നബിദിനാഘോഷം സംശയങ്ങളും മറുപടിയും ഭാഗം: (4)

റബീഉൽ അവ്വൽ പവിത്രമാസമാണോ? 

ചോദ്യം:👇🏿

ഇസ്ലാമിൽ ഏറ്റവും പവിത്രമായ മാസം റബീഉൽ അവ്വൽ ആണെന്നും, അതിൽ തന്നെ റബീഉൽ അവ്വൽ പന്ത്രണ്ടിന് സവിശേഷ പുണ്യവും മഹത്വവും ശ്രേഷ്ഠതയും ഉണ്ടെന്നും, ആ ദിവസത്തിൽ സൽകർമ്മങ്ങൾ ചെയ്യുന്നത്ര പുണ്യം മറ്റൊരു ദിവസത്തിലും ഇല്ല എന്നും ഒരു മുസ്ലിയാർ പ്രസംഗിക്കുന്നത് കേൾക്കുകയുണ്ടായി. ഇത് ശരിയാണോ എന്താണ് വസ്തുത?❓❓

പ്രമാണബദ്ധമായ ഒരു വിശദീകരണം നൽകാമോ?

⛔⛔⛔

ഉത്തരം:👇🏿👇🏿👇🏿

ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി അല്ലാഹുവോ റസൂലോ പഠിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ തന്നെ ആയിരിക്കണം, അല്ലാതെ ആരോ തട്ടി വിട്ട പ്രമാണ നിരപേക്ഷമായ ബഡായികള്‍ പോരാ. എന്നാൽ ചില പുരോഹിതന്മാർക്ക് ഖുർആനോ സുന്നത്തോ തീരെ പരിഗണനീയമല്ല കാരണം അത് രണ്ടും വെച്ചുകൊണ്ട് മറുപടി പറഞ്ഞാൽ അവരുടെ പല ശാപ്പാട് പരിപാടികളും മുടങ്ങും. അതിനാൽ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പുറംകാലുകൊണ്ട് തട്ടിക്കളയുകയോ, മൂടി വെക്കുകയോ ചെയ്യുകയും എന്നിട്ട് തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ആരെങ്കിലും തട്ടിവിട്ടത് എഴുന്നള്ളിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ പരിപാടി.

⛔⛔⛔

ഈ മുസ്ലിയാർ പറഞ്ഞത് അതിനുള്ള ഒരു ഉദാഹരണം മാത്രം. യഥാർത്ഥത്തിൽ പ്രമാണങ്ങൾ പഠിപ്പിക്കുന്നത് ഇയാൾ തട്ടി വിട്ടതിന് നേരെ എതിരായ കാര്യമാണ്, ഇതാണ് ഇവരുടെ സ്ഥിരം പരിപാടി. എവിടെ ഒരു ബിദ്അത്ത് മുളച്ചുപൊന്തുന്നുവോ, അവിടെ ഒരു സുന്നത്ത് കുഴിച്ചു മൂടപ്പെടും എന്ന് മഹാന്മാരും ഇമാമുകളും പറഞ്ഞത് എത്ര പരമാർഥം.

ഇനി അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത് എന്താണെന്ന് കാണുക:👇🏿👇🏿👇🏿

🅾 *ഒന്ന്: അല്ലാഹുവിന്റെ അടുക്കല്‍ പവിത്ര മാസങ്ങളുടെ എണ്ണം നാലെണ്ണം*👇🏿👇🏿

അല്ലാഹു തന്നെ പറയുന്നത് കാണുക: 👇🏿

{إِنَّ عِدَّةَ الشُّهُورِ عِنْدَ اللهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللهِ يَوْمَ خَلَقَ السَّمَاوَاتِ وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ…}- التَّوبَةُ: 36.
ആകാശങ്ങളും ഭൂമിയും സൃഷ്ഠിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് ശരിയായ യഥാർഥ ദീൻ. – (അത്തൗബ:36).

ഇമാം ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞു:👇🏿 നിശ്ചയം, അല്ലാഹു വ൪ഷത്തെ പവിത്ര മാസം കൊണ്ട് തുടങ്ങുകയും പവിത്ര മാസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു.

❎❎❎

ഇനി നബി (സ) വ്യക്തമാക്കുന്നത് കാണുക:

عَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « الزَّمَانُ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ السَّمَاوَاتِ وَالأَرْضَ. السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ: ذُو الْقَعْدَةِ، وَذُو الْحِجَّةِ، وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَان ».- رَوَاهُ الْبُخَارِيُّ: 4662.

അബൂബക്റയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറയുന്നു: വ൪ഷത്തില്‍ 12 മാസങ്ങളാകുന്നു. അതില്‍ *നാല് മാസങ്ങള്‍ പവിത്ര മാസങ്ങളാണ്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹറം എന്നീ തട൪ച്ചയായി വരുന്ന മൂന്ന് മാസങ്ങളും മറ്റൊരെണ്ണം ജുമാദല്‍ ആഖിറക്കും ശഅബാനും ഇടക്ക് വരുന്ന റജബ് മാസവുമാകുന്നു*.(ബുഖാരി: 4662).

*🅾സൂര്യനുദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ച, തിങ്കളല്ല*: നബി(സ) തന്നെ പറയുന്നത് കാണുക: 👇🏿👇🏿

عَنْ أَبِى هُرَيْرَةَ أَنَّ النَّبِىَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِى يَوْمِ الْجُمُعَةِ ».- رَوَاهُ مُسْلِمٌ: 2014.

അബു ഹുറൈറയിൽ നിന്ന് നിവേദനം, പ്രവാചകൻ പറഞ്ഞു: *സൂര്യനുദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാകുന്നു*. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്, അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും അന്നാണ്, അദ്ദേഹം സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതും അന്നുതന്നെയാണ്. വെള്ളിയാഴ്ചയല്ലാതെ അന്ത്യദിനം സംഭവിക്കുകയുമില്ല.-( മുസ്ലിം 2014).

قَالَتْ عَائِشَةُ إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِى بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ ».- رَوَاهُ مُسْلِمٌ: 3354.

*🅾വർഷത്തിലെ ഏറ്റവും പവിത്രമായ ദിവസം അറഫാ ദിനം*:

ആയിശ (റ) പറഞ്ഞു: അല്ലാഹുവിൻറെ റസൂൽ (സ) അരുളി: അറഫാ ദിവസത്തെക്കാൾ നരകത്തിൽ നിന്ന് അല്ലാഹു ഏറ്റവും കൂടുതലായി അടിമകളെ മോചിപ്പിക്കുന്ന മറ്റൊരു ദിവസവും ഇല്ല. അടുത്തുവന്നു കൊണ്ട് അല്ലാഹു മലക്കുകളുടെ മുമ്പിൽ അഭിമാനത്തോടുകൂടി പറയും എന്താണ് ഇവർ ഉദ്ദേശിച്ചിട്ടുള്ളത്?! -( മുസ്ലിം 3354).

*🅾ഏറ്റവും പുണ്യകരമായ ദിനങ്ങൾ ദുൽഹിജ്ജ 10 വരെ*👇🏿👇🏿

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ : « مَا مِنْ أَيَّامِ الدُّنْيَا، أَيَّامٌ أَحَبُّ إِلَى اللهِ سُبْحَانَهُ أَنْ يُتَعَبَّدَ لَهُ فِيهَا مِنْ أَيَّامِ الْعَشْرِ، وَإِنَّ صِيَامَ يَوْمٍ فِيهَا لَيَعْدِلُ صِيَامَ سَنَةٍ، وَلَيْلَةٍ فِيهَا بِلَيْلَةِ الْقَدْرِ ».- رَوَاهُ ابْنُ مَاجَةْ: 1728، وَضَعَّفَهُ الأَلْبَانِيُّ. وَرَوَاهُ الْبَيْهَقِيُّ فِي شُعَبِ الْإِيمَانِ: 3480.

തനിക്ക് ഇബാദത്ത് ചെയ്യപ്പെടുന്നത് ഏറ്റവും പ്രിയങ്കരമായി ഈ ലോകത്തെ ദിവസങ്ങളിൽ *ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ 10 ദിവസങ്ങളേക്കാൾ പ്രിയങ്കരമായി മറ്റൊരു ദിവസവും ഈ ദുനിയാവിലെ ദിവസങ്ങളിൽ അല്ലാഹുവിനെ സംബന്ധിച്ചടത്തോളം ഇല്ല*. അതിൽ ഒരു ദിവസത്തെ നോമ്പ് ഒരു വർഷത്തെ നോമ്പിന് സമമാകുന്നു, അതിലെ ഒരു രാവ് ലൈലത്തുൽ ഖദറിനും.-( ഇബ്നുമാജ: 1728, ബൈഹഖി: 3480).

*🅾ദുനിയാവിലെ ഏറ്റവും മഹത്തായ ദിനം വെള്ളിതന്നെ*:👇🏿

عَنْ عَبْدِ اللهِ بْنِ سَلاَمٍ، قَالَ: وَكُنَّا جُلُوسًا فِي الْمَسْجِدِ يَوْمَ الْجُمُعَةِ، فَقَالَ: « إِنَّ أَعْظَمَ أَيَّامِ الدُّنْيَا يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ تَقُومُ السَّاعَةُ، وَإِنَّ أَكْرَمَ خَلِيقَةِ اللهِ عَلَى اللهِ أَبُو الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ……. ». – رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 8698، وَقَالَ: هَذَا حَدِيثٌ صَحِيحُ الإِسْنَادِ وَلَمْ يُخْرِجَاهُ وَوَافَقَهُ الذَّهَبِيُّ.

ഇമാം ഹാകിം തന്‍റെ മുസ്തദ്റകില്‍ ഉദ്ധരിക്കുന്നു: മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്നു സലാം പറയുന്നു: *ഈ ദുനിയാവിലെ ഏറ്റവും മഹത്തായ ദിനം വെള്ളിയാഴ്ച ആകുന്നു. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത് അന്നാണ് അന്ത്യദിനം സംഭവിക്കുകയും ചെയ്യുക. അല്ലാഹുവിൻറെ സൃഷ്ടികളിൽ ഏറ്റവും ആദരണീയനായ സൃഷ്ടി മുഹമ്മദ് നബി ആകുന്നു*.- (അല്‍ മുസ്തദ്റക്: 8698).

عَنِ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ ». يَعْنِى أَيَّامَ الْعَشْرِ. قَالُوا يَا رَسُولَ اللَّهِ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ قَالَ: « وَلاَ الْجِهَادُ فِى سَبِيلِ اللَّهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ ».- رَوَاهُ أَبُو دَاوُد:2440، وَصَحَّحَهُ الأَلْبَانِيُّ.

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം, അല്ലാഹുവിൻറെ റസൂൽ പറഞ്ഞു: ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിൽ സൽകർമ്മങ്ങൾ ചെയ്യുന്നത് ഇഷ്ടമുള്ളയത്ര അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊരു ദിവസവും ഇല്ല. അനുചരന്മാർ ചോദിച്ചു: അല്ലാഹുവിൻറെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നതു പോലും അതിന് തുല്ല്യമാവില്ലെന്നാണോ? തിരുമേനി പറഞ്ഞു: അതെ, അല്ലാഹുവിൻറെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നതിനേക്കാളും പ്രിയങ്കരം തന്നെയാണ് ആ ദിവസങ്ങളിൽ സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. എന്നാൽ സ്വന്തം ശരീരവും സമ്പത്തുമായി ജിഹാദിന് ഇറങ്ങിപ്പുറപ്പെടുകയും എന്നിട്ട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തവൻ ഒഴികെ.- (അബൂദാവൂദ് 24 40).

ഇതുതന്നെയാണ് അഹ്ലുസ്സുന്നയുടെ ആധികാരിക പണ്ഡിതന്മാരും ഇമാമുമാരും വ്യക്തമാക്കിയിട്ടുള്ളത്, വർഷത്തിലെ ഏറ്റവും മഹത്തായ ദിവസം അറഫയും, ആഴ്ച്ചയിലെ ഏറ്റവും മഹത്തായ ദിവസം വെള്ളിയാഴ്ചയും എന്ന്. അത് പോലെ മാസങ്ങളിൽ ഏറ്റവും പുണ്യകരമായ മാസം റമദാനും, രാവുകളിൽ ഏറ്റവും ശ്രേഷ്ഠം ലൈലത്തുൽ ഖദ്റും എന്ന കാര്യവും പ്രമാണങ്ങൾ വഴി സ്ഥിരപ്പെട്ടതാണ്. സംശയം വേണ്ടാ.

❎❎❎

ചുരുക്കത്തിൽ, അല്ലാഹു പവിത്ര മാസമായി നിശ്ചയിച്ചതിൽ ഒരെണ്ണംപോലും റബീഉൽഅവ്വൽ ഇല്ല. അക്കാര്യം പ്രവാചകൻ വിശദീകരിച്ചു പറഞ്ഞപ്പോൾ അതിലും റബീഉൽഅവ്വൽ ഇല്ല. അല്ലാഹുവിൻറെ മാസം എന്നു പരിചയപ്പെടുത്തിയതിലും റബീഉൽഅവ്വൽ അല്ല പറഞ്ഞത്.

പ്രവാചക ശിഷ്യന്മാരും, സന്തത സഹചാരികളും ആയിരുന്ന സ്വഹാബിമാർ ആരും തന്നെ റബീഉൽ അവ്വൽ പരിഗണിക്കപ്പെടേണ്ട മാസമായി പരിചയപ്പെടുത്തിയില്ല. അവരാരും ആ മാസത്തിന് എന്തെങ്കിലുമൊരു പ്രത്യേകതയോ സവിശേഷതയോ കൽപ്പിച്ചില്ല.

⛔⛔⛔

വസ്തുത ഇതായിരിക്കെ നൂറ്റാണ്ടുകൾക്കുശേഷം മാത്രം രൂപപ്പെട്ട ഒരു പുത്തൻ ആചാരമാണ് ഈ മീലാദ് ആഘോഷം എന്നത് കട്ടായം.

എവിടെ ഒരു ബിദ് അത്ത് മുളച്ചുപൊന്തുന്നുവോ, അവിടെ ഒരു സുന്നത്ത് കുഴിച്ചുമൂടപ്പെടും എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഇവിടെത്തന്നെ നോക്കൂ, ഈ ലോകത്ത് ഏറ്റവും മഹത്വമുള്ളതും ശ്രേഷ്ഠതയുമുള്ളതാണ് എന്ന്‍ അല്ലാഹുവിൻറെ റസൂൽ പഠിപ്പിച്ചിട്ടുള്ള ദിവസങ്ങളാണ് ദുൽഹജ്ജ് ഒന്നുമുതൽ പത്തുവരെയുള്ള സുദിനങ്ങള്‍, ആ ദിവസങ്ങളിൽ സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നത്ര അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു സന്ദര്‍ഭമോ, ദിവസങ്ങളോ അല്ലാഹുവിനെ സംബന്ധിച്ചടത്തോളം ഇല്ല തന്നെ.

❎❎
ഇക്കാര്യം ധാരാളം സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്.

❎❎❎

മഹാന്മാരായ ഇമാമുകൾ വിശദീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ അല്ലാഹുവും റസൂലും പഠിപ്പിച്ച ഈ പവിത്രതയും മഹത്വവും ശ്രേഷ്ഠതയും എത്രപേർക്കറിയാം?❓❗

നമ്മുടെ സമുദായത്തിലെ പണ്ഡിതന്മാർ എത്രപേർ ഇതേക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്?❓❗ സന്ദർഭാനുസാരം അവരെ ഉണർത്താറുണ്ട്? ❓❗

അതേസമയം യാതൊരു പുണ്യവും പ്രത്യേകതയും ഉണ്ട് എന്ന് പ്രമാണബദ്ധമായി ഒരു തെളിവുമില്ലാത്തതും, അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ലാത്തതുമായ പുണ്യവും പവിത്രതയും റബീഉൽ അവ്വലിന് കൽപ്പിക്കുന്നതും ആഘോഷങ്ങൾ കെങ്കേമമായി സംഘടിപ്പിക്കുന്നതും ഏതു പ്രമാണത്തിന്‍റെ അടിസ്ഥാനത്തിലാണ്?

*🅾സൂര്യനുദിച്ച ദിവസങ്ങളിൽ ഏറ്റവും ഉത്തമമായത്*:👇🏿👇🏿


സൂര്യനുദിച്ച ദിവസങ്ങളിൽ ഏറ്റവും ഉത്തമമായത്
വെള്ളിയാഴ്ചയാണ് എന്ന്‍ നിരവധി അനവധി ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്.

തിങ്കളാഴ്ചക്ക് നോമ്പെടുക്കൽ സുന്നത്താണ് എന്നതൊഴിച്ചു അത്ര വലിയ പുണ്യവും പവിത്രതയും ശ്രേഷ്ഠതയും മഹത്വവും ഉണ്ട് എന്ന് അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല.

⛔⛔⛔

നാല് മദ്ഹബിന്‍റെ ഇമാമുകൾ അതേക്കുറിച്ച് സൂചന പോലും നൽകിയിട്ടിമില്ല. അവർക്കൊന്നും ദീന്‍ തിരിഞ്ഞില്ല എന്നാണോ?❓❗ 
അവർക്കൊന്നും പ്രവാചകനോടുള്ള പ്രണയം ഇല്ലായിരുന്നു എന്നാണോ?❓❗ പ്രവാചകനോടുള്ള പ്രകടനത്തിന്‍റെ ഉത്തമമായ രൂപം അവർക്കൊന്നും അറിഞ്ഞുകൂടായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?❓❗

❎❎❎

നബിദിനാഘോഷത്തിന് ന്യായം ചമക്കുന്ന മുസ്ലിയാക്കന്മാർ ഇത്തരം മൗലിക പ്രധാനങ്ങളായ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്.

നമ്മുടെ സമുദായത്തിൽ ഇത്തരം അജ്ഞതകൾ മൂടുറച്ചു പോയതിന് ആരാണ് ഉത്തരവാദി?

പണ്ഡിതന്മാർ നെഞ്ചത്ത് കൈവെച്ച് സ്വയം ചിന്തിക്കട്ടെ.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *