ശിഈ സുന്നി

🅾ഐക്യത്തിന് തടസ്സം നിസ്സാരമല്ല🅾

📛പ്രവാചകൻമാർക്കല്ലാതെ മറ്റാർക്കും ഇസ്മത്ത് (പാപ സുരക്ഷിതത്വം) ഇല്ലാ എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ പ്രവാചകൻമാരെക്കാളും മലക്കുകളേക്കാളും പരിശുദ്ധരും മഅസൂമുകളുമാണ് തങ്ങളുടെ ഇമാമുകൾ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

🅾അബൂബക്കറും ഉമറും ഉസ്മാനും അലിയുമെല്ലാം സച്ചരിതരായ ഖലീഫമാരും സ്വർഗാവകാശികളുമാണെന്ന് ശിയാക്കൾ വിശ്വസിക്കുമ്പോൾ ആദ്യത്തെ മൂന്ന് ഖലീഫമാരും കാഫിറുകളും നരകാവകാശികളും ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

🅾സ്വഹാബിമാരുടെ പേര് കേൾക്കുമ്പോൾ സുന്നികൾ റളിയല്ലാഹുഅൻഹു (رَضِيَ اللهُ عَنْهُ) എന്ന് ചൊല്ലുമ്പോൾ ശിയാക്കൾ ലഅ്നത്ത് ചൊല്ലുന്നു.

അവരെ ഇസ്ലാമിലെ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മാതൃകാപുരുഷൻമാരായി സുന്നികൾ വിശ്വസിക്കുമ്പോൾ മൊത്തം സ്വഹാബിമാരിൽ മൂന്നോ നാലോ ഏറിയാൽ ഏഴ് പേരൊഴിച്ചുള്ള വർ ഒന്നടങ്കം മുർത്തദ്ദുകളും ( ഇസ്ലാമിൽ നിന്നും പുറത്ത് പോയവർ) മുനാഫിക്കുകളുമാണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

🅾പ്രവാചകത്വ പര സമാപ്തിയോടെ വഹ് യ് നിലച്ചുവെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ തങ്ങളുടെ ഇമാമുകൾക്ക് വഹ് യ് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് എന്ന് ശിയാക്കൾ വിശ്വസിക്കുന്നു.

🅾
സ്വഹാബി വനിതകളിൽ ഉന്നതശീർഷയും പണ്ഡിതയും പല സ്വഹാബിമാരുടെയും ഗുരുഭൂതയുമായ സത്യവിശ്വാസികളുടെ മാതാവായി ആഇശ(റ)യെ സുന്നികൾ മനസിലാക്കുമ്പോൾ അവർ ശപിക്കപ്പെട്ടവരും മ്ലേച്ചയും വൃത്തികെട്ടവളുമായി ശിയാക്കൾ വിശ്വസിക്കുന്നു.

🅾അവർക്കെതിരെ മുനാഫിക്കുകൾ നടത്തിയ കുപ്രചരണത്തിന്റെ മുനയൊടിച്ചു കൊണ്ട് അല്ലാഹു നേരിട്ട് ഇടപെടുകയും ഒന്നിലധികം ഖുർആനിക സൂക്തങ്ങൾ ഇറക്കി അവരുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അവർ വ്യഭിചാരകുറ്റം ചെയ്തതായും അന്ത്യദിനത്തിന്റെ അടയാളമായി മഹ്ദി ആഗതനായാൽ ആഇശയെ പുനരുജ്ജീവിപ്പിച്ച് ആദ്യം ചെയ്യുന്ന നടപടി വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ അവരെ ഹദ്ദശിക്കുകയുമായിരിക്കും എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. 
🅾
ഒരു ജൂത സ്ത്രീയാണ് തിരുമേനിയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്നാണ് സുന്നികൾ വിശ്വസിക്കുന്നതെങ്കിൽ ആഇശയും ഹഫ്സയും തിരുമേനിയെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് ശിയാക്കൾ വിശ്വസിക്കുന്നു. 
🅾
പിശാചുപോലും ഓടിയൊളിക്കുന്നത്ര ശക്തനായ, സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട, രക്തസാക്ഷിയായ ( ശഹീദ്) പ്രവാചകന് ശേഷം ലോകത്തിന് മാതൃകാഭരണം കാഴ്ച്ചവെച്ച ഏറ്റവും ദീർഘകാലം ഭരിച്ച മഹാനാണ് ഉമർ (റ) എന്ന് സുന്നികൾ, അല്ല ലോകം വിശ്വസിക്കുമ്പോൾ ഏറ്റവും വലിയ താഗൂത്തും ജിബ്തുമാണ് ഉമർ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു. 
🅾
അതും കടന്ന് ഘാതകനായ അബൂ ലുഅ്ലൂഅയെ വീരപുരുഷനായി വാഴിക്കുകയും തൽപേരിൽ യാറം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രമാക്കുകയും ചെയ്തിരിക്കുന്നു ശിയാക്കൾ. 
🅾
അദ്ദേഹം രക്തസാക്ഷിയായ ദിവസം ശീഈ കൾക്ക് ആഘോഷ ദിനമാണ്. 
🅾
പരിശുദ്ധ ഖുർആൻ ദൈവിക സംരക്ഷണം സിദ്ധിച്ചതും, മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമാക്കത്തതുമായി ഇന്നും നിലകൊള്ളുന്നു. അത് അങ്ങനെ എന്നും നിലനിൽക്കുമെന്നും സുന്നികൾ വിശ്വസിക്കുമ്പോൾ പതിനായിരക്കണക്കിന് ആയത്തുകളുള്ള യഥാർത്ഥ ഖുർആൻ വിനഷ്ടമായി പോയെന്നും അബൂബക്കറും ഉമറുമുൾപ്പെടെയുള്ള സ്വഹാബിമാർ വെട്ടിത്തിരുത്തിയ ഖുർആനാണിന്നവശേഷിക്കുന്നതെന്നും ശിയാക്കൾ വിശ്വസിക്കുന്നു. 
🅾
യഥാർത്ഥ ഖുർആനുമായി മഹ്ദി അന്ത്യദിനത്തിന് മുമ്പ് ‘ ഇക്കാര്യം എല്ലാവർക്കും ബോധ്യമാവുമെന്നും അവർ വിശ്വസിക്കുന്നു. 
🅾
പരിശുദ്ധ ഖുർആന്റെ അമാനുഷികതയും സവിശേഷതകളും വ്യക്തമാക്കി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ സുന്നികൾ രചിക്കുമ്പോൾ ഖുർആനിൽ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും നടന്നിട്ടു ണ്ടെന്ന് തെളിയിക്കാൻ ഗ്രന്ഥം രചിക്കുന്ന തകൃതിയിലായിരുന്നു ശിയാ പുരോഹിതന്മാർ. ചുരുങ്ങിയത് ഒമ്പത് ഗ്രന്ഥങ്ങൾ തദാവശ്യാർത്ഥം അവർ രചിച്ചിട്ടുണ്ട്.

NB : ശിയാക്കളെ മൗലൂദ് പാടാൻ നോമ്പും നോറ്റ് കഴിയുന്നവർ ഇതിന് മറുപടി പറയുമോ?

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *