തുർക്കിയിൽ ജനാധിപത്യത്തിനു അന്ത്യമോ?

തുർക്കിയിൽ ഇപ്പോൾ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ പ്രസിഡൻഷ്യല്‍ ഭരണരീതിക്ക് അനുകൂലമായി തുർക്കി ജനതയിൽ ഭൂരിഭാഗം വോട്ടു ചെയ്യുകയും ഉർദുഗാന്‍റെ ഉദ്ദേശ്യം സഫലമാകുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉർദുഗാനെതിരെ ഉന്നയിക്കപ്പെടുന്ന ചില വിമർശനങ്ങൾക്കെതിരെ എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ജനാധിപത്യക്രമം നിലവിലുള്ള ഏതെങ്കിലും രാജ്യത്ത് ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും പ്രസിഡൻഷ്യൽ സിസ്റ്റമാണോ, പാർലമെന്ററി വ്യവസ്ഥയാണോ ഉത്തമം എന്ന് ആ രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടന നല്‍കുന്ന അധികാരവും ഇടപെടാനുള്ള അവകാശവും പരിഗണിച്ച് വിലയിരുത്തേണ്ടതാണ്. ഇന്ത്യയിൽ പാർലമെന്ററി സിസ്റ്റമാണ്, അമേരിക്കയിലും ഫ്രാൻസിലും പ്രസിഡൻഷ്യൽ വ്യവസ്ഥകളാണ് ഉള്ളത്. ഇവ രണ്ടിനുമുള്ള മെച്ചമെന്ത് എന്നത് അതത് രാജ്യങ്ങളിലെ ഭരണഘടനകൾ നൽകുന്ന അധികാരത്തെയും അവകാശത്തെയും മുന്നിൽ വെച്ച് പരിശോധിക്കേണ്ടതാണ്.
പ്രസിഡൻഷ്യൽ രീതി എന്നത് ഇന്ന് ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ വരെ ഉളള ഒരു യാഥാർഥ്യമാണ്. തുർക്കിയിൽ മാത്രം അത് വരുമ്പോൾ ഭൂഗമ്പ മുണ്ടാകുമെന്ന പ്രചരണം “ബുദ്ധിജീവികൾ ” നടത്തുമ്പോൾ അതിന്റെ ലോജിക് പിടി കിട്ടുന്നില്ല. മാനം മര്യാദക്ക് സ്ത്രം ധരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു രാജ്യത്തെ ജനാധിപത്യത്തിലൂടെ ത്തന്നെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ അവസർ മുണ്ടാക്കിയ ഒരു മനുഷന്റെ ഐഡിയോളജി ഇസ്ലാമായി പോയി എന്നത് മാത്രമാണ് ഈ പുകിലിന്റെ പിന്നിലത്രയും.
പഴയ കുരിശ് യുദ്ധ മനസുമായാണ് യുറാപ്പ് തുർക്കിയെ ലക്ഷ്യം വെക്കുന്നത് , പി കെ കെ ക്കും ഗുലനിസ്റ്റുകൾക്കും വേണ്ടി ആളും അർത്ഥവും നല്കി സഹായിച്ച യുറോപ്പ് തുർക്കി മന്ത്രിമാരെ പോലും റഫറണ്ട പ്രചരണത്തിന് അവിടെ കാലു കുത്താൻ അനുവദിച്ചില്ല ,ഉർദുഗാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വരെ അവിടെ പ്രകടനങൾ നടന്നു, തീവ്ര വലതു പക്ഷം തുർക്കിയെ മാത്രമല്ല ഇസ്ലാമിനെയും മുസ്ലിങ്ങളെയും അപഹസിച്ച് പ്രചരണങ്ങൾ നടത്തി.
പക്ഷെ AK പാർട്ടി അനുകൂലികളെ മാത്രം ജനാധിപത്യ യൂറോപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് സമ്മതിച്ചില്ല, റഫറണ്ടം പരാജയപ്പെടുത്താൻ ബില്യനുകളാണ് അവർ ചിലവാക്കിയത്, അറബ് ഇസ്ലാമിക ലോകത്ത് ശക്തമായ ജനാധിപത്യം വരുന്നത് യൂറോപ്പിന് എന്നും ഭയമാണ്, തുർക്കിയിലും അർജീരിയ, ഈജിപ്ത് എന്നിവിടങ്ങളിലുമെല്ലാം നടന്ന അട്ടിമറികളുടെ സ്പോൺസർമാർ യുറോപ്പായിരുന്നു, ഇസ്ലാമിക ലോകത്തെ ഏകാധിപതികളെ സംരക്ഷിക്കുന്നതും അവർ തന്നെ? ഇക്കൂട്ടർക്ക് ഉർദുഗാനെ വിമർശിക്കാൻ എന്താണ് യോഗ്യത? കഴിഞ്ഞ നാൽപതിലേറെ വർഷം തുർക്കിയെ അവർ അകറ്റിയത് ഉർദുഗാൻ കാരണമാണോ? അതോ ഇസ്ലാം വിരോധമോ ?’ ഇപ്പോൾ ആർജവവും ദൈവ ഭയവുമുള്ള ഒരാൾ തുർക്കിയെ നയിക്കുകായും ലോകത്തിന്റെ മുന്‍ നിരയില്‍ കൊണ്ടെത്തിച്ചു മത്സരിക്കുകയും ചെയ്യുമ്പോള്‍ വ്യദ്ധ കുരിശു യൂറോപ്പിന് അത് അസഹനീയമാകുന്നു. സ്വന്തം രാജ്യങ്ങളിൽ പള്ളികൾ പണിയുന്നതും മുസ്ലിം സ്ത്രീകൾ ‘ തല മറക്കുന്നതും എന്തിനേറെ നാണം മറച്ച് കളിക്കുന്നത് പോലും തടയാൻ നിയമ നിർമാണങ്ങൾ നടത്തുന്ന യൂറോപ്യർ എല്ലാ മതസ്ഥർക്കും പൂർണ സ്വാതന്ത്ര്യം നൽകിയ ഒരു രാജ്യത്തെ അവമതിക്കുന്നത് കാപട്യവും ഭീകരതയുമല്ലാതെ മറ്റെന്താണ്?

പ്രോപഗണ്ടക്കു പിന്നിൽ

എന്നാൽ ലോക വാർത്താ മാധ്യമങ്ങളഖിലം ഇസ്‌ലാം വിരുദ്ധരുടെ കൈകളിലാകയാൽ അവയിൽ വരുന്നവ മാത്രം വായിച്ച് വിശകലനം ചെയ്യുന്നവരും, തങ്ങൾ സെക്യുലറുംപുരോഗമന ചിന്താഗതിക്കാരുമായ ഇസ്ലാമിസ്റ്റുളാണെന്ന് തെളിയിക്കാൻ മൽസരിക്കുന്ന ചില ഇസ്ലാമിസ്റ്റുകളുമാണ് ഈ പ്രചരണത്തിൽ ഒരു വിഭാഗം.

എന്നാൽ ഉർദുഗാനെ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വേഛാധിപത്യ പ്രവണത കാരണമാണ് പ്രസിഡൻഷ്യൽ വ്യവസ്ഥയിലൂടെ തുർക്കിയെ മുന്നോട്ട് നയിക്കുന്നത് എന്ന ആരോപണം ബാലിശമാണ്. ബുദ്ധിപരമായ സമീപനവുമല്ലത്. പ്രസിഡൻഷ്യൽ വ്യവസ്ഥയിലൂടെ ഭരണകാലം നാല് വർഷം എന്നത് അഞ്ച് വർഷമായി വർദ്ധിച്ചു എന്നല്ലാതെ കാലങ്ങളോളം അധികാരത്തിൽ ഉർദുഗാന് ഏകാധിപതിയായി തുടരാൻ കഴിയില്ല. ഇതിന് തുർക്കി ഭരണഘടനയുടെ പിൻബലവുമില്ല. ഉർദുഗാൻ എത്ര തന്നെ ആഗ്രഹിച്ചാലും അദ്ദേഹത്തിന്റെ ഭരണകാലം അഞ്ച് വർഷം മാത്രമാണ്. ഒരു രാഷ്ട്രത്തിലെ അഞ്ച് വർഷം എന്നത് എത്രമാത്രം സ്വാധീനമുള്ളതാണെന്ന് അതിന്റെ ചരിത്രവും ഭാവിയും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

രാഷ്ട്രപതി ഭവൻ നിർമ്മിച്ചത് തെറ്റോ?

ഉർദുഗാനെതിരെയുള്ള മറ്റൊരു വിമർശനം അദ്ദേഹം വലിയൊരു കൊട്ടാരം നിർമിച്ചു എന്നതാണ്. ഉർദുഗാൻ തനിക്ക് വേണ്ടിയാണ് അത് നിർമ്മിച്ചിരുന്നതെങ്കിൽ അൽപമെങ്കിലും ആ വിമർശനത്തിന് സാംഗത്യമുണ്ടാകുമായിരുന്നു. രാഷ്ട്രപതി ഭവൻ എന്ന് പറയുന്നത് പോലെ അധികാരത്തിലാരാണോ ഉള്ളത് അദ്ദേഹത്തിന് ഭരിക്കാൻ പാകത്തിന് രാഷ്ട്രത്തിന്റെ ഭരണ സിരാ കേന്ദ്രമായിട്ടാണ് അവ നിർമ്മിച്ചിട്ടുള്ളത്. വളരെ പരിമിതമായ അധികാരമുള്ള; ഭരണനിർവ്വഹണത്തിൽ നേരിട്ട് ഒരു പങ്കും വഹിക്കാത്ത രാഷ്ട്രപതിയുടെ ഭവനവും, ലോകം മൊത്തം കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന വൈറ്റ് ഹൗസും, അതിന്റെ മറ്റൊരു പതിപ്പായ ക്രംലിൻ കൊട്ടാരവും, എന്തിനധികം ചെറിയ രാഷ്ട്രങ്ങൾ അവരുടെ ഭരണ നടത്തിപ്പിന് ഉണ്ടാക്കുന്ന കൊട്ടാരസമുച്ചയങ്ങളും താരതമ്യപ്പെടുത്തുമ്പോൾ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രത്തിനും, ലോകത്തിലെ തന്നെ മൊത്തം ഇസ്ലാമിക ചലനങ്ങളുടെ ഏകോപനത്തിനും അസൂത്രണങ്ങള്‍ക്കുംകൂടെ കേന്ദ്രമായി വര്‍ത്തിക്കാന്‍ സൌകര്യപ്പെടുന്ന ഒരു ലോക ആസ്ഥാനം കൂടെയാണ് ആ കെട്ടിടം. തനിക്കും തന്റെ കെട്ടിയോൾക്കും കുട്ട്യേൾക്കും അന്തിയുറങ്ങാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് അത് എന്നാണ് ഇവര് പറയുന്നത് കേട്ടാല്‍ തോന്നുക. എത്ര ഡോളർ ചെലവഴിക്കമെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം? അതിന് കൃത്യമായ ഒരു സംഖ്യയോ, ഗ്രാഫോ ഉണ്ടോ? എത്രമാത്രം ബാലിശമാണ് ഏതൊക്കെ? . ഇസ്ലാമിക ദൃഷ്ട്യാ ഉർദുഗാന്റെ ഈ നടപടി പാടില്ലയെങ്കില്‍ അതിന്റെ പ്രമാണം എന്താണ്?, ജനാധിപത്യപരമായും ഈ വിമർശനത്തിന് അടിസ്ഥാനമില്ല എന്നത് അത്തരം രാജ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ തന്നെ ബോധ്യമാകുന്നതാണ്.

കൂടെയുള്ളവരെല്ലാം കൈവിട്ടോ?

ഉർദുഗാന്റെ ഈ നയനിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരൊക്കെ രാജിവെച്ച് പോയി എന്നാണ് മറ്റൊരു വിമർശനം. ഈ ‘ഉണ്ടായിരുന്നവരൊക്കെ’ എന്നത് വസ്തുനിഷ്ഠമല്ല. ഉർദുഗാൻ ഇപ്പോഴും എ.കെ.പാർട്ടിയുടെ അനിഷേധ്യനായ നേതാവ് തന്നെയാണ്. ഇലക്ഷനിൽ ഒന്നേകാൽ മില്ല്യൻ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്.

യൂറോപ്പിന്റെയും ഏഷ്യയുടേയും മധ്യഭാഗത്ത് കിടക്കുന്ന തുർക്കി വിദ്യാഭ്യാസ പരമായും ബുദ്ധിപരമായും പിന്നിലായ ജനതയാണ് എന്ന് പറയാനോക്കുമോ? തുര്‍ക്കി ജനതയെപ്പറ്റി അല്പമെങ്കിലും വായിച്ച ഒരാളും അങ്ങനെ പറയാന്‍ ധൈര്യപ്പെടില്ല. ഇങ്ങനെയുള്ള ജനതയാണ് ഒന്നേകാൽ മില്ല്യൻ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹത്തെ വിജയിപ്പിച്ചിട്ടുള്ളത്. ജനാധിപത്യപരമായാണ് ഉർദുഗാൻ തന്റെ നയങ്ങൾ ആവിഷ്കരിച്ചത് എന്നതിന് ഇത് തന്നെ മതിയായ തെളിവാണ്.

പടിഞ്ഞാറിന്റെ ഇസ്‌ലാം ഭീതി

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഉർദുഗാനെതിരെയുള്ള ഈ പ്രോപ്പഗണ്ടക്ക് പിറകിൽ മിഡിലീസ്റ്റിലെ സീസി ഉൾപ്പെടെയുള്ള ഇസ്‍ലാം വിരുദ്ധ, ഇഖ്‍വാന്‍ വിരുദ്ധ, പൊലിറ്റിക്കൽ ഇസ്ലാമിനെ നഖശിഖാന്തം എതിർക്കുന്ന ഒരു വിഭാഗമാണ്. മറ്റൊരു വിഭാഗം പാശ്ചാത്യ ലോകമാണ്. ഇവരുടെ രണ്ട് വിഭാഗത്തിന്‍റെയും അസുഖം തുർക്കിയോ ഉർദുഗാനോ അല്ല. ഇസ്ലാമാണ്. ഇസ്‍ലാമിന്‍റെ ഈ പൊളിറ്റിക്കൽ ഉയർത്തെഴുന്നേൽപ്പാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. നിഷ്പക്ഷരാണ് എന്ന വ്യാജേന ചില ഇസ്ലാമിസ്റ്റുകൾ തങ്ങളുടെ വാദങ്ങളുമായി രംഗത്തിറങ്ങുന്നത് കാണാൻ സാധിക്കും. അവരുടെ പരാജയ മനസ്സുകളിൽ നിന്നുണ്ടാകുന്ന ആശങ്ക മാത്രമാണത്. ഇനി ഉർദുഗാൻ തല തിരിഞ്ഞു പോകുകയോ, ഏകാധിപത്യ സ്വഭാവം കാണിക്കുകയോ ചെയ്താൽ അദ്ദേഹത്തെ തിരഞ്ഞെടുത്ത ഈ ജനം തന്നെ അദ്ദേഹത്തിനെതിരെ തിരിയും എന്നത് തീർച്ചയാണ്. ഉർദുഗാന്റെ ഭൂതവും വർത്തമാനവും വെച്ചുള്ള വിലയിരുതലാണിത്. ഭാവിയില്‍ അദ്ദേഹം മാറുമോ ഇല്ലേ എന്ന് പ്രവചിക്കാന്‍ നമുക്ക് കഴിയില്ല. എല്ലാ വിധ അന്വേഷണങ്ങളും നടത്തി ഒരു വരനെ കണ്ടെത്തിയ പിതാവ് തന്റെ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുക്കുന്നത് അതുവരെയുള്ള വരന്‍റെ ചരിത്രവും സ്വഭാവവും നോക്കിയാണ്. ഭാവിയിൽ എന്താകും എന്ന് നോക്കിയല്ല. നമ്മുടെ വ്യക്തിപരമായ കാര്യത്തിൽപ്പോലും നമുക്കത് പ്രവചിക്കാൻ കഴിയില്ല.

ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഒരുകാലത്ത് ഉസ്മാനിയ ഖിലാഫത്ത്. ലോക ഭീകരയുദ്ധത്തോട് കൂടി ഈ ഖിലാഫത്തിന്റെ ചിറക് ശത്രുക്കൾ അരിഞ്ഞ് കളഞ്ഞു. ആ പ്രതാപം വീണ്ടെടുത്ത് ലോകത്തെ ശാക്തിക വികസിത രാജ്യമായി ഉർദുഗാന്റെ ചിറകിലേറി തുർക്കി കുതിച്ചു കൊണ്ടിരിക്കുന്നു. ആ പ്രതാപത്തിലേക്ക് തുർക്കി വരുന്നത് ഏവരേയും അലോസരപ്പെടുത്തുന്നു. അതിന്റെ പ്രകടനങ്ങളാണ് വിമർശനങ്ങളായി പുറത്ത് വരുന്നത്.ഇതിൽ ചില ഇസ്ലാമിസ്റ്റുകളും കൂട്ടുചേര്‍ന്ന്‍ അവർക്ക് ഓശാന പാടുന്നു എന്നത് പരിതാപകരമാണ്.

തുർക്കിജനത ഉർദുഗാനും അക് പാർട്ടിക്കും കീഴിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ എല്ലാ ഏകാധിപത്യ ആരോപണക്കളുടെയും മുനയൊടിക്കുന്നതാണ്.

  1. തുർക്കി ഉർദുകാനും അക് പാർട്ടിക്കും കീഴിൽ സ്ഥിരതയുള്ള ഒരു രാജ്യമായി മാറി. (നിരന്തരം സൈനിക അട്ടിമറികൾ നടന്നിരുന്ന രാജ്യത്തെ ചരിത്രത്തിൽ 45ൽ പരം ഗവൺമെൻറുകളാന്ന് ഭരിച്ചത്. അമേരിക്കയും ഫ്രാൻസും പോലുള്ള പ്രസിഡൻഷ്യൽ രാജ്യങ്ങളെ കേവലം 15 ഗവൺമെൻറുകളാണ് ചരിത്രത്തിൽ ഭരിച്ചത് )

2.സാമ്പത്തികമായ മുന്നേറ്റം. 1980കളിൽ 138.71% ആയിരുന്ന വിലക്കയറ്റം ഇപ്പോൾ കേവലം 10% താഴെ എത്തി നിൽക്കുന്നു. 2002-2012ൽ ആയിരുന്നു തുർക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ച. തുർക്കി ലിറ യുടെ വില പുതുക്കിയ ഉർദുഗാന്റെ സാമ്പത്തിക പരിഷ്കരണവും ഈ വളർച്ചക്ക് ആക്കം കൂട്ടി.

  1. ബഹുസ്വരതക്ക് പ്രാമുഖ്യം. ഭൂരിപക്ഷം മുസ്ലിംകളായിട്ടും എല്ലാ മതസ്ഥർക്കം ആശയക്കാർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാം. ഒരു കാലത്ത് ഇസ്ലാമിക ചിഹ്നങ്ങളെ അലർജിയായിരുന്ന തുർക്കിയിൽ ഇന്ന് ഇസ്ലാമിസ്റ്റുകൾക്കും മുസ്ലിംകൾക്കും അതേ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുന്നു. തുർക്കി ഒരു മതേതര മുസ്ലിം രാഷ്ട്രമായി തുടരുമെന്നും ഉർദുഗാൻ പ്രഖ്യാപിക്കുകയും ചെയ്തു. (ഇസ്ലാമോഫോബിക് അൾട്രാ സെക്കുലറിസ്റ്റുകൾക്ക് തുർക്കി കണ്ണിലെ കരടാകാൻ ഇത് ധാരാളമായിരുന്നു.)
  2. ജനതയിലുള്ള ആഴത്തിലുള്ള വിശ്വാസം. ചരിത്രത്തിൽ തന്നെ അപൂർവ്വമാം വിധം ഒരു പട്ടാള അട്ടിമറിയെ നിരായുധരായ ജനങ്ങളെ മുൻനിർത്തി പരാജയപ്പെടുത്തിയത് തുർക്കി ജനതയിലുള്ള ഉർദുഗാന്റെ വിശ്വാസമാണ്. ആ ജനങ്ങൾക്ക് തിരിച്ചും ഉർദുഗാനിലും അക് പാർട്ടിയിലും തികഞ്ഞ മതിപ്പും വിശ്വാസവുമാണ്.
  3. ലോകത്തിന്‍റെ ഏത് കോണിലും പീഡിതർക്ക് സഹായ ഹസ്തവുമായി എത്തുന്നതിൽ മുൻപന്തിയിലുള്ള രാജ്യം. പലസ്തീൻ മുതൽ നേപ്പാൾ ഭൂചലനം വരെ ഉദാഹരണങ്ങളാണ്. സഹായങ്ങളുമായി കപ്പലുകളും വിമാനങ്ങളും ദുരിധ ബാധിത മേഖലകളിലേക്ക് ഒട്ടും പിശുക്ക് കാണിക്കാതെ ആ ഭരണകൂടം അയച്ച് കൊണ്ടിരിക്കുന്നു.
  4. വിഘടനവാദത്തെയും ഭീകരവാദത്തെയും ക്രിയാത്മകമായി നേരിട്ടു. കുർദു ഭീകരവാദത്തിന്‍റെ പേരിൽ കുർദുകൾക്കെതിരെ വംശഹത്യയല്ല നടത്തിയത്. തുർക്കിജനത എന്ന ആശയത്തിലേക്ക് അവരെ ആനയിക്കുകയും ,എന്നിട്ടും ഭരണത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച വിരളം ചിലരെ നീതിപൂർവ്വം കൈകാര്യം ചെയ്തതും ശ്രദ്ധേയമാണ്. അത് കൊണ്ടാണ് കുർദു ഭൂരിപക്ഷ മേഘലയിൽ വരെ വിജയം നേടാൻ ഉർദുഗാനു സാധിച്ചത്.
  5. അഭയാർത്ഥി പ്രളയം മധ്യേഷ്യയെയും യൂറോപ്പിനെയും പിടിച്ച് കുലുക്കിയപ്പോൾ 3 മില്യൻ അഭയാർത്ഥികളെ സ്വീകരിക്കാനുള്ള മഹാമനസ്കത ആ ജനതക്കും ഭരണകൂടത്തിനും ഉണ്ടായി. അഭയാർത്ഥികൾക്ക് ഭ്രഷ്ട് കൽപിക്കാനായിരുന്നു പടിഞ്ഞാറിന് ഉൽസാഹം
  6. സാമ്പത്തിക പുരോഗതിയുടെ ആഴം മനസ്സിലാകാൻ ഒരു ഉദാഹരണം കൂടെ. കഴിഞ്ഞ ആറു വർഷമായി തുർക്കി എയർലൈൻസാണു യൂറോപ്പിലെ നമ്പർ വൺ എയർലൈൻസ്, ലോകത്തിലെ തന്നെ ആദ്യ പത്തിൽ ഇടം നേടിയ ആ വിമാന കമ്പനി ഇത്രയും വളർന്നത് ഉർദുഗാന്‍റെയും അക് പാർട്ടിയുടെയും നേതൃത്വത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാന താവളത്തിന്റെ പണി തുർക്കിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
  7. ഐ.എം.എഫിന്റെ 23.5 ബില്യൺ ഡോളർ കടം തിരിച്ചടച്ച് ഇനി കടം വാങ്ങിക്കില്ല എന്ന കരാർ ഒപ്പിട്ട ഒരു പക്ഷേ ലോകത്തിലെ വിരലിലെണ്ണാൻ കഴിയുന്ന രാജ്യങ്ങളിലൊന്നായി തുർക്കിയെ മാറ്റി. ഇനി ഐ.എം.എഫിന് ലോൺ തരാം എന്നും ഉർദുഗാൻ പ്രഖ്യാപിക്കുകയുണ്ടായി.
  8. 2002ൽ വിദ്യഭ്യാസത്തിന് കേവലം 7.5 ബില്യൻ ലിറ ചിലവഴിച്ചിരുന്ന രാജ്യം 34 ബില്യണാക്കി 2012 ൽ അത് ഉയർത്തി. 98 യൂണിവേഴ്സിറ്റികളിൽ നിന്ന് 186 യുണിവേഴ്സിറ്റികൾ ആയി ഈ കാലയളവിൽ.

ഇസ്ലാമിസ്റ്റുകളെന്നാൽ ഐസ് ഭീകരർ എന്ന് മുദ്രകുത്തുന്ന പടിഞ്ഞാറൻ സിദ്ധാന്തത്തിന്റെ അടിവേരറുക്കുന്ന കാഴ്ചയാണ് തുർക്കി നൽകിക്കൊണ്ടിരിക്കുന്നത്.

ഇക്കൂട്ടരുടെ ജനാധിപത്യ മ നു ഷ്യാവകാശ പ്രേമം സത്യമാണെങ്കിൽ അവർ ശരിക്കും വിമർശിക്കേണ്ടത് ജനാധിപത്യ തുർക്കിയെ അല്ല പകരം വംശീയ മതാധിപത്യ രാജ്യമായ ഇറാനെയാണ് ,കാരണം ഇറാനെ മരിക്കും വരെ ഒരു വംശീയ പാദി മൊല്ലാക്കയാണ് ഭരിക്കുന്നത് ,ഏത് സർക്കാർ വന്നാലും ഭരണം നടത്തുന്നത് അയാളും വിപ്ലവ ഗാർഡ് എന്ന വംശീയ പട്ടാളവു,ലാണ് ,മൊല്ലാക്കാക്ക് ഇഷ്ടപ്പെട്ട ആളുകൾക്കേ അവിടെ മൽസരിക്കാൻ തന്നെ പാടുള്ളൂ ,ബാക്കിയുളവരെ ഓരോ കാരണങ്ങൾ പറഞ്ഞ് അയോഗ്യരാക്കും, ജനാധിപത്യത്തിന് വേണ്ടി സമരം നടത്തിയാൽ ജയിലോ കഴുമരമോ ഉറപ്പാണ് ,ആയത്തുളളയെ വിമർശിച്ച പത്രമോ പത്രക്കാരോ പുറം ലോകം കാണില്ല, കുർദ് സുന്നീ ന്യൂന പക്ഷങ്ങൾക്ക’ നിരന്തര പീഡനമാണ് അവിടെ ,നിരവധി വിമതരെ ഭീകര വാദ കുറ്റം ചുമത്തി ഓരോ വർഷവും തൂക്കിലേറ്റുന്നു, ഇതിനെല്ലാം ജയ ജയ പാടുകയോ അല്ലെങ്കിൽ മിണ്ടാതിരിക്കുകയോ ചെയ്യുന്നവർക്ക് ഉർദുഗാനെ പറയാൻ എന്ത് അവകാശം? സീസിയും ,ഇറാന്നും ഇസ്രായേലും ,അറബ് രാജാക്കൻമാരും ,പടിഞ്ഞാറും ഒന്നിച്ച് ഉർദുഗാനെ എതിർക്കുമ്പോൾ ഉറപ്പിക്കാം ഉർദുഗാനാണ് ശരി എന്ന്.
ഈജിപ്തിൽ അട്ടിമറി ഭയന്ന് മുർസി നിയന്ത്രിക്കാൻ ഒരു വ്യഥാ ശ്രമം നടത്തിയിരുന്നു .അപ്പോൾ ചില ശുദ്ധ മനസ്കർ മുർസിക്ക് ഏകാധിപത്യ മോഹമാണെന്ന് കരുതി വശായി വിമർശിച്ചു’ പിന്നീട് ഭീകരമായ പട്ടാള അട്ടിമറി നടന്നപ്പോൾ ഈ ശുദ്ധൻമാർ മുർസിയെ വീണ്ടും വിമർശിച്ചു, നിങ്ങൾ എന്തു കൊണ്ട് ഇവരെ നേരത്തെ നിയന്ത്രിച്ചില്ല? അത്തരം ശുദ്ധ മനസും ഗുണകാംക്ഷയുമായി വരുന്നവർ അറിയുക പട്ടാളം ഭരിക്കുന്ന നാടുകളിൽ മീഡിയയും ജുഡീഷ്യറിയുമാണ് അവരുടെ പ്രധാന ആയുധങ്ങൾ ,ഇവ ശുദ്ധികരിക്കാതെ സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയിലേക്ക് ഒരിക്കലും സഞ്ചരിനാവില്ല ,അത്തരമൊരു ശുദ്ധീകരണം തുർക്കിയാലും ആവശ്യമാണ് ,അല്ലാഹു തുർക്കിയെ കാക്കട്ടെ ,ഇസ്ലാമിക സമൂഹത്തെയും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *