അവ്വാബീന്‍ നമസ്‌കാരം

*ചോദ്യം:*👇🏿

“ *സ്വലാത്തുൽ അവ്വാബീന്‍* “ എന്ന പേരിൽ ഒരു ഒരു നമസ്കാരത്തെപ്പറ്റി ഈയിടെയായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. അതേപ്പറ്റി അറിയാനാണ് ഈ *ചോദ്യങ്ങൾ.*

1. യഥാർത്ഥത്തിൽ അങ്ങനെയൊരു നമസ്കാരം ഉണ്ടോ?❓

2. പ്രസ്തുത നമസ്കാരത്തെ സംബന്ധിച്ച് പറയപ്പെടുന്ന ശ്രേഷ്ഠത എത്രത്തോളം ആധികാരികമാണ്? ❓അത് നമസ്കരിക്കേണ്ട സമയം ഏതാണ്? ❓

3. അത് എത്ര റക്അത്തുകളാണ് നമസ്കരിക്കേണ്ടത്?❓

4. ഇതുസംബന്ധമായി മദ്ഹബുകളുടെ വീക്ഷണം എന്താണ്? ❓

5. *സ്വലാത്തുൽ ഇശ്റാഖ്* എന്ന് പറയുന്നതും ഇതിനെപ്പറ്റി തന്നെയാണോ?❓

*വിശദമായ മറുപടി പ്രതീക്ഷിക്കുന്നു*.

❓❓❓

*മറുപടി:*👇🏿

സ്വലാത്തുൽ അവ്വാബീൻ (സദാ പശ്ചാത്താപം പ്രകടിപ്പിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെ നമസ്കാരം) എന്ന് നബി (സ) തന്നെ വിശേഷിപ്പിച്ച ഒരു നമസ്കാരം ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. അതു പക്ഷെ, *ഇന്ന് പലരും ധരിച്ചു വെച്ചിരിക്കുന്നത് പോലെ ഇശാ മഗിരിബിന്റെ ഇടയിലുള്ള നമസ്കാരമല്ല*, മറിച്ച് ദുഹാനമസ്കാരമാണ്.

(ഉച്ചക്ക് മുമ്പ് പൂർവ്വാഹ്ന വേളയിൽ നിർവ്വഹിക്കുന്നതിനാൽ ആണ് ദുഹാ നമസ്കാരം എന്ന് പറയുന്നത്, ഇത് സുന്നത്താണ്. ഇത് കൂടിയത് എട്ടു റക്അതും ചുരുങ്ങിയത് രണ്ട് റക്അതുമായിട്ടാണ് നമസ്ക്കരിക്കേണ്ടത്. സൂര്യനുദിച്ചുയർന്നതു മുതൽ മധ്യത്തിൽ നിന്ന് നീങ്ങുന്നതു വരെയാണ് ദുഹായുടെ സമയം. വ്യത്യസ്ത നബിവചനങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.)

❎❎❎

എന്നാൽ ഇശാ മഗിരിബിന്റെ ഇടയിലുള്ള സുന്നത്ത് നമസ്കാരത്തെ പറ്റിയും പിൽക്കാല ഫുഖഹാക്കൾ സ്വലാത്തുൽ അവ്വാബീന്‍ എന്ന് വിശേഷിപ്പിച്ചതായി ഫിഖ്‌ഹ് ഗ്രന്ഥങ്ങളിൽ കാണാം, എന്നാൽ ഇശാ മഗിരിബിന്റെ ഇടയിലുള്ള നമസ്കാരം ആ പേരിൽ ഹദീസുകളില്‍സ്ഥിരപ്പെട്ടിട്ടില്ല. എങ്കിലും ആ സമയത്ത് സുന്നത്ത് നമസ്ക്കരിക്കാമെന്ന കാര്യം സ്വഹീഹായ ധാരാളം ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതിനാൽ നിഷേധിക്കേണ്ട കാര്യമില്ല. നബി (സ) മുതല്‍ സലഫുസ്സ്വാലിഹുകളിൽ പെട്ട മഹത്തുക്കൾ വരെ ആ സമയത്ത് ധാരാളമായി നമസ്കരിക്കരുണ്ടായിരുന്നു എന്നത്, സംശയത്തിന് പഴുതില്ലാത്ത വിധം വ്യക്തമായി തന്നെ സ്ഥിരപ്പെട്ട കാര്യമാണ്.

*ചുരുക്കത്തിൽ അവ്വാബീന്‍ എന്ന പേരിൽ വിളിച്ചാലും ഇല്ലെങ്കിലും ആ സമയത്ത് നമസ്കാരം സുന്നത്താണെന്ന എന്നകാര്യത്തിൽ സംശയമില്ല*.

അതേസമയം *ഇശാ മഗിരിബിന്റെ ഇടയിലുള്ള നമസ്കാരത്തിന്റെി ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകൾ പലതും നിരൂപണ വിധേയവും പറ്റെ ദുർബലവുമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്*.

ആ കൂട്ടത്തില്‍ ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത, സാധാരണ ഉദ്ധക്കപ്പെടാറുള്ള ഹദീസുകളിൽ ഒരെണ്ണം ഇങ്ങനെ കാണാം:

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عُدِلْنَ لَهُ بِعِبَادَةِ ثِنْتَىْ عَشْرَةَ سَنَةً ». قَالَ أَبُو عِيسَى وَقَدْ رُوِىَ عَنْ عَائِشَةَ عَنِ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « مَنْ صَلَّى بَعْدَ الْمَغْرِبِ عِشْرِينَ رَكْعَةً بَنَى اللَّهُ لَهُ بَيْتًا فِى الْجَنَّةِ ». – رَوَاهُ التِّرْمِذِيُّ: 437، وَضَعَّفَهُ الأَلْبَانِيُّ. وَقَالَ: حَدِيثُ أَبِى هُرَيْرَةَ حَدِيثٌ غَرِيبٌ لاَ نَعْرِفُهُ إِلاَّ مِنْ حَدِيثِ زَيْدِ بْنِ الْحُبَابِ عَنْ عُمَرَ بْنِ أَبِى خَثْعَمٍ. قَالَ وَسَمِعْتُ مُحَمَّدَ بْنَ إِسْمَاعِيلَ يَقُولُ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِى خَثْعَمٍ مُنْكَرُ الْحَدِيثِ. وَضَعَّفَهُ جِدًّا.

അബൂഹുറയ്റ (റ) നിവേദനം, അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:👇🏿*ഒരാൾ മഗിരിബ് നമസ്കാര ശേഷം ആറ് റക്അത്ത് നമസ്കരിക്കുകയും അതിനിടയിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അതയാൾക്ക് പന്ത്രണ്ട് വർഷത്തെ ഇബാദത്തിന് സമമാണ്*. ആരെങ്കിലും ഒരാൾ മഗിരിബ് നമസ്കാര ശേഷം ഇരുപത് റക്അത്ത് നമസ്കരിച്ചാൽ അവന് വേണ്ടി അല്ലാഹു സ്വർഗത്തിൽ ഒരു ഭവനം നിർമ്മിച്ചു കൊടുക്കുന്നതാണ്. എന്ന് ആയിശാ (റ) യിൽ നിന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
(തുർമുദി: 437, ഇബ്നു മാജ: 1167).

ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ ഉമറുബ്നു അബ്ദില്ലാഹിബ്നു അബീ ഖസ്അം എന്ന വ്യക്തി ഉള്ള കാരണം *ഈ ഹദീസ് പറ്റേ ദുർബലമാണെന്ന് പണ്ഡിതന്മാർ വിധിയെഴുതിയിരിക്കുന്നു*.

ഈ ഹദീസ് ഉദ്ധരിച്ച *ഇമാം തുർമുദി തന്നെ അക്കാര്യം വ്യക്തമാക്കിയതിന് പുറമെ പുറമെ, ഇമാം ബുഖാരി, ഇമാം നവവി തുടങ്ങി പ്രഗൽഭരായ ഇമാമുമാർ ഈ ഹദീസ് സ്വീകരിക്കാൻ കൊള്ളാത്തതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്*.

❎❎❎

*ദുഹാ നമസ്ക്കാരം*

എന്നാൽ ദുഹാ നമസ്കാരവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകൾ വളരെ പ്രബലമായവ തന്നെയാണ്, ഉദാഹരണമായി:👇🏿👇🏿

عَنْ أَبِي هُرَيْرَةَ، يَقُولُ: أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ: « أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ، وَلَسْتُ بِتَارِكِهِنَّ فِي سَفَرٍ وَلَا حَضَرٍ: أَنْ لَا أَنَامَ إِلَّا عَلَى وِتْرٍ، وَأَنْ أَصُومَ ثَلَاثَةَ أَيَّامٍ مِنْ كُلِّ شَهْرٍ، وَأَنْ لَا أَدَعَ رَكْعَتَيِ الضُّحَى، فَإِنَّهَا صَلَاةُ الْأَوَّابِينَ ».- رَوَاهُ أَحْمَدُ: 10559، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: حَدِيثٌ صَحِيحٌ.

അബൂഹുറെയ്റയിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: എന്നോട് എൻറെ ഖലീലായ നബിതിരുമേനി ഉപദേശിക്കുകയുണ്ടായി യാത്രയിലാകട്ടെ, നാട്ടിലാകട്ടെ അവ ഞാനൊരിക്കലും ഉപേക്ഷിക്കുകയുണ്ടായിട്ടില്ല. വിത്റു നമസ്കരിച്ചിട്ടല്ലാതെ ഉറങ്ങരുത്, എല്ലാമാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക, ദുഹാനമസ്കാരം ഒഴിവാക്കാതിരിക്കുക. കാരണം അത് പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെ നമസ്കാരമാകുന്നു. (അഹമ്മദ് 10559).

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം:

عَنِ الْقَاسِمِ الشَّيْبَانِىِّ أَنَّ زَيْدَ بْنَ أَرْقَمَ رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِى غَيْرِ هَذِهِ السَّاعَةِ أَفْضَلُ. إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ».- رَوَاهُ مُسْلِمٌ: 1780

ഒരിക്കല്‍ മഹാനായ സ്വഹാബി സൈദുബ്നു അർഖം (റ) ചിലയാളുകൾ പൂർവാഹ്ന സമയത്ത് നമസ്കരിക്കുന്നത് കാണാനിടയായി, അപ്പോൾ അദ്ദേഹം പറഞ്ഞു: ഈ സമയമല്ല ഇതു നമസ്കരിക്കാൻ നല്ലതെന്ന് ഇവർക്ക് അറിഞ്ഞുകൂടേ?! നിശ്ചയം റസൂൽ (സ) പറഞ്ഞിട്ടുണ്ട്: അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്‌കാരം വെയില് ചൂടായി ഒട്ടകക്കിടാങ്ങൾ എരിഞ്ഞുപൊളളുന്ന സമയമത്രെ..(മുസ്ലിം: 1780).

عَنْ أَبِى ذَرٍّ عَنِ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ « يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ فَكُلُّ تَسْبِيحَةٍ صَدَقَةٌ وَكُلُّ تَحْمِيدَةٍ صَدَقَةٌ وَكُلُّ تَهْلِيلَةٍ صَدَقَةٌ وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنِ الْمُنْكَرِ صَدَقَةٌ وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى ».- رَوَاهُ مُسْلِمٌ: 1704.

അബൂദർറ് (റ) നിവേദനം: നബി(സ) പറയുകയുണ്ടായി:👇🏿👇🏿 നിങ്ങളുടെ ഓരോരുത്തരുടേയും ശരീരത്തിലെ ഓരോ സന്ധികൾക്കും നേരം പുലരുന്നതോടെ ഓരോ ധർമം ബാധ്യതയാകുന്നു. നിങ്ങൾ
ചൊല്ലുന്ന ഓരോ തസ് ബീഹും ഓരോ തഹ്മീദും ഓരോ തക്ബീറും സ്വദഖയാണ്; നന്മ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്; ‘ളുഹാ’ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം ഇവക്കെല്ലാം പകരമാകുന്നതാണ്. (മുസ്‌ലിം: 1704).

عَنْ أُمِّ هَانِئٍ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى فِى بَيْتِهَا عَامَ الْفَتْحِ ثَمَانِىَ رَكَعَاتٍ فِى ثَوْبٍ وَاحِدٍ قَدْ خَالَفَ بَيْنَ طَرَفَيْهِ.- رَوَاهُ مُسْلِمٌ: 1703.

ഉമ്മു ഹാനിഅ് നിവേദനം: ” പ്രവാചകന്‍ (സ) എട്ട് റകഅത്താണ് “ദുഹാ” നമസ്കരിച്ചിരുന്നത് ,എന്നിട്ട് ഓരോ രണ്ടു റകഅത്തിനു ശേഷവും
സലാം വീട്ടും. (മുസ്‌ലിം:1703).

عَنْ عَائِشَةَ قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّى الضُّحَى أَرْبَعًا وَيَزِيدُ مَا شَاءَ اللَّهُ.- رَوَاهُ مُسْلِمٌ: 1698.

ആയിശാ (റ) നിവേദനം :” പ്രവാചകന്‍(സ) നാല് റകഅത്ത് “ദുഹാ” നമസ്കരിക്കും ,എന്നിട്ട് താനുദ്ദേശിക്കുന്നത്രയും എണ്ണം റകഅത്തുകൾ അതിനോട് കൂട്ടി അധികം നമസ്ക്കരിക്കും.(മുസ്‌ലിം: 1698).

*ദുഹാ നിസ്‌കാരത്തിന്റെ സമയം ഏതാണ്?*❓❓

*ഉത്തരം:*👇🏿👇🏿

സൂര്യനുദിച്ച് ദൃഷ്ടിയില്‍ ഏഴ്മുഴം ( 20 മിനുട്ട്) ഉയര്‍ന്നത് മുതല്‍ ളുഹ്‌റ് നമസ്‌കാര സമയം വരെയാണ്. ഏറ്റവും നല്ലത് പകലിന്റെ നാലിലൊരു ഭാഗം കഴിയുന്നതിന്റെ മുമ്പാണ്.

*ദുഹാ നിസ്‌കാരം എത്ര റക്അത്താണ്?*❓❓

*ഉത്തരം*👇🏿

കുറഞ്ഞത് രണ്ടും കൂടിയത് എട്ട് റക്അത്തുമാണ്. ദുഹാ നമസ്കാരം ഏറ്റവും *ചുരുങ്ങിയത് രണ്ടു റക്അത്താകുന്നു,* എന്നാൽ പരമാവധി എത്രയാണെന്ന കാര്യത്തിൽ തർക്കമുണ്ട്. പ്രവാചകന്‍ (സ) ദുഹാ നമസ്കരിച്ചതിന്റെ പരമാവധി എണ്ണം ഏട്ടാണ് ഇതാണ് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുള്ളത്‌. ചില രേഖകളില്‍ ഇത് പന്ത്രണ്ട് എന്നും കാണാം. പക്ഷെ അത് ദുർബലമാണെന്നും എട്ടു തന്നെയാണ് ഏറ്റവും ഉത്തമം എന്നും ഇമാം റംലി വ്യക്തമാക്കിയിട്ടുണ്ട്. (നിഹായത്തുൽ മുഹ്താജ്: 5/329).

وَاخْتَلَفَ فِي أَكْثَرِهَا كَمَا أَشَارَ إلَيْهِ بِقَوْلِهِ ( وَأَكْثَرُهَا ثِنْتَا عَشْرَةَ ) لِخَبَرٍ فِيهِ ضَعِيفٍ ، وَهَذَا مَا جَرَى عَلَيْهِ فِي الرَّوْضَةِ كَأَصْلِهَا ، وَالْمُعْتَمَدُ كَمَا نَقَلَهُ الْمُصَنِّفُ عَنْ الْأَكْثَرِينَ وَصَحَّحَهُ فِي التَّحْقِيقِ وَالْمَجْمُوعِ وَأَفْتَى بِهِ الْوَالِدُ رَحِمَهُ اللَّهُ تَعَالَى أَنَّ أَكْثَرَهَا ثَمَانٍ.- نِهَايَةُ الْمُحْتَاجِ إلَى شَرْحِ الْمِنْهَاجِ: 5/329.

അതേസമയം ഇത്ര റക്അത്തേ പാടുള്ളൂ എന്ന് നബി (സ) കർശ്ശനമായി നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ ഈരണ്ട് റക്അത്ത് വീതം എത്രയും നമസ്കരിക്കാമെന്നാണ് പണ്ഡിതമതം.

❎❎❎

*ഇശാ മഗിരിബിന്റെ ഇടയിലുള്ള നമസ്ക്കാരം*👇🏿👇🏿

ഇനി ഇശാ മഗിരിബിന്റെ ഇടയിലുള്ള നമസ്കാരത്തെപ്പറ്റി മദ്ഹബുകൾ എന്തു പറയുന്നു എന്നു നോക്കാം:

*ഹനഫി മദ്ഹബ്*👇🏿

وَنُدِبَ سِتُّ رَكَعَاتٍ بَعْدَ الْمَغْرِبِ يَعْنِي غَيْرَ سُنَّةِ الْمَغْرِبِ لِقَوْلِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ { مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عَدَلْنَ عِبَادَةَ ثِنْتَيْ عَشْرَةَ سَنَةً }- الْبَحْرُ الرَّائِقُ شَرْحُ كَنْزِ الدَّقَائِقِ: 4/249.

മഗിരിബ് നമസ്കാരാനന്തരം അതിന്റെ സുന്നത്തായ രണ്ടു റക്അത്തിനു പുറമേ ആറു റക്അത്ത് കൂടി നമസ്കരിക്കുന്നത് സുന്നത്താകുന്നു. ആരെങ്കിലും മഗിരിബ് നമസ്കാരാനന്തരം ആറ് റക്അത്ത് നമസ്കരിക്കുകയും അതിനിടയിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അതയാൾക്ക് പന്ത്രണ്ട് വർഷത്തെ ഇബാദത്തിന് സമമാണ്. എന്ന തിരുവചനമാണിതിനു തെളിവ്. (അല്‍ ബഹറുർറാഇഖ്: )

*മാലികി മദ്ഹബ്*👇🏿👇🏿

التَّنَفُّلُ بين الْمَغْرِبِ وَالْعِشَاءِ مُرَغَّبٌ فيه أَيْ حَضَّ عليه الشَّارِعُ لِمَا قِيلَ من أنها صَلَاةُ الْأَوَّابِينَ وَصَلَاةُ الْغَفْلَةِ. – الفَوَاكِهُ الدَّوانِي لِلنَّفَرَاوِيِّ: 1/198.

മഗിരിബിനും ഇശാഇനും ഇടയിൽ നമസ്ക്കൽ അഭിലഷണീയമായ കാര്യമാകുന്നു. ശറഅ് പ്രോത്സാഹിപ്പിച്ചതാണെന്നർത്ഥം. ആളുകൾ പൊതുവെ അശ്രദ്ധ രാകുന്ന സമയത്തുള്ള നമസ്കാരം, പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ നമസ്കാരം, എന്നെല്ലാം പേരുണ്ട്. (അൽ ഫവാക്കിഹുദ്ദവാനി:).

*ശാഫിഈ മദ്ഹബ്*👇🏿

صَلَاةُ الْأَوَّابِينَ، وَتُسَمَّى صَلَاةَ الْغَفْلَةِ لِغَفْلَةِ النَّاسِ عَنْهَا بِسَبَبِ عَشَاءٍ أَوْ نَوْمٍ أَوْ نَحْوِ ذَلِكَ، وَهِيَ عِشْرُونَ رَكْعَةً بَيْنَ الْمَغْرِبِ وَالْعِشَاءِ… مُغْنِيَ الْمُحْتَاجِ: 3/151.

ഇമാം ഖത്വീബ് അശ്ശർബീനി പറയുന്നു: അവ്വാബീൻ നമസ്കാരം, രാത്രി ഭക്ഷണം, ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ മുഴുകി ആളുകൾ പൊതുവെ അശ്രദ്ധരാകാൻ സാധ്യതയുള്ള സമയത്തുള്ള നമസ്കാരമായതിനാൽ അശ്രദ്ധയുടെ (ഗഫലത്തിന്റെ ) നമസ്കാരം എന്നും ഇതിന് പേരുണ്ട്. അത് മഗിരിബിനും ഇശാഇനും ഇടയിൽ ഇരുപത് റക്അത്താകുന്നു. –( മുഗ്നി അൽ മുഹ്താജ്: 3/151).

*ഹമ്പലീ മദ്ഹബ്*👇🏿

وَيُسْتَحَبُّ التَّنَفُّلُ بَيْنَ الْمَغْرِبِ وَالْعِشَاءِ؛ لِمَا رُوِيَ عَنْ أَنَسِ بْنِ مَالِكٍ فِي هَذِهِ الْآيَةِ: { تَتَجَافَى جَنُوبُهُمْ عَنْ الْمَضَاجِعِ } الْآيَةَ، قَالَ: كَانُوا يَتَنَفَّلُونَ مَا بَيْنَ الْمَغْرِبِ وَالْعِشَاءِ ، يُصَلُّونَ.- الْمُغْنِي: مَسْأَلَةُ: 1056.

ഇമാം ഇബ്നു ഖുദാമ പറയുന്നു:

മഗിരിബിനും ഇശാഇനും ഇടയിൽ ഐഛിക നമസ്കാരം നിർവഹിക്കൽ അഭികാമ്യമാകുന്നു. {അവരുടെ വശങ്ങള്‍ നിദ്രാശയ്യകളിൽനിِന്ന് അടർന്നു പോരുന്നു} എന്ന ആയത്തിന്റെ വിശദീകരണമായി അനസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ് ഇതിന് തെളിവ്. അദ്ദേഹം പറഞ്ഞു മഗിരിബിനും ഇശാഇനും ഇടയിൽ അവർ നമസ്കരിക്കാറുഉണ്ടായിരുന്നു.- (മുഗ്നി: മാസ്അല നമ്പര്‍: 1056).

*നബിയും നമസ്ക്കരിച്ചു*👇🏿👇🏿

മഗിരിബ് നമസ്ക്കരിച്ച ശേഷം ഇശാ വരെ നമസ്ക്കരിക്കാമെന്നതിന് നബി (സ) യുടെ തന്നെ മാതൃകയുണ്ട്. ഇമാം അഹ്മദ് സ്വഹീഹായ സനദോട് കൂടി ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം.

عَنْ حُذَيْفَةَ قَالَ: ….فَأَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَصَلَّيْتُ مَعَهُ الْمَغْرِبَ، فَصَلَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى الْعِشَاءِ… ».- رَوَاهُ أَحْمَدُ: 23329، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ.

ഹുദൈഫ (റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ അദ്ദേഹം പറയുന്നു: അങ്ങനെ ഞാൻ നബിയുടെ അടുക്കൽ ചെന്നു അദ്ദേഹത്തോടൊപ്പം മഗിരിബ് നമസ്ക്കരിച്ചു, ശേഷം നബി ഇശാ വരെ നമസ്കരിച്ചു.- (അഹ്മദ്: 23329).

❎❎❎

*ഇശ്റാഖ് നമസ്ക്കാരം*👇🏿

*എന്താണ് ഇശ്റാഖ് നമസ്കാരം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഏതാണ്?* ❓❓അത് എത്ര റകാഅത്താണ് ?❓

ഇശ്റാഖ് *സൂര്യന്‍ പൂര്‍ണമായും ഉദിച്ചതിനു ശേഷമുള്ള സുന്നത്ത് നമസ്കാരമാണ് ഇശ്റാ നമസ്കാരം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇത് യഥാർഥത്തിൽ ദുഹാ നമസ്ക്കാരം തന്നെയാണ് പക്ഷെ ആദ്യ സമയത്ത് നിർവ്വഹിക്കുമ്പോൾ മാത്രമേ ഇശ്റാഖ് എന്നു പറയുകയുള്ളൂ എന്ന് മാത്രം*.

ഈ സമത്ത് നമസ്കരിക്കുക എന്നതും പ്രവാചകൻ (സ) യുടെ ചര്യയായിരുന്നു. സുബ്ഹ് നമസ്കാര ശേഷം വെയിലുദിക്കുന്നത് വരെ അല്ലാഹുവേ സ്തുതിച്ചുകൊണ്ട് പള്ളിയില്‍ തന്നെ ഇരിക്കുകയും, അങ്ങനെ സൂര്യനുദിച്ച് കഴിഞ്ഞാൽ രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിക്കുകയും ചെയ്തതിനു ശേഷമായിരുന്നു അവിടുന്ന്‍പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്.

❎❎❎

ഈ നമസ്കാരം തന്നെയാണ് ഇശ്റാഖ് നമസ്കാരം, ദുഹാ നമസ്കാരം, അവ്വാബീൻ നമസ്കാരം എന്നെല്ലാം അറിയപ്പെടുന്നത്.

*ഇതിന്റെ സമയം*👇🏿

സൂര്യന്‍ ഉദിച്ച് ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞു ആരംഭിക്കുകയും ദുഹര്‍ ബാങ്ക് കൊടുക്കുന്നതിന് ഒരു ഇരുപത് മിനുട്ട് മുമ്പുവരെ നീണ്ടുനിൽക്കുന്നതുമാണ്.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *