ഭൂരിപക്ഷ സമുദായത്തെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്നവരോട്

⛔⛔⛔

ഏതൊരു അധീശത്വ ശക്തിയും തങ്ങളുടെ സംസ്കാരം ദുർബലരും ന്യൂന പക്ഷവുമായ ജനതയുടെ മേൽ അടിച്ചേൽപിക്കുവാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും, തങ്ങളുടെ അധികാരവും സ്വാധീനവും അതിനായി അവർ കാര്യമായി ഉപയോഗപ്പെടുത്തും. അങ്ങനെ ഈ ന്യൂനപക്ഷവും കൂടി തങ്ങളുടെ സാംസ്ക്കാരിക ധാരയിൽ ലയിച്ച് ചേർന്ന് അവരുടെ അസ്ഥിത്വമോ വ്യക്തിത്വമോ സ്വന്തമായ സാംസ്കാരിക പൈതൃക മോ ഒട്ടും അവശേഷിക്കാതെ നാമാവശേഷമായിതീരണം. ഇതാണ് ആത്യന്തിക ലക്ഷ്യം.

⛔⛔⛔⛔

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബനീ ഇസ്രായിൽ സമുദായം. മൂസാ നബിയുടെ സമുദായം. എന്ന് വച്ചാൽ അക്കാലത്തെ മുസ്’ലിം സമുദായം.

⛔⛔⛔

യഥാർഥ തൗഹീദിന്റെ പ്രതിനിധാനം നിർവഹിക്കേണ്ട അവർ സാക്ഷാൽ ശിർക്കായ
പശു ഭക്തിയിൽ അഭിരമിക്കുകയായിരുന്നു.

ഒടുവിൽ ഫിർഔനിൽ നിന്ന് രക്ഷപ്പെട്ട ആ സമൂഹം ഏകനായ അല്ലാഹുവിന്റെ അപാരമായ ഇടപെടലും സഹായവും ഒന്നു കൊണ്ട് മാത്രമാണ് തങ്ങൾ രക്ഷപ്പെട്ട തെന്ന സത്യം വിസ്മരിച്ച് കൊണ്ട് മൂസാ നബി തൗറാത് വാങ്ങാൻ പോയ തഞ്ചത്തിൽ സ്വാമി * സാമിരി * യാനന്ദ ശങ്കറിന്റെ കൗശലത്തിലും വലയിലും അകപ്പെട്ട് * ഗോപൂജ * പുനരാരംഭിക്കുകയായിരുന്നു.

🅾🅾🅾

ഖുർആൻ തന്നെ പറഞ്ഞ പോലെ പശു അവരിൽ അത്രമേൽ കുടിയിരുത്തപ്പെട്ടിരിന്നു.

അതിനാൽ ആ ആദർശ, സംകാരിക അധിനിവേശത്തെ വേരോടെ പിഴുതെറിഞ്ഞ് ഒരിസ്ലാമിക സംസ്കാരം അവരിൽ ആദ്യപൂദ്യെ നട്ടുപിടിപ്പിച്ച് വളർത്തി കൊണ്ടുവരേണ്ടതുണ്ടായിരുന്നു.

അതിന്റെ ഭാഗമായിട്ടാണ് ഒരു കൊലക്കുറ്റം തെളീക്കാൻ വേണ്ടി ഒരു പശുവിനെ തന്നെ അറുക്കാൻ അല്ലാഹു അവരോട് ഉത്തരവിടുന്നത്.

അതാകട്ടെ അവർക്ക് അസഹ്യമായിരുന്നു. തങ്ങളുടെ ഗോമാതാവിനെ അറുക്കാനാണല്ലോ ഈ പറയുന്നത് ?!⁉

അതിനാൽ പല മുരട്ടു വാദങ്ങളും കുരുട്ടു ചോദ്യങ്ങളും ചോദിച്ച് അവർ ഇതിൽ നിന്ന് തടിയൂരാൻ കിണഞ്ഞു പരി ശ്രമിച്ചു. പക്ഷെ അല്ലാഹു വിട്ടില്ല.

എന്നു മാത്രമല്ല ലോകത്തേറ്റവും മുന്തിയ പശുവിനെ സുന്ദര നിറവും ചേലും കോലവുമുളള പശുവിനെ തന്നെ അല്ലാഹു അവരെക്കൊണ്ട് അറുപ്പിച്ചു.

ഓണാഘോഷവും നിലവിളക്ക് കൊളുത്തലുമൊക്കെയായി ഭൂരിപക്ഷ സമുദായത്തിന്റെ ആചാരോപചാരങ്ങളും ആഘോഷോൽസവങ്ങളും പരാമാവധി എടുത്ത് തിമർത്താടാൻ വെമ്പൽ കൊളളുകയും മൽസരിക്കുകയും അതിനെതിരെ ശബ്ദിക്കുന്നവരെ അക്ഷര വായനക്കാരെന്നും ഫിഖ്ഹീ മൊല്ല മാരെന്നും മുദ്രകുത്തി പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുന്ന വർത്തമാന കേരള പരിസരത്ത് ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് പുനരവതരിക്കുന്നു.

അതെ,

അതാണ് * സൂറത്തുൽ ബഖറ *

ഈ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി മറ്റാരെയും പഴിചാരരുത്.

പ്രതികരണം പ്രതീക്ഷിക്കുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *