നിഗൂഢമായ ശിഈ അജണ്ടകൾ

സോഷ്യൽ മീഡിയയിൽ ഇറാനെയും ശീയീ അജണ്ടകളെയും നിസ്സങ്കോചം ന്യായീകരിക്കുകയും അതിനൊക്കെ ദീനീ വർണം പൂശുകയും ചെയ്തിനിഗൂഢമായ ശിഈ അജണ്ടകൾ (1)
സോഷ്യൽ മീഡിയയിൽ ഇറാനെയും ശീയീ അജണ്ടകളെയും നിസ്സങ്കോചം ന്യായീകരിക്കുകയും അതിനൊക്കെ ദീനീ വർണം പൂശുകയും ചെയ്തിരുന്ന പലരും സിറിയയിൽ ഇറാൻ നേരിട്ട് തന്നെ കുഞ്ഞുങ്ങളും നിരപരാധികളായ സ്ത്രീകളും വൃദ്ധൻമാരുമുൾപ്പെടെ പതിനായിരങ്ങളെ കൊല്ലുന്നത് കണ്ടപ്പോൾ ( 4 ലക്ഷം സുന്നികൾ) നിലപാട് മാറ്റി, തുടർന്ന് ശിയാക്കളെ ഇത്ര വലിയ ക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് പഠിക്കുകയായിരുന്നു. അപ്പഴാണ് അഭിവന്ദ്യ ഗുരു ശൈഖ് ഖറദാവി വരെ ഭൂതകാലത്ത് പറ്റിയ അബദ്ധം തിരുത്തി മുസ്‌ലിം ലോകത്തെ ഈ അജണ്ടയെപ്പറ്റി ബോധവൽക്കരിക്കാൻ മുമ്പോട്ട് വന്നത്.
ഇറാഖധിനിവേശത്തിനും തുടർന്ന് ഇറാഖിലെ ന്യൂക്ലിയർ ശാസ്ത്രജ്ഞൻമാർ, ഡോക്ടർമാർ, ബുദ്ധിജീവികൾ, പൊഫസർമാർ തുടങ്ങി നൂറുക്കണക്കിന് മനുഷ്യരെ കൊന്ന് പക തീർക്കാൻ ഇക്കൂട്ടർ മൊസാദിനെയും അമേരിക്കയെയുംഅകമഴിഞ്ഞ് സഹായിച്ചതിന്റെ കൃത്യമായ കണക്കുകളും വിവരങ്ങളും അതിസാഹസികമായ അന്വേഷണത്തിലൂടെ അൽജസീറ പുറത്ത് വിട്ടിട്ടുണ്ട്. (ബ്ളാക് ബോക്സ് ) (www.aljazeera.net/program/black-box) എന്ന പേരിൽ ആ ഡോക്യുമെന്റി കാണാം.
ആരെങ്കിലും ഇതേക്കുറിച്ച് എതിത്ത് ഒരക്ഷരം മിണ്ടിപ്പോയാൽ ശിയാ ഭക്തിയിൽ ആറാടുന്നവർ കണ്ടു പിടിച്ച റെഡിമെയ്ഡ് ഉത്തരമുണ്ട്.
(( അപ്പോൾ സൗദിയും അറബി രാജാക്കൻമാരും ചെയ്യുന്നതോ?
നേരത്തെ സദ്ദാം ചെയ്തതോ?))
നമമളെന്തോ സൗദി രാജാക്കൻമാർക്കും സദ്ദാമിനുമൊക്കെ മോളെ കെട്ടിച്ചു കൊടുത്ത മാതിരി .
ഇപ്പഴും നമ്മുടെ കേരളത്തിൽ വളരെ ആസൂത്രിതമായി ശിയാ മിഷനറി പ്രവർത്തിക്കുന്നുണ്ട്. മുസ്‌ലിം സംഘടനകളുടെ പല വേദികളിലും നുഴഞ്ഞ് കയറി കിട്ടുന്ന അവസരങ്ങളിലെല്ലാം ഇറാൻ ,ശിയാ അനുകൂല തരംഗങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
മുസ്‌ലിംകളുടെ ആനുകാലികങ്ങളിൽ ശിയാ അനുകൂല ലേഖനങ്ങൾ വരുത്താനുളള കൗശലത്തിൽ അവർ വിജയിക്കുന്നുണ്ട്.
ഇപ്പോഴും ഇറാനെ ഇസ്ലാമിക രാഷ്ട്രമായും, ഖുമൈനിയെ ഇമാമായും അയാൾ നടത്തിയ വിപ്ലവത്തെ ഇസ്ലാമിക വിപ്ലവ മായും തെറ്റിദ്ധരിച്ച ചില സാധുക്കളെ വലയിലാക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഇറാൻ വമ്പിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട്
ലോകമെമ്പാടും ശിയാ മിഷനറിക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഥഖലൈൻ ഫൗണ്ടേഷന്റെ (Thaqalayn Foundation-Kerala
)മേൽനോട്ടത്തിലാണ് നമ്മുടെ നാട്ടിലും അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
പല ചെറുപ്പക്കാരും കേരളത്തിൽ ശിയാ ആയിക്കഴിഞ്ഞതായി അറിയാം.
ഇത് തിരിച്ചറിഞ്ഞ് കളളി വെളിച്ചത്ത് കൊണ്ടുവരാനും ഇറാൻ ഇസ്രയീൽ അമേരിക്കൻ അച്ചുതണ്ടിന്റെ അജണ്ടയെക്കുറിച്ച് ലോക ഇസ്ലാമിക പണ്ഡിതന്മാരുടെ മുന്നറീപ്പ് മുസ്ലിം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി ശിഇ ഈ ഗൂഡ തന്ത്രം തിരിച്ചറിയാതെ അതിൽ മുസ്ലിംകൾ വീണുപോവാതിരിക്കാനും, ഇരു ലോകവും നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ഇപ്പോൾ ഈ രൂപത്തിൽ ഇടപെടുന്നത്.
സാധാരണക്കാർ ശിഈ ഫിത്നയിൽ പെട്ട് പോകാതിരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരൊക്കെ സലഫീ അക്ഷരവായനയുടെ ആളുകളും , സൗദീ രാജാക്കൻമാരുടെ ശിങ്കിടികളുമാണെന്ന നിലയിൽ അവതരിപ്പിക്കുക എന്നതാണ് ഇവിടെ കാണുന്നത്.
ഒരു മുസ്ലിമിന്റെ അടിസ്ഥാന ആദർശം (അഖീദ) പിഴച്ചാൽ അവന്റെ പരലോക മോക്ഷം അവതാളത്തിലായി. ആ നിലക്ക് ശീഈ ആദർശം തനി ളലാലത്താണ്. ശീഈ രാഷ്ട്രീയമാകട്ടെ ഇന്നോളം ഇസ് ലാമിക വിരുദ്ധവും ഇന്നും അതങ്ങനെ തന്നെ. ഇന്നിപ്പോൾ ഇറാൻ അമേരിക്കാ ഭായീ ഭായീ പരസ്യമായിട്ടും ചില സാധുക്കൾ പഴയ നില പാടിൽ തന്നെയാണ്.
ശിഈ സുന്നി ഭിന്നത കേവലം ശാഫിഈ ഹനഫീ ഭിന്നത പോലെയാണെന്നും അതൊന്നും ചർച്ച ചെയ്ത് സമയം കളയാൻ മാത്രം ഗൗരവമുള്ള കാര്യമല്ലെന്നും വിശ്വസിക്കുകയും, ഇന്ന് യഥാർത്ഥ ഇസ്ലാമിക ഭൂമിയിൽ നിന്ന് കൊണ്ടുള്ള ,രാഷ്ട്രീയ രംഗത്തെ, ശക്തവും യുക്തവുമായ നിലപാട് സ്വീകരിക്കുന്നത് ഇറാനും ശിഈ കളുമാണെന്ന് തെറ്റിദ്ധരിച്ച്, പല ഇസ്ലാമിക ബോധമുള്ള ചെറുപ്പക്കാരും അഭിമാനം കൊള്ളുന്നതിന്റെ അർത്ഥശൂന്യത വ്യക്തമാക്കുക കൂടിയാണ് ഇത് എഴുതാൻ കാരണം.
യഥാർത്ഥത്തിൽ ശിയാ സുന്നി തർക്കം ശാഫിഈ ഹനഫി തർക്കം പോലെ ഫിഖ്ഹി മസ്അലകളിലുളള തർക്കമല്ല എന്ന വസ്തുത പഠിക്കുന്നവർക്ക് മനസ്സിലാകുന്നതാണ്, ഫിഖ്ഹി മസ്അലകളിലെ തർക്കങ്ങൾ ധാരാളമുണ്ട്. അതിന്റെ തലങ്ങളിൽ അത് തള്ളാനും കൊളളാനും ഇജ്തിഹാദിയായ ഭിന്നതയായി കണ്ട് ലളിതവത്ക്കരിക്കാനും ഒരു പക്ഷേ സാധിച്ചേക്കാം. എന്നാൽ ആദർശത്തിന്റേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിലുള്ള തർക്കങ്ങൾ അങ്ങനെ നിസ്സാരമായി കാണാൻ കഴിയില്ല. സ്വന്തം ആദർശം അത്രമേൽ ഭദ്രമാണെന്ന ആത്മവിശ്വാസമുള്ളവർക്ക് ഏതായാലും കഴിയില്ല.

الصندوق الأسود
برنامج وثائقي استقصائي يهدف إلى فتح الملفات بعين المحقق، يحاول فيها كشف أسرار أو تفاصيل جديدة، يناقش قضايا أثارت الجدل، وقضايا ظلت طي الكتمان، ويعيد سرد الأحداث برؤية موثقة

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *