എന്താണ് തഖിയ്യ ?

തഖിയ്യത്ത് അഥവാ (അടവുനയം ) ഉള്ളിലുള്ളത് പ്രകടിപ്പിക്കാതെ പുറമെ മറ്റൊരു നിലപാട് പ്രകടിപ്പിക്കൽ
പ്രവാചകന് ശേഷം താനും തന്റെ സന്താന പരമ്പരയിൽപെട്ടവരുമാണ് അനന്തര ഗാമിയും മുസ്ലിംകളുടെ ഇമാമുമെന്ന കാര്യം തിരുമേനി തന്നെ അല്ലാഹു വിന്റെ നിർദേശപ്രകാരം അലി (റ)യോട് വസ്വിയ്യത്ത് ചെയ്തിരിക്കെ എന്തുകൊണ്ടാണദ്ദേഹം അബൂബക്റ്നും ഉമറിനും ഉസ്മാനുമെല്ലാം ബൈഅത്ത് ചെയ്യുകയും അവരുടെ ഏറ്റവും അടുത്ത സഹകാരിയും സഹായിയും ആയി എന്നത് ന്യായമായ ഒരു ചോദ്യമാണല്ലോ. ചരിത്ര യാഥാർത്ഥ്യമായ ഇതിനെ തള്ളിക്കളയാനോ നിഷേധിക്കാനോ സാധ്യവുമല്ല.
ഇവിടെയാണ് ശിയാക്കൾ തങ്ങളുടെ ആദർശത്തിൽ “തഖിയ്യ “എന്ന സിദ്ധാന്തം ആവിഷ്കരിക്കുന്നത് .അടവുനയം അഥവാ യാഥാർത്ഥ്യം മനസ്സിലൊളിപ്പിച്ച്‌ പുറത്ത് മറ്റൊരു മുഖം പ്രകടിപ്പിക്കുക.ഈ തഖിയ്യയുടെ അടിസ്ഥാനത്തിലാണ് അലിയും തന്റെ സന്താനങ്ങളായ ഹസ നും ഹുസൈനും തുടങ്ങി എല്ലാ ഇമാമുമാരുടെയും സമീപനങ്ങളെയും നിലപാടുകളെയും മനസ്സിലാക്കേണ്ടത് എന്നാണ് . തെറ്റ് പറ്റാത്തവരും ധീരരും മഅ്സുമുകളായ കലൈനിയുടെ രിവായത്ത് പ്രകാരം പ്രവാചകനേക്കാൾ ധീരരായ_ ഇവർ തനി കാപട്യമായിരുന്നു ആവർത്തിച്ചിരുന്നത് എന്ന് ജൽപിക്കുന്നതിലെ തമാശ ചെറുതല്ല. ഇതേ അടിസ്ഥാനത്തിലാണ് ഖുർആനിൽ കൈകടത്തലുകളും കൃത്രിമവും നടന്നിട്ടുണ്ടെന്ന ശിയാ പാരമ്പര്യവിശ്വാസത്തെ പിൽക്കാലത്ത് ചിലർ തള്ളിപ്പറഞ്ഞതെന്നാണ് അവർ തന്നെ വ്യക്തമാക്കുന്നത് .
‘തഖിയ്യ’ എന്താണെന്ന് അവരുടെ താത്വികാചാര്യന്മാരിൽപ്പെട്ട പണ്ഡിതൻ മുഫീദ് വിശദീകരിക്കുന്നതിങ്ങനെ ”തഖിയ്യ “എന്നാൽ സത്യം മൂടി വെക്കുക .യഥാർത്ഥ വിശ്വാസം മറച്ചുവെക്കുക .എതിരാളികളാരാണെന്ന് ഗോപ്യമാക്കി വെക്കുക .ദീനി ലോ ദുനിയാവിലോ വല്ല ബുദ്ധിമുട്ടും വരുത്തി വെക്കുന്ന തരത്തിൽ എതിരാളി ക ളുമായി ഏറ്റുമുട്ടൽ ഒഴിവാക്കുകയും ചെയ്യുക. ” ( ശറഹു അഖാഇദിസ്സ ദുഖ്: 261) മറ്റൊരു പണ്ഡിതൻ മുഹമ്മദ് ജവാദ് മുഗ്നിയ വിഷദീകരിക്കുന്നു” നിന്റെ തടി കേടാകാതിരിക്കാനും നിന്റെ സമ്പത്തിന് വല്ല കോട്ടവും തട്ടാതിരിക്കാനും നിന്റെ അഭിമാനം കാത്തുസൂക്ഷിക്കുവാനും, വേണ്ടി യഥാർത്ഥ വിശ്വാസം മറച്ച് വെച്ച് കൊണ്ട് നേർ വിപരീതം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുക ” .( അശ്ശീഅ ഫിൽ മീസാൻ: 100)
തഖിയ്യ ഉപേക്ഷിച്ചവന് ഈമാനില്ല !
ഈ സിദ്ധാന്തം ഗതികെട്ടവന്റെ രക്ഷാമാർഗമോ, നിർബന്ധിത സാഹചര്യത്തിൽ മാത്രം അനുവദിനീയമാകുന്ന കാര്യമോ ആണെങ്കിൽ മനസ്സിലാക്കാൻ കഴിയും.എന്നാൽ ഒരു വിശ്വാസിയുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിന് ഇത്രമേൽ പ്രിയങ്കരവുമായത് വേറെയില്ലാത്തതുമായ കാര്യമായിട്ടാണ് ശ്രിയാക്കളി തിനെ പരിഗണിക്കുന്നതും വിശ്വസിക്കുന്നതും (തഫ്സീറുൽ ഹസൻ അൽ അസ്കരി: 293 നമ്പർ: 163, അതേ ഗ്രന്ഥം :293 നമ്പർ:165). ഇത് കൊണ്ട് നടക്കാത്ത വർക്ക് ഈ മാൻ തന്നെ യില്ല എന്നും(ഉസുലു ൽ കാ ഫി: 2/573) പ്രവാചകൻ മ്മാരുടെ മഹത്വത്തിന്റെ മാനദണ്ഡം ശത്രുക്കളുടെ മുമ്പിൽ ഈ അടവുനയം സ്വീകരിച്ചതായിരുന്നു എന്നും ( ഖുമൈനിയുടെ അൽ മഖാസി ബുൽ മുഹർ മ എന്ന ഗ്രന്ഥം 2/163) ഇതുപേക്ഷിക്കുന്നവർ നമസ്കാരം ഉപേക്ഷിക്കുന്നവരെ പോലെയാണെന്നും (മൻ ലാ യഹ്ളു റു ഹുൽ ഫഖീ ഹ് :2/3 13 ) ഇതു പേക്ഷികുന്നവർ കാഫിറാകുന്നു എന്നുമെല്ലാം (അൽ ഇഹ്തിഖാ ദാത്ത്, ഇബ്നു ബാബ വൈ ഹി :1 141, 115) ആണ് ശിയാക്കൾവിശ്വസിക്കുന്നത് അതവർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.ശിയാക്കൾക്ക് അധികാരമോസ്വാധീനമോ ഇല്ലാത്ത രാജ്യങ്ങളിൽ അത് മുസ് ലിം രാജ്യങ്ങളാണെങ്കിൽ തന്നെ വിശ്വാസമനുസരിച്ചുള്ള ഇമാമുമാരുടെ ഭരണമല്ലാത്തതിനാൽ അത്തരം നാടുകളെ ദാറുത്തഖിയ്യ എന്നാണ് അവർ വിളിക്കുക ( അടവുനയം പുലർത്തേണ്ട പ്രദേശം എന്നർത്ഥം). ഇത്തരം നാടുകളിൽ ഈ ഒരു നയം സ്വീകരിക്കൽ വാജിബാണ് (ദീനിയായ നിർബന്ധ ബാധ്യത) എന്നാണ് അവരുടെ വിശ്വാസം ( ജാമിഉൽ അഖ്ബാർ: 110, ബിഹാറുൽ അൻവാർ: 72/395). 
സുന്നികളുടെ പിന്നിലുള്ള നമസ്കാര തഖിയ!

സുന്നികളുടെ പിന്നിൽ അവർ നമസ്കരിക്കുന്നത് പോലും ഈ അടവുനയത്തിന്റെ ഭാഗമായാണെന്നും തദ്വാരാ അങ്ങനെ നമസ്കരിക്കുന്നതു വഴി പ്രതിഫലം നഷ്ട്ടപ്പെട്ടു പോകുമെന്ന് കരുതേണ്ടതില്ലെന്നും അടവുനയം തങ്ങളുടെ ദീനിന്റെ ഒരു പ്രധാന ഘടകമായിരിക്കെ അങ്ങനെ നമസ്കരി ക്കുന്നവരുടെ നമസ്കാരം സാധുവാണെന്നും തങ്ങളുടെ ഇമാമുമാരുടെ പിന്നിൽ നിന്നും നമസ്കരിക്കപ്പെടുന്നതും പോലെ പരിഗണിക്കപ്പെടുമെന്നും ഖുമൈനിയടക്കം വ്യക്തമാക്കുന്നു ( ജാമിഉൽ അ ഖ്ബാർ: 110, ബിഹാറുൽ അൻവാർ: 72/42l, ഖുമൈനിയുടെ രിസാലത്തുൽ ഫിത്ത ഖിയ്യ: 2/108).

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *