നബിദിനാഘോഷം സംശയങ്ങളും മറുപടിയും ഭാഗം: (1)

റബീഉൽ അവ്വൽ മാസവുമായി ബന്ധപ്പെട്ട് സാധാരണ ഉന്നയിക്കപ്പെടാറുള്ള ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇവിടെ പോസ്റ്റുന്നത്.

ഇവ്വിഷയകമായി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ടതെല്ലാം ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ പോസ്റ്റുകളിലൂടെ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

❎❎❎

ചോദ്യം: 1. 👇🏿👇🏿👇🏿

പ്രവാചകന്‍ (സ) യെ പ്രശംസിക്കുന്നതും അവിടുത്തെ അപദാനങ്ങള്‍വാഴ്ത്തുതും പുണ്യകര്‍മമല്ലേ? പിന്തെിനാണ് അതിനെ എതിർക്കുന്നത്?❓❓

ഈ ചോദ്യത്തിന് ഉത്തരം താഴെക്കൊടുക്കുന്ന ഹദീസുകളിൽ നിന്ന് ഗ്രഹിക്കാം.

عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ قَالَتْ: دَخَلَ عَلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ غَدَاةَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ (آبَائِي) يَوْمَ بَدْرٍ، حَتَّى قَالَتْ جَارِيَةٌ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ. فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: « لَا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ ».- رَوَاهُ الْبُخَارِيُّ: 4001.

റുബയ്യിഉ ബിൻത് മുഅവ്വദ് പറഞ്ഞു: എന്റെ കല്ല്യാണം കഴിഞ്ഞ് വീട്ടിൽ കൂടിയ ദിവസം രാവിലെ പ്രവാചകൻ (സ) എന്റെടുത്ത് വരികയുണ്ടായി. അങ്ങനെ അദ്ദേഹം എന്റെ സമീപത്ത് വന്നിരുന്നു. ആ സമയത്ത്, ഏതാനും ദാസിമാർ, ബദ്റിൽ രക്തസാക്ഷികളായ എന്റെ പിതാക്കളുടെ അപദാനങ്ങൾ വാഴ്ത്തിക്കൊണ്ട് ദഫ്ഫു മുട്ടി പാട്ടു പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒരുത്തി പാടി: ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ട്. ഇത് കേട്ട പ്രവാചകൻ ഇങ്ങനെ പറഞ്ഞു: ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, നേരത്തെ ചൊല്ലിയിരുന്നത് ചൊല്ലിക്കോളൂ. (ബുഖാരി: 4001)

ഈ ഹദീസിന്റെ ചുവട്ടിൽ ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തി:


وَفِيهِ جَوَاز مَدْح الرَّجُل فِي وَجْهه مَا لَمْ يَخْرُج إِلَى مَا لَيْسَ فِيهِ . وَأَغْرَبَ اِبْن التِّين فَقَالَ : إِنَّمَا نَهَاهَا لِأَنَّ مَدْحه حَقّ وَالْمَطْلُوب فِي النِّكَاح اللَّهْو فَلَمَّا أَدْخَلَتْ الْجَدّ فِي اللَّهْو مَنَعَهَا ، كَذَا قَالَ ، وَتَمَام الْخَبَر الَّذِي أَشَرْت إِلَيْهِ يَرُدّ عَلَيْهِ ، وَسِيَاق الْقِصَّة يُشْعِر بِأَنَّهُمَا لَوْ اِسْتَمَرَّتَا عَلَى الْمَرَاثِي لَمْ يَنْهَهُمَا ، وَغَالِب حُسْن الْمَرَاثِي جَدّ لَا لَهْو ، وَإِنَّمَا أَنْكَرَ عَلَيْهَا مَا ذُكِرَ مِنْ الْإِطْرَاء حَيْثُ أَطْلَقَ عِلْم الْغَيْب لَهُ وَهُوَ صِفَة تَخْتَصّ بِاللَّهِ تَعَالَى قَالَ تَعَالَى { قُلْ لَا يَعْلَم مَنْ فِي السَّمَاوَات وَالْأَرْض الْغَيْب إِلَّا اللَّه } وَقَوْله لِنَبِيِّهِ { قُلْ لَا أَمْلِك لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّه ، وَلَوْ كُنْت أَعْلَم الْغَيْب لَاسْتَكْثَرْت مِنْ الْخَيْر } وَسَائِر مَا كَانَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ يُخْبِر بِهِ مِنْ الْغُيُوب بِإِعْلَامِ اللَّه تَعَالَى إِيَّاهُ لَا أَنَّهُ يَسْتَقِلّ بِعِلْمِ ذَلِكَ كَمَا قَالَ تَعَالَى { عَالِم الْغَيْب فَلَا يُظْهِر عَلَى غَيْبه أَحَدًا إِلَّا مَنْ اِرْتَضَى مِنْ رَسُول }.- فَتْحُ الْبَارِي: 4750.

ഒരാളിൽ ഇല്ലാത്തത് പറയുന്നതിലേക്ക് എത്തുന്നില്ലെങ്കിൽ അയാളുടെ മുമ്പിൽ വച്ച് തന്നെ അയാളെ പ്രശംസിക്കുന്നത് അനുവദനീയമാണെന്ന് ഇതിൽ തെളിവുണ്ട്…… സംഭവത്തിന്റെ പശ്ചാത്തലം ദ്യോതിപ്പിക്കുന്നത് അവർ വിലാപകാവ്യം തുടരുകയായിരുന്നുവെങ്കിൽ റസൂൽ അവരെ തടയുമായിരുന്നില്ല എന്നാണ്……. അല്ലാഹുവിന്റെ മാത്രം പ്രത്യേക ഗുണ വിശേഷമായ അദൃശ്യജ്ഞാനം പ്രവാചകന് ചാർത്തിയതിനെയാണ് അവിടുന്ന് എതിർത്തത്…… നോക്കുക: (ഫത്ഹുൽ ബാരി: 4750).

ഇബ്നു മാജയുടെ റിപ്പോർട്ടില്‍, അക്കാര്യം വ്യക്തമായി തന്നെ കാണാം, അതിങ്ങനെ: 👇🏿

عَنْ أَبِي الْحُسَيْنِ اسْمُهُ: الْمَدَنِيُّ، قَالَ: كُنَّا بِالْمَدِينَةِ يَوْمَ عَاشُورَاءَ، وَالْجَوَارِي يَضْرِبْنَ بِالدَّفِّ وَيَتَغَنَّيْنَ، فَدَخَلْنَا عَلَى الرُّبَيِّعِ بِنْتِ مُعَوِّذٍ، فَذَكَرْنَا ذَلِكَ لَهَا، فَقَالَتْ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ صَبِيحَةَ عُرْسِي، وَعِنْدِي جَارِيَتَانِ يَتَغَنَّيَانِ، وَتَنْدُبَانِ آبَائِي الَّذِينَ قُتِلُوا يَوْمَ بَدْرٍ، وَتَقُولاَنِ فِيمَا تَقُولاَنِ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدِ، فَقَالَ: « أَمَّا هَذَا فَلاَ تَقُولُوهُ، مَا يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ ».- رَوَاهُ ابْنُ مَاجَةْ: 1897، بَابُ الْغِنَاءِ وَالدَّفِّ، وَصَحَّحَهُ الأَلْبَانِيُّ.

റുബയ്യിഉ ബിൻത് മുഅവ്വദ് പറഞ്ഞു: എന്റെ കല്ല്യാണദിവസം കാലത്ത് അല്ലാഹുവിന്റെ റസൂൽ (സ) എന്റെയടുത്ത് വരികയുണ്ടായി, അന്നേരം എന്റെയടുത്ത് രണ്ട് ദാസിമാർ പാട്ടു പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ പലതും ചൊല്ലിയിരുന്ന കൂട്ടത്തിൽ ഇങ്ങനെയും ഉണ്ടായിരുന്നു: *ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ട്*. ഇത് കേട്ട പ്രവാചകൻ ഇങ്ങനെ പറഞ്ഞു: 
*ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല*. (ഇബ്നുമാജ: 1898, ഈ ഹദീസ് ശൈഖ് അൽബാനി സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്).

❎❎❎

പ്രവാചക ശിഷ്യനും കവിയുമായിരുന്ന ഹസ്സാനുബ്നുസ്സാബിത് (റ) തിരുമേനിയെ വാഴ്ത്തിക്കൊണ്ട് തിരുസന്നിദ്ധിയിൽ വച്ച് തന്നെ കവിത ആലപിച്ചതും, തിരുമേനി അതിനെ പ്രശംസിച്ചതുമെല്ലാം ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ഉദാ:- ആയിശാ (റ) പറയുന്നു:

سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لِحَسَّانَ « إِنَّ رُوحَ الْقُدُسِ لاَ يَزَالُ يُؤَيِّدُكَ مَا نَافَحْتَ عَنِ اللَّهِ وَرَسُولِهِ ». وَقَالَتْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ « هَجَاهُمْ حَسَّانُ فَشَفَى وَاشْتَفَى ». قَالَ حَسَّانُ:
هَجَوْتَ مُحَمَّدًا فَأَجَبْتُ عَنْهُ 
وَعِنْدَ اللَّهِ فِي ذَاكَ الْجَزَاءُ
هَجَوْتَ مُحَمَّدًا بَرًّا حَنِيفًا 
رَسُولَ اللَّهِ شِيمَتُهُ الْوَفَاءُ

…… – رَوَاهُ مُسْلِمٌ: 6550.

അല്ലാവിന്റെ റസൂൽ ഹസ്സാൻ (റ) നോട് പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: താങ്കൾ അല്ലാഹുവിനേയും അവന്റെ റസൂലിനെയും പ്രതിരോധിക്കുന്ന കാലത്തോളം പരിശുദ്ധാത്മാവ് ജിബിരീൽ താങ്കളെ സഹായിച്ചുകൊണ്ടേയിരിക്കും. (മുസ്ലിം: 6550).

ഇതിന്റെ ശേഷം ഇമാം മുസ്‌ലിം ഹസ്സാന്റെ കവിത പൂർണമായും ഉദ്ധരിച്ചത് കാണാം.

ഹസ്സാൻ (റ) ന്റ അപദാനങ്ങൾ വിവരിക്കുന്ന ഒരധ്യായം തന്നെ ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ കാണാം. 👇🏿👇🏿

عَنْ أَبِى هُرَيْرَةَ أَنَّ عُمَرَ مَرَّ بِحَسَّانَ وَهُوَ يُنْشِدُ الشِّعْرَ فِى الْمَسْجِدِ فَلَحَظَ إِلَيْهِ فَقَالَ قَدْ كُنْتُ أُنْشِدُ وَفِيهِ مَنْ هُوَ خَيْرٌ مِنْكَ. ثُمَّ الْتَفَتَ إِلَى أَبِى هُرَيْرَةَ فَقَالَ أَنْشُدُكَ اللَّهَ أَسَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: « أَجِبْ عَنِّى اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ». قَالَ اللَّهُمَّ نَعَمْ.- رَوَاهُ مُسْلِمٌ: 6539.

ഹസ്സാൻ (റ) പള്ളിയിൽ വച്ച് കവിത ആലപിച്ചു കൊണ്ടിരിക്കെ, അതിലൂടെ കടന്നുപോയ ഉമർ (റ) അദ്ദേഹത്തെ ഒന്നു ശ്രദ്ധിച്ചു നോക്കുകയുണ്ടായി. അപ്പോൾ ഹസ്സാൻ പറഞ്ഞു: താങ്കളെക്കാൾ ഉത്തമരായവർ ഉണ്ടായിരിക്കെ ഞാൻ ഇവിടെ വച്ച് കവിത ആലപിക്കാറുണ്ടായിരുന്നു. എന്നിട്ട് അബൂ ഹുറയ്റയുടെ നേരെ തിരിഞ്ഞ് ഹസ്സാൻ ഇങ്ങനെ പറഞ്ഞു: ” എനിക്ക് വേണ്ടി താങ്കൾ മറുപടി പറഞ്ഞാലും, അല്ലാഹുവേ, പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സാനെ സഹായിച്ചാലും ” എന്ന് അല്ലാഹു വിന്റെ റസൂൽ പറയുന്നത് താങ്കൾ കേട്ടതല്ലേ? അല്ലാഹുവാണ, തീർച്ചയായും അതെ. അബൂ ഹുറയ്റ പറഞ്ഞു. (മുസ്ലിം: 6539).

ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:👇🏿

فِيهِ جَوَاز إِنْشَاد الشِّعْر فِي الْمَسْجِد إِذَا كَانَ مُبَاحًا، وَاسْتِحْبَابه إِذَا كَانَ فِي مَمَادِح الْإِسْلَامِ وَأَهْلِهِ، أَوْ فِي هِجَاء الْكُفَّار وَالتَّحْرِيض عَلَى قِتَالهمْ، أَوْ تَحْقِيرهمْ، وَنَحْو ذَلِكَ وَهَكَذَا كَانَ شِعْر حَسَّان. وَفِيهِ اِسْتِحْبَاب الدُّعَاء لِمَنْ قَالَ شِعْرًا مِنْ هَذَا النَّوْع . وَفِيهِ جَوَاز الِانْتِصَار مِنْ الْكُفَّار، وَيَجُوزُ أَيْضًا مِنْ غَيْرهمْ بِشَرْطِهِ. وَرُوح الْقُدُس جِبْرِيل صَلَّى اللَّه عَلَيْهِ وَسَلَّمَ.- شَرَحُ مُسْلِمٍ: 4539.

പള്ളിയിൽ വച്ച് അനുവദനീയമായ കവിതകൾ ആലപിക്കാമെന്നതിന് ഇതിൽ തെളിവുണ്ട്. ഇസ്ലാമിനെയും അതിന്റെ ആളുകളെയും പുകഴ്ത്തൽ, സത്യനിഷേധികളെയും ധിക്കാരികളെയും ആക്ഷേപിക്കൽ, അല്ലെങ്കിൽ ശത്രുക്കൾക്കെതിരെ യുദ്ധത്തിന് പ്രേരണ നൽകൽ, ശ്രത്രുക്കളെ ഇകഴ്ത്തൽ തുടങ്ങിയ വിഷയങ്ങളിലാണെങ്കിൽ അത് അഭികാമ്യമായ പുണ്യകർമ്മം കൂടിയായിരിക്കും. ഹസ്സാന്‍റെ കവിത ഈ ഗണത്തിൽ പെട്ടതായിരുന്നു. (ശറഹു മുസ്‌ലിം: 4539).

❎❎❎

ഇത്രയും പറഞ്ഞതിൽ നിന്ന് പ്രവാചകനെ വാഴ്ത്തുന്നതും അവിടുത്തെ അപദാനങ്ങൾ പുകഴ്ത്തി പാടുന്നതുമെല്ലാം ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമായ കാര്യമാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

❎❎❎

തീർന്നില്ല….

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *