമിന്റെ ആദർശ്ശ വിശ്വാസങ്ങൾ അവതാളത്തിലാക്കുന്ന, അവനെ സത്യസരണി ( هداية) യിൽ നിന്ന് വഴിതെറ്റിച്ച്, നരകത്തിന്റെ വഴിയിലെത്തിക്കുന്ന ഒരു പിഴച്ച ദർശ്ശനമാണ് ശീഈസം.

ഇപ്പറഞ്ഞതൊന്നും ഒരാളെ വഴികേടിലാക്കില്ലെന്നും, ഇങ്ങനെയൊക്കെ വിശ്വസിച്ചാലും അയാൾ ഹിദായത്തിലാണ് എന്നാണ് ഒരാൾക്ക് വാദമെങ്കിൽ, അവർ പഠിച്ച ഇസ്ലാമല്ല ഞാൻ പഠിച്ച ഇസ്‌ലാം എന്നാണ് എനിക്ക് പറയാനുള്ളത്.

ഞാനാകട്ടെ ഇത്തരം വിഷയങ്ങൾ, ശിയാക്കളുടെ തന്നെ മൗലിക ഗ്രന്ഥങ്ങളും, അവരുടെ പുരോഹിതന്മാരുടെ പ്രസ്താവനകളും, പ്രഭാഷണങ്ങളും, അവരുമായി നേർക്കുനേരെ നടത്തിയ സംവാദങ്ങളും, അടിസ്ഥാനമാക്കിയും ജീവിച്ചിരിക്കുന്നവരും, മൺമറഞ്ഞവരുമായ പണ്ഡിതന്മാരും, ഇമാമുമാരും പഠിപ്പിച്ചത് മനസ്സിലാക്കിക്കൊണ്ടുമാണ് ഇതൊക്ക പറയുന്നത് എന്നതാണ്. ഇതെല്ലാം ഇപ്പോഴും ഇങ്ങനെ തന്നെയാണ് എന്റെ വിശ്വാസം.

അതിനാൽ ഒരു മുസ്‌ലിമും ശീഈ വഴികേടിൽ പെട്ട് പോവാതിരിക്കാൻ അത് നരകത്തിലേക്കുള്ള വഴിയാണ്, എന്ന കാര്യം എന്നാലാവും വിധം പറഞ്ഞു കൊണ്ടേയിരിക്കും.

എന്തെല്ലാം വെല്ലുവിളികളും, പ്രതിസന്ധികളുമായിരിക്കും ഇതിന്റെ പേരിൽ അഭിമുഖീകരിക്കേണ്ടി വരിക എന്നതിനെ പറ്റി ഉത്തമ ബോധ്യമുണ്ട്. അതൊക്കെ കാലേക്കൂട്ടി കണക്കു കൂട്ടി തന്നെയാണ് ഈ ഉദ്യമത്തിന് ഇറങ്ങിയിട്ടുള്ളത്. എന്നറിയിക്കട്ടെ..

പണ്ഡിതൻമാരിൽ നിന്നും സത്യമാഗ്രഹിക്കുന്ന നിഷ്പക്ഷരായവരിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനത്തിന് നന്ദി പറയുകയും ചെയ്യുന്നു അക്കാര്യത്തില്‍ വളരെ സന്തോഷവുമുണ്ട്.
ഇപ്പറഞ്ഞതൊന്നും ശരിയല്ല, ഇതെല്ലാം എന്റെ സ്വന്തം വകയാണെന്നും ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, തെളിവു സഹിതം അവർ ഖണ്ഡിക്കട്ടെ, തെളിവില്ലാത്ത ബഡായിയും പറഞ്ഞ് വരുന്നവരുടെ വാദങ്ങൾക്ക് ചേമ്പിലയിൽ മഴത്തുള്ളി വീണ ഫലമേ ഉണ്ടാവൂ എന്നും അറിയിക്കട്ടെ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *