സത്യസാക്ഷ്യം

മുസ്‌ലിം സമുദായം ഇന്നഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണങ്ങളും പ്രതിവിധികളും പലരും പല രൂപത്തിൽ പ്രകടിപ്പിച്ചു കൊണ്ടിരുന്നു, ഇടപ്പാഴും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.

എന്നാൽ ഏറ്റവും കൃത്യമായി രോഗനിർണയം നടത്തുകയും അതിനുള്ള ഒരേയൊരു പരിഹാരം നിർദ്ദേശിക്കുകയും ചെയ്തത് മു ജിദ്ദദായ ഇമാം അബുൽ ആലാ മൗദൂദിയാണ്. ഖുർആനും സുന്നത്തും ചരിത്രവും പഠിപ്പിക്കുന്ന ഉചിതമായ പരിഹാരം അതൊന്നു മാത്രമേയുളളൂ എന്നതാണ് വസ്തത .

സത്യസാക്ഷ്യം എന്ന പ്രൗഢമായ തന്റെ പ്രഭാഷണത്തിൽ അക്കാര്യം അദ്ദേഹം പ്രമാണബദ്ധവും യുക്തിഭദ്രവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു.

സത്യത്തിന് വാക്കു കൊണ്ടും കർമം കൊണ്ടും സാക്ഷികളാവുക എന്ന നിയോഗ ലക്ഷവും മുഖ്യ ചുമതലയും വിസ്മരിക്കുകയും ജീവിതമാസകലം സത്യത്തിനെതിരായി സാക്ഷി വഹിക്കുകയും ചെയ്യുന്നതിന്റെ സ്വാഭാവിക ഫലമായി എന്തെല്ലാം പ്രശ്നങ്ങളും പ്രയാസങ്ങളുമാണോ സമുദായം നേരിടേണ്ടി വരിക, അതേ പ്രശ്നങ്ങളും പ്രയാസങ്ങളും വന്നു ഭവിക്കുമ്പോൾ അത് യാദൃശ്ചികമല്ലെന്നും മറിച്ച് തങ്ങളുടെ സ്വയംകൃതാനർഥങ്ങളുടെ അനിവാര്യ ശിക്ഷയാണെന്നും അതിനാൽ നിയോഗലക്ഷ്യവും മുഖ്യ ചുമതലയുമായ സത്യസാക്ഷ്യ നിർവഹണം വാക്കു കൊണ്ടും കർമം കൊണ്ടും യഥോചിതം നിർവഹിക്കുകയാണ് വേണ്ടതെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

തുടർന്ന് അതിന്റെ പ്രയോഗവൽക്കരണവും.

അതിന് കൂട്ടാക്കാതെ, ആ ഒരു ചുമതല നിർവഹിക്കാതെ ഈ കയത്തിൽ നിന്ന് രക്ഷപ്പെടാമെന്നോ, ചൊട്ടുവൈദ്യം കൊണ്ട് രക്ഷപ്പെടുത്താമെന്നോ ഏതെങ്കിലും സാധുക്കൾ ജൽപിക്കുന്നെങ്കിൽ അവർക്ക് തെറ്റി.

വൈജ്ഞാനിക മുന്നേറ്റമാണ് പരിഹാരമെന്ന് കണ്ട് പ്രശംസനീയമാം വിധമുളള പല ചുവടുവെപ്പുകളും നടത്തി സമുദായം മുമ്പുള്ളതിനേക്കാൾ എത്രയോ മുന്നേറിയപ്പോൾ അതു പോലും സമുദായത്തിനെതിരെയുളള അസൂയയും പകയും വിമർശനങ്ങളും വർദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന സത്യം
വിദ്യാഭ്യാസ രംഗത്ത് മുന്നേറുക എന്നതാണ് പരിഹാരമെന്ന് കരുതിയവർക്ക്‌ പോലും ബോധ്യപ്പെട്ടു എന്നതല്ലേ വസ്തുത ?

( വിദ്യാഭ്യാസ രംഗം അവഗണിക്കണമെന്നാണ് ഞാനീ പ്പറയുന്നതെന്ന് മനസ്സിലാക്കുന്ന ബു.ജി കൾ ഇതു വായിക്കുന്നവരിൽ ഉണ്ടാവില്ലെന്ന് വിചാരിക്കട്ടെ ) .

ദൈവകൃപയും ദൈവിക സഹായവും ഒന്നു കൊണ്ട് മാത്രമാണ് ചരിത്രത്തിലുടനീളം ഇസ് ലാമിക സമൂഹം തങ്ങളുടെ വ്യക്തിത്വവും അസ്ഥിത്വവും സംരക്ഷിച്ചു പോന്നിട്ടുള്ളത്. മറ്റെന്തെല്ലാം ഘടകങ്ങൾ അതിന് സഹായകരമായി തീർന്നിട്ടുണ്ടോ അവയെല്ലാം ഇപ്പറഞ്ഞതിന് താഴെ മാത്രമേ വന്നിട്ടുളളൂ എന്നതാണ് സത്യം .

ഈ ദൈവിക സഹായം പക്ഷെ ഓസിക്ക് ലഭിക്കുന്ന ഒന്നല്ല. ദൈവത്തിന് സ്വയം സമർപിക്കുകയും, വാക്കു കൊണ്ടും കർമം കൊണ്ടും സത്യത്തിന് സാക്ഷ്യം വഹിക്കാനും മുമ്പോട്ട് വരുന്ന ഒരു വിഭാഗത്തെ അവരെത്ര ദുർബലരും ന്യൂനപക്ഷവും ആണെങ്കിലും അവരെ സഹായിക്കുകയും അവർക്ക് മേൽക്കോയ്മ നൽകുകയും ചെയ്യുക എന്നത് ദൈവത്തിന്റെ അലംഘനീയമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.
അല്ലാഹു പറയുന്നു:

 

{ إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا إِنَّ اللَّهَ لا يُحِبُّ كُلَّ خَوَّانٍ كَفُورٍ}- الحج: 38

 

നിശ്ചയം, സത്യവിശ്വാസികള്ക്കുَവേണ്ടി അല്ലാഹു പ്രതിരോധിക്കുന്നതാകുന്നു.തീര്ച്ചاയായും നന്ദികെട്ട വഞ്ചകരായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നില്ലതന്നെ- (അല്‍ഹജ്ജ്: 38)

‘സത്യവിശ്വാസികള്ക്കുനവേണ്ടി അല്ലാഹു പ്രതിരോധിക്കും’ എന്നു പറഞ്ഞതിന്റെ വിവക്ഷ ഇതാണെന്ന് ഗ്രഹിക്കാം: കുഫ്‌റും ഈമാനും തമ്മിലുള്ള സംഘട്ടനത്തില്‍ വിശ്വാസികള്‍ ഒറ്റക്കായിരിക്കുകയില്ല. അല്ലാഹുതന്നെ അവരോടൊപ്പമുണ്ടായിരിക്കും. അവന്‍ അവരെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും. അവര്ക്കെ തിരിലുള്ള ശത്രുക്കളുടെ വഞ്ചനകളെയെല്ലാം അവന്‍ തകര്ക്കും . വിദ്രോഹികളുടെ ദ്രോഹപ്രവര്ത്തയനങ്ങളില്നിളന്ന് അവരെ പ്രതിരോധിച്ചുകൊണ്ടിരിക്കും. ഈ സൂക്തം യഥാര്ഥതത്തില്‍ സത്യവിശ്വാസികള്ക്ക്് ഒരു സന്തോഷവാര്ത്തവയാണ്. സത്യവിശ്വാസികളുടെ ഹൃദയങ്ങളെ ഉറപ്പിച്ചുനിര്ത്താസന്‍ ഇതിനോളം കഴിവുള്ള മറ്റൊന്നുമില്ല. – വ്യാഖ്യാനം–സൂറ22. അല്‍ഹജ്ജ്:ആയ38-41

ദൗതിക ഘടകങ്ങൾ എല്ലാം ഒത്തുചേർന്നിട്ടും ഈയൊരു സഹായവും പിന്തുണയും ഇല്ലാത്ത ഒറ്റ കാരണത്താൽ പരാജയത്തിന്റെയും നിന്ദ്യതയുടെയും കൈപ്പ് നീര് കുടിക്കേണ്ടി വന്നതിന്റെ ഉദാഹരണങ്ങളാൽ നിബിഡമാണ് ചരിത്രം. വർത്തമാന കാലവും ഇപ്പറഞ്ഞതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് നൽകുന്നുണ്ട്.

 

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَاﻷنعام: 162

പറയുക: “നിശ്ചയമായും എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. (അൽ അൻആം:162)

ഈ ആയത് മുജാഹിദുകളുമായി തർക്കിക്കുമ്പോൾ മാത്രം എടുത്തുദ്ധരിക്കാനുള്ളതാണ് ഇന്ന് നമുക്ക്.

ഒരാൾ പ്രസ്ഥാനത്തിലേക്ക്‌ കടന്നു വരും മുമ്പ് വായിച്ച് ഗ്രഹിച്ചിരിക്കേണ്ട, എന്നാൽ വായിച്ചാൽ
ഇന്ന് പലർക്കും ഓക്കാനം വരുന്ന മൗലാനാ മൗദൂദി സാഹിബിന്റെ വരികൾ ഇവിടെ പലർക്കും ഓക്കാനം വരുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇവിടെ പകർത്തട്ടെ.

” കർമപരമായ സാക്ഷ്യം കൊണ്ടുള്ള വിവക്ഷ, നാം സത്യമെന്ന് വാദിക്കുന്ന സിദ്ധാന്തങ്ങളെ നമ്മുടെ പ്രായോഗിക ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയെന്നതാണ് .

അവ സത്യമെന്ന് ലോകം നമ്മുടെ നാവിലൂടെ മാത്രം കേട്ടാൽ പോരാ; പ്രത്യുത, അവയുടെ മെച്ചങ്ങളും വഹത്വങ്ങളും നമ്മുടെ ജീവിതത്തിൽ കാണാൻ കഴിയണം.

വ്യക്തികളെന്ന നിലക്കും നമ്മുടെ ദീനിന്റെ സത്യതയുടെ പ്രതീകങ്ങളായി നാം പരിണമിക്കുക വഴി മാത്രമേ ഈ കടമ നിർവഹിക്കുക സാധ്യമാവൂ. നമ്മുടെ സ്വഭാവ ചര്യകൾ അതിന്റെ സത്യാവസ്ഥക്ക് തെളിവ് നൽകണം,

നമ്മുടെ ഗൃഹങ്ങളിൽ അതിന്റെ സൗരഭ്യം വീശണം
നമ്മുടെ കച്ചവട സ്ഥലങ്ങളും വ്യവസായശാലകളും അതിന്റെ പ്രകാശത്താൽ മിന്നിത്തിളങ്ങണം.;

നമ്മുടെ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അതിന്റെ പ്രഭാപൂരത്തിൽ പ്രശോഭിതങ്ങളാകണം.

നമ്മുടെ സാഹിത്യങ്ങളും പത്രങ്ങളും നന്മകളുടെ മാത്രം സാക്ഷ്യ പത്രങ്ങളാവണം.

നമ്മുടെ സാമുദായിക നയങ്ങളും സാമൂഹിക പരിശ്രമങ്ങളും അതിന്റെ സത്യതയ്ക്കുള്ള സമുജ്വല രേഖകളായിരിക്കണം.

ചുരുക്കത്തിൽ , ഒരു വ്യക്തിയോ സമുദായ മോ നമ്മളോട് എവിടെ വെച്ച് എങ്ങനെ ബന്ധപ്പെടുകയാണെങ്കിലും നാം സത്യമെന്ന് വാദിക്കുന്ന സിദ്ധാന്തങ്ങൾ സത്യമാണെന്നതിനും അതുവഴി മനുഷ്യ ജീവിതം ഉന്നതവും ഉത്തമവും ഉത്കൃഷ്ടവുമായിത്തീരുമെന്നതിനും നമ്മുടെ വ്യക്തിപരവും സാമുദായികവുമായ ചര്യകളിൽ നിന്ന് അവർക്ക് അനിഷേധ്യമായ തെളിവുകൾ ലഭിക്കണം. (സത്യസാക്ഷ്യം പേജ്:15)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *