അണ്ണാൻകുഞ്ഞിനെ മരംകേറാൻ പഠിപ്പിക്കണോ?…

അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ എന്നൊരു ചൊല്ലുണ്ട്, ഇനി പലര്‍ക്കും വിശ്രമിക്കാനുള്ള സമയമായെന്ന് തോന്നുന്നു. ഹമീദ് ചേന്ദമംഗല്ലൂരും മകനും, മെയ്തീൻ നടുക്കണ്ടി കാരശ്ശേരിയും മകൻ ആഷ് ലിയും (പറ്റിയ ഒരു പേരും) പിന്നെ സി .ടി. അബ്ദുർ റഹീമും തുടങ്ങി കൊമ്പന്‍മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുപാട് പേർ ഇസ് ലാമിന്‍റെ അടിവേര് മാന്താൻ കച്ചകെട്ടി ഇറങ്ങി പുറപ്പെട്ടവരാണ്. അങ്ങനെ മാന്തി മാന്തി ദേഹം മുഴുവന്‍ പുണ്ണാവുകയേ ഉളളൂ എന്നത് ഈ സാധുക്കൾക്കറിയില്ല.
അഷ്ടദാരിദ്ര്യംപിടിച്ചവന് തൊട്ടതെല്ലാം നഷ്ടം എന്ന് പറഞ്ഞ പോലെ ഒരാൾക്ക് സ്വന്തം ഗ്രാമത്തിൽ തന്‍റെ തറവാടിത്തം നഷ്ടപ്പെട്ട അസൂയയാണ്.,
മറ്റെയാൾക്ക് പുരോഗമന മുസ്ലിമായി ഞെളിയാനുളള വ്യഗ്രതയാണ്..
മൂന്നാമത്തെ കക്ഷിക്ക് ഈഗോയാണ് പ്രധാന ഹേതു…
ഇന്നയിന്ന ആളുകള്‍ തങ്ങളുടെ വേലക്കാര്‍ ആയിരിക്കേണ്ടവരാണ് എന്ന് സ്വന്തം തങ്ങളുടെ ആര്യ മനസ്സില്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത വിധം എഴുതി വെച്ചിട്ട്, അത് യാഥാര്‍ഥ്യമാകാത്തതിൽ ഉറഞ്ഞു തുളളാൻ തുടങ്ങീട്ട് കാലം കുറച്ചായി.
അവരൊക്കെ തന്നെക്കാള്‍ വലിയവരായി ഉന്നത സ്ഥാനങ്ങളില്‍ വിരാചിക്കുന്നത് കാണുമ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് ഗ്രഹണം തുടങ്ങിയാൽ തലപൊക്കുന്ന ഞാഞ്ഞൂലിനെ പോലെ ഒന്ന് എത്തിനോക്കാന്‍ ശ്രമിക്കുകയാണ്.
അല്ലാഹു പറഞ്ഞത് ഓര്‍മ്മയില്ലേ, “അല്ലാഹുവിനെ ഭയപ്പെടുക എന്നു പറഞ്ഞാല്‍, ഗര്‍വ് അവനെ പാപത്തില്‍തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്തരക്കാര്‍ക്ക് നരകം തന്നെ മതിയാകുന്നുവല്ലോ. (അൽബഖറ: 204)
നാട്ടുകാരായ ചിലരോടുള്ള വിദ്വേഷം കൂടിക്കൂടി അവർ ചേർന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിലേക്ക് ഈ വിദ്വേഷം വഴി മാറി. പിന്നെ അതിനോടായി പക.
സ്വാഭാവികമായും പ്രസ്ഥാനത്തോടുളള വിദ്വേഷം ഇസ്ലാമിനോടായി. കാരണം ഇസ്ലാമാണല്ലൊ ഈ പ്രസ്ഥാനത്തിന്‍റെ കാമ്പും കഴമ്പും.
അങ്ങനെയാണ് ആ വിരോധം ക്രമേണ യഥാര്‍ത്ഥമായ ഇസ് ലാം വിരോധത്തിലേക്ക് തന്നെ അവരെ കൊണ്ടെത്തിച്ചത്.
പർദ, ശരീഅത്ത്, തുടങ്ങിയ വിഷയങ്ങളിൽ അത് പുറത്ത് ചാടിയത് നാം കണ്ടതാണ്. എന്നാല്‍ ആനപ്പുറത്തിരിക്കുന്നവൻ നായകുരച്ചാൽ പേടിക്കുമോ? ആ ഓരി അന്തരീക്ഷത്തില്‍ മുങ്ങിപ്പോയി.
ഏത് ഇബ് ലീസിന്‍റെയും മൂട് താങ്ങി, ജമാഅത്തെ ഇസ്ലാമിയെ എങ്ങിനെയെങ്കിലും നാലു കൊട്ടാൻ വെപ്രാളപ്പെടുന്ന ചില സാധുക്കൾ ഈ നാട്ടിലെ മത സംഘടനകളിൽ നോമ്പു നോറ്റിരിക്കുന്നുണ്ട്. ഒരു കച്ചിത്തുരുമ്പിനായി കാത്ത് കാത്തിരിക്കുകയാണവര്‍. അവര്‍ക്ക് ഇത്തരക്കാരൊരു ചാകരയായിരിക്കും.
ഇസ് ലാമിനെ നേർക്കുനേരെ വിമർശിച്ചാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക എന്നും, അതിനാൽ അതിന് ധൈര്യപ്പെടാതെ ജമാഅത്തിനെ വിമർശിച്ചു കൊണ്ട് അതിലൂടെ ഇസ്‌ലാമിനെ വീക്കിയാൽ രണ്ടും നടക്കുമെന്നും ഈ ഈലീ കോഹീനു മാർക്കറിയാം മത സംഘടനകൾ സ്റ്റേജും പേജും ഒരുക്കിത്തരുമെന്നും ബുദ്ധിമാൻമാരായ ഈ വിരോധികൾക്കറിയാം. അതിനുവേണ്ടി ഈ നോമ്പ് നോറ്റ് കാത്തിരിക്കുന്നവരെ വളരെ സമര്‍ഥമായി ഇവര്‍ ഉപയോഗപ്പെടുത്തുകയും* ചെയ്യുന്നു.
അതിലൂടെ ഇവരുടെ ഒളിയജണ്ട അവർ അഹമഹമികയാ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് സുപ്രഭാതത്തിലെ സി.ടി അബ്ദുർ റഹീമിന്‍റെ ലേഖനം.
അതിശയമെന്തെന്നാൽ ശവം കണ്ട കഴുകനെപ്പോലെ അതേ ലേഖനം മസാല ചേർത്ത് ശബാബും പ്രസിദ്ധീകരിച്ചു. ജമാഅത്ത് വിരോധം എല്ലാവരെയും മരുമകനും അമ്മോശനുമാക്കി.
കാരശ്ശേരി പുത്രൻ ഇന്നലെ സുപ്രഭാതത്തിൽ ഒരു അപശകുനം പോലെ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഈ പാവം സുന്നികള്‍ എന്ന് പറയുന്നവരുടെ ഒരു കാര്യം!
ഇതിലൂടെ ജമാഅത്ത് ഉരുകിയൊലിച്ച് ഇല്ലാതാവുമെന്നാണ് ഈ സാധുക്കളുടെ വ്യാമോഹം. ആ പരിപ്പ് ഈ കലത്തില് വേവാന്‍ ഇത്തിരി പാടുപെടും. എന്നാല്‍ ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി എന്ന് പറയുന്ന പോലെ ഇതിലൂടെ സ്വന്തം അണികള്‍ തന്നെ മുറുമുറുക്കുന്നുണ്ടെന്ന് അറിയുന്നത് നന്ന്.
എല്ലാമറിഞ്ഞിട്ടും സ്വന്തം കഞ്ഞിക്കലത്തിൽ എന്തിനാ വെറുതെ കല്ലിടുന്നേ?…

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *