ചരിത്രത്തിലെ ഒരു വലിയ ബിദഈ (❓❗ ) മരണപ്പെട്ടപ്പോൾ

നമ്മുടെ നാട്ടിലെ ചില പണ്ഡിതന്മാർ ഏറ്റവും വലിയ മുബ്തദിഅ് (പുത്തൻ വാദി) എന്ന് വിശേഷിപ്പിക്കുന്ന ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) വഫാതായപ്പോൾ ഡമാസ്കസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാസകളിൽ ഒന്നായിരുന്നു അത്, അതേക്കുറിച്ച് ഇമാം ഇബ്നു കസീറിന്റെ ദൃക്സാക്ഷി വിവരണം കാണുക: 👇

നമ്മുടെ വന്ദ്യ ഗുരുവായ അബുൽ ഹജ്ജാജിൽ മിസ്സിയോടൊപ്പം അവിടെ പങ്കെടുത്തവരിൽ ഞാനും ഉണ്ടായിരുന്നു. അങ്ങനെ വന്ദ്യ ഗുരു ഇബ്നു തൈമിയ്യയുടെ മുഖം ഞാൻ തുറന്നു നോക്കുകയും ആ മുഖത്ത് ചുംബിക്കുകയും ചെയ്തു….. പിന്നീടവർ ഗുരുവിനെ കുളിപ്പിക്കാനുള്ള നടപടികളാരംഭിച്ചു, കുളിപ്പിക്കാൻ സഹായിക്കുന്നവരൊഴിച്ച് ഒരാളെയും അവിടെ നിൽക്കാൻ വിട്ടില്ല. ആ കൂട്ടത്തിൽ എന്റെ ഗുരു അബുൽ ഹജ്ജാജിൽ മിസ്സിയും, മഹാന്മാരും സ്വാലിഹീങ്ങളുമായ ഒരു പറ്റം ആളുകളും ഉണ്ടായിരുന്നു. കുളിപ്പിച്ചു കഴിഞ്ഞില്ല, അപ്പഴേക്കും അവിടം നിറഞ്ഞുകവിഞ്ഞു. കരഞ്ഞുകൊണ്ടും, പ്രാർഥിച്ചു കൊണ്ടും, പരേതതനു വേണ്ടി ദിവ്യകാരുണ്യത്തിനായി കേണുകൊണ്ടും ജനങ്ങൾ അലമുറ കൂട്ടി………..

അങ്ങനെ ജനാസയുമായി അവർ ഉമവീ ജുമാ മസ്ദിൽ പ്രവേശിച്ചു. അതിന്റെ മുന്നിലും പിന്നിലും ഇടത്തും വലത്തുമായി, അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ കഴിയാത്തത്രയധികം പടപ്പുകൾ അവിടെ തടിച്ചു കൂടിയിരുന്നു. അപ്പോൾ ഒരാൾ ആർത്തു വിളിച്ചു, മറ്റൊരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: 👇

*സുന്നത്തിന്റെ ഇമാമുമാരുടെ ജനാസ ഇതാ, ഇതുപോലിരിക്കും*.

ജനബാഹുല്യം മൂലമുള്ള തിക്കും തിരക്കും കാരണം ആളുകൾ അണിയൊന്നും നോക്കാതെ ഇരിക്കുകയായിരുന്നു. എന്നല്ല, നന്നെ പ്രയാസപ്പെട്ടല്ലാതെ സുജൂദ് ചെയ്യാൻ പോലും പറ്റാത്തത്രയും തൊട്ടുരുമ്മിയാണ് അവർ നിന്നിരുന്നത്. പള്ളിക്കകത്തും, ഗല്ലികളുടെ പുറത്തും മാർക്കറ്റുകളിലുമെല്ലാം ഇതു തന്നെയായിരുന്നു സ്ഥിതി……….

നാനാ ദിക്കുകളിൽ നിന്നും ജനങ്ങൾ ആഗതരായി. തിന്നാനോ കുടിക്കാനോ ഒഴിവുകിട്ടാത്ത കാരണം, അന്നേ ദിവസം നോമ്പെടുക്കുക എന്ന പ്രവണത ശക്തമായിരുന്നു.

ചുരുക്കത്തിൽ ചരിത്രത്തിൽ ഒരിക്കലും കാണപ്പെട്ടിട്ടില്ലാത്ത സംഭവത്തിനായിരുന്നു ഡമാസ്കസ് സാക്ഷിയായത്. ബനൂ ഉമയ്യക്കാരുടെ കാല ഘട്ടത്തിലല്ലാതെ……

ജനാസക്ക് സന്നിഹിതരായവരെ എണ്ണിത്തിട്ടപ്പെടുത്തുക ഒരാൾക്കും സാധ്യമായിരുന്നില്ല. ഏകദേശം പറഞ്ഞാൽ അന്നാട്ടിലും ചുറ്റുവട്ടത്തും ഹാജരാകാൻ പറ്റുന്നവരൊക്കെ വന്നിരുന്നു എന്നതാണ് വസ്തുത. കന്യകമാരിലും കുട്ടികളിലും പെട്ട ഏതാനും പേരൊഴിച്ച് ഒരാളും അതിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിനിന്നിട്ടില്ല. ജ്ഞാനികളിൽ പ്പെട്ട ഏതാനും ചിലരല്ലാതെ ജനാസയിൽ ഹാജരാവാതിരുന്നതായി എന്റെ അറിവിലില്ല…..

നമ്മുടെ ബഹു വന്ദ്യ ഗുരു ബുർഹാനുദ്ദീൻ അൽ ഫസ്സാരി മൂന്നു ദിവസം തുടർച്ചയായി അദ്ദേഹത്തിന്റെ ഖബറിടം സിയാറത്ത് ചെയ്യുകയുണ്ടായി. ഒരു കൂട്ടം ശാഫിഈ ഉലമാക്കളും അതുപോലെ തന്നെ ചെയ്യുകയുണ്ടായി…..

ചുരുക്കത്തിൽ മഹാ പണ്ഡിതന്മാരിൽ പെട്ട പണ്ഡിതനാണ് അദ്ദേഹം. ശരി തെറ്റുകൾ അദ്ദേഹത്തിനും സംഭവിക്കാം, എന്നാൽ അദ്ദേഹത്തിന്റെ തെറ്റുകൾ അദ്ദേഹത്തിന്റെ ശരികളുമായി തുലനം ചെയ്യുമ്പോൾ പ്രവിശാലമായ സമുദ്രത്തിലെ ഒരു തുള്ളി പോലെയേ അതുള്ളൂ. ആ തെറ്റു പോലും അദ്ദേഹത്തിന് പൊറുത്തു കൊടുക്കപ്പെടും എന്നതാണ് ശരി.

സ്വഹീഹുൽ ബുഖാരിയിൽ ഉള്ളത് പോലെ. ഒരു ഹാകിം ഇജ്തിഹാദ് ചെയ്തു, എന്നിട്ടത് ശരിയായാൽ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്. ഇനി അദ്ദേഹം ഇജ്തിഹാദ് ചെയ്തിട്ട് തെറ്റിപ്പോയെങ്കിൽ അദ്ദേഹത്തിന് ഒരു പ്രതിഫലവുമുണ്ട്. അപ്പോഴും അദ്ദേഹം പ്രതിഫലാർഹൻ തന്നെ.

ഇമാം മാലിക് പറഞ്ഞു: എല്ലാ ഓരോരുത്തരുടെ വാക്കിലും കൊള്ളുകയും തള്ളുകയും ചെയ്യാനുണ്ടാവും. ഈ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി (സ) യുടേത് ഒഴികെ.

– (അൽ ബിദായ വന്നിഹായയിൽ നിന്ന്).

وَقَالَ الإِمَامُ ابْنُ كَثِيرٍ: 👇👇

وَكُنْتُ فِيمَنْ حَضَرَ هُنَاكَ مَعَ شَيْخِنَا الحَافِظِ أَبِي الحِجَاجِ الْمِزِّي رَحِمَهُ الله، وَكَشَفْتُ عَنْ وَجْهِ الشَّيْخِ وَنَظَرْتُ إِلَيْهِ وَقَبَّلْتُهُ……. ثُمَّ شَرَعُوا فِي غَسْلِ الشَّيْخِ وَخَرَجْتُ إِلَى مَسْجِدٍ هُنَاكَ وَلَمْ يَدَعُوا عِنْدَهُ إِلَّا مَنْ سَاعَدَ فِي غَسْلِهِ، مِنْهُمْ شَيْخُنَا الحَافِظُ اُلْمِزِّي وَجَمَاعَةٌ مِنْ كِبَارِ الصَّالِحِينَ وَالأَخْيَارُ، أَهْلُ العِلْمِ وَالإِيمَانِ، فَمَا فَرَغَ مِنْهُ حَتَّى امْتَلَأَتْ القَلْعَةُ وَضَجَّ النَّاسُ بِالْبِكَاءِ وَالثَّنَاءِ وَالدُّعَاءِ وَالتَّرَحُّمِ…. وَدَخَلُوا بِالجَنَازَةِ إِلَى الجَامِعِ الأُمَوِيِّ، وَالخَلَائِقُ فِيهِ بَيْنَ يَدَي الجَنَازَةِ وَخَلْفَهَا وَعَنْ يَمِينِهَا وَشَمَالِهَا مَا لَا يُحْصِي عِدَّتَهُمْ إِلَّا اللَّهُ تَعَالَى، فَصَرَخَ صَارِخٌ وَصَاحَ صَائِحٌ هَكَذَا تَكُونُ جَنَائِزُ أَئِمَّةِ السُّنَّةِ….. وَجَلَسَ النَّاسُ مِنْ كَثْرَتِهِمْ وَزَحْمَتِهِمْ عَلَى غَيْرِ صُفُوفٍ، بَلْ مَرْصُوصِينَ رَصًّا لَا يَتَمَكَّنُ أَحَدٌ مِنْ السُّجُودِ إِلَّا بِكُلْفَةٍ، جَوَّ الجَامِعِ وَبَرَّي الأَزِقَّةِ وَالأَسْوَاقِ….. وَجَاءَ النَّاسُ مِنْ كُلِّ مَكَانٍ، وَقَوِي خُلُقُ الصِّيَامِ لِأَنَّهُمْ لَا يَتَفَرَّغُونَ فِي هَذَا اليَوْمِ لِأَكْلٍ وَلَا لِشُرْبٍ، وَكَثُرَ النَّاسُ كَثْرَةً لَا تُحَدُّ وَلَا تُوصَفُ…. وَبِالجُمْلَةِ كَانَ يَوْمًا مَشْهُودًا لَمْ يَعْهَدْ مِثْلُهُ بِدِمَشْقَ إِلَّا أَنْ يَكُونَ فِي زَمَنِ بَنِي أُمَيَّةَ…… وَلَا يُمْكِنُ أَحَدٌ حَصْرَ مَنْ حَضَرَ الجَنَازَةَ، وَتَقْرِيبُ ذَلِكَ أَنَّهُ عِبَارَةٌ عَمَّنْ أَمْكَنَهُ الحُضُورُ مِنْ أَهْلِ البَلَدِ وَحَوَاضِرِهِ وَلَمْ يَتَخَلَّفْ مِنَ النَّاسِ إِلَّا القَلِيلِ مِنَ الصِّغَارِ وَالمُخَدَّرَاتِ، وَمَا عَلِمَتُ أَحَدًا مِنْ أَهْلِ العِلْمِ إِلَّا النَّفَرَ الْيَسِيرَ تَخَلَّفَ عَنِ الحُضُورِ فِي جَنَازَتِهِ……… وَتَرَدَّدَ شَيْخُنَا الإِمَامُ العَلَّامَةُ بُرْهَانُ الدِّينِ الْفَزَّارِيُّ إِلَى قَبْرِهِ فِي الأَيَّامِ الثَّلَاثَةِ وَكَذَلِكَ جَمَاعَةٌ مِنْ عُلَمَاءِ الشَّافِعِيَّةِ……… وَبِالجُمْلَةِ كَانَ رَحِمَهُ الله مِنْ كِبَارِ العُلَماءِ وَمِمَّنْ يُخْطِئُ وَيُصِيبُ وَلَكِنَّ خَطَأَهُ بِالنِّسْبَةِ إِلَى صَوَابِهِ كَنُقْطَةٍ فِي بَحْرِ لُجِّي، وَخَطَأُهُ أَيْضًا مَغْفُورٌ لَهُ كَمَا فِي صَحِيحِ البُخَارِيِّ: “إِذَا اِجْتَهَدَ الحَاكِمُ فَأَصَابَ فَلَهُ أَجْرَانِ وَإِذَا اِجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ”، فَهُوَ مَأْجُورٌ.. وَقَالَ الْإِمَامَ مَالِكُ بْنُ أَنَسٍ: كُلٌّ أَحَدٍ يُؤْخَذُ مَنْ قَولِهُ وَيَتْرَكُ إِلَّا صَاحِبَ هَذَا القَبْرِ.

– البِدَايَةُ وَالنِّهَايَةُ..

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *