ഇസ്ലാമിനോട് കൂറുളള ഭരണാധികാരികളുടെ പരിണതി

ഉർദുഗാനെ കൊല്ലണം, കാരണം, കുനിയാൻ പറയുമ്പോൾ സുജൂദിൽ വീഴുന്ന മുസ് ലിം ഭരണാധികാരികൾക്കിടയിൽ നെഞ്ചുയർത്തിപ്പിടിച്ച് സംസാരിക്കുന്ന, സോമാലിയൻ അഭയാർഥി ക്യാമ്പിൽ വരെയെത്തി ആ നിലാരംബരായവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്ന , യൂറോപ്യൻ തലസ്ഥാനത്ത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ സമാധാനത്തിനു വേണ്ടിയും, ഇസ്ലാമിക തീവ്രവാദമെന്നും പറഞ്ഞ് ഗീർവാണം വിട്ടുക്കൊണ്ടിരുന്ന ഇസ്രായേൽ ഭരണാധികാരിയായിരുന്ന ശിമോൺ പെരസിന്റെ മുഖത്ത് നോക്കി ഫലസ്തീനില്‍ പിടഞ്ഞു വീഴുന്ന പിഞ്ചു മക്കൾക്ക് വേണ്ടി പരസ്യമായി ആക്രോശിച്ച മുസ്‌ലിം ലോകത്തെ ഏക ഭരണാധികാരിയെ വെച്ചു പൊറുപ്പിക്കുകയോ?

ഖുർആൻ പാരായണം, നമസ്കാരം തുടങ്ങി ദീനീ നിഷ്ഠയുളള ഒരു പ്രസിഡണ്ട് ജൂത കമാലിന്റെ കസേരയിൽ വിരാചിക്കുകയോ?

ഇല്ല, കൊന്നുകളയുക തന്നെ വേണം.

അതു കൂടെ ഉദ്ദേശിച്ചായിരുന്നു ഈയടുത്ത് തുർക്കിയിൽ അരങ്ങേറിയ വിഫലമായ പട്ടാള അട്ടിമറി ശ്രമം.

അവർ ഉർദുഗാന്റെ പിന്നാലെ തന്നെയുണ്ട്, എന്തു കൊണ്ട്?

ഇതാ ഒരു ചരിത്ര പുരുഷന്റെ രക്ത സാക്ഷ്യം .

1973 ൽ ആദ്യമായി അറബികൾ ഇസ്രായീലുമായുള്ള യുദ്ധത്തിൽ ഭാഗികമായ വിജയം നേടി. വിജയത്തിന്റെ മുഖ്യ കാരണം ഇഖ് വാൻ സേനയുടെ ജിഹാദ്‌ തന്നെ. റമദാൻ മാസം. അല്ലാഹു അക്‌ബർ മുഴക്കി അവർ മുന്നേറി. (അതെപ്പറ്റി വിശദമായി പിന്നീട് ഇന്ഷാ അല്ലാഹു)

ഫൈസൽ രാജാവ് യൂറോപ്പിന് പെട്രോൾ നിറുത്തിവെച്ചു. യൂറോപ്പ് ഇരുട്ടിൽ തപ്പി.

ബെല്ജിയയത്തിന്റെ പ്രധാനമന്ത്രി പ്രജകളോട് ഇനി ഇതേ വഴിയുള്ളൂ എന്നു കര്മ്മത്തിലൂടെ സൂചന നല്കിക്കൊണ്ട് പാർലമെന്റ് മന്ദിരത്തിലേക്ക് സൈക്കിൾ ചവിട്ടി പോകുന്ന പ്രതീകാത്മക ഫോട്ടോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

ഉടൻ അമേരിക്കൻ പ്രസിഡണ്ട്‌ നിക്സന്‍ റിയാദിലേക്ക് കുതിച്ചെത്തി. ചരിത്രത്തിലാദ്യമായിട്ടയിരുന്നു ഒരു അമേരിക്കന്‍ പ്രസിഡണ്ട്‌ സൌദിയിലേക്ക് പറന്നത് എന്ന് പറയപ്പെടുന്നു. പെട്രോൾ ഉപരോധം പിൻവലിപ്പിക്കാൻ അനുനയ ചർച്ച നടത്തി നോക്കി. പക്ഷെ കടുത്ത നിലപാടിൽ ഉറച്ച് നിന്നു കൊണ്ട് ഫൈസൽ രാജാവ്ഫലസ്തീന്റെ ഭാഗത്ത് ശക്തമായി നിലകൊണ്ടു.

വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ പിന്നെ ഫൈസൽ രാജാവിനെ ഭീഷണിപ്പെടുത്തി. നിങ്ങൾ പെട്രോൾ തന്നില്ലെങ്കിൽ ഗോതമ്പ് നൽകാതെ നിങ്ങളെ ഞങ്ങൾ അന്നംമുട്ടിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. അന്ന് സൌദി അമരിക്കന്‍ ഗോതമ്പ് ആയിരുന്നു ആശ്രയിച്ചിരുന്നത്.

തന്റെ മുമ്പിലുളള ഈത്തപ്പഴത്തിലേക്ക് ചൂണ്ടിക്കൊണ്ട് ഫൈസൽ രാജാവ് ആത്മവിശ്വാസത്തോടെ പറഞ്ഞു :

ഇതാ, കേവലം ഇതും പച്ച വെള്ളവും കഴിച്ചു കൊണ്ടാണ് ഞങ്ങളുടെ പൂർവപിതാക്കൾ ലോകം കീഴടക്കിയത് അതിനിയും ആവർത്തിക്കാതിരിക്കാൻ ന്യായമേതുമില്ല. അതിനാൽ അമ്മാതിരി ഉമ്മാക്കിയൊന്നും കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ടാ. എന്നിട്ടിത്ര കൂടി പറഞ്ഞു. പടച്ചവൻ തുണച്ചാൽ ഈ മരുഭൂമിയിൽ തന്നെ ഞങ്ങൾ ഗോതമ്പുണ്ടാക്കും.

അതെ, അങ്ങനെ ചുട്ടുപൊളളുന്ന മണൽക്കാട്ടിൽ അവർ ഗോതമ്പ് വിളയിച്ചു. ഒരു കിലോ ഗോതമ്പ് കേവലം രണ്ട് റിയാലിന് അമേരിക്ക നൽകിയിരുന്നിടത്ത് കിലോയ്ക്ക് 9 രൂപ ചെലവ് വന്നു.

ഗവൺമെന്റ് കർഷകർക്ക് അത്രയും തുക നൽകി മോഹവിലക്ക് കർഷകരിൽ നിന്നും വാങ്ങി രണ്ട് രിയാലിന് തന്നെ സാധാരണക്കാർക്ക് വിതരണം ചെയ്തു. പിന്നീട് സൗദി ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യമായി തീർന്നു എന്നതാണ് അൽഭുതം . (ഇപ്പാഴില്ലാ കാരണം പിന്നീട് പറയാം).

അതിനിടെ BBC യുമായുളള അഭിമുഖത്തിൽ അടുത്ത വർഷം ഖുദ്സ് മോചിപ്പിച്ച് മസ്ജിദുൽ അഖ്സ്വയിൽ സുജൂദ് ചെയ്യണമെന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് ഫൈസൽ രാജാവ് തുറന്നു പറഞ്ഞു.

പറഞ്ഞത് പ്രാവർത്തികമാക്കുന്ന ഇസ്‌ലാമിക സ്പിരിറ്റുളള ആ മഹാനെ കൊന്നുകളയുക മാത്രമേ രക്ഷയുള്ളൂ എന്ന് അമേരിക്ക മനസ്സിലാക്കി. പിന്നീട് അതിനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു അമേരിക്ക.

അന്ന് അമേരിക്കയിൽ പഠിക്കുകയായിരുന്ന ഫൈസൽ രാജാവിന്റെ അടുത്ത ബന്ധു, ഫൈസൽ ബിൻ മിസാഈദ് എന്ന യുവാവിനെ അമേരിക്ക മയക്കി മെരുക്കി ഒരുക്കി. മദ്യത്തിനും മ്ദിരാക്ഷിക്കും മുമ്പില്‍ എല്ലാം അടിയറവെച്ച ഒരു ശിന്കിടിയെത്തന്നെ അവര്‍ ഉണ്ടാക്കിയെടുതു.

അവൻ രാജകൊട്ടാരത്തിൽ മലിക് ഫൈസലിനെ കാണാൻ റിയാദിലേക്ക് പറന്നു ചെന്നു. അടുത്ത ബന്ധു (സഹോദര പുത്രന്‍) എന്ന പരിഗണന കാരണം സെക്യൂരിറ്റി ചെക്കപ്പ് ഉണ്ടായില്ല.

ദർബാറിൽ കയറി രാജാവിന് സലാം പറഞ്ഞു പ്രത്യഭിവാദ്യം ചെയ്യാനായി എഴുന്നേൽക്കവേ ആ മഹാന്റെ നേരെ തുരുതുരാ വെടിയുണ്ടകൾ പാഞ്ഞു. ഫൈസൽ രാജാവ് ഖുദ്സിന് വേണ്ടി രക്ത സാക്ഷിയായി.

മുസിലിം ലോകം തരിച്ചുനിന്നു. സൂര്യന് ഗ്രഹണം ബാധിച്ച പോലെ. ജൂതന്മാരുടെ ആഹ്ലാദ നൃത്തം കണ്ടു മിണ്ടാപ്രാണികള്‍ വരെ അമര്ഷം പൂണ്ടു. ഫലസ്തീനികളും ഖുദ്സിന്റെ വിമോചനം സ്വപ്നം കണ്ടവരും അശ്രു പൊഴിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *