നബിദിനാഘോഷം സംശയങ്ങളും മറുപടിയും ഭാഗം: (2)

*⛔ബാങ്കിന് മുമ്പ് നബി(സ)യുടെ പേരിൽ സ്വലാത്തും നബിദിനാഘോഷവും.*❓❗

ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്നു ഹജർ അൽ ഹൈതമിയുടെ പ്രസിദ്ധമായ അൽ ഫതാവൽ ഫിഖിഹിയ്യയിൽ, ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ കാണാം: 👇🏿👇🏿


وَقَدْ سُئِلَ الْعَلَّامَةُ ابْنُ حَجَرٍ الْهَيْتَمِيُّ:

وَهَلْ الصَّلَاةُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ مَسْنُونَةٌ قَبْلَ الْأَذَانِ كَمَا هِيَ بَعْدَهُ أَوْ لَا؟ وَهَلْ الْإِقَامَةُ كَالْأَذَانِ فِي سَنِّهَا أَوْ لَا وَهَلْ يُسَنُّ أَنْ يُقَالَ قَبْلَ الصَّلَاةِ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدَ الْأَذَانِ مُحَمَّدٌ رَسُولُ اللَّهِ أَوْ لَا؟ وَهَلْ يُنْهَى عَنْهُ؟ وَعَنْ الصَّلَاةِ عَلَى النَّبِيِّ عَلَيْهِ الصَّلَاةُ وَالسَّلَامُ قَبْلَ الْأَذَانِ أَوْ لَا؟ ❓
فَأَجَابَ بِقَوْلِهِ… وَلَمْ نَرَ فِي شَيْءٍ مِنْهَا التَّعَرُّضَ لِلصَّلَاةِ عَلَيْهِ قَبْلَ الْأَذَانِ وَلَا إِلَى مُحَمَّدٍ رَسُولِ اللَّهِ بَعْدَهُ، وَلَمْ نَرَ أَيْضًا فِي كَلَامِ أَئِمَّتِنَا تَعَرُّضًا لِذَلِكَ أَيْضًا، فَحِينَئِذٍ كُلُّ وَاحِدٍ مِنْ هَذَيْنِ لَيْسَ بِسُنَّةٍ فِي مَحَلِّهِ الْمَذْكُورِ فِيهِ، فَمَنْ أَتَى بِوَاحِدٍ مِنْهُمَا فِي ذَلِكَ مُعْتَقِدًا سُنِّيَّتَهُ فِي ذَلِكَ الْمَحَلِّ الْمَخْصُوصِ نُهِيَ عَنْهُ، وَمُنِعَ مِنْهُ ،لِأَنَّهُ تَشْرِيعٌ بِغَيْرِ دَلِيلٍ وَمَنْ شَرَّعَ بِلَا دَلِيلٍ يُزْجَرُ عَنْ ذَلِكَ وَيُنْهَى عَنْهُ. – الفَتَاوَى الْفِقٌهِيَّةُ الكُبْرَى بِتَصَرُّفٍ: 1 / 131.

ആശയം: 👇🏿

(ഇമാം ഇബ്നു ഹജറിനോട് ഇങ്ങനെ ചോദിക്കപ്പെട്ടു:

ബാങ്ക് വിളി കഴിഞ്ഞാൽ നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണെന്ന പോലെ, ബാങ്കിനു മുമ്പും സ്വലാത്ത് സുന്നത്താണോ?❓. അക്കാര്യത്തിൽ ഇഖാമാത്തിനും ബാങ്കിന്റെ വിധി തന്നെയാണോ? ബാങ്ക് വിളി കഴിഞ്ഞ ശേഷം സ്വലാത്ത് ചൊല്ലുന്നതിനു മുമ്പായി മുഹമ്മദൻ റസൂലുല്ലാഹ് എന്നു പറയൽ സുന്നത്തുണ്ടോ ഇല്ലയോ?
ബാങ്കിനു ശേഷം മുഹമ്മദുർ റസൂലുല്ലാഹ് എന്നു പറയുന്നതും ബാങ്കിനു മുമ്പ് സ്വലാത് ചൊല്ലുന്നതും തടയേണ്ടതുണ്ടോ?❓❓

മേൽ ചോദ്യങ്ങൾക്ക് ഇബ്നു ഹജർ(റ) തങ്ങൾ ഇങ്ങനെ മറുപടി പഞ്ഞു: 👇🏿👇🏿

“ബാങ്കിനു മുമ്പ് നബി(സ) യുടെ പേരിൽ സ്വലാത്ത് ചൊല്ലണമെന്ന് ഹദീസുകളിലൊന്നും തന്നെ വന്നതായി നാം കണ്ടിട്ടില്ല. അതുപോലെ ബാങ്കിനു ശേഷം മുഹമ്മദുർറസൂലുല്ലാഹ് എന്നു പറയണമെന്നും ഒരു ഹദീസിലും വന്നുകണ്ടിട്ടില്ല. അവ ചൊല്ലണമെന്ന് നമ്മുടെ ഇമാമുകളുടെ വാക്കുകളിലും കണ്ടിട്ടില്ല. അതിനാൽ പരാമർശ്ശിക്കപ്പെട്ട രണ്ടു കാര്യവും പ്രസ്തുത സ്ഥലത്ത് സുന്നത്തില്ല. *ആ പ്രത്യേക സ്ഥലത്ത് അത് ചൊല്ലൽ സുന്നത്താണെന്നു വിശ്വസിച്ചു കൊണ്ട് ആരെങ്കിലും അത് ചെയ്താൽ അത് നിരോധിക്കപ്പെടേണ്ടതും തടയപ്പെടേണ്ടതുമാണ്.* കാരണം തെളിവില്ലാതെ ഒരു മതവിധി ഉണ്ടാക്കലാണത്. *തെളിവില്ലാതെ ആരെങ്കിലും ഒരു മത വിധി ഉണ്ടാക്കുന്നത് താക്കീത് ചെയ്യേണ്ടതും നിരോധിക്കേണ്ടതുമായ കാര്യമാണ്*. ” (അൽ ഫതാവൽ കുബ്റാ ഭാ.1.പേ. 129, 130, 131 സംക്ഷിപ്തം).

❓❗❓❗

നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക എന്ന പ്രതിഫലാർഹവും പുണ്യകരവുമായ മഹത്തായ കർമ്മം ആയിട്ടുകൂടി ബാങ്കിന് മുമ്പ് അത് ചൊല്ലാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവരെ തടയേണ്ടതാണെന്നും ഇമാം ഇബ്നുഹജർ ഇവിടെ വ്യക്തമാക്കിയിരിക്കുകയാണ്. *ആ സന്ദർഭത്തിൽ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് പ്രത്യേകം സുന്നത്താണ് എന്ന വിശ്വാസത്തോടുകൂടി ചെയ്യുമ്പോഴാണ് അത് നിഷിദ്ധമാകുന്നതും തടയപ്പെടേണ്ടതാകുന്നതും എന്ന്‍ ഇമാം ഇബ്നുഹജർ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക.* അതുകൊണ്ടു തന്നെയാണ് അത് ബിദ്അത്താവുന്നതും.

എന്തുകൊണ്ട് അത് ഒരു നല്ല ബിദ്അത്തായി പരിഗണിച്ചു കൂടാ?❓❗

ഇനി *ഇതേ മാനദണ്ഡം റബീഉൽഅവ്വൽ മാസത്തിന് ബാധകമാക്കി നോക്കൂ!.*❗

⛔⛔⛔

*നബിയുടെ അപദാനങ്ങൾ വാഴ്ത്തുന്നതിനും, നബിയെ സ്മരിക്കുന്നതിനും നബി കീർത്തനങ്ങൾ ആലപിക്കുന്നതിനും മറ്റു മാസങ്ങളിൽ ലഭിക്കാത്ത പുണ്യവും, പ്രതിഫലവും റബീഉൽഅവ്വൽ മാസത്തിൽ ചെയ്താൽ ലഭിക്കുമെന്ന ജല്പനം തെറ്റാണ്, ഒരിക്കലും സ്വീകാര്യമല്ല, പ്രമാണത്തിന്റെ പിൻബലമില്ലാത്ത ബിദ്അത്താണ്, അത് ദീനിൽ പുതുതായി കൂട്ടിച്ചേർക്കലാണ്*. അതുകൊണ്ടുതന്നെ അത് തടയപ്പെണ്ടതും നിഷിദ്ധവുമാണ്.

⛔⛔⛔

ഈ കാര്യത്തിൽ അഹ്ലുസ്സുന്നയുടെ ഇമാമുകൾക്കിടയിൽ തർക്കം ഉള്ളതായി അറിയില്ല.

⛔⛔⛔

ഈ വിശ്വാസത്തോടുകൂടി റബീഉൽ അവ്വൽ മാസത്തിൽ നബിദിനം ആഘോഷിക്കുന്നത് ബിദ്അത്തല്ല, അത് പ്രതിഫലാർഹമായ പുണ്യകർമ്മമാണ് എന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ തെളിവുസഹിതംഅക്കാര്യം അവരിവിടെ അവതരിപ്പിക്കട്ടെ.

❎❎❎

തീർന്നില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *