അനന്തരാവകാശം വീതിക്കുന്നതിലെ അമാന്തം

മരണപ്പെട്ട വ്യക്തിയുടെ അനന്തരസ്വത്ത് വീതം വെക്കേണ്ടത് എപ്പോഴാണ് ? വർഷങ്ങൾ കഴിഞ്ഞിട്ടും നിസ്സാരകാരണങ്ങളാൽ സ്വത്ത് ഓഹരിവെക്കാത്ത പലകുടുംബങ്ങളെയും കാണാം ,ഇത് ഇസ്‌ലാമികമായി ശരിയാണോ ?ഉപ്പ മരിക്കുകയും ഉമ്മ ജീവിച്ചിരിക്കുകയും ചെയ്യുന്ന മക്കൾ, ഉമ്മയുടെ കാലശേഷം മതി ഓഹരിവെക്കൽ എന്ന തീരുമാനിക്കുന്നു. അത് വഴി ജീവിതകാലത്ത് ഉമ്മാക്ക് കിട്ടേണ്ട സ്വത്ത് കിട്ടാതാവുന്ന അവസ്ഥ ഉണ്ടാകുന്നു .ഇത് ശരിയാണോ ?സ്വത്ത് ഓഹരിവെക്കുമ്പോൾ പൊതുവിൽ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ എന്തൊക്കെയാണ് ?


ഒരാള്‍ മരിക്കുന്നതോടെ അയാളുടെ ജനാസ സംസ്കരണ ചെലവുകള്‍, കടം വീട്ടാനുള്ളത്, വസിയ്യത്ത് ചെയ്തത് എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ മാറ്റി നിര്‍ത്തി ബാക്കിയുള്ളത് അനന്തരാവകാശികളായി ആരൊക്കെയുണ്ടോ, അവര്‍ക്കെല്ലാവര്‍ക്കും അവകാശമുള്ള സ്വത്തായി മാറിക്കഴിഞ്ഞു. അത് എത്രയും പെട്ടെന്ന് അവകാശികള്‍ക്ക് വീതിച്ച് നല്‍കല്‍ നിര്‍ബന്ധമായ കടമയാണ്. കുടുംബത്തിലെ മുതിര്‍ന്നവരും കാരണവന്‍മാരും അതത് പ്രദേശത്തെ പണ്ഡിതന്മാരും ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കേണ്ടതാണ്. പക്ഷെ അനന്തരാവകാശം യഥാസമയം വീതിക്കുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചയാണ് പലരും വരുത്തിക്കൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായിട്ടും ചിലര്‍ മാത്രമാണ് അനന്തരസ്വത്ത് അനുഭവിച്ചതെങ്കില്‍, തന്റെ ഓഹരി കഴിച്ച് ബാക്കി മറ്റുള്ളവരുടേതാകയാല്‍, അവരുടെ സമ്മതമോ തൃപ്തിയോ ഇല്ലാതെയാണതെങ്കില്‍, ഹറാമായ പ്രവൃത്തിയാണ് താന്‍ ചെയ്യുന്നത് അത്തരക്കാര്‍ മനസ്സിലാക്കണം.

അല്ലാഹുവിന്റെ റസൂൽ അരുളി: മന:.പൊരുത്തത്തോട് കൂടിയല്ലാതെ ഒരു മുസ്ലിമിന്റെയും മുതൽ ഹലാലാവുകയില്ല. (ബൈഹഖി: 5105, അൽബാനി സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.)

عَنْ أَبِي حَرَّةَ الرَّقَاشِيِّ، عَنْ عَمِّهِ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « لَا يَحِلُّ مَالُ امْرِئٍ مُسْلِمٍ إِلَّا بِطِيبِ نَفْسٍ مِنْهُ » – رَوَاهُ الْبَيْهَقِيُّ فِي شُعَبِ الْإِيمَانِ: 5105، وَصَحَّحَهُ الأَلْبَانِيُّ فِي صَحِيحِ الجَامِعِ الصَّغِيرِ: 7662.

മരിച്ചുപോയ മാതാവിന് തന്റെ ഭര്‍ത്താവിന്റെ സ്വത്തിന്റെ എട്ടിലൊന്ന് സ്ഥിരപ്പെട്ട അവകാശമാണ്. അതവരുടെ കൈവശം വരേണ്ടതും അതിനുള്ള സാവകാശം അവര്‍ക്ക് ലഭിക്കേണ്ടതുമാമാണ്. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാതെ അവര്‍ മരണപ്പെട്ടാല്‍. അങ്ങനെയൊരു മുതല്‍ തന്റെയവകാശമായി ഉണ്ട് എന്ന് പോലും ഒരുവേള അവര്‍ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഇനി ആ എട്ടിലൊന്നും വീതം വെക്കേണ്ടിവരും. വീതം വെക്കുന്ന നേരത്ത് അവകാശികള്‍ ജീവിച്ചിരിപ്പില്ല എന്നത് അവര്‍ക്ക് സ്ഥിരപ്പെട്ട അവകാശം ഇല്ലാതാക്കുകയില്ല.

നമ്മുടെ സദ്വൃത്തരായ മുന്‍ഗാമികളില്‍ പെടുന്ന ഒരു വനിതക്ക് ഭര്‍ത്താവ് മരിച്ച പോയ വിവരം കിട്ടി. റൊട്ടിയുണ്ടാക്കാനായി ധാന്യപ്പൊടി കുഴച്ചുകൊണ്ടിരുന്ന ആ വനിത പെട്ടെന്ന് തന്നെ അതില്‍ നിന്ന് കൈയെടുത്തു. ഇങ്ങനെ ആത്മഗതം ചെയ്തു: ‘എന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഈ ധാന്യപ്പൊടി ഇഷ്ടാനുസാരം ഉപയോഗിക്കാന്‍ ഭാര്യയെന്ന നിലക്ക് എനിക്ക് അവകാശമുണ്ടായിരുന്നു. എന്നാലീ നിമിഷം മുതല്‍ ആ ധാന്യപ്പൊടി പരേതന്റെ സ്വത്തായിതീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ എന്നെ കൂടാതെ ചിലര്‍ കൂടി ഇതില്‍ അവകാശികളായിരിക്കുന്നു.’ നോക്കൂ, അനന്തരസ്വത്തില്‍ വെച്ചു പുലര്‍ത്തിയ ജാഗ്രത!

ഇസ്ലാമിക ദൃഷ്ട്യാ സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ് , തല്‍ക്കാലം അത് കൈകാര്യം ചെയ്യാനുള്ള അവകാശമേ മനുഷ്യനുള്ളൂ, അവന്‍ മരിക്കുന്നതോടെ ആ അവകാശം യഥാര്‍ഥ ഉടമയായ അല്ലാഹുവിലേക്ക് നീങ്ങും, ശേഷം പ്രസ്തുത സമ്പത്ത് ആര്, എങ്ങനെ, എത്ര എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിരിക്കേ അതവരുടെതായിക്കഴിഞ്ഞു, പിന്നെ മറ്റാര്ക്കും അതില്‍ അവകാശമില്ല. വീതിക്കാന്‍ വൈകുന്നതിനനുസരിച്ചു യഥാര്ഥി അവകാശികളുടെ മുതല്‍ അര്ഹ‍രല്ലാത്തവര്‍ അനുഭവിക്കുക എന്നതാവും ഫലം. അവരുടെ മന സംത്രുപ്തിയില്ലതെയണതെങ്കില്‍ സ്വ്ര്ഗ്പ്രവേശത്തിനു വരെ തടസ്സമാവാന്‍ അത് കാരണമാവും.

عَنْ جَابِرِ بْنِ عَبْدِ اللهِ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ لِكَعْبِ بْنِ عُجْرَةَ: «…… إِنَّهُ لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ النَّارُ، أَوْلَى بِهِ ».- رَوَاهُ أَحْمَدُ:14441، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ قَوِي عَلَى شَرْطٍ مُسْلِمٍ

ഹറാമില്‍ മുളച്ചുവളരുന്ന മാംസം സ്വര്ഗത്തില്‍ പ്രവേശിക്കുകയില്ല. നരകമാണത്തിന് ഏറ്റവും പറ്റിയ ഇടം. (അഹ്മദ്‌: 14441)

അനന്തരാവകാശം മാത്രമല്ല, ഏതൊരു അവകാശവും അതിന്റെ അവകാശിക്ക് വകവെച്ചു കൊടുക്കല്‍ അനിവാര്യമായ നിര്ബംന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ‘അവകാശികള്ക്ക് അവരുടെ അവകാശങ്ങള്‍ നിങ്ങള്‍ വകവെച്ചു കൊടുക്കുക ‘« … فَأَعْطِ كُلَّ ذِي حَقٍّ حَقَّهُ….. » – رَوَاهُ الْبُخَارِيُّ: 2254 എന്ന് നബി(സ) പല സന്ദര്ഭുങ്ങളിലും സഹാബിമാരെ ഉണര്ത്തി യിട്ടുണ്ട്. 
അനന്തരാവകാശികള്‍ ആരൊക്കെയാണെന്നും അവര്‍ ഓരോരുത്തര്ക്കുقമുള്ള ഓഹരി എത്രയാണെന്നും വിശുദ്ധ ഖുര്ആ്ന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏതൊരു വ്യക്തിയും മരണപ്പെടുന്നതോട് കൂടി ഖുര്ആനില്‍ അല്ലാഹു പറഞ്ഞിട്ടുള്ള അനന്തരാവകാശികള്‍ അയാളുടെ സ്വത്തിന്റെ അവകാശികളായി മാറുകയാണ്. അഥവാ ഒരു പിതാവ് മരണപ്പെടുമ്പോള്‍ ആ പിതാവിന്റെ ഭാര്യയും അദ്ദേഹത്തിന്റെ ആണും പെണ്ണും ഉള്പ്പപടെയുള്ള സന്താനങ്ങളും അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികളായി മാറുന്നു. ഇവര്ക്ക് അവകാശം നല്കുെന്നത് ഒരിക്കലും പുരുഷന്മായരല്ല. അങ്ങനെയൊരു തെറ്റിധാരണ പൊതുവെ നിലനില്ക്കു ന്നുണ്ട്. പിതാവ് മരണപ്പെട്ടാല്‍ ആ കുടുംബത്തിലെ മുതിര്ന്ന ആണ്മനക്കളോ പുരുഷന്മാ്രോ ആണ് സ്വത്ത് വീതം വെക്കേണ്ടത് എന്നത് തെറ്റിധാരണ മാത്രമാണ്.
ഒരാള്‍ മരണപ്പെടുന്നതോട് കൂടി അയാളുടെ സ്വത്തില്‍ മൂന്ന് തരം അവകാശികളുണ്ടാവും. ജീവിച്ചിരുന്ന കാലത്ത് അയാള്ക്ക്് ആരുടെയെങ്കിലും അടുക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ കടം തിരിച്ചു കിട്ടാനുള്ളവരാണ് ഒന്നാമത്തെ വിഭാഗം. വസിയ്യത്താണ് രണ്ടാമത്തെ വിഭാഗം. അനന്തരാവകാശത്തെ കുറിച്ച് പറയുന്നിടത്ത് { مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ }- النِّسَاءُ: ١٢ ”അവരുടെ വസിയത്തുകള്‍ പൂര്ത്തീ കരിക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തശേഷം.” എന്ന് വിശുദ്ധ ഖുര്ആനന്‍ അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഒരാള്‍ വിട്ടേച്ചു പോകുന്ന സ്വത്തില്‍ നിന്ന് കടവും വസിയത്തും പൂര്ത്തീതകരിച്ച ശേഷം അവശേഷിക്കുന്നത് അനന്തരാവകാശികള്ക്കു്ള്ളതാണ്. അത് ആരെങ്കിലും കനിഞ്ഞു നല്കുവന്നതോ, ആരുടെയെങ്കിലും ഔദാര്യമോ അല്ല. മറിച്ച് അല്ലാഹു കൃത്യമായി നിശ്ചയിച്ചിട്ടുള്ള അനന്തരാവകാശമാണ്.
നാളെ അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാര്യമാണ് എന്ന ബോധ്യത്തോടെയായിരിക്കണം ഇതിനെ സമീപിക്കേണ്ടത്. മറ്റൊരാളുടെ അവകാശം അയാള്‍ മനസംതൃപ്തിയോടെ നല്കിമയാലല്ലാതെ അനുവദനീയമാവുകയില്ല. 
{ يَا أَيُّهَا الَّذِينَ آمَنُوا لا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ وَلا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا } – النِّسَاءُ: 29
”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്ഗِങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക.” (അന്നിസാഅ്: 29) എന്ന വിശുദ്ധ ഖുര്ആلന്റെ താക്കീതും ഹറാമായ സമ്പത്തിലൂടെ വളര്ന്ന മാംസം ഒരിക്കലും സ്വര്ഗമത്തില്‍ പ്രവേശിക്കുകയില്ല എന്ന പ്രവാചകന്റെ(സ) മുന്നറിയിപ്പും നമ്മുടെ ഓര്മതയിലുണ്ടാവണം. അതുകൊണ്ട് ഏറ്റവും നീതിയുക്തമായ വീതം വെപ്പാണ് നടത്തേണ്ടത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *