മസ്ജിദുൽ അഖ്സയിൽ ബാങ്ക് വിളി നിലക്കുമ്പോൾ

കഴിഞ്ഞ ദിവസം (ജൂലൈ 14) മസ്ജിദുല്‍ അഖ്‌സയുടെ കോമ്പൗണ്ടിലുണ്ടായ ഏറ്റുമുട്ടല്‍ മസ്ജിദുല്‍ അഖ്‌സ അടച്ചിടാനും അവിടത്തെ ജുമുഅ നമസ്‌കാരം വരെ തടയാനുള്ള കാരണമായി ഉപയോഗിച്ചിരിക്കുകയാണ് അധിനിവേശ ഭരണകൂടം. മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയായ മസ്ജിദുല്‍അഖ്‌സ ബാങ്ക് വിളിയും നമസ്‌കാരവുമില്ലാത്ത രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണിന്ന്.
ഖുദ്‌സ് നഗരത്തിന്റെ ഇസ്‌ലാമിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങള്‍ തുടച്ചു നീക്കാന്‍ പതിറ്റാണ്ടുകളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു നടപടിയുണ്ടായതില്‍ അത്ഭുതമൊന്നുമില്ല. റോഡുകളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയും വിശുദ്ധ അഖ്‌സയുടെ സമീപത്ത് ഖനനത്തിന്റെ പേരില്‍കിടങ്ങുകള്‍ തീര്‍ത്തും അവരത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. നിരന്തരം ആസൂത്രിതമായി മസ്ജിദുല്‍ അഖ്‌സ അങ്കണത്തിലേക്ക് ഇരച്ചു കയറ്റങ്ങള്‍ നടത്തുന്നതും അതിന്റെ ഭാഗമായിട്ട് തന്നെയാണ്.
ഇസ്റാഈലിലേക്ക് ടൂര്‍ പോകുമ്പോള്‍
1968 ന് ശേഷം ആദ്യമായി ഇസ്റാഈൽ മസ്ജിദുൽ അഖ്സ്വാ ജുമുഅക്ക് പോലും അനുവദിക്കാതെ അടച്ചിട്ടിരിക്കയാണ്.
നരസിംഹതിന്റെ കാലം വരെയും തനി ജൂതനായ ഇന്ത്യക്കാരൻ പോലും ആ ചട്ടമ്പി രാഷ്ട്രം സന്ദർശിക്കുവാൻ പറ്റാത്ത വിധം പാസ്പോർട്ടിൽ പാടില്ലാ എന്ന് രേഖപ്പെടുത്തുമായിരുന്നു.
ഇന്ത്യയോട് എന്തെങ്കിലും ചെയ്തതിന്റെ ഫലമായിട്ടായിരുന്നില്ല അഭിമാനകരമായ ആ നയം ഇന്ത്യ സ്വീകരിച്ചത്. മറിച്ച് സ്വന്തം മണ്ണിന്റെ മക്കളെ ആട്ടിപ്പുറത്താക്കി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തെളിച്ചു കൊണ്ടുവന്ന ജൂതൻമാരെ കുടിയിരുത്തി അവിഹിതമായ മാർഗത്തിലൂടെ നിലവിൽ വന്ന ചട്ടമ്പി രാഷ്ട്രമായ തു കൊണ്ടായിരിരുന്നു.
ഈജിപ്റ്റുൾപ്പെടെയുള്ള അറബി രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സിയോണിസ്റ്റുകളുമായി ബന്ധം സ്ഥാപിച്ചിട്ടു പോലും ഇന്ത്യ നിലപാടിൽ ഉറച്ചു നിന്നു.
ഇസ്റാഈലിന്റെ അസ്ഥിത്വം അംഗീകരിക്കാൻ ഇന്ത്യയുടെ മൂല്യങ്ങൾ സമ്മദിക്കുന്നില്ലാ എന്ന് നാം ഉദ്ഘാഷിച്ചു.
ഇസ്റാഈൽ സന്ദർശനം അതിന്റെ അധിനിവേശം രേഖാ അംഗീകരിക്കലാവും എന്നതായിരുന്നു മറ്റൊരു കാരണം.
കാരണം അങ്ങോട്ട് കടക്കണമെങ്കിൽ പാസ്പോർട്ടിൽ ഇസ്റാഈൽ സ്റ്റാമ്പ് പതിയണം.
മസ്ജിദുൽ അഖ്‌സാ സന്ദർശനം രാജാക്കൻമാർക്ക് വേണ്ടി ഫത് വ പറയുന്ന കൊട്ടാര മുഫ്തി മാരല്ലാത്ത എല്ലാ ഇസ്‌ലാമിക പണ്ഡിതൻമാരും ഹറാമാണെന്ന ഫത് വ പുറത്തിറക്കിയതും ഈയൊരു പശ്ചാത്തലം മുൻനിറുത്തിയാണ്.
ഇസ്റാഈൽ മാറിയിട്ടില്ല. എന്നാൽ എല്ലാവരും മാറി. ചില മുസ്ലിം സുഹൃത്തുക്കള്‍ ഇസ്റാഇൽ സന്ദർശനത്തിന് അനുവാദം നൽകിയ നരസിംഹ റാവുവിന് കടപ്പെട്ടവരാണ്. നേതാക്കള്‍വരെ നേതൃത്വം കൊടുക്കുന്ന ഇസ്‌റാഈൽ ടൂർ പരസ്യങ്ങൾ ഇസ്‌ലാമിക ആനുകാലികങ്ങള്‍ വരെ ഒരു ഉളുപ്പുമില്ലാതെ കൊടുത്തു.
ഇപ്പാൾ ജുമുഅക്ക് പോലും അനുവാദം നിഷേധിച്ച് ഇസ്റാഈൽ മസ്ജിദുൽ അഖ്സ്വാ അടച്ചു പൂട്ടിയ സ്ഥിതിക്ക് അവിടെ ജുമുഅ മുടങ്ങാതിരിക്കാൻ ഈ നാട്ടിലെ മുസ്ലിംകള്‍ ഇസ്റാഈൽ ടൂറില്‍നിന്ന് വിട്ടുനില്ക്കാ ന്‍ ഉത്സാഹം കാണിക്കുമോ?

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *