ഇസ്തിഗാസ സംവാദങ്ങൾ ഒരു വിശകലനം

ഭാഗം (1)

 

മുഹിയിദ്ദീൻ ശൈഖേ രക്ഷിക്കണേ, ബദരീങ്ങളേ കാക്കണേ…. തുടങ്ങിയ പ്രാർഥനകൾ അവർ ഇലാഹാണെന്ന വിശ്വാസത്തോടെയാണെങ്കിൽ ശിർക്കു തന്നെയാണെന്ന കാര്യത്തിൽ സുന്നികൾക്ക് തർക്കമില്ല. എന്നാൽ തങ്ങളാരും മുഹിയിദ്ദീൻ ശൈഖോ, ബദരീങ്ങളോ ഇലാഹാണെന്ന് വിശ്വസിക്കുന്നില്ലെന്നും, അങ്ങനെ വിശ്വസിക്കാത്തിടത്തോളം ഇലാഹാക്കലോ, ശിർക്കോ സംഭവിക്കുന്ന പ്രശ്നമേ ഇല്ലെന്നുമാണ് സാധാരണ സുന്നീ പണ്ഡിതന്മാർ പറയാറുള്ളത്.

ഇപ്പറഞ്ഞ ന്യായം പക്ഷേ, പ്രമാണ വിരുദ്ധമാണ്. ഖുർആനിനും സുന്നത്തിനും എതിരായ ന്യായമാണ്.

കാരണം
ഇലാഹാണെന്ന് വിശ്വസിച്ചില്ലെങ്കിലും ഇലാഹാക്കൻ സംഭവിക്കുമെന്നതിന് ഖുർആനിൽ തന്നെ ധാരളം തെളിവുകളുണ്ട്. ചിലത് മാത്രം ഇവിടെ ഉദ്ധരിക്കട്ടെ.

 

ദേഹേഛയെന്ന ഇലാഹ്:

 

അല്ലാഹു വിന്റെയോ റസൂലിന്റെയോ അജ്ഞാ നിർദ്ദേശങ്ങൾക്കോ, വിധി വിലക്കുകൾക്കോ പുല്ലു വില കൽപ്പിക്കാതെ, തന്റെ സ്വന്തം ഇഛയുടെയും താൽപര്യങ്ങളുടെയും അടിമയായി, തോന്നിവാസിയായി നടക്കുന്ന ഒരുത്തനെപ്പറ്റി സ്വന്തം  *ഇഛയെ ഇലാഹാക്കിയവൻ*എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്.

കല്ലോ മരമോ പോലുള്ളവയിൽ നിന്നും താൻ ഇഛിച്ചവയെ ആരാധിക്കുന്നവരെ പറ്റിയാണ് ഈ പറഞ്ഞത് എന്നും ചില മുഫസ്സിറുകൾ പറഞ്ഞിട്ടുണ്ട്. അങ്ങനെയും വ്യാഖ്യാനം ഉണ്ട് എന്നത് വസ്തുതയാരിക്കെ തന്നെ സ്വന്തം താൽപര്യത്തെ (ദേഹേഛയെ) ഇലാഹിക്കിയവൻ എന്നതാണ് പ്രഗൽഭരായ മുഫസ്സിറുകൾ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത്.

 

{أَفَرَأَيْتَ مَنِ اِتَّخَذَ إِلَهَهُ هَوَاهُ}

 

ഇമാം റാസി:

 

അല്ലാഹുവിന് പുറമേ *ഇബാദത്ത് ചെയ്യപ്പെടുന്ന ഒന്നാണ് ദേഹേഛ.*

 

إِنْ مَنْ عَرَفَ اللهَ وَعَرَفَ أَنَّهُ لَا إلَهَ إلاَّ اللَّهُ تَبَاعَدَ عَنْهُ الشَّيْطَانُ وَالهَوَى لِأَنَّ الهَوَى إلَهٌ سِوَى اللهِ يُعْبَدُ بِدَلِيلِ قَوْلِهِ تَعَالَى {أَفَرَأَيْتَ مَنِ اِتَّخَذَ إِلَهَهُ هَوَاهُ} الْجَاثِيَةُ 23 – الرَّازِي: 214 / 1 – سُورَةُ الفَاتِحَة.

ഇമാം ഖുർത്വുബി:

 

وَقَالَ ابْنُ عَبَّاسٍ: الهَوَى إِلَهٌ يُعْبَدُ مِنْ دُونِ اللهِ ثُمَّ تَلَا هَذِهِ الآيَةَ……. وَقِيلَ: {اِتَّخَذَ إِلَهَهُ هَوَاهُ} أَيْ أَطَاعَ هَوَاهُ، وَعَنْ الحَسَنِ لَا يَهْوَى شَيْئًا إِلَّا اتَّبَعَهُ وَالمَعْنَى وَاحِدٌ. – تَفْسِيرُ الْقُرْطُبِيِّ

 

ഇമാം നസഫി:

 

أَرَءَيْتَ مَنِ اِتَّخَذَ إِلَاهَهُ هَوَاهُ }- الفُرْقَان: 43. أَيْ مَنْ أَطَاعَ هُوَاهُ فِيمَا يَأْتِي وَيَذَرُ فَهُوَ عَابِدٌ هَوَاهُ وَجَاعِلُهُ إِلَهَهُ فَيَقُولُ اللَّهُ تَعَالَى لِرَسُولِهِ: هَذَا الَّذِي لَا يَرَى مَعْبُودًا إِلَّا هَوَاهُ كَيْفَ تَسْتَطِيعُ أَنْ تَدْعُوَهُ إِلَى الهُدَى. – تَفْسِيرُ النَّسَفِيُّ: 139/3

 

ഇമാം ഇബ്നു അത്വിയ്യ:

 

وَقَوْلُهُ { اتَّخَذَ إِلَهَهُ هَوَاهُ } مَعْنَاهُ جَعَلَ هَوَاهُ مُطَاعًا فَصَارَ كَالإِلَهِ، وَالهَوَى قَائِدٌ إِلَى كُلِّ فَسَادٍ لِأَنَّ النَّفْسَ أَمَّارَةٌ بِالسُّوءِ. وَإِنَّمَا الصَّلَاحُ إِذَا اِئْتَمَرَتْ لِلعَقْلِ وَقَالَ اِبْنُ عَبَّاسٍ: الهَوَى الإِلَهُ يُعْبَدُ مِنْ دُونِ اللهِ ذَكَرَهُ الثَّعْلَبِيُّ

وَقِيلَ الإِشَارَةَ بِقَوْلِهِ {إِلَهَهُ هَوَاهُ} إِلَى مَا كَانُوا عَلَيْهِ مِنْ أَنَّهُمْ كَانُوا يَعْبُدُونَ حَجَرًا، فَإِذَا وَجَدُوا أَحْسَنَ مِنْهُ طَرَحُوا الأَوَّلَ وَعَبَدُوا الثَّانِي الَّذِي وَقَعَ هَوَاهُمْ عَلَيْهِ قَالَ أَبُو حَاتِمٍ……… – المُحَرَّرُ الوَجِيزُ: 257/4

സ്വന്തം *ഇഛയെ ഇലാഹാക്കി* എന്നു പറഞ്ഞാൽ സ്വന്തം ഇഛയെ അനുസരിച്ചു എന്നാണെന്ന് മുഫസ്സിറുകൾ വളരെ വ്യക്തമായി പറഞ്ഞിരിക്കയാണിവിടെ.

മഹാനായ സ്വഹാബി ഇബ്നു അബ്ബാസ് (റ) അല്ലാഹുവിനെ കൂടാതെ ഇബാദത്ത് ചെയ്യപ്പെടുന്ന ഒന്നാണ് ദേഹേഛ എന്ന് തന്നെ പറഞ്ഞത് ഇമാം ഖുർത്വുബി ഉദ്ധരിച്ചതും നാം കണ്ടു.

സ്വന്തം ഇഛയെ ആരെങ്കിലും ദൈവമാക്കി ആരാധിച്ചു എന്ന് പറയുമോ? പറഞ്ഞാൽ വിശ്വസിക്കുമോ?

യഥാർഥത്തിൽ യാതൊരു വിധ അജ്ഞാ നിർദ്ദേശങ്ങൾക്കോ, വിധി വിലക്കുകൾക്കോ പുല്ലു വില കൽപ്പിക്കാതെ, തന്റെ സ്വന്തം ഇഛയുടെയും താൽപര്യങ്ങളുടെയും അടിമയായി, തോന്നിവാസിയായി നടക്കുന്ന എല്ലാവർക്കും ബാധകമാവുന്ന ഒരു കാര്യമാണ് അല്ലാഹു ഇവിടെ സൂചിപ്പിച്ചത്‌.

ഒരു ദൈവത്തിലും വിശ്വസിക്കാത്ത നാസ്തികനാണെങ്കിൽ പോലും, സ്വന്തം താൽപര്യങ്ങളുടെ അടിമയാണവൻ. ജീവിതത്തിന്റെ കടിഞ്ഞാൺ തന്റെ ദേഹേഛക്ക് വിട്ടുകൊടുത്തിരിക്കുകയാണ് അവൻ. തന്റെ ദേഹേഛയെ നിരുപാധികം അനുസരിക്കുക എന്നതാണ് അവന്റെ സ്വഭാവം. അതാണ് ദേഹേഛയെ ഇബാദത്ത് ചെയ്യലും ദേഹേഛയെ ഇലാഹാക്കലും.

അല്ലാതെ ദേഹേഛയെ ആരാധിച്ചു എന്നോ, ദേഹേഛയെ ദൈവമാക്കി എന്നോ അല്ല ഈ പറഞ്ഞതിനർഥം.

ചുരുക്കത്തിൽ ഇലാഹാണ് എന്ന് വിശ്വസിച്ചില്ലെങ്കിലും, ഇലാഹാക്കലും, ശിർക്കും സംഭവിക്കുമെന്നർഥം.

അതിനാൽ ഇലാഹാണെന്ന് വിശ്വസിച്ചാലേ ഇലാഹാക്കലും, ശിർക്കും സംഭവിക്കുകയുള്ളൂ എന്ന സുന്നീ പണ്ഡിതന്മാരിൽ ചിലർ പറയുന്നത് ശരിയല്ല എന്ന കാര്യം
ഇതു വായിക്കുന്നവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു.

ഈ ആയത്തിന്റെ താൽപര്യം വിശദീകരിക്കുന്നതിൽ മുജാഹിദുകൾക്കും വലിയ അബദ്ധം പിണഞ്ഞിട്ടുണ്ട്, മേൽ പറഞ്ഞ ആശയം മൂടി വെക്കുന്നതിൽ പല തരികിടയും അവർ കളിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം ശ്രദ്ധയിലിരിക്കട്ടെ.

തുടരും…
إن شاء الله

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *