നബിദിനാഘോഷം സംശയങ്ങളും മറുപടിയും ഭാഗം: (6)

*⛔ റബീ.അ. 12, നബി(സ) വഫാതായ ദിനം, മദീന ഇരുണ്ട ദിനം⛔.*

ചോദ്യം: 6 👇🏿👇🏿👇🏿

നബി (സ) മരണപ്പെട്ട ദിവസം മദീന ഇരുൾ മുറ്റി, എന്ന് താങ്കൾ എഴുതിയതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെങ്കിൽ അത് വ്യക്തമാക്കുക.

ഉത്തരം: 6 👇🏿👇🏿👇🏿

പ്രവാചകൻ വഫാത്തായത് റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതി ആണ് എന്നത് നമ്മുടെ നാട്ടിലെ സാക്ഷാൽ സുന്നി മുസ്ലിയാക്കന്മാർ മുതൽ പ്രഗൽഭരായ മുൻകാല ഇമാമുകൾ വരെ രേഖപ്പെടുത്തിയ കാര്യമാണ്. അതുകൊണ്ടാണ് സാധാരണ സുന്നിപള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഖുതുബ കളിൽ പാരായണം ചെയ്യപ്പെടുന്ന നബാത്തി ഖുതുബ ഖുതുബകളിൽ അതേക്കുറിച്ച് തന്നെ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും, കണ്ഠമിടറുന്ന ശൈലിയില്‍ പാരായണം ചെയ്യപ്പെടാറുള്ളതും. ജനിച്ച തിയ്യതി ഏതാണ് എന്നതിനേക്കാൾ പ്രബലമാണ് മരിച്ച തിയ്യതി.

⛔⛔⛔

പ്രവാചകൻ വഫാത്തായ ദിവസം മാറത്തടിച്ചു നില വിളിക്കണമെന്നോ, ദുഃഖാചരണം നടത്തണമെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ല.

⛔⛔⛔

അതേസമയം അവിടുന്ന് വഫാത്തായ ദിവസം മദീന ഇരുണ്ടു എന്നത് പത്തു വർഷത്തോളം പ്രവാചകന്‍റെ പരിചാരകൻ ആയിരുന്ന മഹാനായ സ്വഹാബി അനസ് (റ) പറഞ്ഞത് ഇമാം അഹ്മദും ഇമാം തുർമുദിയുമൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആ കാര്യം സൂചിപ്പിച്ചു കൊണ്ട് ഈയുള്ളവൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ വിവരമുള്ളവരാണ് എന്ന അറിയപ്പെടുന്നവർ ഉൾപ്പെടെ വിറളി പിടിക്കുകയും എനിക്കെതിരെ ഉറഞ്ഞുതുള്ളുകയും ചെയ്യുകയാണ്. എന്നിട്ട് അവര്‍ തൊടുത്തുവിട്ട ആക്ഷേപ ശകാരങ്ങളുടെയും സാമ്പിളുകളാണ് താഴെ.

ഇപ്പോൾ വ്യക്തമായല്ലോ ഇക്കൂട്ടരുടെ സ്വഭാവവും സംസ്കാരവും! 
പ്രവാചകൻറെ ആളുകളാണെന്ന് പറഞ്ഞു പെരുമ നടിക്കുന്നവരും പെരുമ്പറയടിക്കുന്നവരുമാണിവര്‍!! 
ഹദീസിൽ സ്ഥിരപ്പെട്ട ഒരു കാര്യം സൂചിപ്പിച്ച എന്നെപറ്റി ഇക്കൂട്ടർ പറഞ്ഞത് എല്ലാവരും മനസ്സിലാക്കുക ഇതാണ് ഇവരുടെ സ്വഭാവം ഇവർക്ക് വലുത് ഹദീസ് ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ട പ്രാമാണികമായ കാര്യങ്ങളല്ല, മറിച്ച് ആരെല്ലാമോ തട്ടിക്കൂട്ടിയ വാദങ്ങളും അതിന് ഉപോൽബലകമായ ഏതെങ്കിലും പാളയിൽ വന്നവാറോലകളും! എന്നിട്ടത് ചീന്തി കൊണ്ടുവന്ന് വീശുക ഇതാണ് ഇവരുടെ പരിപാടി.! ഇവരത്രേ, സുന്നത്ത് ജമാഅത്തിനെ ആളുകൾ!! അള്ളാഹു ഇവരില്‍നിന്നു സുന്നത്തിനെ കാത്തു രക്ഷിക്കുമാറാകട്ടെ.

عَنْ أَنَسِ بْنِ مَالِكٍ قَالَ: لَمَّا كَانَ الْيَوْمُ الَّذِى دَخَلَ فِيهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ أَضَاءَ مِنْهَا كُلُّ شَىْءٍ. فَلَمَّا كَانَ الْيَوْمُ الَّذِى مَاتَ فِيهِ أَظْلَمَ مِنْهَا كُلُّ شَىْءٍ. وَمَا نَفَضْنَا عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الأَيْدِى وَإِنَّا لَفِى دَفْنِهِ حَتَّى أَنْكَرْنَا قُلُوبَنَا.- رَوَاهُ التِّرْمِذِيُّ: 3978، وَصَحَّحَهُ الأَلْبَانِيُّ. وَرَوَاهُ أَحْمَدُ: 13830، وَقَالَ مُحَقِّقُو المَسْنَدِ:إِسْنَادُهُ قَوِي عَلَى شَرْطٍ مُسْلِمٍ.

അനസ് ബിൻ മാലികിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: നബി (സ) മദീനയില്‍ പ്രവേശിച്ച ദിവസം മദീനയിലെ എല്ലാം തന്നെ പ്രകാശപൂരിതമായി, എന്നാൽ അവിടുന്ന് മരണപ്പെട്ട ദിവസം അവിടെയുള്ളത് എല്ലാം ഇരുൾമുറ്റിയതായി……… (തുർമുദി: 3978, അഹമ്മദ്: 13380. ഈ ഹദീസിന്‍റെ സനദ് ഇമാം മുസ്ലിമിന്‍റെ നിബന്ധന പ്രകാരം പ്രബലമാണ് എന്ന പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു).

ഇതേകാര്യം പരാമർശിക്കുന്ന മറ്റൊരു രിവായത്ത് ശാഫിഈ മദ്ഹബിലെ അധികാരിക പണ്ഡിതനായ ഇമാം ബഗവി തന്‍റെ വിഖ്യാത ഹദീസ് ഗ്രന്ഥമായ ശറഹുസ്സുന്നയില്‍ ഉദ്ധരിച്ചത് കാണുക:👇🏿👇🏿

وَقَالَ حَمَّادٌ بِنْ سَلْمَةَ عَنْ ثَابِتٍ عَنْ أَنَسَ قَالَ: مَا رَأَيْتُ يَوْمًا قَطُّ كَانَ أَحْسَنَ وَلَا أَضْوَءَ مِنْ يَوْمٍ دَخَلَ عَلَيْنَا فِيهِ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَا رَأَيْتُ يَوْمًا كَانَ أَقْبَحَ وَلَا أَظْلَمَ مِنْ يَوْمٍ مَاتَ فِيهِ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. – شَرَحُ السُّنَةَ لِلإِمَامِ الْبَغَوِيُّ: 3834.

⛔⛔⛔

ഇത്രയും പ്രബലവും പ്രമാണ ബദ്ധവുമായ വസ്തുത പറഞ്ഞതിന്റെ പേരിൽ, അങ്ങും ഇങ്ങും നോക്കാതെ എന്നെ പരിഹസിക്കാൻ വേണ്ടി തുള്ളിച്ചാടിയ വിദ്വാൻമാർ കണ്ടം വഴി ഓടിക്കോളീ…

❎❎❎

തീർന്നില്ല ….

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *