തഖിയ്യ സിദ്ധാന്തം

ഇതര ദർശനങ്ങളും പ്രസ്ഥാനങ്ങളും പാർട്ടികളുമെല്ലാം അടവു നയം സ്വീകരിക്കാറുണ്ട്. അതു പക്ഷെ മൗലിക നിലപാട് എന്ന അടിസ്ഥാനത്തിലല്ല, സാഹചര്യത്തിന്റെ അനിവാര്യതയിൽ നിന്നുണ്ടാവുന്നതാൽക്കാലിക നയം എന്ന നിലയിൽ മാത്രമാണ്.

ഖാദിയാനികളിൽ നിന്ന് വ്യത്യസ്ഥമായി ശിയായിസത്തെ സംബന്ധിച്ച് ലോകത്തിന്നേവരെ മൂർത്തമായ ഒരു വിധി തീർപ്പ് അഹ് ലുസ്സുന്ന എടുക്കാതിരിക്കാൻ പ്രധാനകാരണം ഇതു തന്നെയാണ്.

ഒരു വിഭാഗം തങ്ങളല്ലാത്തവരുടെ മുമ്പിൽ യഥാർഥ ആശയാദർശങ്ങൾ വ്യക്തമാക്കില്ലെന്ന് വന്നാൽ അതിലും വലിയൊരു പ്രതിസന്ധി അതിനെക്കുറിച്ച് വിലയിരുത്തുന്നവർക്ക ഭിമുഖീകരിക്കാനില്ല.

ഇക്കാരണത്താൽ തന്നെ ശിയായിസം എന്താണെന്നും അതിന്റെ അതിന്റെ ആദർശ ലക്ഷ്യങ്ങളും നയസമീപനങ്ങളും എന്താണെന്നും മനസ്സിലാക്കുന്നതിൽ പണ്ഡിതൻമാരും ചിന്തകൻമാരും വരെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവുകയില്ല.

🅾വളരെ വിചിത്രവും സാമാന്യ ബുദ്ധിക്കുൾക്കൊള്ളാൻ സാധിക്കാത്തതും മുസ്ലിം സാധാരണക്കാരൻ വരെ പുഛിച്ചു തള്ളുന്നതുമായ ഈ ദർശനം പുണർന്നവർ എണ്ണത്തിൽ ന്യൂനപക്ഷമായതും, സ്വന്തമായി ഭരണവും സ്വാധീനവും കയ്യിലില്ലാതിരുന്നതുമെല്ലാം പൊതു സമൂഹത്തിൽ “തഖിയ്യ ” കൊണ്ടു നടക്കാൻ ശിയാക്കള പ്രേരിപ്പിച്ചു.

അത് കൊണ്ടു തന്നെ ഈ പിഴച്ച ദർശനെത്തെ തിരിച്ചറിയാൻ പലർക്കും കഴിയാതെ പോയി.

🅾ഖാദിയാനികളുടെ വിഷയത്തിൽ മുസ്ലിം സമൂഹം ഒറ്റകെട്ടായി നിലപാട് രൂപപ്പെടുത്തിയ തിന്റെ ക്രെഡിറ്റ് തീർച്ചയായും മൗലാനാ മൗദൂദി സാഹിബുൾപ്പെടെയുളള ഇന്ത്യയിലെ പണ്ഡിതന്മാർക്ക് അവകാശപ്പെട്ടതാണ് അങ്ങെനെയൊരു ഇടപെടലുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഖാദിയാനികളും മുസ്ലിംകളിലെ അവാന്തരവിഭാഗമായി എണ്ണപെട്ടേനെ
കാരണം അവരുടെയും ഖിബ് ല നമ്മടെ തന്നെയാണ് നാമറുത്തത് അവർ ഭക്ഷിക്കുന്നു, നാം നമസ്കരിക്കുന്നവണ്ണം നമസ്കരിക്കുന്നു. ഇതൊക്കെ അവർക്ക് ബാധകമാക്കാനെ ളുപ്പവുമാണ്.
മറ്റൊരു കാരണംശിയാ പൊതുജനം പല വിഷയങ്ങളിലും സുന്നികളെ പോലെ അവരോടൊപ്പം വർത്തിക്കുന്നവർ തന്നെയാണ്. പല രംഗത്തും തങ്ങളുടെ ആശയങ്ങൾക്ക് അവർ എതിരു ചെയ്യുന്നുണ്ടങ്കിൽ അത് ശരിയെന്ന് വിശ്വസിക്കുന്നതിനാലും മറുവശം കേൾക്കാനോ യാഥാർഥ്യം മറിച്ചാണന്നോ നിശ്ചയമില്ലാഞ്ഞിട്ടാണ്.

ഇതെല്ലാം വെച്ചു കൊണ്ട് വേണം ശിയായിസത്തെ സംബന്ധിച്ച് വസ്തുനിഷ്ടമായ നിലപാട് രൂപപ്പെടുത്താൻ .

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *