സ്ത്രീ ചേലാകർമം പ്രമാണങ്ങളിൽ

സ്ത്രീകളുടെ ചേലാകർമ്മത്തിന്റെ വിധി എന്താണെന്ന് വ്യക്തമാക്കുക ഈ കുറിപ്പിന്റെ ഉദ്ദേശ്യമല്ല, പ്രത്യുത അത് ഇസ്‌ലാമിക വിരുദ്ധമാണെന്ന ജൽപ്പനം ശരിയല്ലാ എന്ന് വ്യക്തമാക്കാൻ വേണ്ടി മാത്രമാണ്.

ഇത് വാജിബാണോ, സുന്നത്താണോ, കേവലം അനുവദനീയമാണോ എന്ന് തുടങ്ങി വ്യത്യസ്ഥ കാഴ്ചപ്പാടുകൾ, ഇസ്‌ലാമികലോകത്ത് ഉണ്ട്. ഓരോരുത്തർക്കും അവരവരുടേതായ തെളിവുകളും വാദ മുഖങ്ങളുമുണ്ട്.

എന്നാൽ ഈ സമ്പ്രദായം അനിസ്ലാമികമാണെന്ന വാദം ഇസ്ലാമിക ലോകത്ത് അറിയപ്പെട്ട ആർക്കും തന്നെ ഇല്ല എന്നതാണ് യാഥാര്ത്ഥ്യം . അത് ഇസ്‌ലാമിലെ ഒരു നിയമത്തെയും അംഗീകരിക്കാത്ത യുക്തിവാദികളുടെയും, അവരുടെ യുക്തിയില്ലാ വാദത്തില്‍ പെട്ടുപോയ ചിലരുടെയും മാത്രം വാദമാണ് എന്ന് തെളീക്കലാണ് ഇവിടെ ഉദ്ദേശ്യം.

ഒട്ടു മിക്ക ശരീഅത്ത് നിയമങ്ങളും വിധി വിലക്കുകളും നിയമമാക്കപ്പെടുന്നത് മദീനയിൽ വെച്ചാണ്. ഏതാണ്ട് 15 വർഷത്തോളം ആദർശവും വിശ്വാസവും അരക്കിട്ടുറപ്പിക്കാനായിരുന്നു വിനിയോഗിച്ചിരുന്നത്. അങ്ങനെ ഏത് വിധിവിലക്കുകളും സർവാത്മനാ സ്വീകരിക്കാനും പ്രയോഗവൽക്കരിക്കാനും വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹമായിമാറിയ മുഹാജിറുകളും അൻസ്വാരികളുമുല്ക്കൊ ള്ളുന്ന മദീനാ ഇസ്‌ലാമിക സമൂഹം ഈമാനികമായി അത്രമേൽ ഉയർന്ന പദവിയിലെത്തിക്കഴിഞ്ഞിരുന്നു. ആ സമൂഹത്തോട് അല്ലാഹുവോ, പ്രവാചകനോ സൂചിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു. അത് സമുദ്രത്തിലേക്ക് എടുത്തു ചാടാനാണെങ്കിൽ പോലും അവരതിന് പൂർണ്ണ സന്നദ്ധരായിരുന്നു.

അത്തരം സത്യവിശ്വാസികളായ ഒരു ജനവിഭാഗത്തോട് സ്ത്രീ ചേലാകർമം അവസാനിപ്പിക്കണമെന്ന് പറയാൻ മറ്റൊന്നും നോക്കേണ്ടതില്ലായിരുന്നു. അതുപേക്ഷിക്കാന്‍ അവര്ക്ക് യാതൊരു വൈമനസ്യവും ഉണ്ടാവുകയുമില്ലയിരുന്നു.

അതിനാൽ സ്ത്രീ ചേലാകർമം നിരോധിക്കാൻ സാമൂഹ്യ സാഹചര്യങ്ങൾ തടസ്സമായിരുന്നു എന്ന വാദം നിലനിൽക്കുന്നതല്ല.

പ്രവാചക കാലത്ത് നിലനിന്നിരുന്ന ആചാര സമ്പ്രദായങ്ങളിൽ, വിശ്വാസപരമോ, കർമ്മ പരമോ, സാംസ്കാരികമോ, ആയ കാര്യങ്ങളിൽ ദോഷകരമായ വല്ലതുമുണ്ടെങ്കിൽ ഒരെണ്ണം പോലും, പ്രവാചകൻ തടയാതിരുന്നിട്ടില്ല. ഒന്നുകിൽ അല്ലാഹു നേരിട്ടിടപെട്ട് ഖുർആൻ അവതരിപ്പിച്ചു കൊണ്ടോ, അല്ലെങ്കിൽ റസൂൽ (സ) സ്വയം ഇടപ്പെട്ടു തിരുത്തി കൊണ്ടോ അത് നിരോധിക്കുക തന്നെ ചെയ്തിട്ടുണ്ടായിരിക്കും.

സമൂഹത്തിൽ വ്യപിച്ചതും മൂടുറച്ചതുമായ, വളരെ നിസ്സാരമെന്നു കാണുന്ന കാര്യങ്ങൾ വരെ നിഷിദ്ധമാക്കുകയോ, നന്നെ ചുരുങ്ങിയത് നിരുത്സഹപ്പെടുത്താതിരിക്കുകയോ ചെയ്യാതിരുന്നിട്ടില്ല. ശേഷം ഇമാമുകള്‍ ഒന്നുകില്‍ ഹറാമേന്നോ അല്ലെങ്കില്‍ ” മക് റൂഹിന്റെ ” ഗണത്തിലെങ്കിലും പെടുത്താതിരുന്നിട്ടുമില്ല.

ഇങ്ങനെ കർശ്ശനമായി വിലക്കുകയും ശപിക്കുകയും ചെയ്തതിനു ചില ഉദാഹരണങ്ങള്‍ കാണുക:

  1. പച്ചകുത്തൽ
    2. കൃത്രിമ മുടി വെച്ചുകെട്ടൽ
    3 . പുരികം നേർമയാക്കൽ തുടങ്ങി
    ഇത് പോലെ വിലക്കപെട്ട കാര്യങ്ങളുടെ പട്ടിക കുറേയുണ്ട്.

 

تَقُولُ عَائِشَةَ: نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْوَاشِمَةِ وَالْمُسْتَوْشِمَةِ وَالْوَاصِلَةِ وَالْمُسْتَوْصِلَةِ وَالنَّامِصَةِ وَالْمُتَنَمِّصَةِ. – – رَوَاهُ النَّسَائِيُّ: 5012،

 

ആഇശ (റ) പറയുന്നു: പച്ചകുത്തുന്നവളെയും പച്ചകുത്താന്‍ആവശ്യപ്പെടുന്നവളെയും, മുടി വെച്ചുകൊടുക്കുന്നവളെയും അത് വെക്കുന്നവളെയും, പുരികം നേർമയാക്കുന്നവളെയും അതിനാവശ്യപ്പെടുന്നവളെയുമെല്ലാം അത്തരം കാര്യങ്ങള്‍ചെയ്യുന്നതില്‍ നിന്ന് അല്ലാഹുവിന്റെ റസൂല്‍ (സ) വിലക്കിയിരിക്കുന്നു. (നസാഈ: 5012).

എന്നാൽ അനിസ്ലാമികം, അന്ധവിശ്വാസം, അനാചാരം, ക്രൂരം, പ്രാകൃതം തുടങ്ങി വിശേഷണങ്ങൾ നൽകി ഭീകരമായി ചിത്രീകരിക്കുന്ന സ്ത്രീകളുടെ ചേലാകർമ്മവുമായി ഇസ്‌ലാം എന്ത് പറഞ്ഞു എന്ന് ഒന്നന്ന്വേഷിച്ചു നോക്കൂ.?❓❓

ആയിശാ (റ) തന്റെ സഹോദര പുത്രിമാരുടെ മാർക്കക്കല്ല്യാണം നടന്നപ്പോൾ ആ കുട്ടികൾക്ക് വേദനയറിയാതെ ശ്രദ്ധ തിരിച്ചുവിടാന്‍ കളിപ്പാട്ടം നല്കുവാന്‍മഹതി നിർദ്ദേ ശിച്ചതും അവർക്ക് വിനോദം സംഘടിപ്പിക്കുകയും അങ്ങനെ അവിടെ ആട്ടവും പാട്ടുമൊക്കെ നടന്ന കാര്യം ഇമാം ബുഖാരി തന്റെ (അദബുൽ മുഫ്റദിൽ: 1247) ഉദ്ധരിച്ചിട്ടുണ്ട്.

 

أَنَّ أُمَّ عَلْقَمَةَ أَخْبَرَتْهُ، أَنَّ بَنَاتَ أَخِي عَائِشَةَ اخْتُتِنَّ، فَقِيلَ لِعَائِشَةَ: أَلاَ نَدْعُو لَهُنَّ مَنْ يُلْهِيهِنَّ؟ قَالَتْ: بَلَى. فَأَرْسَلْتُ إِلَى عَدِيٍّ فَأَتَاهُنَّ، فَمَرَّتْ عَائِشَةُ فِي الْبَيْتِ فَرَأَتْهُ يَتَغَنَّى وَيُحَرِّكُ رَأْسَهُ طَرَبًا، وَكَانَ ذَا شَعْرٍ كَثِيرٍ، فَقَالَتْ: أُفٍّ، شَيْطَانٌ، أَخْرِجُوهُ، أَخْرِجُوهُ.- رَوَاهُ الْبُخَارِيُّ فِي الْأَدَبِ الْمُفْرَدِ: 1247، بَابُ اللَّهْوِ فِي الْخِتَانِ. وَحَسَّنَهُ الأَلْبَانِيُّ

 

അഞ്ച് കാര്യങ്ങൾ പ്രകൃതി ചര്യയാണെന്ന് പഠിപ്പിച്ച റസൂൽ (സ) ആദ്യമായി എണ്ണയിട്ടുള്ളത് ” ഖിതാനാണ് ” സ്ത്രീയുടെ ചേലാകർമത്തിനും ഈ വാക്ക് ഉപയോഗിക്കുമെന്ന് ഭാഷാ നിഘണ്ടുക്കളും, ഹദീസിന്റെ വ്യഖ്യാനം എഴുതിയവരും വിശദീകരിച്ചിരിക്കുന്നു.

 

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ :« الْفِطْرَة خَمْسٌ أَوْ خَمْسٌ مِنَ الْفِطْرَةِ: الْخِتَانُ، وَالاِسْتِحْدَادُ، وَنَتْفُ الإِبْطِ، وتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ ». – رَوَاهُ الْبُخَارِيُّ: 5889، وَرَوَاهُ مُسْلِمٌ: 620

 

ഇത്ര മനഷ്യത്വ വിരുദ്ധമായ ഒരു സമ്പ്രദായം റസൂൽ (സ) അറിഞ്ഞിട്ടും, അത് വിലക്കാൻ പോയിട്ട് നിരുത്സാഹപ്പെടുത്തുക പോലും ചെയ്യാതിരിക്കുകയാ? മാത്രമല്ല അത് പ്രകൃതി ചര്യയിൽ ഉൾപ്പെടുത്തുകകൂടി ചെയ്യുകയെന്ന് പറഞ്ഞാല്‍ ?!

ഇതിനൊക്കെ എന്ത് വിശദീകരണം നൽകും?.

നേർക്കുനേരെ സ്ത്രീകളുടെ ചേലാ കർമവുമയി ബന്ധപ്പെട്ട പരാമാർശങ്ങൾ ഉള്ള ചില ഹദീസുകളും വന്നിട്ടുണ്ട്. പ്രമുഖ ഹദീസ് പണ്ഡിതനായ ശൈഖ് അൽബാനി ഇത് സ്വഹീഹാണെന്ന് വിധി കൽപ്പിച്ചിട്ടുണ്ട്, എന്നാൽ ഒരു വിഭാഗം പണ്ഡിതൻമാർ അവ ദുർബലമാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

 

عَنْ أُمِّ عَطِيَّةَ الأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِىُّ صَلَّى اللهُ عَلَيْهِ وَسَلَّمَ « لاَ تُنْهِكِى فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ وَأَحَبُّ إِلَى الْبَعْلِ ».- رَوَاهُ أَبُو دَاوُد: 5273، بَابُ مَا جَاءَ فِى الْخِتَانِ. وَصَحَّحَهُ الأَلْبَانِيُّ

 

അന്സാരി വനിതകളില്‍ പെട്ട ഉമ്മു അത്വിയ്യ (റ) യിൽ നിന്ന് നിവേദനം: പെൺകുട്ടികൾക്ക് ചേലാകർമ്മം ചെയ്തു കൊടുക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു മദീനയിൽ, അവരോട് നബി (സ) പറയുകയുണ്ടായി: ലഘുവായി മാത്രം ഛേദിക്കുക, അടിയോടെ ഛേദിച്ചു കളയരുത്. വദനശേഭക്ക് ഏറ്റവും നല്ലതും ദാമ്പത്യ സുഖത്തിന് അനുഗുണവും അതാണ്.- (അബൂ ദാവൂദ്: 5273 ഈ ഹദീസ് സ്വഹീഹനെന്നു ശൈഖ് അൽബാനി)
മനുഷ്യത്വ വിരുദ്ധവും, അനിസ്ലാമികവുമായ ഒരു ആചാരം റസൂൽ (സ) നിരോധിക്കാതെ നിലനിർത്തി എന്നാണോ മനസ്സിലാക്കേണ്ടത്?

ഇസ്ലാമിക ദൃഷ്ട്യാ ആരാധനകളിൽ നിന്ന് വ്യത്യസ്ഥമായി മുആമലാത്തുമായി ബന്ധപ്പെട്ട ഒരു കാര്യം ഹറാമാണെന്നതിനാണ് തെളിവ് വേണ്ടത്.

 

عَنِ ابْنِ عَبَّاسٍ قَالَ كَانَ أَهْلُ الْجَاهِلِيَّةِ يَأْكُلُونَ أَشْيَاءَ، وَيَتْرُكُونَ أَشْيَاءَ تَقَذُّرًا، فَبَعَثَ اللَّهُ تَعَالَى نَبِيَّهُ وَأَنْزَلَ كِتَابَهُ، وَأَحَلَّ حَلاَلَهُ، وَحَرَّمَ حَرَامَهُ، فَمَا أَحَلَّ فَهُوَ حَلاَلٌ وَمَا حَرَّمَ فَهُوَ حَرَامٌ، وَمَا سَكَتَ عَنْهُ فَهُوَ عَفْوٌ، وَتَلاَ {قُلْ لاَ أَجِدُ فِيمَا أُوحِىَ إِلَىَّ مُحَرَّمًا} إِلَى آخِرِ الآيَةِ.- رَوَاهُ أَبُو دَاوُد: 3802، وَصَحَّحَهُ الأَلْبَانِيُّ

عَنْ أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ ، رَفَعَ الْحَدِيثَ قَالَ: مَا أَحَلَّ اللَّهُ فِي كِتَابِهِ فَهُوَ حَلاَلٌ ، وَمَا حَرَّمَ فَهُوَ حَرَامٌ، وَمَا سَكَتَ عَنْهُ فَهُوَ عَافِيَةٌ، فَاقْبَلُوا مِنَ اللهِ الْعَافِيَةَ، فَإِنَّ اللَّهَ لَمْ يَكُنْ نَسِيًّا ثُمَّ تَلاَ هَذِهِ الآيَةَ {وَمَا كَانَ رَبُّكَ نَسِيًّا}.- أَخْرَجَهُ الحَاكِمُ فِي الْمُسْتَدْرَكِ: 3419، وَقَالَ: هَذَا حَدِيثٌ صَحِيحُ الإِسْنَادِ وَلَمْ يُخْرِجَاهُ. وَحَسَّنَهُ الأَلْبَانِيُّ

ഇത്തരം ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി അല്ലാഹുവോ റസൂലോ ഒന്നും പറഞ്ഞില്ലെങ്കിൽ പോലും അത് ഹലാലിന്റെ ഗണത്തിലാണ് പെടുക അതാണ് ഈ തിരുവചനങ്ങള്‍പഠിപ്പിക്കുന്നത്‌, അപ്പോൾ പിന്നെ റസൂൽ (സ) പറയുക കൂടി ചെയ്താലോ?
വിശിഷ്യാ പ്രവാചക കാലത്ത് സമുഹത്തിൽ ഒരു തിന്മ വ്യാപകമായി ഉണ്ടായിരിക്കുകയും, അതേക്കുറിച്ച് പ്രവാചകന് നല്ല ബോധ്യമുണ്ടായിരിക്കുകയും എന്നിട്ട് ഖുർആനോ സുന്നത്തോ അത് വിലക്കാതിരിക്കുകയും ചെയ്യുക എന്നത് അചിന്ത്യമാണ്‌. മാത്രമല്ല സമുഹത്തിൽ പ്രകടമായുണ്ടായിരുന്ന ഒരു തിന്മയെപ്പറ്റി നബി (സ) മൗനം പാലിച്ചു എന്ന ഗുരുതരമായ ആരോപണവും കൂടിയാവും അത്.

نَسْتَغْفِرُ اللهَ وَنَتُوبُ إِلَيْهِ

ഇതു കൊണ്ട് തന്നെയാണ് സ്ത്രീ ചേലാകർമം ഇസ്‌ലാമിക വിരുദ്ധമാണെന്നോ, ആനാചാരമാണെന്നോ ഉള്ള ഒരു വീക്ഷണം ഇസ്‌ലാമിക ലോകത്ത് ഇന്നോളം ഇല്ലാതെ പോയത്. ആധുനിക ലോകത്ത് അങ്ങനെ പറയുന്നവരുണ്ടെങ്കിൽ അവർ ഒന്നുകിൽ പ്രമാണങ്ങൾ പരിശോധിച്ചിട്ടോ കണ്ടിട്ടോ, ഇല്ല, അല്ലെങ്കിൽ പൊതുവികാരം എതിരാണെന്ന് കണ്ട് തൽക്കാലം ഇതിനെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുക.

സാക്ഷാൽ പുരുഷൻമാർക്കു ചേലാകർമം ചെയ്യുന്നതു പോലും ക്രൂരമെന്നും, കാടൻ സമ്പ്രദായമെന്നും തട്ടി വിടുന്ന വിദ്വാൻമാരുണ്ട്. എങ്കിൽ പിന്നെ അതും അങ്ങോട്ട് നിഷേധിച്ചു ഇസ് ലാമിനെ രക്ഷിക്കാമെന്നു വെക്കനൊക്കുമോ. യഥാർഥത്തിൽ ക്രൂരമായി ചെയ്യുകയാണങ്കിൽ എല്ലാം അങ്ങനെ ചെയ്യാം, അതിനു പക്ഷെ ഇസ് ലാം ഉത്തരവാദിയല്ല.

മുസ്‌ലിം ലോകത്ത് ഇതിന്റെ രീതിയും സ്വഭവവും വിവരമുള്ള ഭിഷഗ്വരൻമാർ, (വനിതാ ഡോക്ടർമാരടക്കം ) ഇതിനെപ്പറ്റി വിശദീകരിക്കുകയും, ഇസ്‌ലാം വിരുദ്ധരാൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ സ്ത്രീവിരുദ്ധമോ അവരോട് ചെയ്യുന്ന ക്രൂരതയോ അല്ല എന്നും നേരെ മറിച്ച് അതവൾക്കും ഭർത്താവിനും ഗുണമാണെന്നും വിശദീകരിക്കുന്നത് യൂട്യൂബിൽ കാണാം.

ഫിത്വ് റത്തില്‍ (പ്രകൃതിചര്യ) പെട്ടതാണ് എന്ന്
റസൂൽ (സ) പറഞ്ഞ ” ഖിതാൻ ” അഥവാ പരിഛേദനം അതാണ്.

നാലു മദ്ഹബുകളുടെയും, അതിൽപ്പെടാത്ത ഇബ്നു ഹസ്മിന്റെയും വീക്ഷണത്തിൽ സ്ത്രീകളുടെ ചേലാകർമം ശരീഅത്തിൽ ഉള്ളതാണ്, ഇവ്വിഷയത്തില്‍ ഇജ്മാഉണ്ട് എന്നുവരെ പറഞ്ഞ മഹാന്മാരായ ഇമാമുകളുണ്ട്, അത് വാജിബാണോ, സുന്നത്താണോ, ഇനി കേവലം അനുവദനീയമാണോ എന്നതിലേ തർക്കമുള്ളൂ.

 

وَلَمْ يُنْقَلْ خِلَافٌ فِي تِلْكَ المَشْرُوعِيَّةِ، وَهُوَ مَا صَرَّحَ بِهِ الإِمَامُ اِبْنُ رَجَبٍ الحَنْبَلِيُّ فِي كِتَابَةِفَتْحْ الباري” – وَ هُوَ غَيْرُ كِتَابِ الحَافِظِ اِبْنُ حَجَرٍ “-؛ قَالَ: (وَخِتَانُ المَرْأَةِ مَشْرُوعٌ، بِغَيْرِ خِلَافٍ). اه
وَفِي كِتَابِمَرَاتِبُ الإِجْمَاعِقَالَ الإِمَامُ اِبْنَ حَزِمٍ: (وَاِتَّفَقُوا أَنَّ مَنْ خَتَنَ اِبْنَهُ فَقَدْ أَصَابَ، وَاتَّفَقُوا عَلَى إِبَاحَةِ الخِتَانِ لِلنِّسَاءِ).اه

 

എന്നാൽ ഒരു സ്ത്രീയുടെ ലൈംഗികാസ്വാദനത്തിനു തടസ്സമാകുന്നതും, അവളുടെ സ്ത്രൈണതയ്ക്ക് കോട്ടം തട്ടിക്കുന്നതും, കേട്ടാൽ അറപ്പുളവാക്കുന്നതുമായ രൂപത്തിൽ ഉള്ള ഒരു തരം ഖിതാനുണ്ട്, ജാഹിലിയ്യാ കാലം മുതൽ നിലവിലുണ്ടായിരുന്ന പ്രസ്തുത ആചാരം (الخِتَانُ الفِرْعَوْنِيُّ) ഫിർഔനിയൻ ചേലാകർമം എന്നാണ് ഫുഖഹാക്കൾ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രാകൃത രൂപത്തിൽ നടപ്പിലുണ്ടയിരുന്ന ആ സമ്പ്രദായത്തെ ശരിയായ ദിശ നിർണയിച്ച് നിലനിർത്തുകയാണ് ഇസ്‌ലാം ചെയ്തത്.

ഈ പറഞ്ഞ രൂപത്തിൽ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക സമൂഹങ്ങൾ ഇന്നും നിലവിലുണ്ട്.

ഏതൊരു രൂപമാണോ റസൂൽ തിരുത്തിക്കൊടുത്തത് അതിനു നേർ വിപരീതമായ രൂപത്തിൽ ചെയ്യുക വഴിയോ, വേണ്ടത്ര പ്രാവീണ്യമില്ലാത്തവർ ചെയ്യുക വഴിയോ ഉണ്ടാകുന്ന ദോഷ ഫലങ്ങൾ വെച്ചു കൊണ്ടാണ് ചിലർ അടക്കി നിഷേധിക്കുന്നത്, സാമാന്യവൽക്കരിക്കരുത് എന്ന് പ്രസംഗിക്കുന്നവരും ഇത്തരം വിഷയങ്ങളിൽ സാമാന്യവൽക്കരിച്ച് വിധി പ്രസ്താവിക്കുകയാണ്. ഇസ്ലാം അനുവദിച്ചതിനെ, ഒരു പ്രമാണവുമില്ലാതെ ഹറാമാക്കുകയാണ് അവർ യഥാർഥത്തിൽ ചെയ്യുന്നത്.

ഇതേപ്പറ്റി, വേണ്ടത്ര അറിവുള്ളവർ ഇല്ലാത്തതിനാലോ, സുരക്ഷിതമായും സൂക്ഷ്മമായും ചെയ്യാൻ ആവശ്യത്തിനു സംവിധാനമില്ലാത്തതിനാലും, നിലവിൽ ഇത് ചെയ്യുന്നവരിലും ചെയ്യിപ്പിക്കുന്നവരിലും പെട്ട പലരും ഇസ്‌ലാമിക മര്യാദകൾ പൂർണമായി പാലിക്കാത്തതുമെല്ലാം അനിഷേധ്യമായ വസ്തുതകള്‍ തന്നെയാണ്. അതു പക്ഷെ, കേവലം ചേലാ കർമ്മമെന്ന ഒരു വിഷയത്തിൽ പരിമിതവുമല്ല. വിവാഹം, ബഹുഭാര്യാത്വം, വിവാഹ മോചനം തുടങ്ങിയ പല ‘വിഷയങ്ങളിലും സമുദായം കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ സുവിദിതമാണല്ലോ. ഇതൊക്കെ വച്ച് ആരെങ്കിലും ബഹുഭാര്യാത്വവും, ത്വലാഖുമൊക്കെ ഇസ്ലാമിക വിരുദ്ധമാണെന്നും മനുഷ്യവിരുദ്ധമാണെന്നുമൊക്കെ വാദിച്ചാൽ അതെന്തുമാത്രം അബദ്ധജഡിലമായ വാദമായിരിക്കും ?!

ഇതിൽ നിന്നൊട്ടും ഭിന്നമല്ല സ്ത്രീ ചേലാകർമ്മം ഇസ്ലാമിക വിരുദ്ധമാണെന്ന വാദവും.

യഥാർഥത്തിൽ ഇസ്ലാമിൽ വാജിബും സുന്നത്തുമായ പല കാര്യങ്ങളും ഇസ്‌ലാം നിഷ്കർഷിച്ച ചിട്ടകളോടെയും വ്യവസ്ഥളോടെയും കൂടിയല്ലാതെ ചെയ്താൽ തികച്ചും പ്രാകൃതവും മനുഷ്യ വിരുദ്ധവുമായി തീരുമെന്നതിൽ സംശയം വേണ്ടാ. അത് പക്ഷെ, ആ നിയമത്തിന്റെയോ, ഇസ്ലാമിന്റെയോ, കുഴപ്പമൊ കുറ്റമോ അല്ല പ്രത്യുത പ്രയോഗ രംഗത്ത് അവ തെറ്റായി ഉപയോഗിക്കുന്നവരുടെ കുറ്റമാണ്.

അതിനാൽ ഉള്ളത് ആരും നിഷേധിക്കാൻ തുനിയണ്ട, ഇല്ലാത്തത് തിരുകിക്കയറ്റാനും ഒരുമ്പെടണ്ടാ. വന്ദ്യ ഗുരു ശൈഖ് യൂസുഫുൽ ഖറദാവി പറഞ്ഞത് എത്ര മനോഹരം അദ്ദേഹം പറഞ്ഞു:

وَالبِلَادُ الإِسْلَامِيَّةُ تَخْتَلِفُ بَعْضُهَا عَنْ بَعْضٍ فِي هَذَا الأَمْرِ، فَمِنْهَا مَنْ يَخْتِنُ وَمِنْهَا مِنْ لَا يَخْتِنُ. وَعَلَى كُلِّ حَالٍ، مَنْ رأَى أَنَّ ذَلِكَ أَحْفَظُ لِبْنَاتِهِ فَلِيَفْعَلْ، وَأَنَا أُؤَيِّدُ هَذَا، وَخَاصَّةً فِي عَصْرِنَا الحَاضِرِ، وَمَنْ تَرَكَهُ فَلَا جُنَاحَ عَلَيْهِ، لِأَنَّهُ لَيْسَ أَكْثَرَ مِنْ مَكْرُمَةٍ لِلنِّسَاءِ، كَمَا قَالَ العُلَمَاءُ، وَكَمَا جَاءَ فِي بَعْضٍ الآثَارِ. – فَتَاوَى مُعَاصَرَة

ഈ വിഷയത്തിൽ ഇസ്ലാമിക നാടുകളിൽ ഐക്യരൂപമില്ല. പെൺകുട്ടികൾക്കു ചേലാകർമ്മം നടത്തുന്നവരും നടത്താത്തവരും ഉണ്ട്. ഏതായാലും പെൺകുട്ടികൾക്ക് അത് ഗുണപ്രദമായി അനുഭവപ്പെടുന്നവർ ചെയ്തുകൊള്ളട്ടെ. ഈ വീക്ഷണത്തെയാണ് ഞാൻ അനുകൂലിക്കുന്നത്. വല്ലവരും ചെയ്യുന്നില്ലെങ്കിൽ കുറ്റമൊന്നുമില്ല കാരണം അത് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് പോലെയും ചില രേഖകളില്‍വന്നത് പോലെയും സ്ത്രീകള്ക്ക് ഒരു സുകൃതം എന്നതിൽ കവിഞ്ഞു മറ്റൊന്നുമല്ല .- (ഖറദാവിയുടെ ഫത് വകള്‍: 1/328).
ശൈഖ് ഖറദാവിയുടെ തന്നെ വിശദമായ മറ്റൊരു ഫത് വയില്‍സ്ത്രീകളുടെ ചേലാകർമ്മവുമായി ബന്ധപ്പെട്ട് വന്ന എല്ലാ തെളിവുകളയും വിശകലനം ചെയ്ത ശേഷം … പറയുന്നു:

 

فَالَّذِي نَخْرُجُ بِهِ مِنْ هَذَا: أَنَّ الخِتَانَ لِلمَرأَةِ مُبَاحٌ بِشَرْطٍ عَدِمِ الإِنْهَاكِ وَالمُبَالَغَةِ فِي القِطَعِ، وَإِنَّمَا يُقْطَعُ مِنْهَا شَيْءٌ مِنَ الطَّرَفِ.. وَإِذَا كَانَ مِنَ الأُمُورِ المُبَاحَةِ، فَإِنَّ المُبَاحَاتِ قَدْ تُمْنَعُ أَحْيَانًا لِمَصْلَحَةٍ رَاجِحَةٍ، كَمَا تُمْنَعُ إِذَا كَانَ فِي بَقَائِهَا مَفْسَدَةٌ خَاصَّةٌ أَوْ عَامَّةٌ….. – المَصْدَرُ: مَوْقِعُ الْقَرَضَاوِي نَت

 

ഇതുവരെ പറഞ്ഞതിൽ നിന്ന് നാം എത്തിച്ചേർന്നിട്ടുള്ള നിഗമനം ഇതത്രെ, പറ്റെ ഛേദിച്ചുകളയുകയോ, ഛേദിക്കുന്നതിൽ അതിരുകവിയുകയോ ചെയ്യരുത് എന്ന ഉപാധിയോടെ സ്ത്രീകൾക്ക് ചേലാകർമം മുബാഹാകുന്നു ( ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുള്ള കാര്യം), അഗ്രത്തിൽ നിന്ന് അൽപം മാത്രമേ ഛേദിക്കാവൂ. മുബാഹായ സംഗതികളിൽപ്പെട്ട സ്ഥിതിക്ക്, ചിലപ്പോൾ അത് ചെയ്യാതിരിക്കുന്നതിലായിരിക്കും കൂടുതൽ ഗുണം അങ്ങനെ വരുമ്പോള്‍ അത് തടയാവുന്നതാണ്, അതുപോലെ അത് ചെയ്യുന്നത് വഴി വ്യക്തിപരമായോ പൊതുവായോ വല്ല ദോഷവും ഉണ്ടാകുമെന്ന അവസ്ഥയിലും തടയാവുന്നതാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *