ഈ ഗുണ്ടായിസത്തിന് ഇസ്ലാമുമായി ബന്ധമില്ല

പ്രവാചകൻ (സ) അരുളി: ഏറ്റവും വലിയ പാപങ്ങളിൽ പെട്ടതാണ്, ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക എന്നത്. ഇത് കേട്ട് അനുചരന്മാർ തിരുമേനിയോട് ചോദിച്ചു: എങ്ങനെയാണ് ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കൽ തിരുമേനി പറഞ്ഞു കൊടുത്തു: ഒരാൾ ആദ്യം മറ്റൊരാളുടെ തന്തക്ക് വിളിക്കും, ഉടനെ മറ്റവൻ ഇവന്റെ തന്തക്കും തളളക്കും വിളിച്ച് തെറിയഭിഷേകം ചെയ്യും. – (ബുഖാരി: 5973).

 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِنَّ مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهِ». قِيلَ يَا رَسُولَ اللَّهِ وَكَيْفَ يَلْعَنُ الرَّجُلُ وَالِدَيْهِ قَالَ: « يَسُبُّ الرَّجُلُ أَبَا الرَّجُلِ، فَيَسُبُّ أَبَاهُ، وَيَسُبُّ أَمَّهُ ».- رَوَاهُ الْبُخَارِيُّ: 5973

 

ഇസ്ലാമിന്റെ തന്തക്കും തള്ളക്കും തെറി വിളിപ്പിക്കുക എന്ന ” *മഹത്തായ സേവനമാണ്* ” ഈ ഗുണ്ടകൾ, കിരാതമായ ഈ കൊലപാതകത്തിലൂടെ ചെയ്തത്.

സ്ഥാനത്തും അസ്ഥാനത്തും
ഇസ്ലാമിനെ വീക്കാൻ തക്കം പാർത്ത് കഴിയുന്ന ഒരു പരിസരത്ത്, അവർക്ക് പറ്റിയ ഉരുപ്പടികൾ തയ്യാറാക്കിക്കൊടുക്കണ മെങ്കിൽ ഇവർ ഇസ്ലാമിനെ വികലമാക്കാൻ തന്നെ തീരുമാനിച്ചുറച്ചവരാണ് എന്ന് വ്യക്തം.

ഈ *തെമ്മാടിത്തത്തിന് ഇസ്‌ലാം ഉത്തരവാദിയല്ല, ഇസ്ലാമിന്റെ അധ്യാപനങ്ങൾക്ക് കടക വിരുദ്ധമായ ഈ തോന്ന്യാസത്തിന് നാട്ടിലെ ഒരൊറ്റ മുസ്‌ലിം സംഘടനകളുടെയും പിന്തുണയുമില്ല*.

ഇസ്ലാമിന്റെ ലേബലിൽ, *രക്തം ചിന്തുന്ന തെമ്മാടികൾ ഭാവിയിൽ വരുമെന്ന് പ്രവാചകൻ പ്രവചിച്ച, ഗുരുത്വം കെട്ട അസുര വിത്തുകളിലാണ് ഇവരുടെ സ്ഥാനമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല*.

നൊന്തു പെറ്റ ആ അമ്മയുടെ കണ്ണുനീർ കൊലയാളിയെയും അതിന് കാരണമാക്കിയവരെയും മുക്കിക്കൊല്ലാൻ മാത്രം പ്രവാഹ ശക്തിയുള്ളതാണ്. ഈ കൊന്നവന്റെ മാതാവ് എങ്ങാനുമായിരുന്നു ആ സ്ഥാനത്തെങ്കിൽ, എന്ന് ചിന്തിച്ചാൽ ഈയൊരു കുറ്റത്തിന് മാതൃസ്നേഹമുള്ള ഒരുത്തന് കഴിയുമോ?

നഷ്ടപ്പെട്ടാൽ തിരിച്ച് നൽകാൻ സാധിക്കാത്ത അനുഗ്രഹമാണ് അല്ലാഹു നൽകിയ ജീവൻ.
കണ്ണീർക്കയത്തിൽ മുങ്ങിയ ആ മാതാവിന് തിരിച്ച് നിൽക്കാൻ നിന്റെ കൈവശം എന്തുണ്ട് കൊലയാളീ …..?!

അവസരം മുതലെടുത്തു കൊണ്ട്, *(രക്തപങ്കിലമായ പ്രവർത്തന പാരമ്പര്യം കാരണം, ഈ വിഷയത്തിൽ വാ തുറക്കാൻ അർഹതയില്ലെങ്കിലും), ഉത്തരവാദപ്പെട്ട ചില രാഷീയ നേതാക്കൾ*, ഇതിനെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ രംഗത്ത് വന്നിട്ടുണ്ട്.

ഇസ്ലാമിക കളള് എന്ന് പറയുന്നത് പോലെയാണ് ഇസ്ലാമിക തീവ്രവാദം എന്ന് പറയുന്നത്, എന്ന് അവരോട് പറഞ്ഞു കൊള്ളട്ടെ.

ഏതായാലും മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നമുക്ക്, പറയാനുള്ളത്, ഇതിന് ഇസ്ലാമോ മുസ്‌ലിംകളോ ഉത്തരവാദിയല്ല, ഭരണകൂടം ശരിക്ക് കെകാര്യം ചെയ്യേണ്ട കുറ്റകൃത്യമാണ് എന്നാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *