ഏക സിവിൽ കോഡ് വരാനെളുപ്പമല്ലെങ്കിലും

🅾ഏക സിവിൽ കോഡ് വരാനെളുപ്പമല്ലെങ്കിലും.🅾

🅾ഒന്നുകിൽ ഏതെങ്കിലും ഒരു മതത്തിന്റെ സിവിൽ കോഡ് രാജ്യത്തെ മുഴുവൻ നിവാസികൾക്കും ബാധകമാക്കണം.

🅾അല്ലെങ്കിൽ എല്ലാ മതങ്ങളിൽ നിന്നും അൽപാൽപ്പമെടുത്ത് ഒരു സാമ്പാർ കോഡുണ്ടാക്കണം.

🅾അതുമല്ലെങ്കിൽ ഒരു മതത്തിൽ നിന്നും ഒന്നും സ്വീകരിക്കാതെ ഒരു മോഡേൺ കോഡുണ്ടാക്കണം.

🅾ഈ ഒടുവിൽ നാലാമതായി പറഞ്ഞ മോഡേൺ കോഡിൽ മതത്തിൽ നിന്നുളളവ കൂടി കൂട്ടിച്ചേർത്ത് ഒരു സമ്മിശ്ര കോഡുണ്ടാക്കണം.

⛔നിലവിലെ ഇന്ത്യൻ സാമൂഹ്യ ഘടന വച്ച് പറയുകയാണെങ്കിൽ,
ഇപ്പറഞ്ഞതൊന്നും പ്രയോഗവൽക്കരിക്കുക അത്ര എളുപ്പമല്ല. അത് പാർലമെന്റിൽ 100 % MP മാരും BJP ക്കാരായാൽ പോലും.

ഈ വസ്തുത വച്ച് കൊണ്ടാണ് 
ഏക സിവിൽ കോഡ് ഒരു ഭീഷണിയല്ലെന്നും ആ ഉമ്മാക്കി കണ്ട് പേടിക്കേണ്ടന്നും പലരും പറയുന്നത്.

എന്നാല്‍ അപകടം പതിയിരിക്കുന്നത്‌ ഇവിടെയാണ്.

📛📛📛📛📛

യാഥാർഥ്യം ഇതാണെങ്കിലും ഇതര മത വിഭാഗങ്ങളിൽ നിന്ന് വിഭിന്നമായി മുസ് ലിംകൾ ആശങ്കിക്കേണ്ട ഒരു പ്രധാന അപകടം ഇവിടെ പതിയിരിക്കുന്നുണ്ട്.

അതെന്തെന്ന് ചോദിച്ചാൽ ശരീഅത്ത് (നിയമങ്ങളും വിധി വിലക്കുകളും) അംഗീകരിക്കുകയും അത് ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുക എന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അഖീദ (വിശ്വാസവും ആദർശവും ) പോലെ തന്നെ പ്രാധാനവും ഗൗരവമുള്ളതുമാണ് എന്നതാണത്.

എന്നു വച്ചാൽ മുഹമ്മദ് നബി (സ) അന്ത്യ പ്രവാചകനാണെന്നത് ഒരു മുസ്‌ലിമിന്റെ ആദർശത്തിന്റെ ഭാഗമാണ്. അത് വിശ്വസിച്ചില്ലെങ്കിൽ അവന് പിന്നെ ഇസ്ലാമിൽ സ്ഥാനമില്ല.

അതുപോലെ തന്നെയാണ് ഒരാൾക്ക് അനന്തരാവകാശിയായി ഒരു മകളും മകനുമാണുളളതെങ്കിൽ മകളുടെ ഇരട്ടി ഓഹരിയാണ് മകനു ലഭിക്കുക എന്നത്. ഇത് അനുഷ്ഠാനമാണ് വിശ്വാസ കാര്യമല്ല. പക്ഷെ അതും അംഗീകരിക്കലും പ്രയോഗവൽക്കരിക്കലും നിർബന്ധമാണ്.
അതായത് ഒരാൾ അത് ഞാൻ അംഗീകരിക്കില്ലാ എന്ന് പറഞ്ഞാൽ അയാൾക്ക് പിന്നെ ഇസ്ലാമിൽ സ്ഥാനമില്ല.

ഇവിടെ ഇതര മതസ്ഥർക്ക് ഈയൊരാശങ്കയുണ്ടെന്ന് തോന്നുന്നില്ല. ഇനിയുണ്ടെങ്കിൽ തന്നെ തുലോം കുറവും നിസ്സാരവുമാണ്.

മതനിഷ്ഠയിൽ വലിയ നിഷ്കർഷയുളള കൃസ്ത്യാനികൾക്ക് അവരുടെ പുരോഹിതൻമാർക്ക് വേണമെങ്കില്‍ തങ്ങളുടെ താല്പര്യമനുസരിച്ച് ഏത് ഹലാലും ഹറാമാക്കാം. നേരെ മറിച്ചും.

ഹൈന്ദവരെ സംബന്ധിച്ചിടത്തോളം കൃത്യമായ ഒരു ചട്ടക്കൂടുളള, സർവാംഗീകൃതമായ അവലംബങ്ങും അടിസ്ഥാനങ്ങളും ഉളള ഒരു മതമല്ലാത്തതിനാൽ ഓരോ വിഭാഗവും ഫോളോ ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്ന ആചാര്യൻമാർ പറയുന്നതെന്നാണോ അതാണ് അന്തിമവിശകലനത്തിൽ അവരുടെയും മതം.

ഇന്ത്യയിൽ നിലവിലുളള
മറ്റു മതങ്ങളും ഏറിയും കുറഞ്ഞും ഈ പൊതു തത്വത്തിൽ യോജിക്കുന്നു.

സർവോപരി വളയമില്ലാതെ ചാടാൻ പണ്ഡിതൻമാരെ പോലും അനുവദിക്കാത്ത, ഇസ്‌ലാം പോലെ ഭദ്രമായ പ്രമാണങ്ങളുടെ ചട്ടക്കൂട് മറ്റൊരു മതത്തിനും താരതമ്യേന ഇല്ല എന്ന് പറയാം.

അതിനാൽ നാളെ മുതൽ ബഹുഭാര്യത്വം എത്ര വലിയ ന്യായമുണ്ടങ്കിലും പാടില്ല, അന്തരാവകാശത്തിൽ ലിംഗ വിവേചനം പാടില്ല. വിവാഹ മോചനം ഒരു സാഹചര്യത്തിലും അനുവദനീയമല്ല തുടങ്ങിയ നിയമങ്ങൾ കൊണ്ടു വരുന്നതിൽ മുസ്ലിംകളല്ലാത്ത മറ്റു മതസ്ഥർ അതിൽ ആശങ്ക പ്രകടിപ്പിച്ചില്ലെങ്കിൽ അതിൽ യാതൊരശയവും ഇല്ല. അത്തരം നിയമങ്ങൾ അംഗീകരിച്ചെന്ന് വച്ച് അത് തങ്ങളുടെ ദീനീ പരിവേഷത്തിന് പോറലേൽപ്പിക്കാനും പോകുന്നില്ല. ഇനി പുരോഹിതൻമാരും ആചാര്യൻമാരും അതിന് മേലൊപ്പ് ചാർത്തുക കൂടി ചെയ്താൽ പറയാനുമില്ല.

എന്നാൽ ഇസ് ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവപ്പെട്ടത് തന്നെയാണ്. കാരണം ദൈവിക നിയമം തങ്ങളുടെ വ്യക്തി നിയമങ്ങളിൽ കൂടി കണിശമായി പാലിക്കാൻ ബാധ്യതയുളളവരാണവർ. അവ നിർബന്ധിത സാഹചര്യത്തിലല്ലാതെ അവർക്ക് അതിലംഘിക്കാവതല്ല. ഇസ്‌ലാമിക നിയമങ്ങളെക്കാള്‍അവയാണ് മികച്ചതെന്നോ, അവ തന്നെയാണ് ശരിയെന്നോ വിശ്വസിച്ചാല്‍ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്തായി.

അതിനാൽ ഏക സിവിൽ ക്കോഡ് യഥാർഥത്തിൽ ടാർജറ്റ് ചെയ്യുന്നത്, അതിന്റെ പ്രത്യാഘാതം നേർക്കുനേരെ ബാധിക്കുന്നത് ഇസ്ലാമിനെയും മുസ്‌ലിങ്ങളെയും മാത്രമാണ് എന്നതാണ് യാഥാർഥ്യം.

അതിനാൽ എല്ലാ ഭിന്നതകളും മറന്ന് ഇസ് ലാമിക സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭം വൈകിത്തുടങ്ങിയിരിക്കുന്നു.

നേതൃത്വം ഉണർന്നു പ്രവർത്തിക്കുമോ?

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *