സംഗീതം ഹറാമോ? ഒരു സ്നേഹ സംവാദം

സംഗീതം പാടില്ലെന്ന് ശക്തമായി വാദിക്കുന്ന ഒരു സുഹൃത്തുമായി നടന്ന ഒരു സംഭാഷണം വിഷയത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാന്‍ ഉപകരിക്കും എന്നന്നതിനാല്‍ഇവിടെ ചേർക്കട്ടെ:

 

ചോദ്യം: സംഗീതത്തെ പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

 

ഉത്തരം: ഹറാം.

 

ചോദ്യം: സംഗീതം കേള്ക്കുയന്നതും സംഗീതോപകരണങ്ങള്‍ഉപയോഗിക്കുന്നതും ഒരുപോലെ ഹറാമാണോ?

അതോ ഏതെങ്കിലും ഒന്ന് മാത്രമാണോ?

 

ഉത്തരം:

 

രണ്ടും ഹറാം തന്നെ. ❗ സംഗീതോപകരണങ്ങള്‍ഉപയോഗിക്കുന്നതും അത് ശ്രവിക്കുന്നതും വിധിയില്‍ഒരുപോലെ തന്നെയാണ്.

 

ചോദ്യം: അല്പോമായാലും അധികമായാലും പാടില്ലെന്നാണോ?

അതോ ഏതാനും സെക്കന്റുകളോ മിനിറ്റുകളോ ആണെങ്കില്‍വല്ല ഇളവുമുണ്ടോ?

 

ഉത്തരം: മദ്യം അല്പ്മാണെങ്കില്‍ ഹറാമല്ലാതാകുമോ?

ഇല്ലെങ്കില്‍ ഇതും അതുപോലെത്തന്നെ അല്പമായാലും അധികമായാലും ഹറാം തന്നെ.

ഞാൻ: താങ്കളുടെ മൊബൈല്‍ നമ്പര്‍ തന്നാല്‍ നന്നായിരുന്നു. ഇനിയും ബന്ധപ്പെടണമെങ്കില്‍ സൗകര്യമാവുമല്ലോ.❗

 

ഉത്തരം: ഇതാ എന്റെ നമ്പര്‍ ……………….. എപ്പോള്‍വേണമെങ്കിലും വിളിക്കാം.

 

എങ്കില്‍ ഇപ്പോള്‍ തന്നെ ഒന്ന് വിളിച്ചുനോക്കട്ടെ. എന്റെ നമ്പര്‍താങ്കൾക്കും സേവ് ചെയ്യാമല്ലോ.

ഉടനെ വിളിച്ചു. അപ്പോഴതാ വളരെ നല്ല ഒരു ട്യൂണ്‍അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്നും പുറത്ത് വരാന്‍തുടങ്ങി.

 

ചോദ്യം: ഈ കേട്ടതിന്റെ പേരെന്താണ്?

ഇത് സംഗീതമല്ലേ? അല്പം മദ്യം ഹലാലാവില്ലെങ്കില്‍ അല്പസമയം ഈ മ്യൂസിക് (റിംഗ്ട്യൂണ്‍) ഹറാമാവാതിരിക്കുമോ?

 

അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍അദ്ദേഹത്തിനുത്തരം ഇല്ലായിരുന്നു.

പാട്ട് (الْغِنَاءُ), സംഗീതം (الْمُوسِيقَى) അതുപോലെ സംഗീത ഉപകരണങ്ങൾ (الْمَعَازِفُ) എന്നിവയെകുറിച്ച് പണ്ടു മുതൽക്കേ ഇസ്‌ലാമിക ലോകത്ത് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവ പൂർണമായും ഹറാമാണെന്ന് കണ്ണടച്ച് പറയുന്നവരും അവയ്‌ക്കു നേരെ ഉദാരമായ നിലപാട് സ്വീകരിക്കുന്നരെയും നമുക്ക് കാണാം.

സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള എല്ലാതരം ഗാനാലാപനവും നിഷിദ്ധമാണെന്ന് പറഞ്ഞവരും, സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാലാപനമേ നിഷിദ്ധമുള്ളൂ, അല്ലാത്തവ അനുവദനീയമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്.

ഗാനങ്ങളും സംഗീതോപകരണങ്ങളും കേവലം മാധ്യമങ്ങള്‍മാത്രമാണെന്നും അവ ഏത് ആവശ്യങ്ങള്ക്ക് വിനിയോഗിക്കുന്നു എന്നതനുസരിച്ചാണ് അനുവദനീയവും നിഷിദ്ധവുമാകുന്നത് എന്ന വീക്ഷണക്കാരും ഉണ്ട്. ഈയുള്ളവന്റെ പഠനത്തിൽ നിന്ന് ബോധ്യപ്പെട്ടത് അതാണ് ശരിയായ നിലപാട് എന്നാണ്.

കത്തി പോലെ, കത്തിയുടെ വിധി എന്താണ്? ഒറ്റവാക്കില്‍ഉപയോഗിക്കൽ അനുവദനീയമായ ഒരായുധം. അത് കോഴിയെ അറുക്കുവാനാണെങ്കില്‍ നിർബന്ധം, പച്ചക്കറി മുറിക്കാനാണെങ്കിൽ അനുവദനീയം, നിരപരാധിയെ വകവരുത്താനാണെങ്കില്‍ നിഷിദ്ധം. യുദ്ധത്തില്‍ ശത്രുവിനെ വകരുത്താനാണെങ്കില്‍ പുണ്യകരം.

പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ സംഗീതത്തിന്റെ വിധി മൗലികമായി അനുവദനീയം എന്നാണ് ബോധ്യമാവുക. ഇബാദത്തുകളിൽനിന്ന് വ്യത്യസ്തമായി ആദാത്തു(പതിവ് സമ്പ്രദായങ്ങള്‍)കളുടെ ഗണത്തിലേ സംഗീതത്തെ ഉൾപ്പെടുത്താനൊക്കൂ. ആദാത്തുകളുടെ മൗലികത അനുവദനീയത എന്നതാണ്. അവ നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നത് വരെ പ്രസ്തുത വിധിയില്‍ മാറ്റമില്ല. ഇവിടെ പഠിക്കാന്‍ ശ്രമിച്ചിടത്തോളം സംഗീതം ഹറാമാണെന്ന് വിധിയെഴുതാന്‍ പാകത്തില്‍ വ്യക്തവും സ്വഹീഹായതുമായ പ്രമാണങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. സ്പഷ്ടമായി ഹറാമാണെന്ന് വിധിക്കാവുന്ന ഹദീസുകള്‍ ഉണ്ട്. അതുപക്ഷെ ഹദീസ് നിദാനശാസ്ത്രത്തിന്റെ അളവുകോല്‍ വെച്ച് ആധികാരികമോ പ്രാമാണികമോ, തെളിവിന് കൊള്ളാവുന്നവയോ അല്ല. അതുപോലെ സംഗീതം നിഷിദ്ധമാണെന്ന് വാദിക്കുന്നവർ, പ്രബലവും
സ്വീകാര്യ യോഗ്യമായ പ്രമാണങ്ങൾ ഉദ്ധരിക്കാറുണ്ട്, പക്ഷെ അവയൊന്നും സംഗീതം ഹറാമാണ് എന്ന് ഖണ്ഡിതമായി വിധിയെഴുതാൻ മാത്രം സ്പഷ്ടമോ വ്യക്തമോ അല്ല, വ്യാഖ്യാനിച്ചൊപ്പിക്കണം.

ചുരുക്കത്തിൽ സംഗീതവും, അത് അനുവദനീയമായ രൂപത്തിൽ അനുവദനീയമായ സന്ദർഭത്തിലും അനുവദനീയമായ അളവിലും ഉപയോഗിക്കുന്നത് അനുവദനീയം തന്നെ. എന്നാല്‍ നിഷിദ്ധമായ രൂപത്തിലോ, നിഷിദ്ധങ്ങൾക്ക് വേണ്ടിയോ, നിഷിദ്ധത്തിലേക്ക് നയിക്കുന്നതോ ഒക്കെ ആണെങ്കിൽ അത് നിഷിദ്ധം തന്നെ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *