പൊഹ മതം

കോഴിക്കോട്ടുളള മറ്റൊരു ചേകനൂരി ഞാനുമായി ഏറ്റുമുട്ടാൻ നേരിട്ട് എന്റെടുത്ത് വന്നിരുന്നു. കക്ഷിയോടും ഞാൻ പറഞ്ഞു നിങ്ങൾ ഒന്നു നമസ്കരിച്ചു കാണിച്ചു തന്നാലും

❎❎❎

രാവിലെ മുതൽ ഉച്ചവരെ പൊരിഞ്ഞ സംവാദം പക്ഷെ ഒറ്റ പ്രാവശ്യം പോലും കാണിച്ചു തരാൻ തയ്യാറായില്ല.

❎❎❎❎

കാരണം ഇവരുടെ പിരാന്തൻ സാൻസ് ആലം ദുനിയാവിലാരും ചെയ്യാത്ത കുച്ചുപ്പുടിയാണ്. ആശാൻമാർക്കു തന്നെ നിശ്ചയമില്ല.

ഓരോ ആയുധങ്ങളും നഷ്ടപ്പെട്ടു തുടങ്ങിയ ആ സാധുവിനോട് ഞാൻ പാഞ്ഞു നിങ്ങളുടെ മോഹിനിയാട്ടം നിങ്ങൾക്ക് പോലും കാണിച്ചു തരാൻ വയ്യെങ്കിൽ കാണിച്ചു തരണ്ടാ.

എന്ത് ചൊല്ലിയാണ് നമസ്കാരം തുടങ്ങുക എന്ന് പറഞ്ഞാലും❓❓❓

ഉടനെ മൂപ്പൻ പറഞ്ഞു:

അല്ലാഹു അഹദ് എന്ന്. 😜😜😜

ഞാൻ ചോദിച്ചു: എന്താണ് തെളിവ്?❓❓❓

ഉടനെ മൂപ്പൻ { قُلْ هُوَ اللَّهُ أَحَدٌ } എന്ന ആയത്ത് ഓതി.

ഉടനെ ഞാൻ കക്ഷിയെ ഒന്ന് ബുദ്ദൂസാക്കാനായി ചോദിച്ചു:

ഇത് കക്കൂസിൽ കയറുമ്പോൾ ചൊല്ലാനുളളതാണ് എന്നും വാദിച്ചു കൊണ്ട് നാളെ ഒരു കൊടത്താൻ എഴുന്നളളിയാൽ ???❓❓❓❓

മൂപ്പന്റെ മറുപടി:

അങ്ങനെ ഖുർആനിൽ ഇല്ലല്ലോ.

ഞാൻ ചോദിച്ചു:

നമസ്കാരം തുടങ്ങുമ്പോൾ ഇതാണ് ചൊല്ലുണ്ടത് എന്നും ഖുർആനിൽ ഇല്ലല്ലോ.?

കക്ഷി മറുപടി പറഞ്ഞു… : അത് ചിന്തിച്ചാൽ കണ്ടെത്താമല്ലോ.😇😇😇

ഞാൻ പറഞ്ഞു:

കക്കൂസിൽ കയറുമ്പോൾ ചെല്ലേണ്ടതാണ് ഇത് എന്ന് ആ കൊടത്താനും ചിന്തിച്ച് കണ്ടെത്തിയത് തന്നെയാണ്.

അതോടെ കക്ഷി ഗാണ്ഡീവം നഷ്ടപ്പെട്ട അർജ്ജുനനെപ്പോലെയായി.
🙄🙄🙄

ഞാനുമായി തർക്കിച്ച് സമയം കളയലാണ് എന്നും പറഞ്ഞ് വിഷയം മാറ്റാൻ പാടുപെട്ടു.🏃🏿🏃🏿🏃🏿

ഒടുവിൽ ഞാൻ പറഞ്ഞു:

❎❎❎

നബി (സ) കാലം മുതൽ ഇന്നുവരെ മുടങ്ങാതെ തുടർന്നു വരുന്ന ഈ നമസ്കാരം മുസ്ലിംകൾ തുടങ്ങുന്നത് ” അല്ലാഹു അക്ബർ ” എന്ന് പറഞ്ഞു കൊണ്ടാണ്.

നിങ്ങൾ സുന്നത്ത് നിഷേധിച്ച് ഇപ്പോൾ ചരിത്ര വസ്തുതകളും യാഥാർഥ്യങ്ങളും നിഷേധിക്കേണ്ട ഗതികേടിലായിരിക്കയാണ്.

ഇങ്ങനെയാണ് നമസ്കാരം തുടങ്ങേണ്ടത് എന്ന് ഖുർആനിലുണ്ടോ?

ഈ വിട്ടിക്കൂഷ്മാണ്ടങ്ങള്‍ അല്ലാതെ ലോകത്ത് വെളിവുള്ള ഏതെങ്കിലും ഒരു കുഞ്ഞാപ്പു ഇതു പറഞ്ഞിട്ടുണ്ടോ?

1400 ലധികം കൊല്ലമായി നിലയ്ക്കാതെ, മുടങ്ങാതെ അഭംഗുരം തുടർന്നു വരുന്ന ഇസ്‌ലാമിലെ നമസ്കാരം ഇക്കണ്ട കാലത്തിനിടയിൽ ഏതെങ്കിലും ഒരു മന്ദബുദ്ധിയെങ്കിലും ” അല്ലാഹു അഹദ് ” എന്ന് ചൊല്ലി നമസ്കാരം ആരംഭിച്ചിട്ടുണ്ടോ?

ഇത്രയും കാലത്തെ ചരിത്ര യാഥാർഥ്യം പോലും തള്ളേണ്ടിവരുന്ന മഹാ വങ്കത്തരത്തിന്റെ പേരാണ് ചേകനൂരിസം.

⛔⛔⛔
ഏതോ ഒരു ദജ്ജാൽ നിങ്ങളെ പറ്റിച്ചിരിക്കയാണ്. അത്തരം കളളപ്പരിഷകളുടെ ബാഡായി അണ്ണാക്ക് തൊടാതെ വിഴുങ്ങി പുത്തൻ മതവുമായി രംഗത്ത് വന്നാൽ ഇങ്ങനെ വഷളാ വേണ്ടി വരും.

⛔⛔⛔
ഒരു നിസ്സാരമായ ചോദ്യത്തിനു പോലും മറുപടി പറയാൻ പറ്റാതെ ഇങ്ങനെ വിയർക്കേണ്ടി വരുന്നത് അത്ര മാത്രം ബാലിശമായ, അടിത്തറയിൽ കെട്ടിയുണ്ടാക്കിയ മതമായതുകൊണ്ടാണ്.

⛔⛔⛔

അതെ, ഈ മതത്തിന് പച്ച മലയാളത്തിൽ ⛔” പൊഹ “⛔ എന്ന് പറയാം. ശുദ്ധമലയാളത്തിൽ ⛔” പിരാന്ത് ” ⛔എന്നും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *