അമുസ്ലിംകളുടെ ആഘോഷങ്ങൾ ഇസ്ലാമിക സമീപനം

ആമുഖം

{لِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوهُ فَلا يُنَازِعُنَّكَ فِي الأمْرِ وَادْعُ إِلَى رَبِّكَ إِنَّكَ لَعَلَى هُدًى مُسْتَقِيمٍ. وَإِنْ جَادَلُوكَ فَقُلِ اللَّهُ أَعْلَمُ بِمَا تَعْمَلُونَ. اللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ}.- الْحَجُّ: 67-69.

എല്ലാ സമുദായത്തിനും നാം ഇബാദത്തിന്റെ മാര്‍ഗം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ അതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍, ഇക്കാര്യത്തില്‍ അവര്‍നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്‍മാര്‍ഗത്തില്‍ത്തന്നെയാകുന്നു. അവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. (അല്‍ഹജ്ജ്: 67-69).

മുന്‍ പ്രവാചകന്മാര്‍ താന്താങ്ങളുടെ കാലഘട്ടത്തിലെ സമുദായങ്ങള്‍ക്ക് ‘മന്‍സക്ക്’ അവതരിപ്പിച്ചുകൊടുത്തത് എവ്വിധമാണോ, അവ്വിധം ഈ കാലഘട്ടത്തിലെ സമുദായത്തിന് താങ്കളും ‘മന്‍സക്ക്’ അവതരിപ്പിച്ചുകൊടുക്കുന്നു. അതില്‍ ആര്‍ക്കും താങ്കളെ എതിര്‍ക്കാന്‍അധികാരമില്ല. എന്തുകൊണ്ടെന്നാല്‍ ഈ കാലഘട്ടത്തിനുവേണ്ടിയുള്ള യഥാര്‍ഥ ‘മന്‍സക്ക്’ ഇതുതന്നെയാണ്. സൂറ അല്‍ജാഥിയയില്‍ (സൂക്തം: 18) ഇവ്വിഷയകമായി അല്ലാഹു അരുളുന്നു:
{ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ }- الْجَاثِيَةُ: 18.
(അതിനുശേഷം ഇസ്‌റാഈല്‍ പ്രവാചകന്മാര്‍ക്കുശേഷം ദീനീവിഷയത്തില്‍ താങ്കളെ ഒരു ശരീഅത്തില്‍ രാജപാതയില്‍നിര്‍ത്തിയിരിക്കുന്നു. അതിനാല്‍, താങ്കള്‍ അതിനെത്തന്നെ പിന്‍പറ്റുക. അറിവില്ലാത്തവരുടെ അഭിലാഷങ്ങളെ പിന്‍പറ്റരുത്.) –(തഫ്ഹീമുല്‍ഖുര്‍ആന്‍).

🅾 ചോദ്യം ഒന്ന്:

മുഹമ്മദ് നബി ആഗതനായത് ഒരു ബഹുസ്വര സമൂഹത്തിലായിരുന്നോ, അതോ ഭൂരിപക്ഷം മുസ്ലിംകൾ താമസിക്കുന്ന സമൂഹത്തിലും പ്രദേശത്തുമായിരുന്നോ? ❓

🅾 മറുപടി: 👇🏿👇🏿👇🏿

നബി സല്ലല്ലാഹു അലൈഹിവസല്ലം ദീനീപ്രബോധനം ആരംഭിക്കുന്ന സന്ദർഭത്തിൽ ഒരൊറ്റ മുസ്ലിമും മക്കയിൽ ഉണ്ടായിരുന്നില്ല. നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ കാലയളവിൽ പ്രവാചകൻ (സ) ജീവിക്കുകയും ഇടപഴകുകയും ചെയ്ത സമൂഹത്തിൽ വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളുമെല്ലാമുണ്ടായിരുന്നു. എന്നുമാത്രമല്ല അവർക്കായിരുന്നു ആധിപത്യവും സ്വാധീനവും മേൽക്കോയ്മയുമെല്ലാം. എന്നുവെച്ചാൽ ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രവാചകനില്‍മാതൃകയുണ്ടെന്നര്‍ത്ഥം. അബൂജഹലിനെയും അബൂലഹബിനെയും പോലുള്ള ബഹുദൈവ വിശ്വാസികൾ, വറഖത്ത് ബ്നു നൗഫലിനെയും അദ്ദാസിനെയും പോലുള്ള ക്രൈസ്തവരും, (ഇരുവരും മുഹമ്മദ് നബിയിൽ വിശ്വസിക്കുകയുണ്ടായി) അബ്ദുല്ലാഹിബിന് സലാമിനെയും, കഅബുല്‍ അഹ്ബാറിനെയും പോലുള്ള ജൂതന്മാർ (ഇവരും പിന്നീട് ഇസ്‌ലാം സ്വീകരിച്ചു). എന്നുവെച്ചാൽ ഒരു ബഹുസ്വര സമൂഹത്തിലായിരുന്നു അവിടുന്ന് പ്രബോധനം ആരംഭിച്ചത് എന്നര്‍ത്ഥം. അതുകൊണ്ട് പ്രവാചകൻറെ അധ്യാപനങ്ങൾ നമ്മുടേതുപോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ അനുയോജ്യമല്ല എന്ന ജൽപ്പനം പൂർണ്ണാർത്ഥത്തിൽ ശരിയല്ല. കാലദേശ വ്യത്യാസത്തിന്‍റെ സ്വാധീനം തീർച്ചയായും ഉണ്ടാവും അത് നിഷേധിച്ചു കൊണ്ടല്ല ഇപ്പറയുന്നത്.
ചുരുക്കത്തില്‍ പ്രാവാചകൻ ജീവിച്ചത് ബഹുസ്വര സമൂഹത്തിലായിരുന്നു. ഇന്ത്യയിലെ മുസ്ലിംകളെ പോലെ ന്യൂനപക്ഷമായിരുന്നു മുസ്ലിംകൾ മദീനയിൽ (15%-20%)എന്നാണ് ചരിത്രത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവരോട് ഇഴുകി ചേർന്നായിരുന്നു പ്രവാചകനും അനുചരൻമാരും ജീവിച്ചിരുന്നത്.

❎❎❎

🅾 ചോദ്യം രണ്ട്:

പ്രവാചകൻറെ കാലത്ത് മുസ്ലിംകളല്ലാത്തവർക്ക് പ്രത്യേക ആഘോഷങ്ങൾ വല്ലതും ഉണ്ടായിരുന്നോ? ❓

🅾 മറുപടി: 👇🏿👇🏿👇🏿

അനസ് (റ) പറയുന്നു: ”നബി(സ) മദീനയിൽ വന്നപ്പോൾ, കളിവിനോദങ്ങളിൽ ഏർപ്പെടുകയും ഉല്ലസിക്കുകയും ചെയ്തിരുന്ന രണ്ട് ദിവസങ്ങള്‍ അവിടത്തുകാർക്കുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പെട്ടപ്പോൾ തിരുമേനി ചോദിച്ചു: എന്താണ് ഈ രണ്ട് ദിവസങ്ങൾക്കുള്ള വിശേഷം? അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഉല്ലസിച്ചിരുന്ന ദിനങ്ങളാണിത്. അപ്പോള്‍ തിരുമേനി പറഞ്ഞു: ഈ രണ്ട് ദിവസങ്ങൾക്ക് പകരമായി അല്ലാഹു നിങ്ങൾക്ക് അതിനേക്കാളുത്തമമായ വേറെ രണ്ട് ദിവസങ്ങൾ പകരം നൽകിയിരിക്കുന്നു. ഈദുൽ ഫിത്വ്‌റും ഈദുൽ അള്ഹയുമാണത്.”-(അബൂദാവൂദ്: 1136, അഹ്മദ്: 16622).

عَنْ أَنَسٍ قَالَ: قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ: « مَا هَذَانِ الْيَوْمَانِ ». قَالُوا كُنَّا نَلْعَبُ فِيهِمَا فِى الْجَاهِلِيَّةِ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ ».- رَوَاهُ أَبُو دَاوُد: 1136، وَصَحَّحَهُ الأَلْبَانِيُّ.

ഇതില്‍ നിന്ന് ആ ബഹുസ്വര സമൂഹത്തിലെ ഇതര മതസ്ഥർക്ക് ചില ആഘോഷങ്ങള്‍ ഉണ്ടായിരുന്നു എന്നും അത് നബി (സ) യുടെ ശ്രദ്ധയിൽ പെട്ടിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്. എന്നാൽ അതിൽ പങ്കെടുത്തു മാറ്റുകൂട്ടാൻ ശ്രമിക്കുകയായിരുന്നില്ല അവിടുന്ന് ചെയ്തിരുന്നത് എന്നും നേരെമറിച്ച് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആഘോഷിക്കാനായി അതിലേറെ ഉത്തമമായ വേറെ തന്നെ രണ്ടു ദിവസങ്ങൾ അല്ലാഹു അവർക്ക് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട് എന്നും പഠിപ്പിക്കുകയായിരുന്നു തിരുമേനി എന്നതും പ്രത്യേകം ശ്രദ്ധിക്കുക. 
മറ്റൊരു ഹദീസ് ഇപ്രകാരം കാണാം:

عَنْ عَائِشَةَ قَالَتْ…… قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « يَا أَبَا بَكْرٍ إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا ».- رَوَاهُ مُسْلِمٌ: 2098.

ആഇശ (റ) യിൽനിന്ന് നിവേദനം…… റസൂൽ(സ) പറഞ്ഞു: എല്ലാ സമൂഹത്തിനും അവരവരുടെതായ ഓരോ ആഘോഷങ്ങളുണ്ട്. നമ്മുടെ ആഘോഷം ഇതാണ്: ഈദുൽ ഫിത്വ്റും, ഈദുൽ അള്ഹായും.-(മുസ്‌ലിം: 2098).

❎❎❎

🅾 ചോദ്യം മൂന്ന്‍:

ഇതരമതസ്ഥരുടെ ആഘോഷവേളകളിൽ നബി (സ) യുടെ സമീപനം എന്തായിരുന്നു? ❓

🅾 മറുപടി: 👇🏿👇🏿👇🏿

عَنْ كُرَيْبٍ، أَنَّهُ سَمِعَ أُمَّ سَلَمَةَ، تَقُولُ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ يَوْمَ السَّبْتِ وَيَوْمَ الْأَحَدِ أَكْثَرَ مِمَّا يَصُومُ مِنَ الْأَيَّامِ، وَيَقُولُ: « إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ ».- رَوَاهُ أَحْمَدُ: 26750 وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ حَسَنٌ.

പ്രവാചക പത്നി ഉമ്മുസലമ (റ) പറയുന്നു: മറ്റേതൊരു ദിവസങ്ങളെക്കാളും കൂടുതൽ, ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു അല്ലാഹുവിൻറെ റസൂൽ നോമ്പനുഷ്ടിക്കാറുണ്ടായിരുന്നത്. എന്നിട്ടവിടുന്ന് ഇങ്ങനെ പറയുകയും ചെയ്യാറുണ്ടായിരുന്നു: ഇത് രണ്ടും ബഹുദൈവവിശ്വാസികളുടെ ആഘോഷ ദിവസങ്ങളാകുന്നു, ഞാനവരോട് വിയോജിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. (അഹമ്മദ്: 26750, ഇബ്നുഹിബ്ബാൻ: 3616, അന്നസാഈ: 2789).

عَنْ كُرَيْبٍ، قَالَ: أَرْسَلَنِي ابْنُ عَبَّاسٍ، وَنَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى أُمِّ سَلَمَةَ: أَيُّ الأَيَّامِ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْثَرَهَا صِيَامًا؟ قَالَتْ: يَوْمُ السَّبْتِ وَالأَحَدِ، فَأَنْكَرُوا عَلَيَّ وَظَنُّوا أَنِّي لَمْ أَحْفَظْ، فَرَدُّونِي، فَقَالَتْ: مِثْلَ ذَلِكَ فَأَخْبَرْتُهُمْ ، فَقَامُوا بِأَجْمَعِهِمْ ، فَقَالُوا: إِنَّا أَرْسَلْنَا إِلَيْكِ فِي كَذَا وَكَذَا فَزَعَمَ هَذَا أَنَّكِ قُلْتِ كَذَا وَكَذَا، قَالَتْ: صَدَقَ، كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ يَوْمَ السَّبْتِ وَالأَحَدِ أَكْثَرَ مَا يَصُومُ مِنَ الأَيَّامِ، وَيَقُولُ: « إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ ».- رَوَاهُ اِبْن حِبَّان فِي صَحِيحِهِ: 3616، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ:إِسْنَادُهُ قَوِيٌ. وَقَدْ أَخْرَجَ النَّسَائِيّ وَالْبَيْهَقِيُّ وَالْحَاكِمُ. انْظُرْ: السُّنَنَ الْكُبْرَى لِلنَّسَائِيِّ: 2789.

❎❎❎

🅾 ചോദ്യം: നാല്:

പ്രവാചകൻ (സ) മറ്റു മത വിഭാഗങ്ങൾ സംഘടിപ്പിച്ചിരുന്ന ആഘോഷങ്ങളിൽ പങ്കെടുത്തതിന് വല്ല തെളിവുമുണ്ടോ? ❓

🅾 മറുപടി: 👇🏿👇🏿👇🏿

പങ്കെടുത്തതിന് തെളിവൊന്നുമില്ല, അതേസമയം ജൂതന്മാരുടെ ആഘോഷദിവസം പ്രവാചകൻ (സ) അവരുടെ ആരാധനാലയമായ കനീസയിൽ ചെന്നതായും, എന്നിട്ട് അവരുമായി സംവാദം നടത്തിയതായും ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. 
ഔഫ് ബിൻ മാലിക് (റ) നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി (സ) ഇറങ്ങി തിരിച്ചു, ഞാനും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു അങ്ങനെ ഞങ്ങൾ നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന യഹൂദികളുടെ കനീസയിൽ ചെന്നു. അന്ന്‍ അവര്‍ക്ക് ഒരാഘോഷ ദിവസമായിരുന്നു, അതിനാൽ ഞങ്ങൾ അങ്ങോട്ട് ചെല്ലുന്നത് അവർക്കിഷ്ടമുണ്ടായിരുന്നില്ല, അപ്പോൾ അല്ലാഹുവിൻറെ റസൂൽ അവരോട് ഇങ്ങനെ പറഞ്ഞു: ഓ, ജൂത സമൂഹമേ, അല്ലാഹുവല്ലാതെ ഒരു ഇലാഹും ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യംവഹിക്കുന്ന 12 ആളുകളെ എനിക്ക് കാണിച്ചു തന്നാലും…….( ഒരു നീണ്ട ഹദീസാണ് ഏതായിരുന്നാലും യഹൂദികളുടെ ചെന്നു ആഘോഷദിവസം അവരുടെ ആരാധനാലയത്തിൽ പ്രവാചകൻ ചെന്നതിന് ഇത് തെളിവാണ്). അതേസമയം പ്രവാചകൻ അവിടെച്ചെന്നു ആ ആഘോഷത്തിൽ പങ്കുചേർന്നു ആയിരുന്നില്ല എന്നും നേരെമറിച്ച് അവിടെച്ചെന്ന് പ്രബോധനം നടത്തുകയായിരുന്നു എന്നും ഇതിൽനിന്ന് വ്യക്തമാക്കാം മനസിലാക്കാം.

عَنْ عَوْفِ بْنِ مَالِكٍ قَالَ: انْطَلَقَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمًا وَأَنَا مَعَهُ حَتَّى دَخَلْنَا كَنِيسَةَ الْيَهُودِ بِالْمَدِينَةِ، يَوْمَ عِيدٍ لَهُمْ، فَكَرِهُوا دُخُولَنَا عَلَيْهِمْ، فَقَالَ لَهُمْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « يَا مَعْشَرَ الْيَهُودِ أَرُونِي اثْنَيْ عَشَرَ رَجُلًا يَشْهَدُونَ أَنَّهُ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، يُحْبِطِ اللهُ عَنْ كُلِّ يَهُودِيٍّ تَحْتَ أَدِيمِ السَّمَاءِ الْغَضَبَ، الَّذِي غَضِبَ عَلَيْهِ »….- رَوَاهُ أَحْمَدُ: 23984، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ مُسْلِمٍ.

ഈ സംഭവത്തിൽനിന്ന് നബി (സ) അവരുടെ ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നില്ല എന്നും, ഇസ്ലാമിക പ്രബോധനത്തിന്‍റെ ഭാഗമായി അവരുടെ അടുത്ത് ചെല്ലുകയും പ്രബോധനം നടത്തുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നും വ്യക്തമാണല്ലോ, അതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

❎❎❎

🅾 ചോദ്യം: അഞ്ച്:

പ്രവാചകൻ (സ) അങ്ങനെ പങ്കെടുത്തിട്ടുണ്ടെങ്കില്‍ എന്താണ് തിരുമേനി ആ സന്ദർഭത്തിൽ ചെയ്തത്? ❓

🅾 മറുപടി: 👇🏿👇🏿👇🏿

അന്യമതസ്ഥരുടെ ആഘോഷത്തിലും പങ്കെടുത്തിട്ടില്ല എന്ന് പറഞ്ഞല്ലോ അതേസമയം അവരുടെ ജൂതന്മാരുടെ ആഘോഷദിവസം അവരുടെ കെണിയിൽ ചെന്നു കൊണ്ട് പ്രബോധനം നടത്തുകയും അവരുമായി സംവാദത്തിലേർപ്പെടുകയും അവിടെവച്ച് ചിലർ സ്വീകരിച്ചതായും ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ദീർഘമായ ഒരു ഹദീസിൽ ആ സംഭവം ഇങ്ങനെ കാണാം:

عَنْ عَوْفِ بْنِ مَالِكٍ قَالَ: انْطَلَقَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمًا وَأَنَا مَعَهُ حَتَّى دَخَلْنَا كَنِيسَةَ الْيَهُودِ بِالْمَدِينَةِ، يَوْمَ عِيدٍ لَهُمْ، فَكَرِهُوا دُخُولَنَا عَلَيْهِمْ، فَقَالَ لَهُمْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « يَا مَعْشَرَ الْيَهُودِ أَرُونِي اثْنَيْ عَشَرَ رَجُلًا يَشْهَدُونَ أَنَّهُ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، يُحْبِطِ اللهُ عَنْ كُلِّ يَهُودِيٍّ تَحْتَ أَدِيمِ السَّمَاءِ الْغَضَبَ، الَّذِي غَضِبَ عَلَيْهِ ». قَالَ: فَأَسْكَتُوا مَا أَجَابَهُ مِنْهُمْ أَحَدٌ، ثُمَّ رَدَّ عَلَيْهِمْ فَلَمْ يُجِبْهُ أَحَدٌ، ثُمَّ ثَلَّثَ فَلَمْ يُجِبْهُ أَحَدٌ، فَقَالَ: « أَبَيْتُمْ فَوَاللهِ إِنِّي لَأَنَا الْحَاشِرُ، وَأَنَا الْعَاقِبُ، وَأَنَا النَّبِيُّ الْمُصْطَفَى، آمَنْتُمْ أَوْ كَذَّبْتُمْ ». ثُمَّ انْصَرَفَ وَأَنَا مَعَهُ حَتَّى إِذَا كِدْنَا أَنْ نَخْرُجَ نَادَى رَجُلٌ مِنْ خَلْفِنَا: كَمَا أَنْتَ يَا مُحَمَّدُ . قَالَ: فَأَقْبَلَ . فَقَالَ ذَلِكَ الرَّجُلُ: أَيَّ رَجُلٍ تَعْلَمُونَي فِيكُمْ يَا مَعْشَرَ الْيَهُودِ ؟ قَالُوا: وَاللهِ مَا نَعْلَمُ أَنَّهُ كَانَ فِينَا رَجُلٌ أَعْلَمُ بِكِتَابِ اللهِ مِنْكَ، وَلَا أَفْقَهُ مِنْكَ، وَلَا مِنْ أَبِيكَ قَبْلَكَ، وَلَا مِنْ جَدِّكَ قَبْلَ أَبِيكَ . قَالَ: فَإِنِّي أَشْهَدُ لَهُ بِاللهِ أَنَّهُ نَبِيُّ اللهِ، الَّذِي تَجِدُونَهُ فِي التَّوْرَاةِ، قَالُوا: كَذَبْتَ، ثُمَّ رَدُّوا عَلَيْهِ قَوْلَهُ، وَقَالُوا فِيهِ شَرًّا، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « كَذَبْتُمْ لَنْ يُقْبَلَ قَوْلُكُمْ، أَمَّا آنِفًا فَتُثْنُونَ عَلَيْهِ مِنَ الْخَيْرِ مَا أَثْنَيْتُمْ، وَلَمَّا آمَنَ أَكْذَبْتُمُوهُ، وَقُلْتُمْ فِيهِ مَا قُلْتُمْ، فَلَنْ يُقْبَلَ قَوْلُكُمْ ». قَالَ: فَخَرَجْنَا وَنَحْنُ ثَلَاثَةٌ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَأَنَا وَعَبْدُ اللهِ بْنُ سَلَامٍ، وَأَنْزَلَ اللهُ عَزَّ وَجَلَّ فِيهِ: {قُلْ أَرَأَيْتُمْ إِنْ كَانَ مِنْ عِنْدِ اللهِ وَكَفَرْتُمْ بِهِ وَشَهِدَ شَاهِدٌ مِنْ بَنِي إِسْرَائِيلَ عَلَى مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ إِنَّ اللهَ لَا يَهْدِي الْقَوْمَ الظَّالِمِينَ}».- رَوَاهُ أَحْمَدُ: 23984، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ مُسْلِمٍ، وَرَوَاهُ اِبْن حِبَّان فِي صَحِيحِهِ: 7162، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ، وَرَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 5756، وَقَالَ: صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَلَمْ يُخَرِّجَاهُ، وَقَالَ الذَّهَبِيُّ فِي التَّلْخِيصِ: عَلَى شَرْطِ البُخَارِيِّ وَمُسْلِمٍ.

❎❎❎

🅾 ചോദ്യം: ആറ്

ഇതര മതസ്ഥരുടെ മതാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ സ്വഹാബിമാരുടെയും ശേഷം വന്ന മഹാന്മാരായ ഇമാമുമാരുടേയും നിലപാട് എന്താണ്? ❓

🅾 മറുപടി: 👇🏿👇🏿👇🏿

ഇമാം ബൈഹഖി ഉദ്ധരിക്കുന്നു: മഹാനായ ഉമറുബ്നുൽ ഖത്താബ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ വൈരികളില്‍ നിന്ന്‍ അവരുടെ ആഘോഷ ദിവസം നിങ്ങൾ വിട്ടുനില്‍ക്കുക. (അസ്സുനനുല്‍ കുബ്റാ: 19334).

قَالَ الإِمَامُ البُخَارِيُّ فِي تَأْرِيخِهِ الكَبِيرِ (1804): وَقَالَ لَنَا ابْنُ أَبي مَريم: أَخْبَرْنَا نَافِعُ بْنُ يَزِيدٍ: سَمِعَ سُلَيْمَانُ بْنُ أَبِي زَيْنَبٍ وَعَمْرُو بْنُ الحَارِثِ: سَمِعَا سَعِيدَ بْنَ سَلَمَةَ: سَمِعَ أَبَاهُ: سَمِعَ عُمَرُ بْنَ الخَطَّابِ: اجْتَنِبُوا أَعْدَاءَ اللَّهِ فِي عِيدِهِمْ.- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 19334.

ഉമർ (റ)തന്നെ പറയുന്നു: അന്യരുടെ പ്രാകൃത ഭാഷ നിങ്ങള്‍ നിങ്ങൾ അഭ്യസിക്കാൻ പാടില്ല അവരുടെ ആഘോഷ ദിവസങ്ങളിൽ അവരുടെ കനീസകളില്‍ പ്രവേശിക്കാനും പാടില്ല, കാരണം അവരില്‍ ദൈവകോപം ഇറങ്ങുന്നതാണ്.-(അസ്സുനനുല്‍ കുബ്റാ: 19333).

عَنْ عَطَاءِ بْنِ دِينَارٍ قَالَ قَالَ عُمَرُ رَضِىَ اللَّهُ عَنْهُ : «لاَ تَعَلَّمُوا رَطَانَةَ الأَعَاجِمِ وَلاَ تَدْخُلُوا عَلَى الْمُشْرِكِينَ فِى كَنَائِسِهِمْ يَوْمَ عِيدِهِمْ فَإِنَّ السُّخْطَةَ تَنْزِلُ عَلَيْهِمْ». وعَنْ عُمَرَ بْنَ الْخَطَّابِ رَضِىَ اللَّهُ عَنْهُ قَالَ: «اجْتَنِبُوا أَعْدَاءَ اللَّهِ فِى عِيدِهِمْ».».- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: بِإِسْنَادٍ صَحِيح: 19333.

വീണ്ടും അദ്ദേഹം തന്നെ പറയുന്നു: ആരെങ്കിലും അന്യമതസ്ഥരുടെ പ്രദേശങ്ങളിൽ അവരുടെ ആഘോഷങ്ങളും ഉത്സവങ്ങളും നടത്തുകയും അവരുമായി സാദൃശ്യം പുലര്‍ത്തുകയും അങ്ങനെ മരിക്കുകയും ചെയ്താൽ അന്ത്യ ദിനത്തില്‍ അവരോടോപ്പമായിരിക്കും അത്തരക്കാർ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക.-(അസ്സുനനുല്‍ കുബ്റാ: 19335).

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: « مَنْ بَنَى بِبِلاَدِ الأَعَاجِمِ وَصَنَعَ نَيْرُوزَهُمْ وَمِهْرَجَانَهُمْ وَتَشَبَّهَ بِهِمْ حَتَّى يَمُوتَ وَهُوَ كَذَلِكَ حُشِرَ مَعَهُمْ يَوْمَ الْقِيَامَةِ».- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: بِإِسْنَادٍ صَحِيح: 19335.

പാർസികളുടെയും സുറിയാനി വിഭാഗക്കാരുടെയും പേർഷ്യക്കാരുടെയുമൊക്കെ സങ്കല്പത്തിൽ പുതുവർഷത്തെ ആദ്യ ദിവസത്തെയാണ് (നൈറൂസ്) എന്ന് പറയുന്നത്. പുതിയ ദിനം എന്നാണ് അതിൻറെ അർത്ഥം. അത് 6 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്.-(അൽമവാഹിബുൽ ജലീല്‍).
وَفِي كِتَابِ مَوَاهِبِ الجَلِيلِ: النَّيْرُوزُ: هُوَ أَوَّلُ يَوْمٍ مِنَ السُّنَّةِ القِبْطِيَّةَ وَالسُّرْيَانِيَّةَ وَالْعَجَمِيَّةِ وَالفَارِسِيَّةِ وَمَعْنَاهُ: اليَوْمُ الجَدِيدُ، وَهُوَ عِنْدَ الفُرْسِ سِتَّةَ أَيَّام، أَوَّلُهَا اليَوْمُ الأَوَّلُ الَّذِي هُوَ أَوَّلُ شَهْرٍ سَنَتِهِمْ وَيُسَمُّونَ الشَّهْرَ الأَوَّلَ نَيْرُوزُ الخَاصَّةُ، وَالسَّادِسُ نَيْرُوزُ العَامَّةُ، وَالنَّيْرُوزُ الكَبِيرُ.

❎❎❎

🅾 ചോദ്യം: ഏഴ്

ഇതര മതസ്ഥരുടെ ആഘോഷങ്ങൾക്ക് ആശംസകൾ അർപ്പിക്കുന്നതിന്‍റെ വിധി എന്താണ്? ❓

🅾 മറുപടി: 👇🏿👇🏿👇🏿

ശൈഖ് ഖറദാവി പറയുന്നു:

അതിനാൽ മുസ്ലിമായ വ്യക്തിയാകട്ടെ, അല്ലെങ്കില്‍ ഇസ്ലാമിക് സെൻററുകളാകട്ടെ ഇത്തരം സാഹചര്യങ്ങളില്‍ ആശംസകൾ നേരുന്നതിന് വിരോധമില്ല. അത് വാമൊഴിയായിട്ടായാലും ഗ്രീറ്റിംഗ് കാർഡുകൾ മുഖേനയായായാലും തരക്കേടില്ല. എന്നാല്‍ അതൊന്നും തന്നെ ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളോട് എതിരാകുന്ന വാക്കുകളോ, കുരിശു പോലുള്ള ചിഹ്നങ്ങളോ ഉൾക്കൊള്ളുന്നതാവാൻ പാടില്ല. കാരണം കുരിശു സങ്കൽപ്പം ഇസ്ലാം മൗലികമായി തന്നെ തള്ളിക്കളഞ്ഞതാണ്. അല്ലാഹു പറഞ്ഞു: അവരദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടുമില്ല അവർക്കത് സാദൃശ്യമുള്ളതായി തോന്നുകയായിരുന്നു. ഇത്തരം മുഹൂർത്തങ്ങളിൽ പൊതുവേ ഉപയോഗിക്കാറുള്ള ആശംസാ വചനങ്ങൾ അവരുടെ വിശ്വാസപരമായ എന്തെങ്കിലും അംഗീകരിക്കുന്നതോ, അതിൽ സംതൃപ്തി പ്രകടിപ്പിക്കുന്നതോ ആയ യാതൊന്നുമുണ്ടാവാറില്ല എന്നതാണ് പതിവ്. മറിച്ച് സാധാരണ ജനങ്ങൾക്കിടയിൽ പരിചിതമായ ഭംഗിവാക്കുകൾ മാത്രമായിരിക്കും. അതുപോലെതന്നെ അവരിൽ നിന്ന് പാരിതോഷികങ്ങൾ ഇങ്ങോട്ട് സ്വീകരിക്കുന്നതിനോ പാരിതോഷികങ്ങൾ അങ്ങോട്ട്‌ തിരിച്ചു നൽകുന്നതിനോ യാതൊരു വിരോധമില്ല ഈജിപ്ത് ചക്രവർത്തിയായിരുന്ന മുഖൗഖിസ് പോലുള്ളവരിൽ നിന്ന് പ്രവാചകൻ (സ) പാരിതോഷികം സ്വീകരിക്കുകയുണ്ടായി. എന്നാല്‍അവയിലോന്നിലും മുസ്ലിംകള്‍ക്ക് വിലക്കപ്പെട്ട പന്നിമാംസം, മദ്യം പോലുള്ളവ ഉൾക്കൊള്ളുന്നതാകാൻ പാടില്ല ഉപാധിയുണ്ട്..

فَلَا مَانِعَ إِذَنْ أَنْ يُهَنِّئَهُمْ الفَرْدُ المُسْلِمُ، أَوْ المَرْكَزُ الإِسْلَامِيُّ بِهَذِهِ المُنَاسَبَةِ، مُشَافَهَةً أَوْ بِالبِطَاقَاتِ الَّتِي لَا تَشْتَمِلُ عَلَى شِعَارٍ أَوْ عِبَارَاتٍ دِينِيَّةٍ تَتَعَارَضُ مَعَ مَبَادِئِ الإِسْلَامِ مِثُلَ (الصَّلِيبُ) فَإِنَّ الإِسْلَامَ يَنْفِي فِكْرَةَ الصَّلِيبِ ذَاتِهَا {وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـكِن شُبِّهَ لَهُمْ} – النساء157.

وَالكَلِمَاتُ المُعْتَادَةُ لِلتَّهْنِئَةِ فِي مِثْلِ هَذِهِ المُنَاسَبَاتِ لَا تَشْتَمِلُ عَلَى أَيِّ إِقْرَارٍ لِهُمْ عَلَى دِينِهِمْ، أَوْ رِضًا بِذَلِكَ، إِنَّمَا هِيَ كَلِمَاتُ مُجَامِلَةٍ تَعَارَفَهَا النَّاسُ…. وَلَا مَانِعَ مِنْ قُبُولَ الهَدَايَا مِنْهُمْ، وَمُكَافَأَتُهِمْ عَلَيْهَا، فَقَدْ قَبِلَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ هَدَايَا غَيْرِ المُسْلِمِينَ مِثْلَ الْمُقَوقِسِ عَظِيمِ القِبْطِ بِمِصْرَ وَغَيرِهِ, بِشَرْطِ أَلَا تُكُونَ هَذِهِ الهَدَايَا مِمَّا يَحْرُمُ عَلَى المُسْلِمِ كَالخَمْرِ وَلَحْمِ الخِنْزِيرِ……………

❎❎❎

🅾 ചോദ്യം: എട്ട്

🅾 മറുപടി: 👇🏿👇🏿👇🏿

അവരുടെ ആഘോഷവേളകളിൽ നമ്മെ സൽക്കരിച്ചാല്‍ ആ ക്ഷണം സ്വീകരിക്കുന്നതിന്റെ വിധി എന്താണ്? ❓

ഏതു മതക്കാരന്‍ എന്നു നോക്കാതെ അയല്‍പക്ക ബന്ധത്തിനും സുഹൃ ബന്ധത്തിനുമൊക്കെ വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ്‌ ഇസ്‌ലാം. ഓണ സദ്യ, ക്രിസ്മസ് സദ്യ എന്നല്ല അനുവദനീയമായ ഏതു സദ്യക്ക് ആരു ക്ഷണിച്ചാലും ‘ക്ഷണം സ്വീകരിക്കണം’ എന്നതാണ് മുഹമ്മദ്‌ നബി(സ)യുടെ ചര്യ. മുഹമ്മദ്‌ നബി(സ) ഒരു ജൂത സ്ത്രീയുടെ ക്ഷണം സ്വീകരിച്ചു പോയി മാംസം തിന്നിട്ടുണ്ട്. അബൂഹുറൈറയിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ഒരു ജൂത സ്ത്രീ നല്ല മട്ടൻ പാകം ചെയ്തു നബി (സ) യെയും സ്വഹാബിമാരേയും ക്ഷണിക്കുകയുണ്ടായി അങ്ങനെ അവരെല്ലാം ഭക്ഷിക്കാൻ വേണ്ടി ഇരുന്നു, നബി (സ) ഒരു കഷ്ണം കയ്യിലെടുത്തു വായില്‍ വെക്കേണ്ട താമസം ഉടനെ അത് വെച്ചുകൊണ്ട് അവരോട് പറഞ്ഞു: നിര്‍ത്തൂ!! ഈ മട്ടൻ വിഷം കലര്‍ന്നതാണ്!! എന്നിട്ട് ആ ജൂത സ്ത്രീയോട് ചോദിച്ചു: നിനക്ക് നാശം, എന്തിനാണ് നീ എന്നെക്കൊണ്ട് വിഷം തീറ്റിച്ചത്? അപ്പോൾ അവൾ പറഞ്ഞു: അങ്ങ് നബി തന്നെയാണോ എന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു, നബിയാണെങ്കിൽ ആ വിഷം താങ്കൾക്ക് ഒരു ദോഷവും ഉണ്ടാക്കുകയില്ല, ഇനി അഥവാ നബി അല്ലെങ്കിൽ താങ്കളുടെ ഫിത്നയിൽ നിന്ന് മറ്റുള്ളവർക്ക് രക്ഷപ്പെടുകയും ചെയ്യാമല്ലോ.!! എന്ന് പറഅപ്പഴേക്കും ബിശ്ര്‍ ബിനുല്‍ ബാറാ എന്ന സ്വഹാബി അതിൽ നിന്ന് ഭക്ഷിച്ചിട്ടുണ്ടായിരുന്നു, തത്ഫലമായി അദ്ദേഹം മരണപ്പെടുകയുമുണ്ടായി. അതിന്‍റെ പ്രതിക്രിയ എന്ന നിലക്ക് പ്രവാചകൻ പിന്നീട് അവളെയും വധിക്കുകയുണ്ടായി.
ഇവിടെ തന്നെ ക്ഷണിച്ചത് ഒരു ജൂത സ്ത്രീയാണെന്ന്‍ വച്ച് പ്രവാചകൻ ക്ഷണം സ്വീകരിക്കാതിരുന്നില്ല, മറിച്ച് ഒരു ജൂത സ്ത്രീയാണെങ്കിലും ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കാമെന്നാണ് പഠിപ്പിച്ചത്. ഈ സംഭവത്തിന് ശേഷവും മേലിൽ ജൂതന്മാർ ക്ഷണിച്ചാൽ നിങ്ങൾ ക്ഷണം സ്വീകരിക്കാൻ പാടില്ല എന്ന് പ്രവാചകൻ ഒരിക്കലും പറഞ്ഞില്ല.

عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ امْرَأَةً يَهُودِيَّةً دَعَتِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابًا لَهُ عَلَى شَاةٍ مَصْلِيَّةٍ، فَلَمَّا قَعَدُوا يَأْكُلُونَ أَخَذَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لُقْمَةً فَوَضَعَهَا، ثُمَّ قَالَ لَهُمْ: « أَمْسِكُوا إِنَّ هَذِهِ الشَّاةَ مَسْمُومَةٌ » فَقَالَ لِلْيَهُودِيَّةِ: وَيْلَكِ لأَيِّ شَيْءٍ سَمَّمْتِنِي؟ قَالَتْ: أَرَدْتُ أَنْ أَعْلَمَ إِنْ كُنْتَ نَبِيًّا فَإِنَّهُ لاَ يَضُرُّكَ، وَإِنْ كَانَ غَيْرَ ذَلِكَ أَنْ أُرِيحَ النَّاسَ مِنْكَ، وَأَكَلَ مِنْهَا بِشْرُ بْنُ الْبَرَاءِ فَمَاتَ، فَقَتَلَهَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 4967، وَقَالَ:: صَحِيحٌ عَلَى شَرْطِ مُسْلِمٍ ، وَلَمْ يُخَرِّجَاهُ.

സദ്യ കഴിക്കുന്നതിന് ഇസ്‌ലാമില്‍ ഒരു വിരോധവുമില്ല. അങ്ങനെ ഒരു നിരോധനം ഉണ്ടെന്നു തെളിയിക്കാനും സാദ്ധ്യമല്ല. ഇസ്‌ലാം നീതിയില്‍അധിഷ്ഠിതമായ മതമാണ്‌. മുസ്ലീങ്ങളുടെ പെരുന്നാളിന് അയല്‍വാസിയായ അന്യ മതക്കാരനെ ക്ഷണിച്ചാല്‍ അവന്‍ വരണം എന്ന് ഒരു മുസ്ലിം ആഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ ആഗ്രഹിക്കാനുള്ള അവകാശം ആ അയല്‍വാസിക്കുമുണ്ട്. ‘ങ്ങളെ സദ്യ ഞമ്മക്ക് പറ്റൂല. ഞമ്മളെ ബിര്യാണി ങ്ങള് തിന്നണം’ എന്ന് വിവരമുള്ളവരോട് പറയാന്‍പറ്റില്ല. എന്നാല്‍ യഹൂദരും ക്രിസ്ത്യാനികളും ഒഴികെയുള്ള ബഹുദൈവ വിശ്വാസികള്‍ അറുത്ത മാംസം ഭക്ഷിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല എന്ന് ഖുര്‍ആനില്‍ നിന്ന് മനസിലാക്കാം. യഹൂദരും ക്രിസ്ത്യാനികളും അറുക്കുമ്പോള്‍ അല്ലാഹു അല്ലാത്ത ആരാധ്യരുടെ നാമം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഭക്ഷിക്കലും മുസ്ലിമിന് അനുവദനീയമല്ല എന്ന് ചില നബി ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട്. സൂക്ഷ്മതക്കായി അവ ഒഴിവാക്കാം. ഇനി അവര്‍ അറുക്കുന്നത് കാണാതിരിക്കുകയോ അവര്‍അറുക്കുമ്പോള്‍ എന്തു പറഞ്ഞു എന്ന് അറിയാതിരിക്കുകയോ ആണെങ്കില്‍ തിന്നുന്നതിന് മുമ്പ് ഒരു മുസ്‌ലിം അല്ലാഹുവിന്‍റെ നാമം പറഞ്ഞു തിന്നാല്‍ മതി.

❎❎❎

🅾 ചോദ്യം: ഒമ്പത്

നമ്മെ സൽക്കരിച്ചാല്‍ ആ ക്ഷണം സ്വീകരിക്കാമെങ്കിൽ പ്രത്യേകിച്ച് ശ്രദ്ധിച്ചിരിക്കെണ്ടതും പാലിച്ചിരിക്കേണ്ടതുമായ വല്ല നിബന്ധനകളും ഉണ്ടോ? ❓

🅾 മറുപടി: 👇🏿👇🏿👇🏿

ഒരു മുസ്‌ലിം ഏത് സാഹചര്യത്തിലായാലും ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ജീവിക്കാൻ ബാധ്യസ്ഥനാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ തത്ത്വങ്ങളുടെയും തെളിവുകളുടെയും വിധികളുടെയും പിൻബലത്തിൽ തന്റെ ജീവിത ഇടപാടുകളെ രൂപപ്പെടുത്തിയെടുക്കാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ മറ്റു മതസ്ഥരായ സുഹൃത്തുക്കൾ നമ്മെ ക്ഷണിക്കുകയാണ് എങ്കിൽ അതിൽ പങ്കെടുക്കുമ്പോൾ അത്തരം സൽക്കാരങ്ങളിൽ മദ്യമോ പന്നിമാംസം മറ്റു ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ ഉണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് കൂടാതെ അവരുടെ മതത്തിൻറെ ആചാരത്തിന് ഭാഗമായി അവർ അണിയുന്ന വസ്ത്രം അവരുടെ ആചാരങ്ങൾ മര്യാദകൾ മതചിഹ്നങ്ങൾ ഇവയൊന്നും അവരെപ്പോലെതന്നെ എടുത്തണിയും ഇതിലൊക്കെ അവരെപ്പോലെതന്നെ പങ്ക് വഹിക്കാനും പാടില്ല കുരിശ് മെഴുകുതിരി തെളിയിക്കൽ നിലവിളക്ക് കൊളുത്തൽ തുടങ്ങിയവ ഉദാഹരണം യഹൂദരും ക്രിസ്ത്യാനികളും ഒഴികെയുള്ള ബഹുദൈവ വിശ്വാസികള്‍അറുത്ത മാംസം ഭക്ഷിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല എന്ന് ഖുര്‍ആനില്‍ നിന്ന് മനസിലാക്കാം. അല്ലാഹു അല്ലാത്ത ആരാധ്യരുടെ പേരില്‍ അര്‍പ്പിക്കപ്പെട്ട ഭക്ഷണമാണെങ്കില്‍ മുസ്ലിമിന് കഴിക്കാന്‍ പാടില്ല എന്ന് കുര്‍ആനില്‍ നിന്ന് മനസിലാക്കാം(5:3) വിവേകമുള്ള ക്രിസ്ത്യാനിയും ഹിന്ദുവും അങ്ങനെയുള്ളതൊന്നും മുസ്ലിമിന്‍റെ വീട്ടിലേക്കു കൊണ്ടു വരികയുമില്ല. ഒരു മുസ്‌ലിം സ്ത്രീ ഒരിക്കല്‍നബി(സ)യുടെ പത്നി ആഇശ(റ) യോട് ചോദിച്ചു: “ഞങ്ങള്‍ക്ക് അഗ്നിയാരാധകരായ ചില ആയമാരുണ്ട്. അവര്‍ അവരുടെ ആഘോഷ ദിവസം ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാറുണ്ട്. അത് നമുക്ക് ഉപയോഗിക്കാമോ…? ആഇശ(റ) പറഞ്ഞു: “അവരുടെ ആഘോഷ ദിവസത്തിനായി അവര്‍ അറുത്തതു നിങ്ങള്‍ ഭക്ഷിക്കരുത്. എന്നാല്‍അന്നത്തെ അവരുടെ പച്ചക്കറികള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക.” (ഇബ്നു അബീശൈബ: 24856).

عِنْ قَابُوس ، عَنْ أَبِيهِ، أَنَّ امْرَأَةً سَأَلَتْ عَائِشَة ، فَقَالَتْ: إِنَّ لَنَا آظَارًا مِنَ الْمَجُوسِ وَأَنَّهُمْ يَكُونُ لَهُمُ الْعِيدُ فَيَهْدُونَ لَنَا، فَقَالَتْ: أَمَّا مَا ذُبِحَ لِذَلِكَ الْيَوْمِ فَلا تَأْكُلُوا ، وَلَكِنْ كُلُوا مِنْ أَشْجَارِهِمْ .- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 24856.

അബൂബര്‍സ(റ)ന് കുറച്ച് അഗ്നിയാരാധകരായ കൊല്ലപ്പണിക്കാര്‍ഉണ്ടായിരുന്നു. അവര്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍അബൂബര്‍സ(റ)വിന്‍റെ കുടുംബത്തിന് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍ അബൂബര്‍സ(റ) തന്‍റെ വീട്ടുകാരോടു പറയും. “അവരുടെ പഴങ്ങള്‍ പോലുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുക. അല്ലാത്തത് (അറുത്തത്) മടക്കി കൊടുക്കുക”. (ഇബ്നു അബീശൈബ: 24857).

عَنْ أَبِي بَرْزَةَ ؛ أَنَّهُ كَانَ لَهُ سُكَّانٌ مَجُوسٌ، فَكَانُوا يُهْدُونَ لَهُ فِي النَّيْرُوزِ وَالْمِهْرَجَانِ ، فَكَانَ يَقُولُ لأَهْلِهِ: مَا كَانَ مِنْ فَاكِهَةٍ فَكُلُوهُ، وَمَا كَانَ مِنْ غَيْرِ ذَلِكَ فَرُدُّوهُ.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 24857.

عَنْ مُحَمَّدِ بْنِ سِيرِينَ قَالَ: أُتِىَ عَلِىٌّ رَضِىَ اللَّهُ عَنْهُ بِهَدِيَّةِ النَّيْرُوزِ فَقَالَ: مَا هَذِهِ؟ قَالُوا: يَا أَمِيرَ الْمُؤْمِنِينَ هَذَا يَوْمُ النَّيْرَوزِ. قَالَ: فَاصْنَعُوا كُلَّ يَوْمٍ فَيْرُوزَ. قَالَ أَبُو أُسَامَةَ: كَرِهَ أَنْ يَقُولَ نَيْرُوزَ. قَالَ الشَّيْخُ وَفِى هَذَا كَالْكَرَاهَةِ لِتَخْصِيصِ يَوْمٍ بِذَلِكَ لَمْ يَجْعَلْهُ الشَّرْعُ مَخْصُوصًا بِهِ.- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 19337.
عَنْ أَبِي وَائِلٍ، وَإِبْرَاهِيمَ، قَالاَ: لَمَّا قَدِمَ الْمُسْلِمُونَ أَصَابُوا مِنْ أَطْعِمَةِ الْمَجُوسِ؛ مِنْ جُبْنِهِمْ وَمِنْ خُبْزِهِمْ، فَأَكَلُوا وَلَمْ يَسْأَلُوا عَنْ شَيْءٍ مِنْ ذَلِكَ.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 24858.
عَنِ الْحَسَنِ، قَالَ: كَانَ يَكْرَهُ أَنْ يَأْكُلَ مِمَّا طَبَخَ الْمَجُوسُ فِي قُدُورِهِمْ، وَلَمْ يَكُنْ يَرَى بَأْسًا أَنْ يَأْكُلَ مِنْ طَعَامِهِمْ مِمَّا سِوَى ذَلِكَ ؛ خُبْزًا، أَوْ سَمْنًا، أَوْ كَامِخًا، أَوْ شِيرَازًا، أَوْ لَبَنًا.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 24859.

❎❎❎

🅾 ചോദ്യം: പത്ത്

ഇതര മതസ്ഥരുടെ മതാഘോഷങ്ങൾ സ്വന്തംനിലയ്ക്ക് ആഘോഷിക്കുന്നതിന്‍റെയും അവ സംഘടിപ്പിക്കുന്നതിനും വിധി എന്താണ്? ❓

🅾 മറുപടി: 👇🏿👇🏿👇🏿

ക്രിസ്തുമതക്കാരുടെ ആഘോഷം എന്ന നിലക്ക് ക്രിസ്മസ് മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ക്രിസ്തുവിന്‍റെ കാലത്ത് ക്രിസ്മസില്ല. ക്രിസ്തുവിനു ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു തന്നെ പഠിപ്പിക്കാത്ത ആഘോഷമാണ്. ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു ഉണ്ടാക്കിയിട്ടില്ല. അത് പൌലോസിന്‍റെ സൃഷ്ടിയാണെന്ന് ചരിത്രകാരന്മാര്‍ അംഗീകരിച്ച കാര്യമാണ്. ഖുര്‍ആന്‍പറയുന്നത് ക്രിസ്തു മുസ്ലിമായിരുന്നു എന്നാണ്. ഡിസംബര്‍ 25 നാണ് ക്രിസ്തു ജനിച്ചത്‌ എന്നതിനും ചരിത്ര പിന്‍ബലമില്ല. അതൊരു അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു കുഞ്ഞ് ജനിച്ചു എന്ന സന്തോഷത്തിലാണല്ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്‍ആന്‍പറയുന്നത് ആകാശവും ഭൂമിയും പൊട്ടിക്കീറാന്‍ കാരണമാകുന്ന ഗുരുതരമായ ഒരു വ്യാജ വാദമാണ് ക്രിസ്തു ദൈവത്തിന്‍റെ പുത്രനാണ് എന്ന വാദം(19: 90,91) ഇക്കാരണങ്ങളാല്‍ ക്രിസ്മസ് ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.

ഇബ്നു ഉമർ നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ആരെങ്കിലും ഒരു ജനതയുമായി സാദൃശ്യം പുലർത്തിയാൽ അവനും അവരിൽ പെട്ടവനായിത്തീർന്നു. –(അബൂദാവൂദ്: 4033).

عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ».- رَوَاهُ أَبُو دَاوُد: 4033، وَصَحَّحَهُ الأَلْبَانِيُّ.

ശൈഖ് ഖറദാവി പറയുന്നു:

ശൈഖുൽ ഇസ്ലാം ഇബിനു തൈമിയ്യയും, ശിഷ്യന്‍ ഇമാം ഇബ്നുൽഖയ്യിമും ബഹുദൈവ വിശ്വാസികളുടെയും വേദക്കാരുടെയും ആഘോഷങ്ങളുടെ വിഷയത്തിൽ വളരെ കർക്കശമായ നിലപാട് വെച്ചു പുലർത്തിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. മുസ്ലിംകൾ ബഹുദൈവ വിശ്വാസികളുടെയും വേദക്കാരുടെയും മതപരമായ ആഘോഷങ്ങൾ സ്വന്തം നിലക്ക് ആഘോഷിക്കുന്ന വിഷയത്തിൽ അതു തന്നെയാണ് നമ്മുടെയും വീക്ഷണം. ഇന്ന് ചില അന്തംകമ്മികളായ മുസ്ലിംകൾ ഈദുൽ ഫിത്വ്റും ഈദുൽ അദ്ഹായും ആഘോഷിക്കുന്നത് പോലെയോ ചിലപ്പോഴെല്ലാം അതിനേക്കാള്‍കേമമായോ ആഘോഷിക്കുന്നത് നാം കാണുന്നതുപോലെ. തീർച്ചയായും നമുക്ക് നമ്മുടേതായ ആഘോഷങ്ങളുണ്ട് അവർക്ക് അവരുടേതായ ആഘോഷങ്ങളും. അതേസമയം ഏതെങ്കിലും ഒരു കൂട്ടരെ അവരുടെ ആഘോഷദിവസം ആശംസിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുള്ളതായി നാം മനസ്സിലാക്കുന്നില്ല. പ്രത്യേകിച്ച് കുടുംബബന്ധം അയൽപക്ക ബന്ധം അതുപോലെതന്നെ ചങ്ങാത്തം തുടങ്ങിയ തുടങ്ങിയ സാമൂഹ്യബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യുന്നത്. കാരണം നല്ല ബന്ധവും മാന്യമായ പെരുമാറ്റവും താൽപര്യപ്പെടുന്നത് സമ്പ്രദായമാണ്.

يَقُولُ الشَّيخُ القرضاوي:
وَلَا نَنْسَى أَنْ نَذْكُرَ هُنَا أَنَّ بَعْضَ الفُقَهَاءِ مِثْلَ شَيْخِ الإِسْلَامِ اِبْنِ تَيْمِيَّةَ وَتِلْمِيذَهُ العَلَّامَةُ ابْنُ القَيِّمِ قَدْ شَدَّدُوا فِي مَسْأَلَةِ أَعْيَادِ الْمُشْرِكِينَ وَأَهْلِ الكِتَابِ وَالمُشَارَكَةُ فِيهَا، وَنَحْنُ مَعَهُمْ فِي مُقَاوَمَةِ اِحْتِفَالِ المُسْلِمِينَ بِأَعْيَادِ الْمُشْرِكِينَ وَأَهْلِ الكِتَابِ الدِّينِيَّةِ، كَمَا نَرَى بَعْضَ المُسْلِمِينَ الغَافِلِينَ يَحْتَفِلُونَ بِ (الكْرِيسْمَاس) كَمَا يَحْتَفِلُونَ بِعِيدِ الفِطْرِ، وَعيدِ الأَضْحَى، وَرُبَّمَا أَكْثَرُ، وَهَذَا مَا لَا يَجُوزُ، فَنَحْنُ لَنَا أَعْيَادُنَا، وَهُمْ لَهُمْ أَعْيَادُهُمْ، وَلَكِنْ لَا نَرَى بَأْسًا مِنْ تَهْنِئَةِ القَوْمِ بِأَعْيَادِهِمْ لِمَنْ كَانَ بَيْنَهُ وَبَيْنَهُمْ صِلَةُ قَرَابَةٍ أَوْ جِوَارٌ أَوْ زَمَالَةٌ، أَوْ غَيْرُ ذَلِكَ مِنَ العَلَاقَاتِ الإِجْتِمَاعِيَّةِ، الَّتِي تَقْتَضِي حُسْنَ الصِّلَةِ، وَلُطْفَ المُعَاشَرَةِ الَّتِي يُقِرُّهَا العُرْفُ السَّلِيمُ… – فَتَاوَى مُعَاصَرَةٍ.

ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: “യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:120]

❎❎❎

⛔⛔⛔

NB:
1. ഇതിലെ ചില ഭാഗങ്ങൾ ബഹു. സുഹൃത്ത് അൻസാർ അലി നിലമ്പൂർ എഴുതിയതിൽ നിന്ന് എടുത്തിട്ടുണ്ട്.

2. ഇത് അന്തിമ വാക്കല്ല, വിവരമുള്ള പണ്ഡിതന്മാരുടെ നിരൂപണങ്ങൾക്കും വിശകലനങ്ങൾക്കും സ്വാഗതം.

ശേഷം എഡിറ്റ് ചെയ്ത് പുനഃ പ്രസിദ്ധീകരിക്കുന്നതാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *