മുസ്‌ലിംകളല്ലാത്ത മാതാപിതാക്കളുമായുള്ള ബന്ധം

ചോദ്യം:

ഞാൻ ഉപരിപഠനാർഥം വിദേശത്ത് കഴിയുന്ന ഒരു സ്റ്റുഡന്റാണ്. എന്റെ കൂടെ ധാരാളം അമുസ്ലിം സുഹൃത്തുക്കളുണ്ട്. ഞങ്ങൾ തമ്മിൽ നല്ല സുഹൃദ് ബന്ധമാണ് ഉള്ളത്. നാട്ടിൽ നടക്കുന്ന പല വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. കൂട്ടത്തിൽ ഇസ്ലാമും കടന്നു വരും. എനിക്കാണെങ്കിൽ ഇസ്‌ലാമിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. അതിനാൽ അവരുന്നയിച്ച ചോദ്യങ്ങളിൽ ചിലതാണ് താഴെ: ഇവക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.
ഇസ്‌ലാം സ്വീകരിക്കുന്നതോടെ, മുസ്‌ലിംകളല്ലാത്ത തന്റെ ബന്ധുക്കളുമായി വേർപിരിയേണ്ടതുണ്ടോ? മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കേണ്ടതുണ്ടോ? അവരോടൊത്ത് കഴിയുകയും, അവരുടെ പരിചരണവും, ശുശ്രൂഷയുമെല്ലാം പുണ്യകരവും പ്രതിഫലാർഹവുമാണോ? അത്തരം ബന്ധുക്കൾ മരണപ്പെട്ടാൽ അവരുടെ ജനാസ സംസ്ക്കരണത്തിൽ പങ്കെടുക്കുന്നതിന്റെ വിധിയെന്താണ്? അവരോടുള്ള അനുസരണത്തിന്റെ മാനദണ്ഡം എന്താണ്? ഒരു പ്രാമാണിക വിശദീകരണം തരണമെന്ന് അപേക്ഷിക്കുന്നു.

ഉത്തരം:

ഒരാൾ ഇസ്‌ലാം സ്വീകരിച്ചെന്ന് വിചാരിച്ച് അയാൾ തന്റെ മാതാപിതാക്കളുമായി ബന്ധം വേർപ്പെടുത്തണമെന്നോ, കുടുംബത്തിൽ നിന്ന് ഇറങ്ങി പോരണമെന്നോ ഇസ്ലാം ഒരിക്കലും പഠിപ്പിക്കുന്നില്ല, എന്നല്ല നേരെ തിരിച്ച് ഇസ്‌ലാം സ്വീകരിച്ചവർക്ക് കൂടുതൽ കടപ്പാടും ഉത്തരവാദിത്തബോധവും ഉണ്ടായി തീരുകയാണ് ചെയ്യുക എന്നതാണ് യാഥാർഥ്യം. ഇക്കാര്യം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു തന്നെ നേരിട്ട് ഉണർത്തുന്നു. ഖുർആൻ അവതരിച്ചിരുന്ന സമൂഹം മുച്ചൂടും ബഹുദൈവ വിശ്വാസത്തിൽ മൂടുറച്ച സമൂഹമായിരുന്നല്ലോ, അത്തരം ഒരു സമൂഹത്തിൽ നിന്ന് ആരെങ്കിലും ഒരാൾ ഇസ്‌ലാം സ്വീകരിക്കുന്നതോടെ വമ്പിച്ച പ്രത്യാഘാതങ്ങളും പ്രതിസന്ധികളുമായിരുന്നു അഭിമുഖീകരിക്കേണ്ടി വന്നിരുന്നത്, അതിലേറ്റവും സങ്കീർണമായത് സ്വന്തം കുടുംബം തന്നെയായിരുന്നു. ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതു പോലെ മാതാപിതക്കളുടെ ശക്തമായ പ്രതിഷേധം തന്നെ നേരിടേണ്ടി വന്ന ഒരു സ്വഹാബിയുടെ ചരിത്രം മാത്രം ഇവിടെ ഉദ്ധരിക്കട്ടെ.
സൂറത്തുൽ അൻകബൂത്ത്: 8, ലുഖ്മാൻ: 15 സൂക്തങ്ങളുടെ അവതരണ കാരണമായി തഫ്സീറുകളിലും, ഹദീസ് ഗ്രന്ഥങ്ങളിലും സ്ഥിരപ്പെട്ട സംഭവമാണ് ഇത്. അല്ലാഹു പറഞ്ഞു:
{മാതാപിതാക്കളോട് നന്മയോടെ വര്‍ത്തിക്കാന്‍ നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. എന്നാല്‍ (എന്റെ പങ്കാളിയാണ് എന്ന്) നിനക്കറിഞ്ഞുകൂടാത്ത വല്ലതി(ആരാധ്യ)നെയും എന്റെ പങ്കാളിയായി കല്‍പിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. നിങ്ങളൊക്കെയും എന്റെ സന്നിധിയിലേക്ക് തിരിച്ചുവരേണ്ടവരാകുന്നു. എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അപ്പോള്‍ നാം നിങ്ങള്‍ക്കു വിവരിച്ചുതരും}.- (സൂറത്തുല്‍ അന്‍കബൂത്: 8)
{(അതുകൊണ്ട് നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍, അവര്‍ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍, അതിനു നീ വഴങ്ങിപ്പോകരുത്. എന്നാല്‍, ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ വര്‍ത്തിക്കേണം}.- (സൂറത്തു ലുഖ്‌ഉമന്‍: 14-15)
മഹാനായ സ്വഹാബി സഅ്ദുബ്‌നു അബീവഖാസ്വിനെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചതെന്ന് മുസ്‌ലിം , തിര്‍മിദി , അഹ്മദ് , അബൂദാവൂദ് , നസാഈ തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്. 18, 19 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. അബൂസുഫ്‌യാന്റെ പുത്രന്‍ സുഫ്‌യാന്റെ മകള്‍ ഹംനയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ആ സ്ത്രീ ഇതറിഞ്ഞപ്പോള്‍ നീ മുഹമ്മദിനെ നിഷേധിക്കുന്നതുവരെ ഞാന്‍ അന്നം തിന്നുകയോ വെള്ളം കുടിക്കുകയോ തണലില്‍ ഇരിക്കുകയോ ഇല്ലെന്ന് ശപഥം ചെയ്തു. ‘മാതാവിനോട് കൂറുകാണിക്കുക എന്നത് ദൈവികശാസനയാണല്ലോ, നീ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ ദൈവത്തെയും അനുസരിക്കുന്നില്ല’ എന്നവര്‍ വാദിക്കുകയും ചെയ്തു. മാതാവിനോട് ഏറെ ബഹുമാനാദരവുകൾ ഉണ്ടായിരുന്ന സഅദ് വിഷമസന്ധിയിലായി. പരിഭ്രാന്തനായ സഅ്ദ്(റ) തിരുനബിയെ സമീപിച്ച് സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. അപ്പോഴാണീ സൂക്തം അവതീര്‍ണമായത്. സൂക്തത്തിന്റെ താല്‍പര്യമിതാണ്: മനുഷ്യനെ സംബന്ധിച്ചിടത്തോളം തനിക്ക് സൃഷ്ടികളില്‍ വെച്ചേറ്റവും കടപ്പാടുള്ളത് സ്വന്തം മാതാപിതാക്കളോടാണ്. പക്ഷേ, മാതാപിതാക്കള്‍ പോലും ശിര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ വഴങ്ങിക്കൂടാ. 
ഇവിടെ ശിർക്കു ചെയ്യാൻ കൽപ്പിച്ചാൽ അതു കൂട്ടാക്കാൻ പാടില്ല എന്നുണർത്തിയ ശേഷം അല്ലാഹു പറയുന്നത്, നാം ചർച്ച ചെയ്യുന്ന വിഷയത്തിലെ പ്രധാന കാര്യമായതിനാൽ പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ അവരുമായി ഈ ലോകത്ത് നല്ല നിലയിൽ മര്യാദപൂർവം വർത്തിക്കണമെന്നാണ് അല്ലാഹു കൽപ്പിക്കുന്നത്. ഇതേക്കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞത് വായിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും ഉദാഹരണമായി

ഇമാം ഇബ്നു കസീർ പറയുന്നത് കാണുക.

فَأَمَرَ بِالْإِحْسَانِ إِلَيْهِمَا وَإِنْ كَانَا مُشْرِكَيْنِ بِحَسْبِهِمَا….وَقَالَ أَيْضًا: وَقَوْلُهُ: { وَإِنْ جَاهَدَاكَ عَلَى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا } أَيْ: إِنْ حَرَصَا عَلَيْكَ كُلَّ الحِرْصِ عَلَى أَنْ تُتَابِعَهُمَا عَلَى دِينِهِمَا، فَلَا تَقْبَلَ مِنْهُمَا ذَلِكَ، وَلَا يَمْنَعَنَّكَ ذَلِكَ مِنْ أَنْ تُصَاحِبَهُمَا فِي الدُّنْيَا مَعْرُوفًا، أَيْ: مُحْسِنًا إِلَيْهِمَا… -– تَفْسِيرُ اِبْنٍ كَثِيرٍ.
“ അവർ മുശിരിക്കുകളാണെങ്കിൽ പോലും അവരെ ബഹുമാനാദരവുകളോടെ സ്നേഹിക്കാൻ കൽപിച്ചിരിക്കയാണ്…….. അവരുടെ മതം തന്നെ അനുധാവനം ചെയ്യാൻ വേണ്ടി അവർ എത്ര മാത്രം കൊതിച്ചാലും അത് സ്വീകരിക്കാൻ പാടില്ല, എന്ന് വച്ച് അവരോട് സഹവസിക്കുന്നതിനോ, അവർക്ക് ഗുണം ചെയ്യുന്ന എന്നോ, അത് ഒരിക്കലും തന്നെ നിന്നെ തടയാൻ പാടില്ല “. (ഇബ്നു കസീർ: സൂറത്തു ലുഖ്മാൻ)

മറ്റൊരു പ്രമുഖ പണ്ഡിതനായ ശൈഖ് ശഅറാവി പറയുന്നത് കാണുക.

وَانْظُرْ إِلَى سُمُوِّ هَذَا الخُلُقِ الإِسْلَامِيِّ، حِينَمَا يُعدِّي هَذِهِ المُعَامَلَةُ حَتَّى إِلَى الكُفَّارِ، فَقَدْ جَاءَتْ السَّيِّدَةُ أَسْمَاءُ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ تَسْأَلَهُ فِي أُمِّهَا الَّتِي أَتَتْهَا. وَأَظْهَرَتْ حَاجَّةً مَعَ أَنَّهَا كَافِرَةٌ، فَقَالَ لَهَا: “صِليِ أُمَّكِ”.. بَلْ وَأَكْثَرُ مِنْ ذَلِكَ، إِنْ كَانَ الوَالِدَانِ كَافِرَيْنِ لَيْسَ ذَلِكَ فَحَسْبُ بَلْ وَيَدْعُوَانِ الاِبْنُ إِلَى الكُفْرِ، وَيُجَاهِدَانِهِ عَلَيْهِ، وَمَعَ هَذَا كُلِّهِ يَقُولُ الحَقُّ سُبْحَانَهُ:{ وَإِن جَاهَدَاكَ على أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلاَ تُطِعْهُمَا وَصَاحِبْهُمَا فِي الدنيا مَعْرُوفاً . . } – لُقْمَانُ: 15، فَهَذِهِ اِرْتِقَاءَاتٌ بِبِرِّ الوَالِدِينِ تُوَضِّحُ عَظْمَةَ هَذَا الدِّينِ وَرَحْمَةُ الخَالِقِ سُبْحَانَهُ بِالوَالِدِينَ حَتَّى فِي حَالِ كُفْرِهِمَا ولَدَدِهِمَا فِي الكُفْرِ.. – تَفْسِيرُ الشَّعْرَاوِي: الإِسْرَاءُ..

“ ഖുർആനിന്റെ ശൈലിയുടെ മാഹാത്മ്യം ശ്രദ്ധിക്കുക. എന്തെങ്കിലും നന്മ ചെയ്യൂ എന്നല്ല പറഞ്ഞത്, പ്രത്യുത അവരെ പിന്നാലെ കൂടാനും അവരുടെ കാര്യങ്ങൾ നിരന്തരം ശ്രദ്ധിക്കാനുമാണ് ആഹ്വാനം. അങ്ങനെ അവരുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും, അവർ ഇങ്ങോട്ട് ചോദിക്കും മുമ്പ് അങ്ങോട്ട് ചെയ്തു കൊടുക്കാനും, ചോദിക്കുന്നതിന്റെ കുറച്ചിൽ അവർക്കു ഉണ്ടാവാതിരിക്കുവാനുമാണ് അങ്ങനെ പറഞ്ഞത്. ഇതു തന്നെയും വലിയൊരു ഔദാര്യമാണ് “. (തഫ്സീർ ശഅറാവി: സൂറതു ലുഖുമാൻ).

പ്രമുഖ സലഫീ പണ്ഡിതനായ ശൈഖ് ശൻഖീത്വി തന്റെ തഫ്സീറില്‍ പറയുന്നു:

മുസ്ലിംകളോട് യുദ്ധത്തിലേർപ്പെട്ടിട്ടില്ലാത്ത, എന്നാൽ ശിർക്കു ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു അങ്ങനെയുള്ളവരോട് പോലും ഔദാര്യം ചെയ്യാനും സുകൃതം ചെയ്യാനും പറയുന്ന മഹത്തായ പെരുമാറ്റ മര്യാദയാണിത്, മാതാപിതാക്കളുടെ അവകാശത്തിന് നൽകപ്പെട്ട മുൻഗണനയാണിത്, അവർ സത്യനിഷേധം വച്ചു പുലർത്തുകയും ശിർക്കു ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നവരാണെങ്കിൽ പോലും. ( അദ്വാഉൽ ബയാൻ: 8/96)
فَهَذِهِ حُسْنُ مُعَامَلَةٍ ، وَبِرٍّ ، وَإِحْسَانٍ لِمَنْ جَاهَدَ الْمُسْلِمَ عَلَى أَنْ يُشْرِكَ بِاللَّهِ وَلَمْ يُقَاتِلِ الْمُسْلِمِينَ ، فَكَانَ حَقُّ الْأُبُوَّةِ مُقَدَّمًا، وَلَوْ مَعَ الْكُفْرِ وَالْمُجَاهَدَةِ عَلَى الشِّرْكِ .- أضواء البيان: 8/96.
ചുരുക്കത്തിൽ മുശിരിക്കുകളാണെന്ന് മാത്രമല്ല, ശിർക്കു ചെയ്യാൻ തന്റെ മേൽ സമ്മർദം ചെലുത്തുക കൂടി ചെയ്യുന്നവരാണെങ്കില്‍ പോലും അവരോടൊപ്പം സഹവസിക്കുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുക കൂടി ചെയ്യണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
പ്രവാചകനെ വധിക്കുവാൻ വരെ തന്ത്രം മെനയുകയും ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുകയും, ശത്രുക്കൾക്ക് ഒറ്റുകൊടുക്കുകയുമൊക്കെ ചെയ്തിരുന്ന കൊടിയ ശത്രുവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യിബ്ൻ സലൂൽ. അദ്ദേഹത്തിന്റെ പുത്രനായ അബ്ദുല്ല പക്ഷെ, വളരെ നല്ല യുവാവും പ്രവാചകന്റെ ഉത്തമ ശിഷ്യനുമായിരുന്നു. ഒരിക്കൽ തന്റെ പിതാവ് പ്രവാചകനെ മോശമായ രൂപത്തിൽ അധിക്ഷേപിച്ച വിവരമറിഞ്ഞ മകൻ അബ്ദുല്ല തിരുസന്നിദ്ധിയിലെത്തി ഇങ്ങനെ പറഞ്ഞു: താങ്കളെ ആദരിക്കുകയും, താങ്കൾക്ക് മേൽ വേദഗ്രന്ഥം ഇറക്കി അനുഗ്രഹിക്കുകയും ചെയ്തവനാണ് സത്യം, താങ്കൾ ഉദ്ദേശിക്കുന്ന പക്ഷം, അദ്ദേഹത്തിന്റെ ശിരസ് വെട്ടിയെടുത്ത് ഞാൻ അങ്ങയുടെ മുമ്പിൽ കൊണ്ട് വരാം. അപ്പോൾ അല്ലാഹു വിന്റെ റസൂൽ (റ) പറഞ്ഞു: ” അരുത്, മറിച്ച് നീ നിന്റെ പിതാവിന് നന്മ ചെയ്യുക, അദ്ദേഹത്തോടൊപ്പം നല്ല നിലയിൽ സഹവസിക്കുകയും ചെയ്യുക. ( ഇബ്നു ഹിബ്ബാൻ: 428, ഇത് ഹസനാണെന്ന് ശൈഖ് അൽബാനി രേഖപ്പെടുത്തിയിട്ടുണ്ട്).

عَنْ أَبِي هُرَيْرَةَ، قَالَ مَرَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى عَبْدِ اللَّهِ بْنِ أُبَيٍّ ابْنِ سَلُولَ وَهُوَ فِي ظِلِّ أَجَمَةٍ، فقَالَ: قَدْ غَبَّرَ عَلَيْنَا ابْنُ أَبِي كَبْشَةَ، فقَالَ ابْنُهُ عَبْدُ اللَّهِ بْنُ عَبْدِ اللَّهِ: وَالَّذِي أَكْرَمَكَ، وَالَّذِي أَنْزَلَ عَلَيْكَ الْكِتَابَ، لَئِنْ شِئْتَ لَآتِيَنَّكَ بِرَأْسِهِ، فقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لاَ، وَلَكِنْ بِرَّ أَبَاكَ، وَأَحْسِنْ صُحْبَتَهُ.- رَوَاهُ اِبْن حِبَّان فِي صَحِيحه: 428، وَحَسَّنَهُ الأَلْبَانِيُّ فِي السِّلْسِلَةِ الصَّحِيحَةِ: 3223.

അബൂബക്ർ (റ) പുത്രി അസ്മാ (റ) പറയുന്നു: പ്രവാചക കാലത്ത് എന്റെ മാതാവ് എന്റ്റെടുത്ത് വരികയുണ്ടായി, അവരപ്പോൾ മുശിരിക്കായിരുന്നു. അങ്ങനെ ഞാൻ തിരുദൂതരോട് എന്റെ ഉമ്മവന്നിട്ടുണ്ട്, എന്റെ സഹായം അവർക്കാവശ്യവുമുണ്ട്, എനിക്കവരുമായി കുടുംബ ബന്ധം ചാർത്താമോ എന്ന് ഫത്‌വ ചോദിച്ചു. അവിടുന്ന് പറഞ്ഞു: അതെ, തീർച്ചയായും, നീ നിന്റെ മാതാവുമായി ബന്ധം ചാർത്തുക. (ബുഖാരി: 5979).

عَنْ أَسْمَاءَ قَالَتْ قَدِمَتْ عَلَىَّ أُمِّى رَاغِبَةً فِى عَهْدِ قُرَيْشٍ وَهِىَ رَاغِمَةٌ مُشْرِكَةٌ فَقُلْتُ يَا رَسُولَ اللَّهِ إِنَّ أُمِّى قَدِمَتْ عَلَىَّ وَهِىَ رَاغِمَةٌ مُشْرِكَةٌ أَفَأَصِلُهَا قَالَ « نَعَمْ فَصِلِى أُمَّكِ ».- رَوَاهُ أَبُو دَاوُد: 1670، وَصَحَّحَهُ الأَلْبَانِيُّ.

ഇതിന്റെ വിശദീകരണത്തിൽ ഇമാം ഖത്ത്വാബി പറഞ്ഞു:

وَقَالَ الْخَطَّابِيّ: فِيهِ أَنَّ اَلرَّحِمَ اَلْكَافِرَةَ تُوصَلُ مِنْ اَلْمَالِ وَنَحْوِهِ كَمَا تُوصَلُ اَلْمُسْلِمَة وَيُسْتَنْبَطُ مِنْهُ وُجُوب نَفَقَة اَلْأَب اَلْكَافِر وَالْأُمّ اَلْكَافِرَة وَإِنْ كَانَ اَلْوَلَد مُسْلِمًا ا ه . – فَتْحُ الْبَارِي: 2427.

മുസ്‌ലിംകളായ ബന്ധുക്കളെ പോലെ തന്നെ, പണവും മറ്റും നൽകിക്കൊണ്ട്തന്നെ കാഫിറുകളായ രക്ത ബന്ധുക്കളുമായി കുടുംബ ബന്ധം പുലർത്തണമെന്ന് ഇതിൽ തെളിവുണ്ട്, അതുപോലെ കാഫിറുകളായ പിതാവിന്റെയും മാതാവിന്റെയും ചെലവ് മുസ്‌ലിമാണെങ്കിൽ പോലും നിർബന്ധമായും വഹിക്കേണ്ട ബാധ്യത മകനുണ്ട് എന്നും ഇതിലുണ്ട്. ( ഫത്ഹുൽ ബാരി: 2427)

അമുസ്‌ലിംകളായ മാതാപിതാക്കൾക്ക് വേണ്ടി സ്വത്ത് വസിയ്യത്ത് ചെയ്യൽ

സൂറത്തുൽ ബഖറ : ( 180-ാം ) ആയത്തിന്റെ വിശദീകരണത്തിൽ ഇമാമുൽ മുഫസ്സിരീൻ എന്ന പേരിലറിയപ്പെടുന്ന ഇമാം ത്വബരി ഇങ്ങനെ രേഖപ്പെടുത്തുന്നു:

وَأَوْلَى هَذِهِ الأَقْوَالِ بِالصَّوَابِ فِي تَأْوِيلِ قَوْلِهِ : {كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْرًا الْوَصِيَّةُ} مَا قَالَ الزُّهْرِيُّ ؛ لِأَنَّ قَلِيلَ الْمَالِ ، وَكَثِيرَهُ يَقَعُ عَلَيْهِ اسم خَيْرٌ ، وَلَمْ يَحُدَّ اللَّهُ ذَلِكَ بِحَدٍّ وَلاَ خَصَّ مِنْهُ شَيْئًا فَيَجُوزُ أَنْ يُحَالَ ظَاهِرٌ إِلَى بَاطِنٍ ، فَكُلُّ مَنْ حَضَرَتْهُ مَنِيَّتُهُ وَعِنْدَهُ مَالٌ قَلَّ ذَلِكَ أَوْ كَثُرَ فَوَاجِبٌ عَلَيْهِ أَنْ يُوصِيَ مِنْهُ لِمَنْ لاَ يَرِثُهُ مِنْ آبَائِهِ وَأُمَّهَاتِهِ وَأَقْرِبَائِهِ الَّذِينَ لاَ يَرِثُونَهُ بِمَعْرُوفٍ ، كَمَا قَالَ اللَّهُ جَلَّ ذِكْرُهُ وَأَمَرَ بِهِ.- تَفْسِيرُ الطَّبَرِيِّ: 2691.

കുറഞ്ഞതോ, കൂടിയതോ ആ മുതലുണ്ടായിരിക്കെ ഒരാൾക്ക് മരണം ആസന്നമായാൽ അതിൽ നിന്ന് തന്റെ അനന്തരാവകാശികളല്ലാത്ത മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മാന്യമായ നിലയിൽ വസിയ്യത്ത് പെയ്യുക എന്നത് അവനെ സംബന്ധിച്ചിടത്തോളം വാജിബായ കാര്യമാണ്. അതാണ് അല്ലാഹു പറഞ്ഞതും കൽപ്പിച്ചതും. (തഫ്സീറുത്ത്വബരി: 2691)

ഇമാം സഅലബി തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു:

فَقَالَ قَوْمٌ: كَانَتْ الوَصِيَّةُ لِلوَالِدِينَ وَالأَقْرَبِينَ، فَرْضًا وَاجِبًا عَلَى مَنْ مَاتَ، وَلَهُ مَالٌ حَتَّى نَزَلتْ آيَةُ المَوَارِيثِ فِي سُورَةِ النِّسَاءِ. فَنَسَخَتْ الوَصِيَّةَ لِلوَالِدَينِ وَالأَقْرَبِينَ الَّذِينَ يَرِثُونَ، وَبَقِيَ فَرْضُ الوَصِيَّةِ لِلأَقْرِبَاءِ الَّذِينَ لَا يَرِثُونَ وَالوَالِدِينِ الَّذِينَ لَا يَرِثَانِ بِكُفْرٍ أَوْ رِقَّ عَلَى مَنْ كَان لَهُ مَالٌ.- سُورَةُ البَقَرَةُ.

അനന്തരാവകാശികൾ ആയവർക്ക്, വസിയ്യത്ത് ചെയ്യാനുള്ള വിധി ദുർബലമാക്കുകയും, എന്നാൽ അനന്തരാവകാശത്തിന് അർഹരല്ലാത്ത ബന്ധുക്കൾക്കും, അതുപോലെ കാഫിറാണെന്ന കാരണത്താലോ, അടിമത്വം കാരണമായോ, അനന്തരാവകാശം ഇല്ലാത്ത മാതാപിതാക്കൾക്കും വസിയ്യത്ത് ചെയ്യണമെന്ന വിധി സ്ഥിരപ്പെടുത്തുകയും ചെയ്തു. എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത് എന്ന് ഇമാം സഅലബി തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു. (സൂറത്തുൽ ബഖറയുടെ തഫ്സീർ ).

ജനാസ സംസ്കരണത്തിൽ പോലും മുസ്‌ലിം അമുസ്ലിം വിവേചനമില്ല,

عَنْ عَلِيٍّ، قَالَ: لَمَّا تُوُفِّيَ أَبُو طَالِبٍ أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: إِنَّ عَمَّكَ الشَّيْخَ قَدْ مَاتَ. قَالَ: « اِذْهَبْ فَوَارِ أَبَاكَ (الخِطَابُ لِعَلِيٍّ بِنِ أَبِي طَالِبٍ) قَالَ: (لَا أُوَارِيهِ)، (إِنَّهُ مَات. مُشْرِكًا)، (فَقَالَ: اِذْهَبْ فَوَارِهِ) ثُمَّ لَا تُحْدِثَنَّ حَتَّى تَأْتِينِي، فَذَهَبْتُ فَوَارَيْتُهُ، وَجِئْتُهُ (وَعَلَيَّ أَثَرُ التُّرَابِ وَالغُبَارِ) فَأَمَرَنِي فَاغْتَسَلْتُ، وَدَعَا لِي (بِدَعَوَاتٍ مَا يَسُرُّنِي أَنَّ لِي بِهِنَّ مَا عَلَى الأَرْضِ مِنْ شَيْءٍ) ».- وَحَسَّنَهُ الأَلْبَانِيُّ فِي السِّلْسِلَةِ الصَّحِيحَةِ: 161، (1 / 253)

അലി(റ) നിവേദനം ചെയ്യുന്നു: അബൂത്വാലിബ് മരണപ്പെട്ടപ്പോൾ ഞാൻ നബി (സ) യുടെ അടുത്ത് ചെന്ന്, താങ്കളുടെ വയോധികനായ പിതൃവ്യൻ മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം അവിടുന്ന് എന്നോട് പറഞ്ഞു: നീ ചെന്ന്, അദ്ദേഹത്തിന്റെ ജനാസ മറവു ചെയ്യുക. ഞാൻ പറഞ്ഞു: ഏയ്, ഞാൻ മറവു ചെയ്യില്ല, അദ്ദേഹം മുശ്‌രിക്കായിട്ടാണ് മരിച്ചത്. അപ്പോൾ തിരുമേനി പറഞ്ഞു: ചെന്ന് മറവു ചെയ്യൂ, എന്നിട്ട് ഉടനെതന്നെ നേരെ ഇങ്ങോട്ട് വാ. അങ്ങനെ ഞാൻ പോയി മറവുചെയ്തു, മണ്ണിന്റെയും പൊടിയുടെയും പാടോടുകൂടി തന്നെ ഞാൻ തിരു സന്നിദ്ധിയിൽ ചെന്നു. അന്നേരം അവിടുന്ന് എന്നോട് കുളിക്കുവാൻ ആജ്ഞാപിക്കുകയും ഞാൻ പോയി കുളിക്കുകയും ചെയ്തു. കൂടാത എനിക്കു വേണ്ടി അവിടുന്ന് പ്രാർഥിക്കുകയും ചെയ്തു, ഭൂലോകത്തുള്ള സർവതും എനിക്ക് കിട്ടുന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്ന പ്രാർഥനകളായിരുന്നു അത്. ( സിൽസിലത്തുൽ അഹാദീസിസ്സഹീഹ: 161, 1/253)

ഇതുദ്ധരിച്ച ശേഷം പ്രസിദ്ധ ഹദീസ് പണ്ഡിതൻ ശൈഖ് അൽബാനി ഇങ്ങനെ രേഖപ്പെടുത്തി.

وَقَالَ الشَّيْخُ الأَلْبَانِيُّ بَعْدَ إِيرَادِ هَذَا الحَدِيثِ فِي السِّلْسِلَةِ:. قُلْتُ: وَهَذَا سَنَدٌ صَحِيحٌ رِجَالُهُ كُلِّهُمْ ثِقَاتٌ رِجَالُ الشَّيْخَيْنِ غَيْرِ نَاجِيَةِ ابْنِ كَعْبٍ وَهُوَ ثِقَةٌ. وَمِمَّا قَالَهُ أَيْضًا:. أَنَّهُ يُشْرَعُ لِلمُسْلِمِ أَنْ يَتَوَلَّى دَفْنَ قَرِيبِهِ الْمُشْرِكِ وَأَنَّ ذَلِكَ لَا يُنَافِي بُغْضَهُ إِيَّاهُ لِشِرْكِهِ، أَلَا تَرَى أَنَّ عَلِيًّا رَضِيَ اللهُ عَنْهُ امْتَنَعَ أَوَّلَ الأَمْرِ مِنْ مُوَارَاةِ أَبِيهِ مُعَلِّلًا. ذَلِكَ بِقُولِهِ: “إِنَّهُ مَاتَ مُشْرِكًا” ظَنَّا مِنْهُ أَنَّ دَفْنَهُ مَعَ هَذِهِ الحَالَةِ قَدْ يُدْخِلُهُ فِي التَّوَلِّي المَمْنُوعِ فِي مِثْلِ قَوْلِهِ تَعَالَى: “لَا تُتُولُوا قَوْمًا غَضِّبْ اللهَ عَلَيْهُمْ” فَلَمَّا أَعَادَ صَلَّى اللهُ عَلَيْهِ وَسَلَّمَ الأَمْرَ بِمُوَارَاتِهِ بَادَرَ لِاِمْتِثَالِهِ، وَتَرَكَ مَا بَدَا لَهُ أَوَّلَ الأَمْرِ. وَكَذَلِكَ تَكُونُ الطَّاعَةُ: أَنْ يَتْرُكَ المَرْءُ رَأْيَهُ لِأَمْرِ نَبِيِّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. وَيَبْدُو لِي أَنَّ دَفَنَ الوَلَدِ لِأَبِيهِ الْمُشْرِكِ أَوْ أُمِّهِ هُوَ آخَرُ مَا يَمْلِكُهُ الوَلَدُ مِنْ حُسْنِ صُحْبَةِ الوَالِدِ الْمُشْرِكِ فِي الدُّنْيَا…..السِّلْسِلَةِ الصَّحِيحَةِ: (1 / 253)

“ ഒരു മുസ്ലിമിന് ബഹുദൈവ വിശ്വാസത്തോട് വെറുപ്പുണ്ടായിരിക്കെത്തന്നെ തന്റെ മുശിരിക്കായ ബന്ധുവിന്റെ ജനാസ മറവു ചെയ്യാവുന്നതാണ്, പിതാവ് മുശിരിക്കായിട്ടാണ് മരിച്ചത് എന്ന ന്യായം പറഞ്ഞ് അലി (റ) തുടക്കത്തിൽ അതിന് കൂട്ടാക്കാതിരുന്നത് കണ്ടില്ലേ?! ; സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചവരുമായി മൈത്രീ ബന്ധം പുലര്ത്ത രുത് ” എന്ന ആയത്തിന്റെ താക്കിതിൽ ഇത് പെട്ടു പോകുമോ എന്നു വിചാരിച്ചിട്ടാണ് അദ്ദേഹം മടിച്ചത്. എന്നാൽ തിരുമേനി മറവു ചെയ്യാൻ വീണ്ടും നിർദ്ദേശം നൽകിയപ്പോൾ തന്റെ ധാരണ മാറ്റിവച്ചു കൊണ്ട്, ഉടനെ അത് ചെയ്യാൻ അദ്ദേഹം തയ്യാറായി. …. ഏതായാലും ഒരു മകനെ സംബധിന്ധിച്ചിടത്തോളം തന്റെ ബഹുദൈവ വിശ്വാസികളായ മാതാപിതാക്കളോടുള്ള ഉത്തമ സഹവാസത്തിന്റെ ഭാഗമായി ഈ ലോകത്ത് വച്ച് ചെയ്തു കൊടുക്കാവുന്ന ഏറ്റവും ഒടുവിലത്തെ സേവനമാണ് അവരുടെ ജനാസ സംസ്കരിക്കുക എന്നത്. ഇതാണ് എനിക്ക് ബോധ്യപ്പെട്ടത്. (സിൽസിലത്തുൽ അഹാദീസിസ്സഹീഹ: 1/253)

ഹിജ്റ 855ൽ മരണപ്പെട്ട, ഇമാം ബദ്റുദ്ദീനിൽ ഐനി പറയുന്നു:

يقول الإمام بدر الدين العينى (المتوفى : 855هـ)
اِسْتَدَلَّ أَصْحَابُنَا بِهَذَا الحَدِيثِ عَلَى أَنَّ المُسْلِمَ إِذَا مَاتَ لَهُ قَرِيبٌ كَافِرٌ يَغْسِلُهُ وَيَدْفِنُهُ، “وَقَالَ صَاحِبُ” الهِدَايَةِ “:” ( وَإِذَا مَاتَ الْكَافِرُ وَلَهُ وَلِيٌّ مُسْلِمٌ فَإِنَّهُ يُغَسِّلُهُ وَيُكَفِّنُهُ وَيَدْفِنُهُ ) بِذَلِكَ أُمِرَ عَلِيٌّ رَضِيَ اللَّهُ عَنْهُ فِي حَقِّ أَبِيهِ أَبِي طَالِبٍ “.
قُلْتُ: وَلَيْسَ فِي الحَدِيثِ الغَسْلُ وَالتَّكْفِينِ، إِلَّا أَنْ يُؤْخَذَ ذَلِكَ مِنْ مَفْهُومِ قَوْلِهِ: “فَاُمْرُنِي فَاِغْتَسَلْتِ” فَانَّ الاغتسال شُرِعَ مِنْ غَسْلِ المَيِّتِ،. مَعَ أَنَّهُ قَدْ جَاءَ مُصَرَّحًا بِهِ فِي بَعْضٍ الأَحَادِيثِ، فَرَوَى ابْنُ سَعَدٍ فِي “الطَّبَقَاتِ”: أَخْبَرَنَا مُحَمَّدُ بِنُ عُمْرِ الوَاِقِدِيُّ، حَدَّثَنِي مُعَاوِيَةُ بِنُ عَبْدِ اللهِ بِنِ عُبِيدِ الله بْنِ أَبِي رَافِعٍ، عَنْ أَبِيهِ، عَنْ جَدٍّهِ، عَنْ عَلِيٍّ،. قَالَ: “لَمَّا أَخْبَرْتَ رَسُولَ اللهِ – عَلَيْهِ السَلَامُ – بِمَوْتِ أَبِي طَالِبٍ بَكَى، ثُمَّ. قَالَ لِي: اذْهَبْ فَاغْسِلْهُ، وَكَفِّنْهُ، وَوَارِهِ، قَالَ: فَفَعَلْتُ ثُمَّ أَتَيْتُهُ، فَقَالَ. لِي: اذْهَبْ فَاغْتَسِلْ، قَالَ: وَجَعَلَ رَسُولُ اللهِ يَسْتَغْفِرُ لَهُ أَيَّامًا وَلَا يَخْرُجُ. مِنْ بَيْتِهِ، حَتَّى نَزَلَ عَلَيْهِ جِبْرِيلُ – عَلَيْهِ السَلَامُ – بِهَذِهِ الآيَةِ.: { ومَا كَان لِلنبي وَالذين آمَنُواْ أَن يَسْتَغْفِرُوا لِلمُشْرِكينَ } الآية انتهى.
وَرَوَى ابْنُ أَبِي شَيْبَةَ في مُصَنَّفِهِ عَنِ الشَّعْبِيِّ، قَالَ : لَمَّا مَاتَ أَبُو طَالِبٍ جَاءَ عَلِيٌّ إلى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ : إنَّ عَمَّك الشَّيْخَ الْكَافِرَ قَدْ مَاتَ فَمَا تَرَى فِيهِ ، قَالَ : أَرَى أَنْ تَغْسِلَهُ وتجنه وَأَمَرَهُ بِالْغَسْلِ.- مُصَنَّفُ ابْنِ أَبِي شَيْبَةَ: 11970. – شَرْحُ سُنَنِ أَبِي دَاوُدَ: ١٦٩ / ٦. بَابُ: الرَّجُلُ يَمُوتُ لَهُ قَرَابَةُ مُشْرِكٍ.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നമ്മുടെ മദ്ഹബിന്റെ ഇമാമുകൾ പറഞ്ഞു: ഒരു മുസ്ലിമിന്റെ കാഫിറായ ബന്ധു മരണപ്പെട്ടാൽ അയാളെ കുളിപ്പിക്കുകയും മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. ഹിദായ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ഇമാം .. പറഞ്ഞു: ഒരു കാഫിർ മരണപ്പെട്ടു, അയാൾക്ക് മുസ്ലിമായ ഉറ്റ ബന്ധു ഉണ്ട് എങ്കിലയാൾ ഈ മയ്യിത്ത് കുളിപ്പിക്കുകയും, കഫൻ ചെയ്യുകയും, മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. അബൂത്വാലിബിന്റെ വിഷയത്തിൽ അതാണ് അലി (റ) യോട് തിരുമേനി നീർദ്ദേശിച്ചതും അതാണ്….. ഇമാം ഇബ്നു സഅദ് തന്റെ ത്വബഖാത്തിൽ ഉദ്ധരിച്ച ഈ ഹദീസിന്റ തന്നെ മറ്റൊരു രിവായത്തിൽ കുളിപ്പിക്കാനും, കഫൻ ചെയ്യാനും കൂടി പറഞ്ഞത് തെളിവെന്നോണം ഇമാം ബദ്റുദ്ദീനിൽ ഐനി എടുത്ത് പറയുന്നുണ്ട്. (നോക്കുക: അൽഇനായ ശറഹുൽഹിദായ : 3/9, മയ്യിത്ത് നമസ്ക്കാരം എന്ന അധ്യായം).

ഹിജ്‌റ 5-ാം നൂറ്റാണ്ടിൽ ജീവിച്ച ശാഫിഈ മദ്ഹബിലെ പ്രഗൽഭനായ, ഇമാം ബഗവി പറഞ്ഞു:

وَقَالَ الإِمَامُ البَغَوِيُّ:

وَيَجُوزُ لِلمُسْلِمِ غَسْلُ المَيِّتِ الكَافِرِ، فَإِنَّ عَلِيًّا غَسَلَ أَبَاهُ أَبًا طَالَبٍ بِأَمْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ….. وَرُوِيَ أَنَّ رَجُلًا جَاءَ إِلَى ابْنِ عَبَّاسٍ، فَقَالَ: إِنْ أَبِي مَاتَ نَصْرَانِيًّا فَقَالَ لَهُ: اغْسِلْهُ ، وَكَفِّنْهُ ، وَحَنِّطْهُ ، ثُمَّ ادْفِنْهَ ، ثُمَّ قَرَأَ هَذِهِ الْآيَةَ { مَا كَانَ لِلنَّبِىِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِى قُرْبَى } إِلَى آخِرِ الْآيَةِ.- شَرْحُ السُّنَةِ: ٥/٣١١

മുസ്ലിമിന് കാഫിന്റെ മയ്യിത്ത് കുളിപ്പിക്കൽ അനുവദനീയമാണ്, കാരണം നബി (സ) യുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ പിതാവായ അബൂത്വാലിബിന്റെ മയ്യിത് കുളിപ്പിക്കുകയുണ്ടായി. അതുപോലെ ഒരാൾ ഇബ്നു അബ്ബാസിന്റെ അരികിൽ വന്നു കൊണ്ട് എന്റെ പിതാവ് കൃസ്ത്യാനിയായി കൊണ്ട് മരിച്ചിരിക്കുന്നു? എന്ന് പറയുകയുണ്ടായി, അപ്പോൾ ഇബ്നു അബ്ബാസ് അദ്ദേഹത്തോട് പറഞ്ഞു: എങ്കിൽ നീ അദ്ദേഹത്തെ കുളിപ്പിക്കുക, ശേഷം, കഫൻ ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്യുക, എന്നിട്ട് മറവു ചെയ്യുക. തുടർന്ന് അദ്ദേഹം “ബഹുദൈവവിശ്വാസികള്ക്ക് പാപമോചനത്തിനുവേണ്ടി പ്രാര്ഥി്ക്കുക പ്രവാചകന്നും സത്യവിശ്വാസികളായ ആളുകള്ക്കും ഭൂഷണമല്ലതന്നെ. അവര്‍ എത്ര ഉറ്റ ബന്ധുക്കളായിരുന്നാലും ശരി; അവര്‍ നരകാവകാശികളാണെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞാല്‍.”… ആയത് ഓതി. (ശറഹുസ്സുന്ന: 5/311 ).

ഈ ആയത്തിന്റെ വിശദീകരണത്തിൽ മൗലാനാ മൗദൂദി സാഹിബ് ഇങ്ങനെ രേഖപ്പെടുത്തുന്നു:

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്: ദൈവധിക്കാരികളോട് അനുഭാവം പാടില്ലെന്നു പറഞ്ഞത് മതകാര്യത്തില്‍ കൈകടത്തലായിത്തീരുന്ന അനുഭാവത്തെക്കുറിച്ചു മാത്രമാണ്. എന്നാല്‍, മാനുഷിക സഹാനുഭൂതി, ലൗകിക ബന്ധങ്ങളില്‍ സഹകരണം, ചാര്‍ച്ചയെ ചേര്‍ക്കല്‍, കാരുണ്യത്തിന്റെയും വാല്‍സല്യത്തിന്റെയും പെരുമാറ്റം ഇതൊന്നും ഒരിക്കലും നിഷിദ്ധമല്ല; എന്നല്ല അഭികാമ്യവുമാണ്. ബന്ധു, വിശ്വാസിയാകട്ടെ അവിശ്വാസിയാകട്ടെ, ലൗകികമായ അവകാശങ്ങള്‍ തീര്‍ച്ചയായും നിറവേറ്റിക്കൊടുക്കണം. ആപത്തിനിരയായ മനുഷ്യനെ ഏതവസ്ഥയിലും സഹായിക്കണം. അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമരുളണം. രോഗികളോടും മുറിവേറ്റവരോടുമുള്ള സഹതാപത്തിന് ഒരു കുറവും പാടില്ല. അനാഥക്കുട്ടികള്‍ വാത്‌സല്യപൂര്‍വം പരിപാലിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ഒരിടത്തും വിവേചനം പാടില്ല; മുസ്‌ലിമാവട്ടെ അമുസ്‌ലിമാവട്ടെ. – (തഫ്ഹീമുൽ ഖുർആൻ, അത്തൗബ: 111-ാം വ്യാഖ്യാനക്കുറിപ്പ്).
ഇതേ സംഭം മുസ് ലിംകൾ തന്റെ മുശിരിക്കുകളായ ബന്ധുക്കളുടെ ജനാസ പിന്തുടരലും, മറവു ചെയ്യലും… എന്ന അധ്യായത്തിന്റെ ചുവടെ ഇമാം ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. (അസ്സുനനുൽ കുബ്റാ: 6915).

عَنْ سَعِيدِ بْنِ جُبَيْرٍ قَالَ: جَاءَ رَجُلٌ إِلَى ابْنِ عَبَّاسٍ فَقَالَ إِنَّ أَبِى مَاتَ نَصْرَانِيًّا فَقَالَ: اغْسِلْهُ وَكَفِّنْهُ وَحَنِّطْهُ ، ثُمَّ ادْفِنْهُ، ثُمَّ قَالَ {مَا كَانَ لِلنَّبِىِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِى قُرْبَى} الآيَةَ.- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 6915، بَابُ الْمُسْلِمِ يُغَسِّلُ ذَا قَرَابَتِهِ مِنَ الْمُشْرِكِينَ وَيَتْبَعُ جَنَازَتَهُ وَيَدْفِنُهُ وَلاَ يُصَلِّى عَلَيْهِ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *