ഇന്ത്യൻ മുസ്‌ലിംകൾ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അവർ ഇസ്‌ലാം കയ്യൊഴിഞ്ഞതാണോ, അതോ, അവർ മുസ് ലിംകളായി എന്നതാണോ ? ഇതാണ് ചോദ്യം

തീർച്ചയായും മുസ്ലിംകൾ ആയതു കൊണ്ടു തന്നെ, സംശയമില്ല.

⛔ രണ്ട് കാരണങ്ങളാൽ മുസ്‌ലിം സമുദായം കടുത്ത പരീക്ഷണങ്ങൾക്ക് വിധേയരകാം.

❎ ഒന്ന്: കാര്യക്ഷമമായി അവർ സത്യസാക്ഷ്യ നിർവഹണത്തിൽ നിരതരാവുമ്പോൾ . ( പ്രവാചകന്മാരുടെ ചരിത്രം തെളിവ് )

❎ രണ്ട്: സത്യസാക്ഷ്യ നിർവഹണമെന്ന നിയോഗ ദൗത്യം വിസ്മരിക്കുമ്പോൾ . അപ്പഴും അവർ കടുത്ത പരീക്ഷണത്തിന് വിധേയരാവും.

🅾 രണ്ടും തമ്മിലുളള വ്യത്യാസം 👇🏿

ഒന്ന് വിജയത്തിലേക്കും, പ്രതാപത്തിലേക്കും എത്തിച്ചേരാൻ അനിവാര്യമായ താണ്ടിക്കടക്കേണ്ട വഴിയും ഘട്ടവുമാണ്. ശുഭപ്രതീക്ഷയോടെ മുന്നോട്ട് കുതിക്കാനുളള പ്രചോദനവും, തങ്ങൾ യഥാർഥ സത്യസരണിയിൽ തന്നെയാണുളളത് എന്ന് ആത്മവിശ്വാസം വർദ്ധിക്കാനുമുളള കാരണമാവുകയാണവ ചെയ്യുക.

എന്നാൽ രണ്ടാമതു പറഞ്ഞത് കൂടുതൽ നാശം വരാനിരിക്കുന്നു, അല്ലാഹു കയ്യൊഴിഞ്ഞിരിക്കുന്നു. അല്ലാഹു കയ്യൊഴിഞ്ഞ സമൂഹത്തെ ആരു വിചാരിച്ചാലും രക്ഷിക്കാനാകില്ല, അല്ലാഹുവിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു പോം വഴിയും തങ്ങൾക്കില്ലാ, എന്നും തിരിച്ചറിയാനുളള പ്രേരകമാവുകയാണ് വേണ്ടത്.

❎❎❎

പ്രമാണങ്ങൾക്ക് പുറമേ, മാനവചരിത്രം തന്നെ സത്യവും അസത്യവും തമ്മിലുളള നിരന്തര സംഘട്ടനത്തിന്റെ ചരിത്രമാണ്.

🅾

എന്നാൽ ഇതേ ചരിത്രം തന്നെ മറ്റൊരു പാഠവും നമുക്ക് നൽകുന്നുണ്ട്. അസത്യത്തിന്റെ ശക്തികൾക്കെതിരിൽ സത്യത്തിന്റെ വിജയത്തിന്റെ ചരിത്രമാണത്.

🅾

മറ്റൊന്ന് അധികാരവും ആധിപത്യവും പ്രതാപവും ഉണ്ടായിരുന്ന ഇസ്ലാമിക സമൂഹം നിന്ദ്യരും പരാജിതരും ശത്രുക്കളാൽ ചവിട്ടിമെതിക്കപ്പെടുകയും ചെയ്ത ചരിത്രമാണത്.

❎❎❎

മുഹമ്മദ് നബി (സ) യുടെ ഉമ്മത്തിന്റെ മാത്രം ചരിത്രം പരിശോധിച്ചാൽ അതു മനസ്സിലാക്കാം.

13 വർഷം മക്കയിലും തുടർന്ന് ഹിജ്‌റക്കു ശേഷം ആദ്യ രണ്ട് രണ്ട് വർഷങ്ങളിൻ മദീനയിലും പ്രവാചകനും സ്വഹാബിമാരും അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങൾ ഖുർആൻ തന്നെ സൂചിപ്പിക്കുന്നുണ്ട്.

{وَاذْكُرُوا إِذْ أَنْتُمْ قَلِيلٌ مُسْتَضْعَفُونَ فِي الْأَرْضِ تَخَافُونَ أَنْ يَتَخَطَّفَكُمُ النَّاسُ فَآوَاكُمْ وَأَيَّدَكُمْ بِنَصْرِهِ وَرَزَقَكُمْ مِنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ}- الأنفال: 26

(നിങ്ങള്‍ ഓര്ക്കുيവിന്‍: നിങ്ങള്‍ തുച്ഛം പേരായിരുന്നു. ഭൂമിയില്‍ദുര്ബَലരായി കരുതപ്പെട്ടിരുന്നു. ജനങ്ങള്‍ റാഞ്ചിക്കളയുമോ എന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടായിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്ക്ക് അഭയസ്ഥാനമൊരുക്കി. തന്റെ സഹായത്താല്‍ നിങ്ങളുടെ കരങ്ങളെ ബലപ്പെടുത്തി. ഉത്തമമായ വിഭവങ്ങളെത്തിച്ചുതരുകയും ചെയ്തു– നിങ്ങള്‍ നന്ദിയുള്ളവരാവാന്‍).- (അൽ അന്ഫാ്ല്‍: 26)

പക്ഷെ, ഈ പരീക്ഷണങ്ങൾ ഒക്കെയും സത്യത്തിന്റെ വിജയത്തിന്റെ ഭാഗമായി സമർപ്പിക്കേണ്ട മുടക്കുമുതലുകളായിരുന്നു.

ഒരു സമുദായം അല്ലാഹുവിൽ വിശ്വസിച്ചും, അവനെ മാത്രം ഇബാദത്ത് ചെയ്തും അവന്റെ ദീനിന്റെ മാർഗത്തിൽ എല്ലാം അർപ്പിച്ചും സത്യസാക്ഷ്യം നിർവഹിക്കാൻ മുന്നോട്ട് വരുമ്പോൾ അവരെ സഹായിക്കലും അവരെ വിജയിപ്പിക്കലും, അവർക്ക് അധികാരവും ആധിപത്യവും നൽകലും അവരുടെ ശ്തുക്കളെ ( അവരെത്ര മാത്രം വമ്പിച്ച ശത്രുക്കളാണെങ്കിലും ) പരാജയപ്പെടുത്തലും അല്ലാഹു സ്വയം ഏറ്റെടുത്ത കാര്യമാണ്. അല്ലാഹു തന്നെ പറയുന്നത് കാണുക.

{ كَتَبَ اللَّهُ لأغْلِبَنَّ أَنَا وَرُسُلِي إِنَّ اللَّهَ قَوِيٌّ عَزِيزٌ } – المجادلة:21، وقال تعالى: {وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ } – الحج:40، وقال تعالى: { يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ } – محمد:7، وقال تعالى: { إِنَّا لَنَنْصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الأشْهَادُ } – غافر:51 .

⛔⛔⛔

ഞാൻ പറയുന്നത് ഇന്ത്യൻ മുസ്ലിംകൾ യഥാർഥ ഇസ്‌ലാമിക ജീവിതം നയിക്കുകയും സത്യസാക്ഷ്യ നിർവഹണത്തിൽ അലംഭാവലേശമന്യേ മുന്നോട്ടു വരികയും ചെയ്താൽ ഭൂരിപക്ഷ സമുദായം പൂമാലയിട്ട് സ്വീകരിക്കുമെന്നോ, അവരെല്ലാവരും കൂട്ടത്തോടെ അവരുടെ മതത്തിൽ നിന്ന് രാജിവച്ച് ഇസ്‌ലാം സ്വീകരിക്കുകയും എന്നിട്ട് നിങ്ങൾ ഇവിടെ കയറിയിരിക്കൂ എന്ന് പറഞ്ഞ് അധികാരക്കസേരയിൽ പിടിച്ചിരുത്തും എന്നൊന്നുമല്ല.

മറിച്ച് ഞാൻ പറയുന്നത് മുസ്ലിം സമുദായം യഥാർഥ ഇസ്ലാമിക സമൂഹമായി മാറുകയും സത്യസാക്ഷ്യ നിർവഹണത്തിന് ശക്തമായി മുന്നോട്ട് വരുകയും ചെയ്യുന്നതോടെ അല്ലാഹുവിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ്. അല്ലാഹുവിന്റെ സഹായം ഉണ്ടാവുമെന്നാണ്. അതോടെ ചിത്രം മാറും. ഖുർആനും സുന്നത്തും ചരിത്രവും അതാണ് പഠിപ്പിക്കുന്നത്.

ഇതര സമുദായത്തിലെ നിഷ്പക്ഷരും സത്യത്തോട് അൽപമെങ്കിലും താൽപര്യമുള്ളവരും, ഒന്നുകിൽ ഇസ്ലാമിലേക്ക് കടന്നു വരും, അല്ലെങ്കിൽ നന്നെ ചുരുങ്ങിയത് ഇസ്ലാമിന്റെ ഭാഗത്ത് പിന്തുണയുമായി നിലയുറപ്പിക്കും.

ശത്രുക്കൾ ഈ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഭീകരൻമാരോ, കൊള്ളരുതാത്തവരോ അല്ല ഈ മുസ്‌ലിംകൾ എന്നും , പ്രത്യുത ഈ നാടിനും നാട്ടാർക്കും പ്രയോജനമുളള, ഗുണം മാത്രമുളള, ഇവരിവിടെ നിലനിൽക്കേണ്ടത് ഇതര സമുദായങ്ങൾക്കു കൂടി അത്യന്താപേക്ഷിതമാണെന്നും അത്രമേൽ ഉത്തമരും ഉദാത്തമായ സ്വഭാവവും സംസ്കാരവും ഉളളവരുമാണ് അവര്‍ എന്ന് ഞങ്ങൾ അനുഭവത്തിലുടെ മനസ്സിലാക്കിയിട്ടുണ്ട് എന്നുമൊക്കെ പരസ്യമായി പറയുന്ന അവസ്ഥ വരും.

ഇതൊക്കെ വ്യാമോഹങ്ങളും, നടക്കാത്ത സ്വപ്നങ്ങളും, ഉട്ടോപ്യയുമായി കാണുന്ന വരുണ്ടാകാം.

എന്നാൽ കടുത്ത വേനൽക്കാലത്ത് കപ്പലുണ്ടാക്കിയ നൂഹ് നബിയെ പരിഹസിച്ച വിരിൽ അവരെ ഉൾപ്പെടുത്താനേ, ഖുർആൻ അൽപമെങ്കിലും പഠിക്കുകയും, അല്ലാഹുവിന്റെ നടപടി ക്രമങ്ങളിൽ (സുന്നത്തിൽ) വിശ്വസിക്കുന്നവർക്ക് നിർവാഹമുളളൂ .

വർത്തമാന ഇന്ത്യൻ മുസ്‌ലിം സമുദായത്തെ വിലയിരുത്തുമ്പോൾ ബനീ ഇസ്രായീല്യരെ കൈകാര്യം ചെയ്യാൻ എന്തെല്ലാം കാരണങ്ങളാണോ അല്ലാഹുവും റസൂലും എടുത്തു പറഞ്ഞിട്ടുള്ളത്, അവയിൽ മിക്കതും ഇന്നത്തെ സമുദായത്തിലും ഒത്തുചേർന്നിട്ടുണ്ട് എന്ന് ഖുര്ആതന്‍അവരെപ്പറ്റി പറഞ്ഞതും ഇന്നത്തെ മുസ്‌ലിം സമുദായത്തെയും വെച്ച് താരതമ്മ്യം ചെയ്താല്‍ മനാസ്സിലാവും .

അല്ലാഹുവിന്റെ അജ്ഞാനിര്ദ്ദേദശങ്ങളും വിധിവിലക്കുകളും അവഗണിച്ചതിന്റെ പേരില്‍ ഇസ്രായീൽ സമുദായത്തെ ശിക്ഷിക്കാനും അവരെ നിന്ദ്യരും പതിതരുമാക്കാനും അല്ലാഹു തീരുമാനിച്ചു. അതിന്നു കാരണമായി അല്ലാഹുവും റസൂലും കൃത്യമായി എടുത്തു പറഞ്ഞ അതേ കാര്യങ്ങൾ വര്ത്തുമാന മുസ്‌ലിം സമുദായത്തിൽ നടമാടുമ്പോള്‍അല്ലാഹു ഒന്നും ചെയ്യില്ലെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിനു ഇരട്ടനീതിയാണ് എന്ന് വിശ്വസിക്കുന്നതിന് തുല്യമാണ്.

എന്നാല്‍ ഖുർആൻ ഒന്നെടുത്ത് വായിച്ചു നോക്കിയാല്‍ ഒരിക്കലും അങ്ങനെ വിശ്വസിക്കാനോ പറയാനോ കഴിയില്ല.

ചോദ്യം:

ഇസ്‌ലാമനുസരിച്ച് യദാർത്ഥ മുസ്ലിംകളായി ജീവിച്ചാലും , ഇസ്‌ലാം കയ്യൊഴിഞ്ഞ് കാനെഷ്കുമാരി മുസ്ലിംകളായി ജീവിച്ചാലും ഒരേ അവസ്ഥയാണോ? (രണ്ടായാലും അല്ലാഹു വിടില്ല എന്നാണല്ലോ പറയുന്നത് ).

പ്രത്യേകിച്ച് പരീക്ഷണങ്ങൾ /ശിക്ഷകൾ (രണ്ടായാലും ഭൗതികമായി ഒന്നു തന്നെ) ഒന്നും ഇല്ലാതെ ഒരുത്തമ സമൂഹമായി ജീവിക്കാൻ മുസ്ലിംകൾക്ക് ഈ ലോകത്ത് സാധ്യമല്ല എന്നല്ലേ ഈ ചർച്ചയിൽ നിന്ന് മനസ്സിലാകുന്നത് ?

ഇസ്‌ലാമനുസരിച്ച് യദാർത്ഥ മുസ്ലിംകളായി ജീവിച്ചാലും , ഇസ്‌ലാം കയ്യൊഴിഞ്ഞ് കാനെഷ്കുമാരി മുസ്ലിംകളായി ജീവിച്ചാലും ഒരേ അവസ്ഥയാണോ? (രണ്ടായാലും അല്ലാഹു വിടില്ല എന്നാണല്ലോ പറയുന്നത് ).

പ്രത്യേകിച്ച് പരീക്ഷണങ്ങൾ /ശിക്ഷകൾ (രണ്ടായാലും ഭൗതികമായി ഒന്നു തന്നെ) ഒന്നും ഇല്ലാതെ ഒരുത്തമ സമൂഹമായി ജീവിക്കാൻ മുസ്ലിംകൾക്ക് ഈ ലോകത്ത് സാധ്യമല്ല എന്നല്ലേ ഈ ചർച്ചയിൽ നിന്ന് മനസ്സിലാകുന്നത് ?


ഉത്തരം:

ഒരിക്കലുമല്ല. ഒന്ന് ഇസ് ലാമിന് പ്രതാപം കൈവരുന്നത് വരെ അനിവാര്യമായും തരണം ചെയ്യേണ്ടതാണ്. ഇസ്ലാമിന് ആധിപത്യം വരുന്നതോടെ അവസാനിക്കുന്നതും.

(അപ്പോഴും വ്യക്തികൾക്കു പരീക്ഷണങ്ങൾ വന്നു ഭവിച്ചേക്കും, പക്ഷെ ഒരു രാഷ്ട്രവും സമൂഹവുമെന്ന നിലയിൽ ഐശ്വര്യമുണ്ടാവുകയും ചെയ്യും)

ഇപ്പറഞ്ഞത് അല്ലാഹു തന്നെ പറഞ്ഞതാണല്ലോ. ….

എന്നാൽ തെറ്റുകുറ്റങ്ങൾ ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന പരീക്ഷണങ്ങൾ തൗബ ചെയ്ത് മടങ്ങാൻ കാരണമാകാത്തിടത്തോളം ഒരു കാലത്തും രക്ഷപ്പെടാൻ പോകുന്നില്ല.

{وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الأرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَنْ كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ. وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ. لَا تَحْسَبَنَّ الَّذِينَ كَفَرُوا مُعْجِزِينَ فِي الْأَرْضِ وَمَأْوَاهُمُ النَّارُ وَلَبِئْسَ الْمَصِيرُ } -النور : 55-57.

നിങ്ങളില്നിന്ന് ❎വിശ്വസിക്കുകയും ❎സല്ക്കർമ്മങ്ങൾ
അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

🅾 എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍പ്രതിനിധികളാക്കുന്നതാകുന്നു –അവര്ക്കു് മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ.

🅾 അല്ലാഹു അവര്ക്കാണയി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു.

🅾 അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു.

അതിനാലവര്‍ എനിക്കു മാത്രം ഇബാദത്തു ചെയ്യട്ടെ; ആരെയും എന്റെ പങ്കാളികളാക്കാതിരിക്കട്ടെ.

അതിനുശേഷം വല്ലവരും നിഷേധിക്കുന്നുവെങ്കില്‍, അവര്‍ പാപികള്‍തന്നെ യാകുന്നു.

നമസ്‌കാരം നിലനിര്ക്ത്ന്, സകാത്ത് നല്കുക, ദൈവദൂതനെ അനുസരിക്കുക. നിങ്ങള്ക്ക്കാരുണ്യം ലഭിക്കുമെന്നാശിക്കാം. (സൂറത്തുന്നൂര്‍: 55-57)

അല്ലാഹു ഈ പറഞ്ഞത് ശരിയല്ലാ എന്നാണോ മനസ്സിലാക്കേണ്ടത്?

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *