ശീഈ അജണ്ട തിരിച്ചറിയപ്പെടാതെ പോവുമ്പോൾ

സുന്നികളുടെ വിശ്വാസമനുസരിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ഉത്തമമായ പ്രതിനിധാനം സ്വഹാബിമാരാണ്. തുടർന്ന് അവരുടെ പിൻഗാമികളായ താബിഉകളും അവർക്ക് ശേഷം അവരുടെ ശിഷ്യൻമാരുടെ തലമുറയും. എന്നു വെച്ചാൽഏറ്റവും ഉത്തമർ ഏറ്റവും ഉത്തമ നൂറ്റാണ്ടിൽ ജീവിച്ചവരായിരുന്നു എന്നര്ത്ഥം . ഏറ്റവും ഉത്തമ നൂറ്റാണ്ടാകട്ടെ പ്രവാചകൻ ജീവിച്ച നൂറ്റാണ്ടും.അഹ്‌ലുസ്സുന്നയിലെവിവിധ കക്ഷികളും പ്രസ്ഥാനങ്ങളും ഏകകണ്ഠമായംഗീകരിച്ച വസ്തുതയാണിത്.ഈ വസ്തുതക്ക് അടിവരയിടുന്ന ഒരു തിരുവചനവും കാണാം.

ഈയൊരു അടിസ്ഥാനത്തിലാണ് അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യുമ്പോൾ ഏറ്റവും ശരിയായ വീക്ഷണംകണ്ടെത്തുന്നതിനു ഇസ്‌ലാമിന്റെ ഏറ്റവും ശരിയായ പ്രതിനിധാനം ദർശിച്ച നൂറ്റാണ്ടിലേക്ക് നോക്കണമെന്ന് പറയുന്നത്.സലഫുസ്സ്വാലിഹുകൾ മനസ്സിലാക്കിയതും അനുവർത്തിച്ചതുമാണ് ഇസ്‌ലാമിന്റെ ശരിയായ രൂപമെന്നാണ് അഹ്‌ലുസ്സുന്നയുടെ പൊതുവെയുള്ള വിശ്വാസം. അതിന് ന്യായമായും ചില കാരണങ്ങളും ഉണ്ട്.അല്ലാഹുവും റസൂലും പുകഴ്ത്തിയ സമൂഹം, ഖുർആനിന്റെ പ്രഥമ അഭിസംബോധിതരായിരിക്കാൻ അല്ലാഹു സവിശേഷം തെരെഞ്ഞെടുത്ത സമൂഹം.അല്ലാഹുവിന്റെയും റസൂലിന്റെയും നിർദ്ദേശങ്ങൾക്ക് മറ്റെന്തിനെക്കാളും പ്രാമുഖ്യം കൽപിച്ച സമൂഹം, ആ മാർഗ്ഗത്തിൽ അമൂല്യവും അത്യുഗ്രവുമായ ത്യാഗങ്ങൾ അർപ്പിച്ച സമൂഹം, ആ മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിക്കുന്നതാരായാലും കൂസാത്തസമൂഹം, ഖുർആനും സുന്നത്തും നിലകൊളളുന്ന ഭാഷയുടെ പൊരുൾ ഏറ്റവും കൂടുതൽ മനസ്സിലാവുകയും ചെയ്ത സമൂഹം…. തുടങ്ങിയ ധാരാളം ഘടകങ്ങൾ ആ കാലഘട്ടത്തെ മാതൃകാ കാലമാക്കുന്നു. അവർ ചെയ്തു കാണിച്ചത് മാതൃകയായും അവർ ചെയ്തു കാണിക്കാത്തത് വർജ്ജിക്കേണ്ടതായും പിൻകാല മുസ്ലിം സമൂഹം മനസ്സിലാക്കി. അക്കാലത്ത് ജീവിച്ച ഇമാമുമാരുടെ പ്രസ്താവനകളും അവരുടെ ഗ്രന്ഥങ്ങളും വിധികളും വിശദീകരണങ്ങളും ആധികാരികവും സ്വീകാര്യവുമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.അവർക്ക്ഇസ്വ്മത്ത്ഇല്ലഎന്ന കാര്യം വിസ്തരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.

എന്നാൽ ശിയാക്കളുടെ കാര്യം നേരെ തിരിച്ചാണ് . മുസ്ലിം സമൂഹം പൊതുവെ ഉത്തമ നൂറ്റാണ്ടുകളിൽ മുൻ നിരയിൽ ഉൾപ്പെടുത്തിയ കാലയളവ് ശിയാക്കളെ സംബന്ധിച്ചിടത്തോളം അഭിശപ്തരുടെ നൂറ്റാണ്ടാണ്; അല്ലാഹുവിന്റെയും പ്രവാചകന്റെയും വസിയ്യത്ത് നിറവേറ്റാത്ത വഞ്ചകരുടെ നൂറ്റാണ്ടാണ്; ദൈവ നിർദ്ദേശത്തെ പുറംകാൽ കൊണ്ട് തട്ടിക്കളഞ്ഞ തലമുറ ജീവിച്ച നൂറ്റാണ്ടാണ്; .ചതിയിലൂടെയും അക്രമത്തിലൂടെയും ഗൂഢാലോചനയിലൂടെയും യഥാർത്ഥ അവകാശികൾക്ക് അധികാരം നൽകാതെ തട്ടിപ്പറിച്ച; കവർന്നെടുത്തവരുടെ നൂറ്റാണ്ടാണ്. ഇതൊക്കെ വിശ്വസിച്ചാലേ ഒരാൾ യഥാർത്ഥ ശീഈ ആവുകയുള്ളൂ.

‘യഥാർത്ഥത്തിൽ ഇതിലല്ല അതിശയം, കാരണം ഖുർആൻ തന്നെ അവർക്ക് വിശ്വാസമില്ല. അത് യഥാർത്ഥ ഖുർആനല്ല എന്നാണവരുടെ വിശ്വാസം. സുന്നത്തിന്റെകാര്യത്തിലുംശിയാക്കൾക്ക്പ്രത്യേക നിർവ്വചനമാണ്. മഅസൂമിന്റെ വചനങ്ങളാണ് അവർ സുന്നത്ത്എന്നതുകൊണ്ട്ഉദ്ദേശിക്കുന്നത്. ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച സ്വഹാബിമാരെയുംതാബിഉകളെയും അംഗീകരിച്ചാൽ ഖുർആനിന്റെയും സുന്നത്തിന്റെയും വിഷയത്തിൽ സുന്നികൾഅംഗീകരിക്കുന്നത് ശിയാക്കളും അംഗീകരിക്കേണ്ടി വരും.എന്നാൽഅവരെ തള്ളിപ്പറയുകയും അതും കടന്ന് അവരെ മുർതദ്ദുകളും മുനാഫിഖുകളുമാക്കി മുദ്രകുത്തുകയും ചെയ്തതോടു കൂടി അവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട, താവഴിയായി വന്ന ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന് കാര്യമായ തടസ്സമായി.ഇങ്ങനെയുള്ള കടുത്ത പ്രതിസന്ധിയിലാണ് ശീഈ മതം പെട്ടിരിക്കുന്നത്.

എന്നാലിനിഈശീഈവാദങ്ങളെല്ലാം തള്ളിപ്പറഞ്ഞാലോ -ചിലരങ്ങനെയും ശ്രമിച്ചിട്ടുണ്ട് – ശീഈസം അതോടെ ഇല്ലാതായി.കാരണം വിലായത്ത്, തമിയ്യത്ത്, ഇസ്മത്ത്, റജ്അത്ത് തുടങ്ങിയഅടിത്തറകളിലാണ് എല്ലാശീഈ ഖുറാഫാത്തുകളും കെട്ടിപ്പടുത്തിട്ടുള്ളത്. അതായത് പ്രവാചകന് ശേഷം ഇമാമത്ത് അലിക്കുംഅഹ്ലുബൈത്തിലുംപെട്ട ഏതാനും ചിലർക്കുമായി അല്ലാഹുവും പ്രവാചകനും നിശ്ചയിച്ചിട്ടുണ്ട് എന്നതാണല്ലോ ശീഈ വിശ്വാസം. അതിനവർഅവലംബിക്കുന്ന അതേ പദവിയും ശക്തിയുമുള്ള തെളിവുകളും നിവേദനങ്ങളും തന്നെയാണ് ബാക്കി ഖുറാഫാത്തുകൾസ്ഥാപിക്കുന്നതിനുംഅവർ അവലംബിച്ചിരിക്കുന്നത്.

ഇത്തരം അത്യുക്തികളും തീവ്രവാദങ്ങളും അപകടകരങ്ങളായ വിശ്വാസങ്ങളും തളളിപ്പറയുകയും അവക്കൊന്നും തങ്ങൾ പുല്ലുവില കൽപ്പിക്കുന്നില്ലെന്നും ഇക്കാര്യങ്ങളിലൊന്നുംഅഹ്‌ലുസ്സുന്നയുമായി മൗലികാടിത്തറകളിൽ ഭിന്നത പുലർത്തുന്നവരല്ല യഥാർത്ഥ ശീഈകളെന്നും പറഞ്ഞു ചിലർ പിൽക്കാലത്ത്ശീഈ പരിസരത്ത് നിന്ന് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. സുന്നികളായ ചില സാധുക്കൾ അതിൽ വീണുപോവുകയും ചെയ്തിട്ടുണ്ട്. അവർ പറയുന്നത് മുഖവിലക്കെടുത്താൽ അതിനർത്ഥം ഒരാൾ യഥാർത്ഥ ശീഈആകുന്നത് തങ്ങളുടെ താത്വികാചാര്യന്മാർ പറഞ്ഞതും സ്ഥാപിച്ചതും ഉപേക്ഷിക്കുമ്പോഴാണ്!. എന്നാൽസുന്നികളുടെഅവസ്ഥയോ, സുന്നികൾ പരസ്പരം അഭിപ്രായ വ്യത്യാസം ചർച്ച ചെയ്യുമ്പോൾ മുൻഗാമികൾ (സലഫുകൾ) എന്തുപറഞ്ഞുഎന്നതാണ് അടിസ്ഥാനം. അതാണ്സുന്നികൾക്ക്ആധികാരികം. ശീഈകൾ നേരെ തിരിച്ചും!. അവരുടെ സലഫുകൾ പറഞ്ഞതിനുവിലയില്ല!, ഇന്നലെ എഴുന്നള്ളിച്ചതിനാണ്വില! അതാണത്രേശരിയായശിയാനിലപാട്!യഥാർത്ഥത്തിൽ ഉത്തരം മുട്ടിയപ്പോൾ അവർ സ്വീകരിച്ച കേവലം അടവുനയമാണിതെന്നാണ് മനസ്സിലാവുന്നത്.

അങ്ങനെ മനസ്സിലാക്കാൻ ചില കാരണങ്ങളുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ: പരിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും കേവല യുക്തിക്കു പോലും നിരക്കാത്ത തരത്തിലുള്ള ശീഈ വിശ്വാസ കാര്യങ്ങൾ കമ്പോളത്തിൽ ചെലവഴിക്കാൻ വിശിഷ്യാ ഇസ്‌ലാമിനോട് കൂറും പ്രതിബദ്ധതയുമുള്ള പരിസരങ്ങളിൽ ശീഈകൾ നന്നെ പ്രയാസപ്പെടുകയുണ്ടായി. നിക്ഷ്പക്ഷരായവരും, തങ്ങളുടെ തന്നെ നിഷ്കളങ്കരായ സാധാരണക്കാരും വിശദീകരണം സ്വാഭാവികമായും ചോദിക്കുമല്ലോ. അപ്പോഴെല്ലാം ശീഈ പുരോഹിതന്മാർ സ്വീകരിച്ച ഒരു നയമുണ്ട്, അതാണ് തഖിയ്യത്ത് അഥവാ അടവുനയം/വിശ്വാസവഞ്ചന(തഖിയ്യഎന്താണെന്ന്അറിയാൻഇവിടെക്ലിക്ക്ചെയ്യുക https://www.facebook.com/illyas.moulavi/posts/115742438867053?pnref=story ).

ഇമാം അലി ഉൾപ്പെടെ ഇമാമുമാരെല്ലാം ഈ കാപട്യം അനുവർത്തിക്കുകയായിരുന്നുഎന്നും, അത് കേവലം താൽകാലിക പോളിസിയല്ല; പ്രത്യുത ദീനിന്റെ അടിസ്ഥാന തത്വമാണ്, അതില്ലാത്തവന് ദീനില്ല എന്നു വരെ എത്തിയിരിക്കുന്നു ‘അൽഅമീൻ‘ ആയപ്രവാചകൻപഠിപ്പിച്ചദീനിനെക്കുറിച്ചുള്ളശിയാക്കളുടെവികൃതവാദങ്ങൾ!.

ഇനിചോദിക്കട്ടെ, ഖുർആൻതിരുത്തപ്പെട്ടതാണെന്നഗുരുതരമായവാദങ്ങൾഉൾപ്പടെയുള്ളശിയാനിലപാടുകളുംവിശ്വാസങ്ങളും ഇന്ന് ചിലശിയാക്കൾ തള്ളിപ്പറയുമ്പോൾ അത് ഏതർത്ഥത്തിൽ നാം വിശ്വസിക്കും?. തഖിയ്യയ്യുടെ ഭാഗമായി സുന്നി പരിസരത്ത് മുഖം രക്ഷിക്കാൻ സ്വീകരിക്കുന്ന അടവുനയമല്ലെന്ന് എങ്ങനെ ഉറപ്പിക്കും?. പ്രത്യേകിച്ച് അടവുനയം തങ്ങളുടെ ദീനിന്റെ അടിസ്ഥാന തത്വമാണെന്നും, മേല്പറഞ്ഞശിയാവിശ്വാസങ്ങൾവല്ലവരും നിഷേധിച്ചിട്ടുണ്ടെങ്കിൽഅതെല്ലാം അടവുനയത്തിന്റെ ഭാഗമായിട്ടു മാത്രമാണെന്നും ശിയാ ആചാര്യന്മാർതന്നെ വ്യക്തമാക്കിയിരിക്കേ?!!. മാത്രവുമല്ല, അടവുനയമാണെന്ന് വ്യക്തമാക്കുന്ന തെളിവെന്നോണം മറുഭാഗത്ത് അത്തരം കാര്യങ്ങൾ അഭംഗുരം പ്രചരിപ്പിക്കുകയുംകയറ്റുമതിചെയ്തുകൊണ്ടിരിക്കുകയുംതുടരുമ്പോൾ വിശേഷിച്ചും!.

ശിയായിസത്തെക്കുറിച്ച്നിങ്ങൾപഠിക്കുംതോറും ദുരൂഹതയുടെയും നിഗൂഢതയുടെയും ഒരു പർവ്വം തന്നെയാണ് ശീഈസം എന്ന് ബോധ്യമാകും.

ഐക്യത്തിന്റെ മറവിൽ ശീഈ മിഷ്യനറി:

സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരുംപശ്ചാത്യ-സിയോണിസ്റ്റ് ലോബിയുടെ റാൻമൂളികളും ഏജന്റുമാരുപോലുമായ മുസ്ലിം അറബ് ഭരണാധികാരികളുടെ ഇസ്‌ലാമിക വിരുദ്ധ നിലപാടുകളും, ഫലസ്തീൻ, ഖുദ്സ് പോലുള്ള വിഷയങ്ങളിൽ അവർ സ്വീകരിക്കുന്ന അപമാനകരമായ സമീപനങ്ങളും, യഥാർത്ഥ ഇസ്‌ലാമിക ധാരയെ അടിച്ചമർത്താനും നിഷ്കാസനം ചെയ്യാനും സിയോണിസ്റ്റുകളെ കവച്ചു വെക്കുന്ന ക്രൂരമായ പീഢന മർദ്ദനങ്ങളും അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുമ്പോൾ തങ്ങളുടേതായ അജണ്ടയുടെ ഭാഗമായി ഇറാൻ അമേരിക്കൻ-ഇസ്രാഈൽ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ആണത്തത്തോടെ അവരുടെ ഭീഷണിക്കു മുമ്പിൽ നട്ടെല്ല് നിവർത്തിയ നിലപാട് സ്വീകരിക്കുകയും ചെയ്തത് ഇരകളുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്നവർക്ക് സാഭാവികമായും ഇറാൻ ചായ്വ് ഉണ്ടാകാൻ കാരണമായി. അല്ലറ ചില്ലറ സഹായങ്ങൾ നൽകുക കൂടി ചെയ്തപ്പോൾ അത് കൂടുതൽ തീവ്രമായ വികാരമാവാൻ അധികം കാരണങ്ങൾ വേണ്ടി വന്നില്ല.

ലോകത്ത്നടക്കുന്നസംഭവവികാസങ്ങളെസൂക്ഷമമായിനിരീക്ഷിച്ചാൽസാമ്രാജ്യത്തത്തോടുംഇസ്റായേലിനോടുമുള്ളഇറാന്റെഎതിർപ്പുംമുസ്ലിംഐക്യത്തെക്കുറിച്ചുള്ളവർത്തമാനങ്ങളുംഎല്ലാംതന്നെതഖിയ്യഎന്നവിശ്വാസവഞ്ചനയുടെഭാഗമായിരുന്നുഎന്ന്വിശ്വസിക്കാനാണ്സാഹചര്യങ്ങൾനമ്മെനിർബ്ബന്ധിക്കുക. ഈ ശീഈ തന്ത്രത്തിൽ ഇസ്‌ലാമിസ്റ്റുകളും പ്രസ്ഥാനങ്ങളും പെട്ടു പോയി എന്നതാണ് യാഥാർത്ഥ്യം. തഖിയ്യയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ പക്ഷത്തേക്ക് ആളെ കൂട്ടാൻ കിട്ടിയ നല്ലൊരവസരമായി ശീഈകൾ ഈ സന്ദർഭത്തെ ശരിക്കും ഉപയോഗപ്പെടുത്തുകയായിരുന്നു. വലിയ ബുദ്ധിജീവികളെന്ന് വിചാരിക്കുന്നവർ മുതൽ മുഖ്യധാരാ ഇസ്‌ലാമിക ചേരിയിലുള്ള സദാചാരം പുലർത്തുന്നവർ വരെ ഈ സാധുക്കളിൽ പെട്ടെന്നെതാണ് ഏറെ ഖേദകരം. സുന്നി പരിസരത്തെ ഇത്രമേൽ പറ്റിക്കാൻ പറ്റിയ മറ്റൊരായുധവും ശീഈകൾക്കില്ല. നമ്മുടെ നാട്ടിൽ കാണുന്ന ശീഈ വികാരം മൂത്ത ചില സാധുക്കളുമായി ബന്ധപ്പെട്ടാൽ അറിയാം ശീഈ തഖിയ്യ എത്ര മികവുള്ളതും പ്രഹര ശേഷിയുള്ളതുമായ ആയുധമാണെന്നത്.ഇതിന്റെ മറവിൽ പെട്ടു പോയ സുന്നി സാധുക്കൾക്കുണ്ടോ അറിയുന്നു അല്ലാഹു പറഞ്ഞ പോലെ :”വഇദാ ഖലൗ ഇലാമാ ബഅദിഹിം ഖാലൂ ഇന്നാ മഅകും ഈന്നമാ നഹ്നു മുസ്തഹ്സിഊൻ “.

{وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ}- البقرة: 15

‘ഇറാനിലെ അമേരിക്കൻ അധിനിവേശം, സിറിയയിലെ ബശ്ശാറിന്റെ നരനായാട്ട്, ഈജിപ്തിലും ഫലസ്തീനിലും നടക്കുന്ന ശീഈ മിഷ്യനറി പ്രവർത്തനങ്ങൾ തുടങ്ങിയ ഇന്ന് കത്തി നിൽക്കുന്ന സംഭവങ്ങൾ അവയുടെ സർവ്വ തലങ്ങളുമായി ബന്ധപ്പെട്ട് പഠിച്ചു നോക്കിയാൽആർക്കും ശീഈ അജണ്ടയുടെ തനിനിറംസ്വയംബോദ്ധ്യപ്പെടും.ഇറാഖിൽ അമേരിക്കക്കാർക്ക് പരവതാനി വിരിക്കാൻ അവിടെയുള്ള ശീഈ ആത്മീയ നേതാവായ സിസ്താനിയും ബാഖിറുൽ ഹക്കീമുമെല്ലാം ചെയ്ത് കൊടുത്ത സൗകര്യങ്ങളും അതിനെതിരെ ചെറുത്ത് നിൽപ്പ് നടത്തിയ സുന്നികളെ ഒറ്റുകൊടുത്തതും തുടങ്ങി, അവിടെ മരിച്ചുവീണ ലക്ഷക്കണക്കിന് മുസ്ലിംകളുടെ കണക്കുമെല്ലാം പഠിക്കാനൊരുമ്പെട്ടാൽ അറിയാം ശീഈകളുടെ അമേരിക്കൻ വിരോധത്തിന്റെ ആത്മാർഥത. ഫലസ്തീനിൽ വിശിഷ്യാ ഗസ്സയിൽ ശീഈ മിഷ്യനറി സജീവമാവുകയും ചില യുവാക്കൾ ശീഈസം പുണരുകയും ചെയ്തപ്പോഴാണ് അതിലെ അപകടം മണത്തറിഞ്ഞ ഹമാസ് നേതാക്കളും പണ്ഡിതന്മാരും അതിനെതിരെ നടപടികൾ സ്വീകരിച്ചത്. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ഡോ. സാലിഹുർറഖബിന്റെ ഗ്രന്ഥം. അതിന്റെ മുഖവുരയിൽ അക്കാര്യം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഹമാസിന്റെ ബുദ്ധിജീവികളെയും പണ്ഡിതന്മാരെയും നേതാക്കളെയും വാർത്തെടുക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ അഖീദ വിഭാഗം തലവനും പ്രമുഖ പണ്ഡിതനുമായ അദ്ദേഹം ഹമാസിന്റെ തല മുതിർന്ന പണ്ഡിതന്മാരിൽ ഒരാളാണ്. ശീഈ ഒളിയജണ്ട നേരത്തെ ബോധ്യപ്പെട്ട മറ്റൊരു മഹാനായിരുന്നു സിറിയയിലെ ഇഖ്വാൻ കാര്യദർശിയും പ്രമുഖ പണ്ഡിതനും ചിന്തകനുമായിരുന്ന ഡോ.മുസ്തഫസ്സിബാഈ. ശീഈ സുന്നി ഐക്യം സ്വപ്നം കണ്ടു കൊണ്ട് അതിൽ വൈജ്ഞാനികമായി ഒരു കാൽവെപ്പ് എന്നുദ്ദേശിച്ച് രംഗത്തിറങ്ങിയപ്രമുഖ പണിതനായിരുന്ന ഡോ.അലി അസ്സാലൂസ് തന്റെ ഗ്രന്ഥത്തിന്റെ മുഖവുരയിൽ പറയുന്നു:

എന്റെവന്ദ്യഗുരുനാഥൻശൈഖ്മുഹമ്മദുൽമദനിയുടെനിർദ്ദേശപ്രകാരംശിയാസുന്നീസമവായത്തിന്ആഹ്വാനംചെയ്തുകൊണ്ടാണ്എന്റെഇവ്വിഷയകമായപഠനംഞാൻആരംഭിച്ചത്. അഹ്ലുസുന്നയുടെനാലുമദ്ഹബുകൾപോലെഒരുശിയാമദ്ഹബുംഎന്നനിലക്കായിരുന്നുഅത്.

എന്നാൽഞാൻഗവേഷണമാരംഭിച്ചുഅവരുടെഒറിജിനൽഅവലംബഗ്രന്ഥങ്ങൾപരിശോധിക്കുകയുംചെയ്തപ്പോൾയാഥാർഥ്യംഞാൻഅതുവരെകേട്ടതിൽനിന്ന്തികച്ചുംവ്യത്യസ്ഥമാണെന്ന്കാണാൻകഴിഞ്ഞു.

ചുരുക്കത്തിൽഗുരുവര്യന്റെനിർദ്ദേശപ്രകാരംഇരുവിഭാഗങ്ങളെയുംഅടുപ്പിക്കാൻവേണ്ടിയായിരുന്നെങ്കിലുംപഠനഗവേഷണങ്ങൾക്ക്ആഗ്രഹങ്ങൾക്കോഅഭിരുചികൾക്കോവഴങ്ങാത്തഅതിന്റെതായസ്വഭാവമുണ്ടായിരിക്കുമല്ലോ.(ഇസ്നാഅശരികളോടൊപ്പം – ഡോ.അലി അസ്സാലൂസ് )

ഈജിപ്തിലെ നിക്ഷ്പക്ഷരായ പണ്ഡിതന്മാരുടെ കൂട്ടായ്മയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം മുബാറകിന്റെ കാലത്ത് അഭയാർത്ഥിയായി ഖത്തറിലായിരുന്നു.ഈയുള്ളവന്റെ ഗുരുനാഥൻ കൂടിയാണദ്ദേഹം. മൂന്നു നാലുവാള്യങ്ങളുള്ളതന്റെ ഗവേഷണ ഗ്രന്ഥത്തിലൂടെ അദ്ദേഹം സമർത്ഥിച്ചതും മറ്റൊന്നല്ല. അദ്ദേഹത്തിന് മുമ്പേ ശീഈ അജണ്ട തിരിച്ചറിഞ്ഞ മറ്റൊരു സിറിയൻ പണ്ഡിതനും ഇഖ്വാൻ നേതാവുമായിരുന്നു ശൈഖ് സഈദ് ഹവ്വാ.ഒടുവിൽ ഡോ.മുഹമ്മദ് ഇമാറയും,ശൈഖ് ഖറദാവിയും കൂടി ശീഈ അജണ്ട കണ്ടറിഞ്ഞപ്പോൾതഖ്രീബ് പ്രസ്ഥാനം എന്നത് പോലും ശീഈകളുടെ ഒളിയജണ്ട നടപ്പാക്കാനുള്ള പാലമാണെന്ന് തിരിച്ചറിയുകയായിരുന്നു.പക്ഷെ അപ്പോഴേക്കും ഈജിപ്തിലും ഫലസ്തീനിലുമെല്ലാം ചിലരെങ്കിലും ശീഈസം യഥാർത്ഥത്തിൽ തന്നെ പുൽകിക്കഴിഞ്ഞിരുന്നു. ഉപ്പിനുപോലും ഒരൊറ്റ ശീഈ വിശ്വാസിയുമില്ലായിരുന്ന പ്രദേശങ്ങളായിരുന്നു ഇവയെന്നതാണ് ഏറെ സങ്കടകരം.

ഖുർആനിന്റ ആധികാരികതയിലും അതിന്റെ സുരക്ഷിതത്വത്തിലും തനിമയിലും അഭിമാനം കൊള്ളുകയും സുന്നത്തിന്റെ പ്രഥമ വാഹകരും മാതൃകാ പുരുഷൻമാരുമായിരുന്ന ഖുലഫാഉകൾ ഉൾപ്പെടെയുള്ള സ്വഹാബിമാരോടുള്ള ആദരവും ബഹുമാനവും വിശ്വാസത്തിന്റെ ഭാഗമാണെന്ന് കരുതുകയും പ്രവാചക പത്നിമാരെ തങ്ങളുടെ മാതാക്കളായി അല്ലാഹു നിശ്ചയിച്ചിരിക്കെ അവരെ എല്ലാ വിധ ബഹുമാനാദരവോടെ നോക്കിക്കാണുകയും ചെയ്യുന്നവരാണ് യഥാർത്ഥ അഹ്‌ലുസ്സുന്നയിലെ എല്ലാ വിഭാഗം മുസ്ലിംകളും. അത്തരക്കാർക്കെങ്ങനെയാണ് ഇതിന് നേർ വിപരീത വിശ്വാസം വെച്ചു പുലർത്തുന്ന ശീഈകളുമായി സമരസപ്പെടാൻ സാധിക്കുക.

നാട്ടിലിറങ്ങിയ പേപ്പട്ടിയെ കൊല്ലാൻ, വീട്ടിൽ കയറിയ പാമ്പിനെ കൊല്ലാൻ ആരെയും കൂട്ട് പിടിക്കാം. അത് കള്ളുകുടിയനാണെന്നോ അധർമ്മിയാണെന്നോ മുശ്രിക്കാണെന്നോ കാഫിറാണെന്നോ നോക്കേണ്ടതില്ല. കാരണം മുമ്പിൽ വന്നുപെട്ട ഭീഷണിയും അപകടവും തട്ടി നീക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നാട്ടിൽ ഒരു കള്ളുഷാപ്പ് പൂട്ടിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ദൈവനിഷേധികളാണെന്ന് വെച്ച് മുസ്ലിംകൾ പിന്തിരിഞ്ഞു നിൽക്കേണ്ടതില്ല. അതിലെല്ലാം സജീവമായി പങ്കെടുക്കുകയാണ് വേണ്ടത്. അതു പക്ഷെ അവർ ചെയ്യുന്ന അധർമത്തെ ചൂണ്ടിക്കാട്ടുന്നതിനോ, അവരുടെ വിശ്വാസവൈകല്യത്തെ വിശകലനം ചെയ്ത് അതിലെ അബദ്ധങ്ങൾ വെളിപ്പെടുത്തുന്നതിനോ, അവരെ യാർത്ഥവഴിയിലേക്ക് ക്ഷണിക്കുന്നതിനോ തടസ്സമായിക്കൂടാ. അവർവെച്ചു പുലർത്തുന്ന അന്ധവിശ്വാസങ്ങളുടെനേർക്ക് കണ്ണൂചിമ്മിക്കൊണ്ടുമാവാൻ പാടില്ല.അങ്ങനെ വന്നാൽ ഒരു മുസ്ലിമിന്റെ ജീവിതദൗത്യം തന്നെ അപ്രസക്തമാവും.ഹുനൈൻ യുദ്ധത്തിന് പോകുന്ന വഴിക്ക് പുതു വിശ്വാസികളായ ചിലരുടെ അന്ധവിശ്വാസത്തെയും ശിർക്ക്പരമായ ആവശ്യത്തിന്റെ പൊള്ളത്തരത്തെയും പ്രവാചകൻ വ്യക്തമാക്കിക്കൊടുത്തത് ഇവിടെ നമുക്ക് പാഠമാവേണ്ടതാണ്. മുസ്ലിമാണെന്ന് വാദിക്കുന്നവരിലും പ്രസ്ഥാനങ്ങളിലും കക്ഷികളിലും ഇത്തരം വൈകല്യങ്ങളും അബദ്ധങ്ങളും ചൂണ്ടിക്കാണിക്കലും തിരുത്തലും ഒരു മുസ്ലിമിന്റെ പ്രഥമവും പ്രധാനവുമായ ബാധ്യതയാണ്.

ഈയൊരു ബാദ്ധ്യതമുന്നിൽ വെച്ചുചിന്തിക്കുമ്പോൾ, ഇന്ന് ശിയാക്കളും ഇറാനും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ മാത്രം മുന്നിൽ വെച്ച് – അതു തന്നെ വിശകലനത്തിന് വിധേയമാക്കിയാൽ പലതും തിരുത്തേണ്ടി വരുമെന്നത് അവിടെ നിൽക്കട്ടെ -കൊണ്ട് ഇറാനും നജാദും നസ്റുല്ലയും ഒരു വികാരവും അഭിമാനവും ആധുനിക ഇസ്‌ലാമിന്റെ വിപ്ലവ ശബ്ദവും ആണത്തമുള്ള ഇസ്‌ലാമിന്റെ പ്രതിനിധാനവുമൊക്കെയായി മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതുമാണ് നാമിവിടെ തിരുത്തണമെന്നാവശ്യപ്പെടുന്നത്.

ഒരു യഥാർത്ഥ മുസ്ലിം കേൾക്കാൻ പോലും ഭയക്കുന്ന വൃത്തികെട്ട ആരോപണങ്ങൾ, ശത്രുക്കൾ പോലും പറയാത്ത ഗുരുതമായ ആരോപണങ്ങൾ പ്രകടിപ്പിക്കുക മാത്രമല്ല അവ വിശ്വാസമായും ആദർശമായും ആരാധനയായും സ്വീകരിച്ചവരെ മതിപ്പോടെയും അഭിമാനത്തോടെയും കാണുന്നവരുടെ പ്രതിബദ്ധതയും കൂറും അവർ തന്നെ വിശദീകരിക്കേണ്ടതാണ്. ഇത്തരം രോമം എടുത്തു പിടിപ്പിക്കുന്ന, രക്തം തിളപ്പിക്കുന്ന ആരോപണങ്ങൾ ശീഈകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിൽ ഒരൽപം അസ്വസ്ഥത പ്രകടിപ്പിക്കാൻ പോയിട്ട് ഇതിന്റെയെല്ലാം യാഥാർത്ഥ്യം തിരിച്ചറിഞ്ഞ വല്ലവരും ഇഷ്ടപ്പെട്ട് വല്ലതും സൂചിപ്പിച്ചാൽ അവരെ പ്രതിക്കൂട്ടിലാക്കുകയും അവിവേകികളുംപിന്തിരിപ്പൻമാരുംഅറിവുകെട്ടവരുമായി മുദ്രകുത്തുകയും ചെയ്യുക എന്നതാണ് പലപ്പോഴുംകാണുന്നത്.

അതെ, ഖുമൈനിയെ പറ്റി വല്ലതും പറയുന്നത് ഇവർക്ക് അസഹ്യമാണ്. അത് പൊറുക്കാനോ മറക്കാനോ ഇവർക്ക് സാധ്യമല്ല. എന്നാൽ അബൂബക്റും ഉമറുമുൾപ്പെടെയുള്ള അല്ലാഹുവിന്റെ റസൂൽ സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച മഹാന്മാർ കാഫിറുകളും മുർതദ്ദുകളുംമുനാഫിഖുകളുമാണെന്നും, ആയിശയും ഹഫ്സയുമെല്ലാം വേശ്യകളും പ്രവാചകനെ വിഷം കൊടുത്ത് കൊന്ന കുറ്റവാളികളുമാണെന്നും അവരെല്ലാം പന്നികളെക്കാളും പട്ടികളെക്കാളും മോശവും വൃത്തികെട്ടവരുമാണെന്നും ഖുമൈനിയുൾപ്പെടെയുള്ളവർ പറയുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്താൽ അതൊന്നുമവരുടെ ഒരു രോമം പോലും ചലിപ്പിക്കുകയില്ല. കാരണം അമേരിക്കയെ ശൈത്വാനുൽ അക്ബർ എന്ന് പറയുന്നതോടെ പൊറുക്കാനും മറക്കാനും മാത്രമേ അതൊക്കെയുള്ളൂ!.അത്ര നിസ്സാരമാണവയെല്ലാം!.

അവസാനമായി സൂചിപ്പിക്കാനുള്ളത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ മുമ്പിൽ വരുന്ന, താനഭിമുഖീകരിക്കുന്ന ലോകത്തെയും സംഭവവികാസങ്ങളെയും രാഷ്ട്രീയ സാമൂഹ്യ പ്രതിഭാസങ്ങളെയുമെല്ലാം’ഖുർആനിന്റെയും സുന്നത്തിന്റെയും’ വെളിച്ചത്തിൽ വേണം വിലയിരുത്താനും അവയോടുള്ള നിലപാടുകളും സമീപനങ്ങളും സ്വീകരിക്കാമെന്നുള്ളത്വളരെ പ്രധാനപ്പെട്ടതാണ്. അതിനെല്ലാം ശേഷിയും യോഗ്യതയുമുള്ള മഹത്തായ ദർശ്ശനമാണ് ഇസ്ലാം.അവിടെയൊന്നും ഇരുട്ടിൽ തപ്പേണ്ട ഗതികേട് മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇല്ല.ഖുർആനും സുന്നത്തും പഠിക്കുന്നവർക്കേതായാലും ഇല്ല. എന്നാൽ ശത്രുക്കളുടെ ഭാഷ്യവും, കപടന്മാരുടെ കൗശലവും തിരിച്ചറിയപ്പെടാതെ പോവുകയും കാര്യങ്ങളെ ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുകയോ വിലയിരുത്തുകയോ ചെയ്യുന്നതിന് പകരം കേവലം വൈകാരികവും ഉപരിപ്ലവവുമായ ശൈലിയിൽ കാര്യങ്ങളെ നോക്കിക്കാണുകയുംചെയ്യുന്നു എന്നതാണ്പലപ്പോഴും സംഭവിക്കുന്നത്. ശീഈ അജണ്ടയുടെ വിഷയത്തിലുംസംഭവിക്കുന്നത് മാറ്റൊന്നല്ല. വലിയ വലിയ ആളുകൾ വരെ ഇതിൽ പെട്ടു പോയി എന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് ശൈഖ് ഖറാദാവിയുടെ ഏറ്റു പറച്ചിൽ. ശീഈ അജണ്ട തിരിച്ചറിയുകയും നേരത്തെ ശീഈ പക്ഷത്തിന് വേണ്ടി ശക്തിയായി വാദിക്കുകയും പിന്നീട് യാഥാർത്ഥ്യം ബോധ്യമായ മുറക്ക് നിലപാട് മാറ്റുകയും അത് വ്യക്തമായി പറയുകയും ചെയ്ത ആദ്യത്തെയോ അവസാനത്തെയോ ആളല്ല ശൈഖ് ഖറദാവി. പണ്ടുമുതലേ അതിന് ഉദാഹരണങ്ങളുണ്ട്.ഉണ്ടായിക്കൊണ്ടേയിരിക്കും. കാരണംഅല്ലാഹു പറഞ്ഞു :”നുരയും പതയും ഒലിച്ചു പോകും എന്നാൽ ഉപകാരമുള്ളത് ഭൂമിയിൽ അവശേഷിക്കുകയും ചെയ്യും”

(അർറഅദ്: 17).

 

لِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوهُ فَلا يُنَازِعُنَّكَ فِي الأمْرِ وَادْعُ إِلَى رَبِّكَ إِنَّكَ لَعَلَى هُدًى مُسْتَقِيمٍ. وَإِنْ جَادَلُوكَ فَقُلِ اللَّهُ أَعْلَمُ بِمَا تَعْمَلُونَ. اللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ}.- الحج: 67-69

 

എല്ലാ സമുദായത്തിനും നാം അനുഷ്ടാനങ്ങളുടെ മാര്ഗംനിശ്ചയിച്ചിട്ടുണ്ട്.അവര്‍ അതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍, ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല.അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്മാചര്ഗَത്തില്ത്ത്ന്നെയാകുന്നു.അവര്‍തര്ക്കിചക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍പ്രവര്ത്തിെക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. നിങ്ങള്‍ ഭിന്നിക്കുന്ന സംഗതികളിലൊക്കെയും ഉയിര്ത്തെ ഴുന്നേല്പു്നാളില്‍ അല്ലാഹു തീര്പ്പു കല്പികക്കുന്നതാകുന്നു. വാന-ഭുവനങ്ങളിലുള്ള സകല കാര്യങ്ങളും അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ളതെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഒക്കെയും ഒരു ഗ്രന്ഥത്തിലുള്ക്കൊനണ്ടിരിക്കുന്നു. അല്ലാഹുവിന് അതൊട്ടും ക്ലേശകരമല്ല. – അല്‍ഹജ്ജ്: 67-70

ഇതേക്കുറിച് പണ്ഡിതന്മാര്‍ പറയുന്നത് കാണുക:

 

لَا يَحِلُّ لِلْمُسْلِمِينَ أَنْ يَتَشَبَّهُوا بِهِمْ فِي شَيْءٍ مِمَّا يَخْتَصُّ بِأَعْيَادِهِمْ لَا مِنْ طَعَامٍ وَلَا لِبَاسٍ وَلَا اغْتِسَالٍ وَلَا إيقَادِ نِيرَانٍ وَلَا تَبْطِيلِ عَادَةٍ مِنْ مَعِيشَةٍ أَوْ عِبَادَةٍ أَوْ غَيْرِ ذَلِكَ . وَلَا يَحِلُّ فِعْلُ وَلِيمَةٍ وَلَا الْإِهْدَاءُ وَلَا الْبَيْعُ بِمَا يُسْتَعَانُ بِهِ عَلَى ذَلِكَ لِأَجْلِ ذَلِكَ. وَلَا تَمْكِينُ الصِّبْيَانِ وَنَحْوِهِمْ مِنْ اللَّعِبِ الَّذِي فِي الْأَعْيَادِ وَلَا إظْهَارُ زِينَةٍ. وَبِالْجُمْلَةِ لَيْسَ لَهُمْ أَنْ يَخُصُّوا أَعْيَادَهُمْ بِشَيْءٍ مِنْ شَعَائِرِهِمْ بَلْ يَكُونُ يَوْمُ عِيدِهِمْ عِنْدَ الْمُسْلِمِينَ كَسَائِرِ الْأَيَّامِ لَا يَخُصُّهُ الْمُسْلِمُونَ بِشَيْءٍ مِنْ خَصَائِصِهِمْ.- مجموع الفتاوى: 25/329

ശൈഖ് യൂസുഫുല്‍ ഖറദാവി പറയുന്നത്കാണുക:

 

مسألة أعياد المشركين وأهل الكتاب والمشاركة فيها، ونحن معهم في مقاومة احتفال المسلمين بأعياد المشركين وأهل الكتاب الدينية، كما نرى بعض المسلمين الغافلين يحتفلون بـ(الكريسماس) كما يحتفلون بعيد الفطر، وعيد الأضحى، وربما أكثر، وهذا ما لا يجوز، فنحن لنا أعيادنا، وهم لهم أعيادهم، ولكن لا نرى بأسا من تهنئة القوم بأعيادهم لمن كان بينه وبينهم صلة قرابة أو جوار أو زمالة، أو غير ذلك من العلاقات الاجتماعية،التي تقتضي حسن الصلة، ولطف المعاشرة التي يقرها العرف السليم

 

ഞാൻ വളരെ ചെറുപ്പം മുതൽ തന്നെ ഓണ, വിഷു സദ്യകളിൽ പോകാറുണ്ട്. ധാരാളം ഹിന്ദു സുഹൃത്തുക്കൾ ഇപ്പോഴും എനിക്കുണ്ട്.

ഈ ഓണത്തിനം കുടുംബ സമേതം ക്ഷണിച്ചു.

പെരുന്നാളിന് ഞങ്ങൾ അവരെയും ക്ഷണിക്കാറുണ്ട് വന്ന് ഭക്ഷണം കഴിക്കാറുമുണ്ട്.
ഈ വർഷവും ഓണം ഈദ് സുഹൃദ് സംഗമം ഞങ്ങളുടെ പ്രാദേശിക ഹൽഖ ധാരാളം ഹിന്ദു സഹോരങ്ങളെ പങ്കെടുപ്പിച്ച് നടത്തി .
ഞാൻ വർഷങ്ങളായി ഖുത്വുബ നിർവഹിക്കുന്ന മഹല്ലിൽൽ നടന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത് ഞാനും ഒരു പ്രശസ്തനായ ഹിന്ദു സാഹിത്യകാരനുമായിരുന്നു. അതിനൊന്നുമല്ല ഞാൻ എതിര്.

എന്നാൽ ഈയിടെ ചില മുസ്‌ലിംകൾ ഓണം ആഘോഷിക്കുന്നതു ഒരു ഉളുപ്പുമില്ലാതെ ബാല്യക്കാരത്തികൾ നടുറോഡിൽ ഡാൻസ് കളിക്കുന്നതും കണ്ടു. അതിനെപ്പറ്റി പറയൽ ബാധ്യതയാണ്. അതിന് ശക്തമായ പ്രമാണങ്ങളും എന്റെ കൈവശമുണ്ട്.
ഒരു വിഭാഗം അമുസ് ലിംകളോട് ചിരിക്കുന്നത് പോലും വൻകുറ്റമായി കണ്ട് ഖുർആനിക വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ മറുഭാഗം പെരുന്നാളാഘോഷിക്കുന്നതിനേക്കാൾ കെങ്കേമമായി തങ്ങളുടെ മഹല്ലിലും സ്ഥാപനങ്ങളിലും വീട്ടിലടക്കം പൂക്കളമൊരുക്കിയും, നടുറോഡിൽ യുവതികൾ വരെ ഡാൻസ് കളിക്കുകയും, വെളുക്കെ ചിരിച്ച് നിലവിളക്ക് കൊളുത്താൻ വരെ ദൃഷ്ടരാവുകയും അതിനൊന്നും ഇസ്‌ലാം എതിരല്ലെന്നും പ്രചരിപ്പിക്കുമ്പോൾ പറയേണ്ടത് പറയണമല്ലോ എന്ന് വിചാരിച്ചാണ് ആ കുറിപ്പ് എഴുതിയത്.
എന്റെ കുറിപ്പിന് പ്രേരകം

ആശംസ വേറെ, ആഘോഷം വേറെ .
ക്രിസ്ത്യാനികൾക്ക് ഏതായാലും ഓണം എന്ന ഒരാഘോഷം ഇല്ല. മുസ്‌ലിംകളുടെ കാര്യം പറയാനുമില്ല.

ഹിന്ദു മതമെന്ന ഒരു മതവുമില്ല.

ഏതായാലും മുസ്ലിംകൾക്ക് ഇസ്‌ലാം നിശ്ചയിച്ച ആഘോഷമല്ല എന്നുറപ്പ്.

ചാണകം തേച്ച് കളമൊരുക്കി അത്തപ്പൂവിടലും അതു പ്രത്യേക ആചാരോപചാരങ്ങാളാടെ അനുഷ്ഠിക്കലും ചെറുപ്പം മുതലേ അയൽ കാരായ നായൻമാർ ചെയ്യുന്നത് കണ്ടാണ് വളർന്നത്.

ഇന്നും എന്റെ സഹപാഠിക ളായിരുന്ന നായർ സുഹൃത്തുക്കൾ വലിയ ഭക്തിയോടെ തന്നെയാണ് ഇതെല്ലാം നിർവഹിക്കുന്നത്.

ഇത്തരം ഒരാഘോഷം മുസ്ലിമിന് പാടില്ല.

എന്ന് വച്ച് അവർക്ക് നേരെ കുരച്ച് ചാടണം എന്നല്ല ഇപ്പറഞ്ഞതിന്റ അർഥം.

ഹിന്ദുക്കൾ അത് ചെയ്തതോട്ടെ, നമുക്ക് അശംസിക്കാം, അവർ ക്ഷണിച്ചാൽ പോകാം. എന്നാൽ നമ്മൾ അത് അംഘാഷിക്കണ്ടാ.

ഏത് തീവ്രതയും അപകടകരമാണ് .അത് സലഫി അക്ഷര വായനയായാലും സാംസ്കാരിക വ്യതിരക്തതയേ കുറിച്ച് ബോധമില്ലാത്ത മാനവിക വാദമായാലും അമുസ്ലിംകളോട് ചിരിക്കാൻ പാടില്ല ഓണ സദ്യ കഴിക്കാൻ പാടില്ല എന്നത് ഒരു തീവ്ര വാദം. ശബരി മലക്ക് പോകുന്ന വർക്ക് കെട്ട് നിറക്കാൻ പള്ളി കോന്പൗണ്ട് അനു വദിച്ചത് മറു തീവ്ര വാദവും എല്ലാ ആഘോഷവും എല്ലാവരുടേതുമാണെന്ന വാദവും ഇതേ തീവ്ര വാദത്തിന്൯റ് ഗണത്തിലാണ് വരുന്നത്.

 

വിധി പറയും മുമ്പ്ഉത്തരം തേടുന്ന പ്രസക്തമായ ചില ചോദ്യങ്ങൾ:

 

  1. നബി (സ) ആഗതനായത് ശാന്തപുരം വടക്കാങ്ങര കുന്നക്കാവ് പോലുളള മഹല്ലിലായിരുന്നുവോ? അതോ ഒരു ബഹുസ്വര സമൂഹത്തിലോ?

(അതായത് 100 % മുസ്‌ലിംകൾ എന്നർഥം)

  1. അത് പലമത വിശ്വാസികളുമുളള ബഹുസ്വര സമൂഹമായിരുന്നു എന്നാണുത്തരമെങ്കിൽ
    അവർക്കൊക്കെ ആഘോഷങ്ങളുണ്ടായിരുന്നോ ഇല്ലേ?
  2. ഏറ്റവും വലിയ യുക്തി ദീക്ഷയോടെ ദഅവത് നടത്തിയ നബി ( സ ) അത്തരം അഘോഷങ്ങളെ പ്രതി എന്തു സമീപനമാണ് സ്വീകരിച്ചത്? ദഅവത്തിന് വേണ്ടി അത്തരം അഘോഷങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നുവോ?

ഇല്ലെങ്കിൽ എന്തായിരിക്കും കാരണം?

ആ കാരണം ഇന്ന് പ്രസക്തമാണോ?

  1. ശേഷം വന്ന ഖലീഫമാരുടെ കാലത്തും അതിന് ശേഷവുംപേർഷ്യ പോലുളള ബഹുദൈവാരാധകർ ധാരാളമുണ്ടായിരുന്ന നാടുകൾ ഓരോന്നായി ഇസ്ലാമാന്റെ കുടക്കീഴിൽ വന്നപ്പോൾ ഇത്തരം അഘോഷങ്ങളോട് പുലർത്തിയ സമീപനം എന്തായിരുന്നു ?

ആ സമീപനത്തിൽ നമുക്ക് മാതൃകയുണ്ടോ?

മാതൃകയില്ലായെങ്കിൽ എന്തുകൊണ്ട്?

ആ നയസമീപനങ്ങളിൽ നമുക്ക് വെളിച്ചം തേടാൻ പറ്റില്ലെങ്കിൽ അതിനുളള കാരണങ്ങൾ എന്തെല്ലാം?

  1. സലഫുസ്സ്വാലിഹുകളായ പണ്ഡിതൻമാരും ഫുഖഹാക്കളും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർ എത്തി ച്ചേർന്ന വീക്ഷണം എന്താണ്? ആ വിധികൾ ഇപ്പോൾ സ്വീകാര്യമല്ലേ? അല്ലെങ്കിൻ എന്തുകൊണ്ട്?
  2. ആധുനികകാലത്തെ അറിയപ്പെട്ട പണ്ഡിത വേദികളും യൂറോപ്യൻ ഫത് വാ കൗൺസിൽ ഉൾപ്പെടെയുളള ഫത് വാ സമിതികളും ഈ വിഷയ സംബന്ധമായി എന്താണ് അഭിപ്രായപ്പെട്ടിട്ടുളളത്?
Facebook Comments

Leave a Reply

Your email address will not be published. Required fields are marked *