ഇസ്‌ലാമും ശീഈസവും

സ്വർഗീയ സരണിയേത്? നരകത്തിന്റെ വഴിയേത് എന്ന് അറിഞ്ഞിരിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അറിയാത്തവർ അത് പഠിക്കണം, അറിയുന്നവർ അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കണം.
ഇതൊക്കെ വേർതിരിച്ചു മനസ്സിലായില്ലെങ്കിൽ ഒരു മുസ്ലിമിന്റെ ശാശ്വതമായ പരലോക ജീവിതം അവതാളത്തിലാവും.

ഒരാൾ സ്വർഗ പാതയിലാണോ (هداية) , നരക പാതയിലാണോ (ضلالة) എന്നൊക്കെ പറയാൻ കൃത്യമായി പറയാനുള്ള മാനദണ്ഡങ്ങൾ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

ഖുർആനും, സുന്നത്തും, അതനുസരിച്ച് ജീവിച്ച സച്ചരിതരായ ഖലീഫമാരുടെയും സഹാബിമാരുടെ മാതൃകയും സ്വർഗ പാതയും അതിന് വിരുദ്ധമായത് നരക പാതയുമാണ്. ഈ യാഥാർഥ്യം അല്ലാഹുവും റസൂലും പഠിപ്പിച്ചതാകയാൽ ഇക്കാര്യത്തിൽ മുസ്‌ലിം ലോകത്ത് തർക്കമില്ല.

ഈ അടിസ്ഥാന മനുസരിച്ച്, ഒരു യഥാർഥ മുസ്ലിം ശിയായിസമാണ് ശരിയെന്ന് താൻ പഠിച്ച് മനസ്സിലാക്കിയിരിക്കുന്നു എന്നു പറഞ്ഞ് ശീഈസം സ്വീകരിച്ചാൽ അവൻ തികഞ്ഞ ضلالة ൽ (നരക പാതയിൽ) ആണെന്ന് ധൈര്യമായി പറയാം.

എന്തു കൊണ്ട്?

പലരും വിചാരിക്കുന്നത് പോലെ ശിയാക്കൾ കേവലം ഒരു അവാന്തര വിഭാഗമല്ല. അവരുടെ പ്രാമാണിക ഗ്രന്ഥങ്ങളും ആചാര്യൻമാരും പരിചയപ്പെടുത്തുന്ന ശിയായിസം എന്താണെന്നതിന് ഏതാനും ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

തൗഹീദ് അഥവാ ഏക ദൈവ വിശ്വാസത്തിന്റെ ഭാഗമായി, അല്ലാഹു വിന് എന്തെല്ലാം ഗുണങ്ങളും വിശേഷണങ്ങളുമുണ്ടെന്നാണോ സുന്നികൾ വിശ്വസിക്കുന്നത് അതിൽ പെട്ട പലതും തങ്ങളുടെ ഇമാമുകൾക്കുണ്ട് എന്നാണ് ശിയാക്കളുടെ വിശ്വാസം. കൂടാതെ അവർ അദൃശ്യകാര്യങ്ങൾ അറിയുന്നവരും, അവർ സ്വയം വിചാരിക്കാതെ അവർ മരിക്കുക പോലുമില്ലാ എന്നാണ് ശിയാക്കളുടെ വിശ്വാസം.

🅾അതുപോലെ അവർക്ക് ഹറാം ഹലാലുകൾ തീരുമാനിക്കാനുള്ള അധികാരമുണ്ട്, എന്നു മാത്രമല്ല, അതിലുപരി പ്രപഞ്ചത്തിന്റെ പ്രവർത്തനത്തിൽ പോലും ഇടപെടാനും നിയന്ത്രിക്കാനും വരെ കഴിവുള്ളവരും അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നവരുമാണ് അവർ എന്നാണ് ശിയാക്കളുടെ വിശ്വാസം.

പ്രവാചകൻമാർക്ക് മാത്രമേ عِصْمَة (പാപ സുരക്ഷിതത്വം) ഉള്ളൂ മറ്റാർക്കും അതില്ലാ എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ പ്രവാചകൻമാരെക്കാളും മലക്കുകളേക്കാളും പരിശുദ്ധരും മഅസൂമുകളുമാണ് തങ്ങളുടെ ഇമാമുകൾ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

അബൂബക്കറും ഉമറും ഉസ്മാനും അലിയുമെല്ലാം സച്ചരിതരായ ഖലീഫമാരും സ്വർഗാവകാശികളുമാണെന്ന് സുന്നികള് വിശ്വസിക്കുമ്പോൾ ആദ്യത്തെ മൂന്ന് ഖലീഫമാരും കാഫിറുകളും നരകാവകാശികളും ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

സ്വഹാബിമാരുടെ പേര് കേൾക്കുമ്പോൾ സുന്നികൾ റളിയല്ലാഹുഅൻഹു (رَضِيَ اللهُ عَنْهُ) എന്ന് ചൊല്ലുമ്പോൾ ശിയാക്കൾ അവരെ ശപിക്കുന്നു. لَعْنَة ചൊല്ലുന്നു.

അവരെ ഇസ്ലാമിലെ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മാതൃകാപുരുഷൻമാരായി സുന്നികൾ വിശ്വസിക്കുമ്പോൾ മൊത്തം സ്വഹാബിമാരിൽ മൂന്നോ നാലോ ഏറിയാൽ ഏഴ് പേരൊഴിച്ചുള്ളവർ ഒന്നടങ്കം കാഫിറുകളും മുർത്തദ്ദുകളും ( ഇസ്ലാമിൽ നിന്നും പുറത്ത് പോയവർ) മുനാഫിക്കുകളുമാണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

പ്രവാചകത്വ പരിസാമാപ്തിയോടെ വഹിയ് നിലച്ചുവെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ തങ്ങളുടെ ഇമാമുകൾക്ക് വഹിയ് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

സ്വഹാബി വനിതകളിൽ ഉന്നതശീർഷയും പണ്ഡിതയും പല സ്വഹാബിമാരുടെയും ഗുരുഭൂതയുമായ സത്യവിശ്വാസികളുടെ മാതാവുമായ ആഇശ(റ)യെ സുന്നികൾ മനസിലാക്കുമ്പോൾ അവർ ശപിക്കപ്പെട്ടവരും മ്ലേച്ഛയും, പന്നിയെക്കാളും പട്ടിയെക്കാളും വൃത്തികെട്ടവളുമായി, ഖുമൈനിയുൾപ്പെടെയുള്ള ശിയാക്കൾ വിശ്വസിക്കുന്നു.

അവർക്കെതിരെ മുനാഫിക്കുകൾ നടത്തിയ കുപ്രചരണത്തിന്റെ മുനയൊടിച്ചു കൊണ്ട് അല്ലാഹു നേരിട്ട് ഇടപെടുകയും ഒന്നിലധികം ഖുർആനിക സൂക്തങ്ങൾ ഇറക്കി അവരുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അവർ വേശ്യയും വ്യഭിചാരകുറ്റം ചെയ്തവളും ആണെന്നും, അന്ത്യദിനത്തിന്റെ അടയാളമായി മഹ്ദി ആഗതനായാൽ ആദ്യം ചെയ്യുന്ന നടപടി ആഇശയെ പുനരുജ്ജീവിപ്പിച്ച് വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ അവരെ ഹദ്ദടിക്കുകയുമായിരിക്കും എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്.

തിരുമേനിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചത് ഒരു ജൂത സ്ത്രീയാണ് എന്നാണ് സുന്നികൾ വിശ്വസിക്കുന്നതെങ്കിൽ, സത്യവിശ്വാസികളുടെ മാതാക്കളായി അല്ലാഹു പ്രഖ്യാപിച്ച, മഹതികളില്‍ പെട്ട ആഇശ(റ)യും ഹഫ്സ(റ)യും തിരുമേനിക്ക് വിഷം കൊടുത്ത് കൊന്നു എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്.

പിശാചുപോലും ഓടിയൊളിക്കുന്നത്ര ശക്തനായ, സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട, രക്തസാക്ഷിയായ ( ശഹീദ്) പ്രവാചകന് ശേഷം ലോകത്തിന് മാതൃകാഭരണം കാഴ്ച്ചവെച്ച ഏറ്റവും ദീർഘകാലം ഭരിച്ച മഹാനാണ് ഉമർ (റ) എന്ന് സുന്നികൾ, അല്ല ലോകം വിശ്വസിക്കുമ്പോൾ, അദ്ദേഹം കാഫിറും ഏറ്റവും തെമ്മാടിയും, താഗൂത്തും ജിബ്തുമാണ് ഉമർ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

പരിശുദ്ധ ഖുർആൻ ദൈവിക സംരക്ഷണം സിദ്ധിച്ചതും, മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമാക്കത്തതുമായി ഇന്നും നിലകൊള്ളുന്നു. അത് അങ്ങനെ എന്നും നിലനിൽക്കുമെന്നും സുന്നികൾ വിശ്വസിക്കുമ്പോൾ പതിനായിരക്കണക്കിന് ആയത്തുകളുള്ള യഥാർത്ഥ ഖുർആൻ വിനഷ്ടമായി പോയെന്നും അബൂബക്കറും ഉമറുമുൾപ്പെടെയുള്ള സ്വഹാബിമാർ വെട്ടിത്തിരുത്തിയ ഖുർആനാണിന്നവശേഷിക്കുന്നതെന്നും ശിയാക്കൾ വിശ്വസിക്കുന്നു. സുരക്ഷിതമായ ഖുര്‍ആന്‍ അദൃശ്യനായ ഇമാമിന്റെയടുത്ത് മാത്രമാണുള്ളത്.

യഥാർത്ഥ ഖുർആനുമായി മഹ്ദി അന്ത്യദിനത്തിന് മുമ്പ് ഇക്കാര്യം എല്ലാവർക്കും ബോധ്യമാവുമെന്നും അവർ വിശ്വസിക്കുന്നു. അതുവരെ അടവുനയത്തിന്റെ അടിസ്ഥാനത്തിൽ (تَقِيَّة) നിലവിലുള്ള ഖുര്‍ആന്‍ തന്നെ പാരായണം ചെയ്യാന്‍ തങ്ങൾ നിർബന്ധിതരാണ് എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്.

പരിശുദ്ധ ഖുർആന്റെ അമാനുഷികതയും സവിശേഷതകളും വ്യക്തമാക്കി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ സുന്നികൾ രചിക്കുമ്പോൾ, നിലവിലുള്ള ഖുർആനിൽ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും നടന്നിട്ടുണ്ടെന്ന് തെളിയിക്കാൻ ഗ്രന്ഥം രചിക്കുന്ന തകൃതിയിലായിരുന്നു ശിയാ പുരോഹിതന്മാർ. ചുരുങ്ങിയത് ഒമ്പത് ഗ്രന്ഥങ്ങൾ തദാവശ്യാർത്ഥം അവർ രചിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഒരു ജൂതനോട് മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠർ ആരാണ് എന്ന് ചോദിച്ചാൽ മൂസ നബിയുടെ ശിഷ്യന്മാരും സന്തതസഹചാരികളുമാണെന്നവർ മറുപടി പറയും. ക്രിസ്ത്യാനികളോടാണ് ചോദ്യമെങ്കിൽ യേശുവിന്റെ ശിഷ്യന്മാരെന്നവർ മറുപടി പറയും. എന്നാൽ മനുഷ്യരിൽ ആരാണ് ഏറ്റവും വൃത്തികെട്ടവർ എന്ന് ഒരു ശിഈയോട് ചോദിച്ചാൽ മുഹമ്മദിന്റെ സന്തത സഹചാരികളായിരുന്നവർ എന്നായിരിക്കും മറുപടി. അവർ കഴിഞ്ഞാൽ അവരെ പിൻപറ്റിയവരും അവരെ സ്നേഹിച്ചവരും എന്നായിരിക്കും മറുപടി.!

ഇപ്പറഞ്ഞ ഓരോന്നും തെളിവ് സഹിതം തെളിയിക്കാൻ സാധിക്കും ദൈർഘ്യം ഭയന്ന് ചേർക്കാതിരിക്കുകയാണ്

ഇതു പോലെ ധാരാളം കാര്യങ്ങൾ ഖുർആനിനും സുന്നത്തിനും കടകവിരുദ്ധമായ, ഒരു മുസ്‌ലിമിന്റെ ആദർശ്ശ വിശ്വാസങ്ങൾ അവതാളത്തിലാക്കുന്ന, അവനെ സത്യസരണി ( هداية) യിൽ നിന്ന് വഴിതെറ്റിച്ച്, നരകത്തിന്റെ വഴിയിലെത്തിക്കുന്ന ഒരു പിഴച്ച ദർശ്ശനമാണ് ശീഈസം.

ഇപ്പറഞ്ഞതൊന്നും ഒരാളെ വഴികേടിലാക്കില്ലെന്നും, ഇങ്ങനെയൊക്കെ വിശ്വസിച്ചാലും അയാൾ ഹിദായത്തിലാണ് എന്നാണ് ഒരാൾക്ക് വാദമെങ്കിൽ, അവർ പഠിച്ച ഇസ്ലാമല്ല ഞാൻ പഠിച്ച ഇസ്‌ലാം എന്നാണ് എനിക്ക് പറയാനുള്ളത്.

ഞാനാകട്ടെ ഇത്തരം വിഷയങ്ങൾ, ശിയാക്കളുടെ തന്നെ മൗലിക ഗ്രന്ഥങ്ങളും, അവരുടെ പുരോഹിതന്മാരുടെ പ്രസ്താവനകളും, പ്രഭാഷണങ്ങളും, അവരുമായി നേർക്കുനേരെ നടത്തിയ സംവാദങ്ങളും, അടിസ്ഥാനമാക്കിയും ജീവിച്ചിരിക്കുന്നവരും, മൺമറഞ്ഞവരുമായ പണ്ഡിതന്മാരും, ഇമാമുമാരും പഠിപ്പിച്ചത് മനസ്സിലാക്കിക്കൊണ്ടുമാണ് ഇതൊക്ക പറയുന്നത് എന്നതാണ്. ഇതെല്ലാം ഇപ്പോഴും ഇങ്ങനെ തന്നെയാണ് എന്റെ വിശ്വാസം.

അതിനാൽ ഒരു മുസ്‌ലിമും ശീഈ വഴികേടിൽ പെട്ട് പോവാതിരിക്കാൻ അത് നരകത്തിലേക്കുള്ള വഴിയാണ്, എന്ന കാര്യം എന്നാലാവും വിധം പറഞ്ഞു കൊണ്ടേയിരിക്കും.

എന്തെല്ലാം വെല്ലുവിളികളും, പ്രതിസന്ധികളുമായിരിക്കും ഇതിന്റെ പേരിൽ അഭിമുഖീകരിക്കേണ്ടി വരിക എന്നതിനെ പറ്റി ഉത്തമ ബോധ്യമുണ്ട്. അതൊക്കെ കാലേക്കൂട്ടി കണക്കു കൂട്ടി തന്നെയാണ് ഈ ഉദ്യമത്തിന് ഇറങ്ങിയിട്ടുള്ളത്. എന്നറിയിക്കട്ടെ..

പണ്ഡിതൻമാരിൽ നിന്നും സത്യമാഗ്രഹിക്കുന്ന നിഷ്പക്ഷരായവരിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനത്തിന് നന്ദി പറയുകയും ചെയ്യുന്നു അക്കാര്യത്തില്‍ വളരെ സന്തോഷവുമുണ്ട്.
ഇപ്പറഞ്ഞതൊന്നും ശരിയല്ല, ഇതെല്ലാം എന്റെ സ്വന്തം വകയാണെന്നും ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, തെളിവു സഹിതം അവർ ഖണ്ഡിക്കട്ടെ, തെളിവില്ലാത്ത ബഡായിയും പറഞ്ഞ് വരുന്നവരുടെ വാദങ്ങൾക്ക് ചേമ്പിലയിൽ മഴത്തുള്ളി വീണ ഫലമേ ഉണ്ടാവൂ എന്നും അറിയിക്കട്ടെ.

 

 

 

 

ഇന്ത്യൻ മുസ്‌ലിംകൾ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അവർ ഇസ്‌ലാം കയ്യൊഴിഞ്ഞതാണോ, അതോ, അവർ മുസ് ലിംകളായി എന്നതാണോ? ഇതാണ് ചോദ്യം.

തീർച്ചയായും മുസ്ലിംകൾ ആയതു കൊണ്ടു തന്നെ, സംശയമില്ല.

 

രണ്ട് കാരണങ്ങളാൽ മുസ്‌ലിം സമുദായം കടുത്ത പരീക്ഷണങ്ങൾക്ക് വിധേയരകാം.

 

ഒന്ന്: കാര്യക്ഷമമായി അവർ സത്യസാക്ഷ്യ നിർവഹണത്തിൽ നിരതരാവുമ്പോൾ .

(പ്രവാചകന്മാരുടെ ചരിത്രം തെളിവ് )

 

രണ്ട്: സത്യസാക്ഷ്യ നിർവഹണമെന്ന നിയോഗ ദൗത്യം വിസ്മരിക്കുമ്പോൾ . അപ്പഴും അവർ കടുത്ത പരീക്ഷണത്തിന് വിധേയരാവും.

 

രണ്ടും തമ്മിലുളള വ്യത്യാസം

ഒന്ന് വിജയത്തിലേക്കും, പ്രതാപത്തിലേക്കും എത്തിച്ചേരാൻ അനിവാര്യമായ താണ്ടിക്കടക്കേണ്ട വഴിയും ഘട്ടവുമാണ്. ശുഭപ്രതീക്ഷയോടെ മുന്നോട്ട് കുതിക്കാനുളള പ്രചോദനവും, തങ്ങൾ യഥാർഥ സത്യസരണിയിൽ തന്നെയാണുളളത് എന്ന് ആത്മവിശ്വാസം വർദ്ധിക്കാനുമുളള കാരണമാവുകയാണവ ചെയ്യുക.

എന്നാൽ രണ്ടാമതു പറഞ്ഞത് കൂടുതൽ നാശം വരാനിരിക്കുന്നു, അല്ലാഹു കയ്യൊഴിഞ്ഞിരിക്കുന്നു. അല്ലാഹു കയ്യൊഴിഞ്ഞ സമൂഹത്തെ ആരു വിചാരിച്ചാലും രക്ഷിക്കാനാകില്ല, അല്ലാഹുവിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു പോം വഴിയും തങ്ങൾക്കില്ലാ, എന്നും തിരിച്ചറിയാനുളള പ്രേരകമാവുകയാണ് വേണ്ടത്.

പ്രമാണങ്ങൾക്ക് പുറമേ, മാനവചരിത്രം തന്നെ സത്യവും അസത്യവും തമ്മിലുളള നിരന്തര സംഘട്ടനത്തിന്റെ ചരിത്രമാണ്.

എന്നാൽ ഇതേ ചരിത്രം തന്നെ മറ്റൊരു പാഠവും നമുക്ക് നൽകുന്നുണ്ട്. അസത്യത്തിന്റെ ശക്തികൾക്കെതിരിൽ സത്യത്തിന്റെ വിജയത്തിന്റെ ചരിത്രമാണത്.

മറ്റൊന്ന് അധികാരവും ആധിപത്യവും പ്രതാപവും ഉണ്ടായിരുന്ന ഇസ്ലാമിക സമൂഹം നിന്ദ്യരും പരാജിതരും ശത്രുക്കളാൽ ചവിട്ടിമെതിക്കപ്പെടുകയും ചെയ്ത ചരിത്രമാണത്.

മുഹമ്മദ് നബി (സ) യുടെ ഉമ്മത്തിന്റെ മാത്രം ചരിത്രം പരിശോധിച്ചാൽ അതു മനസ്സിലാക്കാം.

13 വർഷം മക്കയിലും തുടർന്ന് ഹിജ്‌റക്കു ശേഷം ആദ്യ രണ്ട് രണ്ട് വർഷങ്ങളിൻ മദീനയിലും പ്രവാചകനും സ്വഹാബിമാരും അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങൾ ഖുർആൻ തന്നെ സൂചിപ്പിക്കുന്നുണ്ട്.

 

{وَاذْكُرُوا إِذْ أَنْتُمْ قَلِيلٌ مُسْتَضْعَفُونَ فِي الْأَرْضِ تَخَافُونَ أَنْ يَتَخَطَّفَكُمُ النَّاسُ فَآوَاكُمْ وَأَيَّدَكُمْ بِنَصْرِهِ وَرَزَقَكُمْ مِنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ}- الأنفال: 26

 

(നിങ്ങള്‍ ഓര്ക്കുيവിന്‍: നിങ്ങള്‍ തുച്ഛം പേരായിരുന്നു. ഭൂമിയില്‍ദുര്ബَലരായി കരുതപ്പെട്ടിരുന്നു. ജനങ്ങള്‍ റാഞ്ചിക്കളയുമോ എന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടായിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്ക്ക് അഭയസ്ഥാനമൊരുക്കി. തന്റെ സഹായത്താല്‍നിങ്ങളുടെ കരങ്ങളെ ബലപ്പെടുത്തി. ഉത്തമമായ വിഭവങ്ങളെത്തിച്ചുതരുകയും ചെയ്തു– നിങ്ങള്‍നന്ദിയുള്ളവരാവാന്‍).- (അൽ അന്ഫാ്ല്‍: 26)

പക്ഷെ, ഈ പരീക്ഷണങ്ങൾ ഒക്കെയും സത്യത്തിന്റെ വിജയത്തിന്റെ ഭാഗമായി സമർപ്പിക്കേണ്ട മുടക്കുമുതലുകളായിരുന്നു.

ഒരു സമുദായം അല്ലാഹുവിൽ വിശ്വസിച്ചും, അവനെ മാത്രം ഇബാദത്ത് ചെയ്തും അവന്റെ ദീനിന്റെ മാർഗത്തിൽ എല്ലാം അർപ്പിച്ചും സത്യസാക്ഷ്യം നിർവഹിക്കാൻ മുന്നോട്ട് വരുമ്പോൾ അവരെ സഹായിക്കലും അവരെ വിജയിപ്പിക്കലും, അവർക്ക് അധികാരവും ആധിപത്യവും നൽകലും അവരുടെ ശ്തുക്കളെ ( അവരെത്ര മാത്രം വമ്പിച്ച ശത്രുക്കളാണെങ്കിലും ) പരാജയപ്പെടുത്തലും അല്ലാഹു സ്വയം ഏറ്റെടുത്ത കാര്യമാണ്. അല്ലാഹു തന്നെ പറയുന്നത് കാണുക.

 

كَتَبَ اللَّهُ لأغْلِبَنَّ أَنَا وَرُسُلِي إِنَّ اللَّهَ قَوِيٌّ عَزِيزٌ } – المجادلة:21، وقال تعالى: {وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ } – الحج:40، وقال تعالى: { يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ } – محمد:7، وقال تعالى: { إِنَّا لَنَنْصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الأشْهَادُ } – غافر:51

 

ഞാൻ പറയുന്നത് ഇന്ത്യൻ മുസ്ലിംകൾ യഥാർഥ ഇസ്‌ലാമിക ജീവിതം നയിക്കുകയും സത്യസാക്ഷ്യ നിർവഹണത്തിൽ അലംഭാവലേശമന്യേ മുന്നോട്ടു വരികയും ചെയ്താൽ ഭൂരിപക്ഷ സമുദായം പൂമാലയിട്ട് സ്വീകരിക്കുമെന്നോ, അവരെല്ലാവരും കൂട്ടത്തോടെ അവരുടെ മതത്തിൽ നിന്ന് രാജിവച്ച് ഇസ്‌ലാം സ്വീകരിക്കുകയും എന്നിട്ട് നിങ്ങൾ ഇവിടെ കയറിയിരിക്കൂ എന്ന് പറഞ്ഞ് അധികാരക്കസേരയിൽ പിടിച്ചിരുത്തും എന്നൊന്നുമല്ല.

മറിച്ച് ഞാൻ പറയുന്നത് മുസ്ലിം സമുദായം യഥാർഥ ഇസ്ലാമിക സമൂഹമായി മാറുകയും സത്യസാക്ഷ്യ നിർവഹണത്തിന് ശക്തമായി മുന്നോട്ട് വരുകയും ചെയ്യുന്നതോടെ അല്ലാഹുവിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ്. അല്ലാഹുവിന്റെ സഹായം ഉണ്ടാവുമെന്നാണ്. അതോടെ ചിത്രം മാറും. ഖുർആനും സുന്നത്തും ചരിത്രവും അതാണ് പഠിപ്പിക്കുന്നത്.

ഇതര സമുദായത്തിലെ നിഷ്പക്ഷരും സത്യത്തോട് അൽപമെങ്കിലും താൽപര്യമുള്ളവരും, ഒന്നുകിൽ ഇസ്ലാമിലേക്ക് കടന്നു വരും, അല്ലെങ്കിൽ നന്നെ ചുരുങ്ങിയത് ഇസ്ലാമിന്റെ ഭാഗത്ത് പിന്തുണയുമായി നിലയുറപ്പിക്കും.

ശത്രുക്കൾ ഈ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഭീകരൻമാരോ, കൊള്ളരുതാത്തവരോ അല്ല ഈ മുസ്‌ലിംകൾ എന്നും , പ്രത്യുത ഈ നാടിനും നാട്ടാർക്കും പ്രയോജനമുളള, ഗുണം മാത്രമുളള, ഇവരിവിടെ നിലനിൽക്കേണ്ടത് ഇതര സമുദായങ്ങൾക്കു കൂടി അത്യന്താപേക്ഷിതമാണെന്നും അത്രമേൽ ഉത്തമരും ഉദാത്തമായ സ്വഭാവവും സംസ്കാരവും ഉളളവരുമാണ് അവര്‍എന്ന് ഞങ്ങൾ അനുഭവത്തിലുടെ മനസ്സിലാക്കിയിട്ടുണ്ട് എന്നുമൊക്കെ പരസ്യമായി പറയുന്ന അവസ്ഥവരും.

ഇതൊക്കെ വ്യാമോഹങ്ങളും, നടക്കാത്ത സ്വപ്നങ്ങളും, ഉട്ടോപ്യയുമായി കാണുന്ന വരുണ്ടാകാം.

എന്നാൽ കടുത്ത വേനൽക്കാലത്ത് കപ്പലുണ്ടാക്കിയ നൂഹ് നബിയെ പരിഹസിച്ച വിരിൽ അവരെ ഉൾപ്പെടുത്താനേ, ഖുർആൻ അൽപമെങ്കിലും പഠിക്കുകയും, അല്ലാഹുവിന്റെ നടപടി ക്രമങ്ങളിൽ (സുന്നത്തിൽ) വിശ്വസിക്കുന്നവർക്ക് നിർവാഹമുളളൂ .

വർത്തമാന ഇന്ത്യൻ മുസ്‌ലിം സമുദായത്തെ വിലയിരുത്തുമ്പോൾ ബനീ ഇസ്രായീല്യരെ കൈകാര്യം ചെയ്യാൻ എന്തെല്ലാം കാരണങ്ങളാണോ അല്ലാഹുവും റസൂലും എടുത്തു പറഞ്ഞിട്ടുള്ളത്, അവയിൽ മിക്കതും ഇന്നത്തെ സമുദായത്തിലും ഒത്തുചേർന്നിട്ടുണ്ട് എന്ന് ഖുര്ആതന്‍അവരെപ്പറ്റി പറഞ്ഞതും ഇന്നത്തെ മുസ്‌ലിം സമുദായത്തെയും വെച്ച് താരതമ്മ്യം ചെയ്താല്‍ മനാസ്സിലാവും .

അല്ലാഹുവിന്റെ അജ്ഞാനിര്ദ്ദേദശങ്ങളും വിധിവിലക്കുകളും അവഗണിച്ചതിന്റെ പേരില്‍ ഇസ്രായീൽ സമുദായത്തെ ശിക്ഷിക്കാനും അവരെ നിന്ദ്യരും പതിതരുമാക്കാനും അല്ലാഹു തീരുമാനിച്ചു. അതിന്നു കാരണമായി അല്ലാഹുവും റസൂലും കൃത്യമായി എടുത്തു പറഞ്ഞ അതേ കാര്യങ്ങൾ വര്ത്തുമാന മുസ്‌ലിം സമുദായത്തിൽ നടമാടുമ്പോള്‍ അല്ലാഹു ഒന്നും ചെയ്യില്ലെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിനു ഇരട്ടനീതിയാണ് എന്ന് വിശ്വസിക്കുന്നതിന് തുല്യമാണ്.

എന്നാല്‍ ഖുർആൻ ഒന്നെടുത്ത് വായിച്ചു നോക്കിയാല്‍ഒരിക്കലും അങ്ങനെ വിശ്വസിക്കാനോ പറയാനോ കഴിയില്ല.

 

ചോദ്യം:

 

ഇസ്‌ലാമനുസരിച്ച് യദാർത്ഥ മുസ്ലിംകളായി ജീവിച്ചാലും , ഇസ്‌ലാം കയ്യൊഴിഞ്ഞ് കാനെഷ്കുമാരി മുസ്ലിംകളായി ജീവിച്ചാലും ഒരേ അവസ്ഥയാണോ? (രണ്ടായാലും അല്ലാഹു വിടില്ല എന്നാണല്ലോ പറയുന്നത് ).

പ്രത്യേകിച്ച് പരീക്ഷണങ്ങൾ /ശിക്ഷകൾ (രണ്ടായാലും ഭൗതികമായി ഒന്നു തന്നെ) ഒന്നും ഇല്ലാതെ ഒരുത്തമ സമൂഹമായി ജീവിക്കാൻ മുസ്ലിംകൾക്ക് ഈ ലോകത്ത് സാധ്യമല്ല എന്നല്ലേ ഈ ചർച്ചയിൽ നിന്ന് മനസ്സിലാകുന്നത് ?

ഇസ്‌ലാമനുസരിച്ച് യദാർത്ഥ മുസ്ലിംകളായി ജീവിച്ചാലും , ഇസ്‌ലാം കയ്യൊഴിഞ്ഞ് കാനെഷ്കുമാരി മുസ്ലിംകളായി ജീവിച്ചാലും ഒരേ അവസ്ഥയാണോ? (രണ്ടായാലും അല്ലാഹു വിടില്ല എന്നാണല്ലോ പറയുന്നത് ).

പ്രത്യേകിച്ച് പരീക്ഷണങ്ങൾ /ശിക്ഷകൾ (രണ്ടായാലും ഭൗതികമായി ഒന്നു തന്നെ) ഒന്നും ഇല്ലാതെ ഒരുത്തമ സമൂഹമായി ജീവിക്കാൻ മുസ്ലിംകൾക്ക് ഈ ലോകത്ത് സാധ്യമല്ല എന്നല്ലേ ഈ ചർച്ചയിൽ നിന്ന് മനസ്സിലാകുന്നത് ?

ഉത്തരം:

 

ഒരിക്കലുമല്ല. ഒന്ന് ഇസ് ലാമിന് പ്രതാപം കൈവരുന്നത് വരെ അനിവാര്യമായും തരണം ചെയ്യേണ്ടതാണ്. ഇസ്ലാമിന് ആധിപത്യം വരുന്നതോടെ അവസാനിക്കുന്നതും.

(അപ്പോഴും വ്യക്തികൾക്കു പരീക്ഷണങ്ങൾ വന്നു ഭവിച്ചേക്കും, പക്ഷെ ഒരു രാഷ്ട്രവും സമൂഹവുമെന്ന നിലയിൽ ഐശ്വര്യമുണ്ടാവുകയും ചെയ്യും)

ഇപ്പറഞ്ഞത് അല്ലാഹു തന്നെ പറഞ്ഞതാണല്ലോ. ….

എന്നാൽ തെറ്റുകുറ്റങ്ങൾ ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന പരീക്ഷണങ്ങൾ തൗബ ചെയ്ത് മടങ്ങാൻ കാരണമാകാത്തിടത്തോളം ഒരു കാലത്തും രക്ഷപ്പെടാൻ പോകുന്നില്ല.

 

وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الأرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَنْ كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ. وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ. لَا تَحْسَبَنَّ الَّذِينَ كَفَرُوا مُعْجِزِينَ فِي الْأَرْضِ وَمَأْوَاهُمُ النَّارُ وَلَبِئْسَ الْمَصِيرُ } –النور : 55-57

 

നിങ്ങളില്നിന്ന് വിശ്വസിക്കുകയും സല്ക്കർമ്മങ്ങൾ
അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍പ്രതിനിധികളാക്കുന്നതാകുന്നു –അവര്ക്കു് മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ.

അല്ലാഹു അവര്ക്കാണയി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു.

അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു.

അതിനാലവര്‍ എനിക്കു മാത്രം ഇബാദത്തു ചെയ്യട്ടെ; ആരെയും എന്റെ പങ്കാളികളാക്കാതിരിക്കട്ടെ.

അതിനുശേഷം വല്ലവരും നിഷേധിക്കുന്നുവെങ്കില്‍, അവര്‍പാപികള്‍ തന്നെ യാകുന്നു.

നമസ്‌കാരം നിലനിര്ക്ത്ന്, സകാത്ത് നല്കുക, ദൈവദൂതനെ അനുസരിക്കുക. നിങ്ങള്ക്ക്കാരുണ്യം ലഭിക്കുമെന്നാശിക്കാം. (സൂറത്തുന്നൂര്‍: 55-57)

അല്ലാഹു ഈ പറഞ്ഞത് ശരിയല്ലാ എന്നാണോ മനസ്സിലാക്കേണ്ടത്?

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *