അമുസ്ലിംങ്ങള്‍ക്ക്‌ ഉദ്ഹിയ്യത്ത് മാംസം നല്കാ‍മോ ?

ഭൂരിഭാഗവും ശാഫിഈ മദ്ഹബ് പിന്പറ്റുന്ന സുന്നീ ആശയക്കാരുള്ള ഒരു മഹല്ലിലെ ഖത്വീബാണ് ഞാന്‍. പാവങ്ങളായ ധാരാളം അമുസ്‌ലിം കുടുംബങ്ങളും പ്രദേശത്തുണ്ട്. പരസ്പരം സ്‌നേഹത്തിലും സഹവര്ത്തി ത്വത്തിലുമാണ് എല്ലാവരും. ബലിപെരുന്നാളിന് ധാരാളം ഉരുക്കളെ ബലിയറുത്ത് പ്രദേശത്തെ മുസ്‌ലിംകള്ക്കിടയില്‍ മാംസം വിതരണം ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ വിതരണം ചെയ്യപ്പെടുന്നത് ബലിമാംസമായതിനാല്‍ അമുസ്‌ലിംകളെ ഒഴിവാക്കാറാണ് പതിവ്. ഇതൊരു പ്രയാസം തന്നെയാണ്. ഇത്രയധികം മാംസം ദിവസങ്ങളോളം കഴിച്ച് മടുക്കുന്ന അവസ്ഥയില്‍ ഇത് അമുസ്‌ലിംകള്ക്കു കൂടി നല്കുന്നതിന് ഇസ്‌ലാമിക ദൃഷ്ട്യാ വല്ല അസാംഗത്യവുമുണ്ടോ? ശാഫിഈ മദ്ഹബ് ഈ വിഷയത്തില്‍ എന്ത്പറയുന്നു?


ബലിമാംസം മുസ്‌ലിംകള്ക്ക് മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ, അല്ലാത്തവര്ക്ക് പാടില്ല എന്ന് കുറിക്കുന്ന യാതൊരു പ്രമാണവും ഖുര്ആനിലോ സുന്നത്തിലോ ഇല്ല എന്നാണ് പരിശോധിച്ചേടത്തോളം അറിയാന്‍ കഴിഞ്ഞത്. ചില ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും ആയത്തോ ഹദീസോ തെളിവായി ഉദ്ധരിച്ചു കണ്ടിട്ടില്ല. ഇസ്‌ലാമികദൃഷ്ട്യാ ഒരുകാര്യം ഹറാമാകണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം. അല്ലാതെ ഒരുകാര്യവും ഖണ്ഡിതമായി പറയാവതല്ല.

ശാഫിഈ മദ്ഹബില്‍ വളരെ വിശാലമായ വീക്ഷണമാണ് ഇമാം നവവി പ്രകടിപ്പിച്ചിട്ടുള്ളത്. ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി ഈ വിഷയം ചര്ച്ച ചെയ്തിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ സാങ്കേതിക പ്രയോഗമനുസരിച്ച് ശൈഖാനി (രണ്ടു ആചാര്യന്മാര്‍) എന്ന് പറഞ്ഞാല്‍ അതിലൊരാള്‍ ഇമാം നവവി(റ) ആണ്. എല്ലാ മദ്ഹബുകളുടെയും വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും അവയൊക്കെ നിരൂപണവിധേയമാക്കുകയും ചെയ്തശേഷം ശാഫിഈ മദ്ഹബിന്റെ വീക്ഷണം പ്രമാണങ്ങളുദ്ധരിച്ചും ന്യായങ്ങള്‍ നിരത്തിയും സമര്ഥികക്കുക എന്ന രീതിയാണ് ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ സ്വീകരിച്ചിട്ടുള്ളത്. ഉദുഹിയ്യത്തുമായി ബന്ധപ്പെട്ട ചര്ച്ചചയില്‍ അദ്ദേഹം പറയുന്നതിപ്രകാരമാണ്:

اخْتَلَفُوا فِي إطْعَامِ فُقَرَاءِ أَهْلِ الذِّمَّةِ فَرَخَّصَ فِيهِ الْحَسَنُ الْبَصْرِيُّ وَأَبُو حَنِيفَةَ وَأَبُو ثَوْرٍ وَقَالَ مَالِكٌ غَيْرُهُمْ أَحَبُّ إلَيْنَا وَكَرِهَ مَالِكٌ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةَ أَوْ شَيْئًا مِنْ لَحْمِهَا وَكَرِهَهُ اللَّيْثُ قَالَ فَإِنْ طُبِخَ لَحْمُهَا فَلَا بَأْسَ بِأَكْلِ الذِّمِّيِّ مَعَ الْمُسْلِمِينَ مِنْهُ مَا نَصُّهُ هَذَا كَلَامُ ابْنِ الْمُنْذِر وَلَمْ أَرَ لِأَصْحَابِنَا كَلَامًا فِيهِ وَمُقْتَضَى الْمَذْهَبِ أَنَّهُ يَجُوزُ إطْعَامُهُمْ مِنْ ضَحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ ا هـ – شَرْحُ الْمُهَذَّبِ:316/8

ഇമാം ഹസനുല്‍ ബസ്വരി, ഇമാം അബൂഹനീഫ തുടങ്ങിയ മഹാന്മാര്‍ അമുസ്‌ലിംകള്ക്ക് ഉദുഹിയ്യത്തിന്റെ മാംസം നല്കാാമെന്ന വീക്ഷണക്കാരാണ്. ഇമാം മാലിക്കാകട്ടെ മുസ്‌ലിംകള്ക്കാണ് മുഖ്യപരിഗണന എന്ന വീക്ഷണക്കാരനും. തുടര്ന്ന ദ്ദേഹം പറയുന്നു: ശാഫിഈ മദ്ഹബിന്റേതായി എടുത്തുപറയത്തക്ക ഒരു അഭിപ്രായവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും മൊത്തം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അമുസ്‌ലിംകള്ക്ക്െ ബലിപെരുന്നാളിന്റെ സുന്നത്തായ ബലിമാംസം നല്കു‌ന്നതു അനുവദനീയമാകും എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ നേര്ച്ച കൊണ്ടോ മറ്റോ നിര്ബന്ധമായിത്തീരുന്ന ബലിയുടെ മാംസം അവര്ക്ക് നല്കിക്കൂടാ. ശാഫിഈ മദ്ഹബനുസരിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ബലി വാജിബല്ല, പ്രബലമായ സുന്നത്ത് മാത്രമാണ്. ഇത് മുസ്‌ലിംകളല്ലാത്തവര്ക്ക് നല്കല്‍ അനുവദനീയമാണ് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുന്നു (ശറഹുല്‍ മുഹദ്ദബില്‍ ഉദുഹിയ്യത്തിന്റെ അധ്യായം കാണുക).

മറ്റൊരു പ്രമുഖ ഇമാമായ ഇബ്‌നുഖുദാമ തന്റെ വിഖ്യാതമായ മുഗ്‌നിയില്‍ വിശ്വാസികളല്ലാത്തവര്ക്ക് ഉദുഹിയ്യത്ത് നല്കാമെന്ന് തന്നെ പറഞ്ഞിരിക്കുന്നു.

ابْنُ قُدَامَةَ

وَيَجُوزُ أَنْ يُطْعِمَ مِنْهَا كَافِرًا.وَبِهَذَا قَالَ الْحَسَنُ، وَأَبُو ثَوْرٍ، وَأَصْحَابُ الرَّأْيِ.وَقَالَ مَالِكٌ: غَيْرُهُمْ أَحَبُّ إلَيْنَا.وَكَرِهَ مَالِكٌ وَاللَّيْثُ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةِ.وَلَنَا أَنَّهُ طَعَامٌ لَهُ أَكْلُهُ فَجَازَ إطْعَامُهُ لِلذِّمِّيِّ، كَسَائِرِ طَعَامِهِ، وَلِأَنَّهُ صَدَقَةُ تَطَوُّعٍ، فَجَازَ إطْعَامُهَا الذِّمِّيَّ وَالْأَسِيرَ، كَسَائِرِ صَدَقَةِ التَّطَوُّعِ.–الْمُغْنِي: 482/21

കൂടാതെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാര്‍, തങ്ങളുമായി യുദ്ധത്തിന് വന്നപ്പോള്‍ മുസ്‌ലിംകള്‍ പിടിച്ച് ബന്ദികളാക്കിയവര്‍ തുടങ്ങിയവര്ക്കെധല്ലാം മറ്റേതൊരു ഭക്ഷണവും നല്കുവന്നത്‌പോലെ ഉദുഹിയ്യത്തും നല്കാങമെന്ന് അര്ഥ്ശങ്കക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിരിക്കുന്നു (അല്മുരഗ്‌നി, ഉദുഹിയ്യത്തിന്റെ അധ്യായം). എന്നാല്‍, ശാഫിഈ മദ്ഹബിലെ തന്നെ പില്ക്കാമലത്ത് വന്ന ചില പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ആധുനിക സലഫിപണ്ഡിതന്മാരും ഈ വിഷയത്തില്‍ വളരെ വിശാലമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. ജൂതന്മാര്ക്കും ക്രിസ്ത്യാനികള്ക്കു മൊക്കെ ഉദുഹിയ്യത്തില്നിവന്ന് നല്കാ്മോ എന്ന ചോദ്യത്തിന്, ശൈഖ് ഇബ്‌നുബാസുള്പ്പെടെയുള്ള ഫത്‌വാ സമിതി നല്കിയ മറുപടിയില്‍ ഉദുഹിയ്യത്ത് മാംസവും ഐഛിക ദാനങ്ങളും അവര്ക്ക് നല്കാമമെന്ന് വളരെ വ്യക്തമായി ഫത്‌വ നല്കിയിട്ടുണ്ട്. സൂറഃ മുംതഹിനയിലെ 8-ാം ആയത്ത് തെളിവായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ നബി(സ) അബൂബക്കറി(റ)ന്റെ പുത്രിയായ അസ്മാഇനോട് തന്റെ അമുസ്‌ലിമായിരുന്ന മാതാവുമായി ബന്ധം ചാര്ത്താന്‍ കല്പ്പി്ച്ച കാര്യവും തെളിവായി പറഞ്ഞിരിക്കുന്നു. അയല്പിക്കത്തിന്റെ ഗൗരവം പരിഗണിച്ച് അയല്‍വാസികളായ അമുസ്‌ലിംകള്ക്ക് ഉദ്ഹിയ്യത്ത്, അഖീഖ എന്നിവ നല്കു്ന്നത് അയല്പക്ക ബാധ്യതയും അവരോട് പുണ്യം ചെയ്യണമെന്ന കല്പ്നയുടെ ഭാഗവുമാണെന്നും മറുപടിയില്‍ കാണാം.

ചുരുക്കത്തില്‍, ശാഫിഈ മദ്ഹബുള്പ്പെടെ സലഫികളും ഹനഫികളും ഹമ്പലികളുമെല്ലാം അനുവദിച്ചതാണ് അമുസ്‌ലിംകള്ക്ക് ഉദുഹിയ്യത്ത് നല്കാമെന്നത്. നമ്മുടേത്‌പോലെ ഇടകലര്ന്ന് ജീവിക്കുന്ന രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ഇത്തരം സന്ദര്ഭംങ്ങളില്‍ തങ്ങളുടെ അയല്വാസികളും സുഹൃത്തുക്കളുമായ അമുസ്‌ലിം സഹോദരന്മാരെ പരിഗണിക്കുകയും അവര്ക്ക് അവ എത്തിച്ചുകൊടുക്കുകയും ചെയ്യുക തന്നെയാണ് വേണ്ടത്.

Prabodhanam Weekly, Kerala
2012 ഒക്‌ടോബര്‍ 20 | പുസ്തകം 69 ലക്കം 20

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *