സ്ത്രീയുടെ ഔറത്ത്

തുടർച്ച….

സ്ത്രീക്ക് തന്റെ ശരീരത്തില്‍ നിന്ന് വെളിവാക്കാന്‍ പാടില്ലാത്ത, മറക്കല്‍അനിവാര്യമായ ഭാഗങ്ങള്‍ക്കാണ് ഔറത് എന്നു പറയുക.

അവ അന്യർക്കു മുമ്പിൽ മറയ്ക്കേണ്ടതാണെന്നും അതു തുറന്നിടല്‍നിഷിദ്ധമാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇസ് ലാമിക വീക്ഷണമനുസരിച്ച് മുഖവും മുൻ കയ്യും ഒഴിച്ചുള്ള ശരീരത്തിലെ മുഴുവന്‍ ഭാഗങ്ങളും അന്യരെ സംബ്നധിച്ചിടത്തോളം അവളുടെ നഗ്നതയാണ്. സാധനങ്ങള്‍ വാങ്ങല്‍, കൊടുക്കല്‍,ഇടപാടുകള്‍തുടങ്ങിയ ആവശ്യങ്ങൾക്കായി അവ തെളിവാക്കല്‍അനുവദിക്കപ്പെട്ടിട്ടുണ്ട്.
അതിനാല്‍ നിർബന്ധമായി വെളിവാക്കേണ്ടി വരുന്ന ഭാഗങ്ങളൊഴിച്ചുള്ളവയാണ് മറക്കാന്‍ ശാസിക്കപ്പെട്ടിരിക്കുന്നത്. ഇസ് ലാമിക നിയമ വ്യവസ്ഥ അവക്രവും വിശാലവുമായതിനാല്‍നിർബന്ധിതാവസ്ഥയില്‍ വെളിവാക്കേണ്ടി വരുന്നവയും സ്വാഭാവികമയാി തുറന്നിടുന്നവയുമായ ഭാഗങ്ങളുടെ കാര്യത്തില്‍ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്.
മുഖവും കൈപടങ്ങളും വെളിവാക്കല്‍ അനിവാര്യമായവയാണ്. അവ രണ്ടും നഗ്നതയില്‍ പെട്ടവയല്ലെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ഏകോപിച്ചിട്ടുണ്ട്.

സൂറത്തുന്നൂറിലെ 31-ാം വാക്യത്തില്‍ വിവരിച്ച പന്ത്രണ്ട് വിഭാഗത്തെ സംബന്ധിച്ചിടത്തോളം അകത്തെ രഹസ്യ സൗന്ദര്യ ഭാഗങ്ങളൊഴിച്ചുള്ള ചെവി, കഴുത്ത്, മുടി, നെഞ്ച്, തണ്ടം കാലുകള്‍, കൈത്തണ്ടകള്‍തുടങ്ങിയവ നഗ്നതയില്‍ പെടുകയില്ല. അവരുടെ മുമ്പില്‍ ഇവ വെളിവാക്കുന്നതില്‍ വിരോധമില്ല.
എന്നാല്‍ അവയല്ലാത്ത മുതുക്, വയറ്, ഗുഹ്യസ്ഥാനങ്ങള്‍ തുടങ്ങിയവ ഭർത്താക്കന്മാല്ലാതെ മറ്റു സ്ത്രീകളോ പുരുഷന്മാരോ കാണാനിടവരരുത്.


വീട്ടില്‍ ജോലി ചെയ്യു മ്പോൾ പതിവായി പ്രകടമാവുന്ന ഭാഗങ്ങള്‍ അടുത്ത ബന്ധുക്കൾക്ക് കാണാവുന്നതാണ്.

എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ അവിശ്വാസികളും അസാന്മാർഗികളുമായ മറ്റു സ്ത്രീകളില്‍ നിന്ന് തിരിച്ചറിയത്തക്കവിധം നിലത്ത് തട്ടാന്‍ മാത്രം നീളമുള്ള മൂടുവസ്ത്രമുപയോഗിച്ച് മറക്കണമെന്ന് വിശ്വാസിനികളോട് അല്ലാഹു കല്പിസച്ചിരിക്കുന്നു.

{ يَا أَيُّهَا النَّبِيُّ قُلْ لأزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ }- الْأَحْزَابُ: 59.
“നബിയേ, താങ്കളുടെ ഭാര്യമാരോടും പെണ്മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ ശരീരങ്ങളില്‍താഴ്ത്തിയിടട്ടെ. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാർഗമാണത്. അങ്ങനെ ചെയ്താൽ ശല്യപ്പെടുത്തപ്പെടുകയില്ല”.
ഈ കല്പനക്ക് ഖുർആൻ വിശദീകരിച്ച കാരണം, തെമ്മാടികളില്‍ നിന്നും ദുർനടപ്പുകാരില്‍ നിന്നുമുണ്ടായേക്കാവുന്ന ഉപദ്രവങ്ങളെയും പ്രയാസങ്ങളെയും സംബന്ധിച്ച ഭയമാണ്. മറിച്ച് ചിലര്‍വാദിക്കുന്നതുപോലെ അവരില്‍ നിന്ന് തെറ്റ് സംഭവിക്കുമെന്ന ഭയമോ അവരിലുള്ള വിശ്വാസക്കുറവോ അല്ല. തന്റെറ വസ്ത്രം കൊണ്ടും സൗന്ദര്യം കൊണ്ടും ചമഞ്ഞൊരുങ്ങുന്നവളും, നടത്തത്തില്‍ആടിക്കുഴയുന്നവളും, സംസാരത്തില്‍ കൊഞ്ചല്‍ കാണിക്കുന്നവളും സദാ പുരുഷന്മാരുടെ വഞ്ചനക്കും മോഹങ്ങൾക്കും ഇരയായിത്തീരും. അതിനാലാണ് വിശുദ്ധ ഖുർആന്‍ ഇങ്ങനെ പറ‌ഞ്ഞത്:

{ فَلا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلا مَعْرُوفًا}- الْأَحْزَابُ: 32.

{മനസ്സില്‍ വൃത്തികേടുള്ളവര്‍ പ്രലോഭിതരാകുംവണ്ണം കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്. പ്രത്യുത, നേരെച്ചൊവ്വെ വർത്തമാനം പറയണം} – (അൽ അഹ്സാബ്: 32 )

തുടരും…

ഇൻശാ അല്ലാഹ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *