പലിശ കൊടുക്കുന്നവർക്കും ശാപം

*⛔8 ലക്ഷം ₹ ലോണെടുത്തവൻ തിരിച്ചടയ്ക്കേണ്ടത് 22.4 ലക്ഷം ₹*⛔

വീട് നിർമിക്കാൻ ഒരാൾ ബാങ്കിൽ നിന്ന് 8 ലക്ഷം രൂപ 12% പലിശ നിരക്കിൽ 15 വർഷത്തെ കാലാവധിവെച്ച് കടം വാങ്ങുന്നു എന്ന് വെക്കുക. ഫ്ലാറ്റ് സിസ്റ്റത്തിൽ 96000 രൂപ ഒരു വർഷത്തെ പലിശവരും. 15 വർഷം കൊണ്ട് 14,4 ലക്ഷം രൂപ പലിശ വരും, മുതലും പലിശയും കൂടി 22.4 ലക്ഷം രൂപയും പ്രതിമാസ തിരിച്ചടവ് 12500 രൂപയും വരും. ഇത് ഒരു സാധാരണക്കാരനെകൊണ്ട് താങ്ങാവുന്നതാണൊ?

ഇനി ഡിമിനിഷിംഗ് സിസ്റ്റ്ത്തിലാണെങ്കിലോ? പലിശ ഏതാണ്ട് 9, 28 ലക്ഷം രൂപയും മുതലും പലിശയുംകൂടി 17.28 ലക്ഷം രൂപയും വരും. പ്രതിമാസ തിരിച്ചടവ് ഏതാണ്ട് 9600 രൂപ, ഇതും സാധാരണക്കാരന് താങ്ങാൻ പറ്റുമോ?

9600രൂപ വച്ച് 12മാസം അടച്ചാൽ ബാങ്കിലേക്ക് പ്രതിവർഷം അടയുന്നത് 1,15000രൂപ. അതിൽ നിന്ന് ആദ്യ വർഷം 94000രൂപ പലിശ ഇനത്തിലേക്കും 21000 രൂപ മാത്രം മുതലിന്റെ തിരിച്ചടവുമായിരിക്കും. അങ്ങനെ മെല്ലെ മെല്ലെ പലിശ ഓരോ മാസം കഴിയുംതോറും കുറഞ്ഞ് കുറഞ്ഞ് വരികയും അവസാനത്തെ മാസം പലിശ 97 രൂപയും ഏതാണ്ട് 9500 മുതലിലേക്കും പോകും. (“ പലിശ എന്ന വിന ”. കെ. അബ്ദുള്ള റിട്ട. എൻജിനീയർ, ഇന്ത്യൻ റെയിൽവേ).

*⛔പലിശ എന്ന മഹാ പാപം*⛔

പലിശ ഹറാമാണെന്നും അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ അതുമായി ബന്ധപ്പെടാവൂ എന്നും അറിയാത്തവരല്ല മുസ്‌ലിംകളാരും തന്നെ. പക്ഷേ, പ്രയോഗിക തലത്തില്‍ വളരെ അലംഭാവമാണ് ഈ രംഗത്ത് പൊതുവെ കാണപ്പെടുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും കടം വാങ്ങുന്നവരാണ് മിക്കവരും. തങ്ങളുടെ താല്‍ക്കാലിക ആഗ്രഹങ്ങള്‍ നിറവേറ്റുക എന്ന ഒരൊറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ അതുമൂലം തന്റെ സമ്പത്തിലും കുടുംബത്തിലും വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചോ നാളെ പരലോകത്തുണ്ടാകാന്‍ പോകുന്ന അനന്തര ഫലത്തെക്കുറിച്ചോ പലപ്പോഴും ആളുകള്‍ വിസ്മരിക്കുന്നു. ഭൗതിക പ്രമത്തതയും സാമൂഹിക സമ്മര്‍ദവുമാണ് വലിയൊരളവോളംഇതിനുകാരണം. ഇതിനെതിരില്‍ഉദ്‌ബോധനങ്ങളുംനിര്‍ദേശങ്ങളുംനല്‍കേണ്ടവര്‍അത്ചെയ്യുന്നുമില്ല.

⛔⛔⛔

ബാങ്കിലോ മറ്റു ധനകാര്യസ്ഥാപനങ്ങളിലോ പണ്ടമോ മറ്റോ പണയം വെച്ച് വായ്പയെടുക്കുന്നവര്‍ പലിശ വാങ്ങുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ പലിശ കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഏറ്റവും ചുരുങ്ങിയത് നാല് ശതമാനം; അതുതന്നെ കൃത്യമായി തിരിച്ചടച്ചാല്‍. അടവില്‍ വീഴ്ച വരുത്തുകയോ വൈകി അടക്കുകയോ ചെയ്യുന്നതിനനുസരിച്ച് പലിശ നിരക്ക് ചിലപ്പോഴെല്ലാം വായ്പയെടുത്ത സംഖ്യയേക്കാള്‍ വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.

⛔⛔⛔

പലിശ വാങ്ങുന്നവരെ മാത്രമല്ല കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന കാര്യം പലരും ഓര്‍ക്കാറില്ല. അല്ലാഹു ശപിച്ചു എന്നു പറഞ്ഞാല്‍ ദൈവിക കാരുണ്യത്തില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു എന്നതാണതിന്റെ അര്‍ഥം. ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ കാരുണ്യം വിലക്കപ്പെട്ടാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കൂ. അവന് സമ്പത്തുണ്ടായിരിക്കും. പക്ഷേ, അതവന് ശാപമായിത്തീര്‍ന്നാല്‍, അനുഭവിക്കാന്‍ പോയിട്ട് അതവന്റെ സൈ്വര്യജീവിതത്തിനും മനസ്സമാധാനത്തിനും ഏറ്റവും വലിയ ഭീഷണിയായിത്തീരുകയായിരിക്കും ഫലം. സന്താനങ്ങളുണ്ടായിരിക്കും, അവര്‍ പക്ഷേ ഉപകാരത്തിന് പകരം ഏറ്റവും വലിയ തലവേദനയായിരിക്കും. അവന് ആരോഗ്യമുണ്ടായിരിക്കും. പക്ഷേ, അതവനെ നന്ദിയുള്ള ദൈവദാസനാക്കുന്നതിനുപകരം ധിക്കാരിയും ദുസ്സ്വഭാവിയും ആക്കിയേക്കും. ഒരു പക്ഷേ മാറാരോഗത്താല്‍ അതവന് ശാപമായി ഭവിക്കുകയും ചെയ്‌തേക്കാം.

⛔⛔⛔

ഇതും ഇതുപോലുള്ളതുമായ ദുരന്തങ്ങളുമായിരിക്കും ഒരാള്‍ദൈവശാപത്തിനിരയായാല്‍, അല്ലെങ്കില്‍ അയാള്‍ക്ക് ദൈവകാരുണ്യം വിലക്കപ്പെട്ടാല്‍ ജീവിതത്തില്‍ സംഭവിക്കുക. പരലോകത്താകട്ടെ പറയാനുമില്ല. അല്ലെങ്കിലും ഈ ലോകവും അതിലെ സകല ചരാചരങ്ങളും ദൈവാഭീഷ്ടത്തിനും അവന്റെ നിയന്ത്രണത്തിനും വിധേയമായി ചലിച്ചുകൊണ്ടിരിക്കെ, അതില്‍ ധിക്കാരിയായി വര്‍ത്തിക്കുന്നവന്‍ ദൈവകോപത്തിനും ദൈവശാപത്തിനും ഇരയാണെങ്കില്‍ പിന്നെയെന്ത് ഐശ്വര്യമാണ് അവന് പ്രതീക്ഷിക്കാനുള്ളത്! താഴെപ്പറയുന്ന തിരുവചനങ്ങള്‍ ഗൗരവത്തില്‍ ഒന്ന് വായിച്ചുനോക്കുക.

⛔⛔⛔

ജാബിര്‍(റ) പ്രസ്താവിച്ചു: 
” പലിശ ഭക്ഷിക്കുന്നവനെയും അതു ഭക്ഷിപ്പിക്കുന്നവനെയും അതു രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ ശപിച്ചിട്ടുണ്ട്. അവര്‍ കുറ്റത്തില്‍ സമന്മാരാണെന്ന് അവിടുന്ന് പറയുകയും ചെയ്തിട്ടുണ്ട് ”. (മുസ്‌ലിം 106, 1598, തിര്‍മിദി 1206).


റസൂലുല്ലാഹി (സ) അരുളിയതായി അബ്ദുല്ലാഹിബ്‌നു ഹന്‍ളല ഉദ്ധരിക്കുന്നു: ”അറിഞ്ഞുകൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന ഒരു ദിര്‍ഹം പലിശ മുപ്പത്തിയാറ് തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ ഗുരുതരമാകുന്നു” (അഹ്മദ്, ദാറഖുത്‌നി, മിശ്കാത്ത് 2825).


അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു.: 👇🏿👇🏿

”അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: പലിശ എഴുപത് ഭാഗമാണ്. അവയില്‍ ഏറ്റവും ലഘുവായത് പോലും തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്യമാണ് ‘.’ (ഇബ്‌നുമാജ 2274).


അല്ലാഹു പറയുന്നു: 
” കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശനിഷിദ്ധമാക്കുകയുംചെയ്തിട്ടുണ്ട്. അതിനാല്‍ അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള ഉപദേശം ലഭിച്ചിട്ട് പലിശയില്‍നിന്ന് വല്ലവനും വിരമിച്ചാല്‍, നേരത്തെ പറ്റിപ്പോയത് അവനുണ്ട്. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചിരിക്കും. അഥവാ, ആരെങ്കിലും പലിശയിടപാടിലേക്കു മടങ്ങുന്നുവെങ്കില്‍ അവര്‍ നരകാവകാശികള്‍തന്നെ. അവരതില്‍ നിത്യവാസികളുമാകുന്നു. അല്ലാഹുപലിശധനത്തെതുടച്ചുനീക്കിക്കളയുകയുംദാനധര്‍മങ്ങളെപരിപോഷിപ്പിക്കുകയുംചെയ്യുന്നു. നന്ദികെട്ടവനും പാപിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല ”. (അല്‍ബഖറ 275,276).

⛔⛔⛔

നിര്‍ബന്ധിതാവസ്ഥകള്‍:👇🏿


ജീവിതത്തിലെ നിര്‍ബന്ധിതാവസ്ഥകളെയും മനുഷ്യന്റെ നിസ്സഹായതയെയും ഇസ്‌ലാം പരിഗണിക്കാതിരുന്നിട്ടില്ല. നിര്‍ബന്ധിതാവസ്ഥയുടെ സമ്മര്‍ദ ഘട്ടങ്ങളില്‍ പ്രയാസങ്ങളെ തടുക്കാന്‍പര്യാപ്തമാം വിധം മാത്രം നിഷിദ്ധമായ മാര്‍ഗങ്ങള്‍ഉപയോഗപ്പെടുത്തുന്നത് ഇസ്‌ലാം അനുവദിച്ച് കൊടുത്തിട്ടുണ്ട്.

അല്ലാഹു പറയുന്നു: 👇🏿
” വല്ലവനും നിര്‍ബന്ധിതനായി എന്നാല്‍ പരിധി വിടാതെയും ആഗ്രഹത്തോടെയല്ലാതെയും (അവ ഉപയോഗിക്കുന്നതില്‍) അവന് യാതൊരു കുറ്റവുമില്ല. അല്ലാഹു വളരെയേറെ പൊറുക്കുന്നവനും പരമ കാരുണികനുമാകുന്നു ”.(അല്‍ ബഖറ 173).


നിര്‍ബന്ധിതാവസ്ഥ വിരോധിക്കപ്പെട്ടവയെ അനുവദനീയമാക്കും’ എന്ന ഒരു തത്ത്വം ഇസ്‌ലാമില്‍ ഉണ്ട്. എന്നാല്‍ ഈ ഖുര്‍ആന്‍ വചനങ്ങള്‍നിര്‍ബന്ധിതാവസ്ഥക്ക് അടിപ്പെടുന്നവനെ നിയന്ത്രിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അവനതിന് ആഗ്രഹമുള്ളവനോ പരിധി ലംഘിക്കുന്നവനോ ആകാവതല്ല. അഥവാ ആസ്വദിക്കാനായി അതാവശ്യപ്പെടുന്നവനോ, വിശപ്പടക്കുന്നതില്‍ മതിയാക്കാതെ പരിധി കടക്കുന്നവനോ, നിര്‍ബന്ധിതാവസ്ഥയുടെ അതിര് ലംഘിക്കുന്നവനോ ആവരുത്. ഈ നിയന്ത്രണത്തില്‍ നിന്ന് പണ്ഡിതന്മാര്‍, നിര്‍ബന്ധിതാവസ്ഥ അതിന്റെ തോതനുസരിച്ചാണ് കണക്കാക്കപ്പെടുകയെന്ന തത്ത്വം കൂടി ആവിഷ്‌കരിച്ചിരിക്കുന്നു. നിര്‍ബന്ധിതാവസ്ഥയും നിരുപാധികമല്ല, അതിനും ചില മാനദണ്ഡങ്ങളുണ്ട് എന്നര്‍ഥം. അത്തരം സാഹചര്യങ്ങളില്‍ ഹറാം (നിഷിദ്ധം) അനുവദനീയമാവുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. ആ നിബന്ധനകള്‍ പൂര്‍ണമായും ഒത്തുചേര്‍ന്ന സാഹചര്യങ്ങളില്‍ മാത്രമേ നിഷിദ്ധങ്ങള്‍ ചെയ്യാന്‍ ഇളവു ലഭിക്കുകയുള്ളൂ.👇🏿👇🏿👇🏿

🅾ഒന്ന്: 
നിഷിദ്ധത ചെയ്തില്ലെങ്കില്‍ കാര്യമായ അപായം സംഭവിക്കുമെന്ന് ഉറപ്പാവുക. പട്ടിണി കാരണം പലിശക്ക് കടം വാങ്ങല്‍ ഉദാഹരണം. ഈ നിര്‍ബന്ധിതാവസ്ഥ ഭാവിയില്‍ സംഭവിച്ചേക്കുമോ എന്ന വിദൂര സാധ്യതയല്ല, പ്രത്യുത യഥാര്‍ഥത്തില്‍ നിലവിലുള്ള നിര്‍ബന്ധിതാവസ്ഥയായിരിക്കുക. ഭാവിയില്‍ മകളെ കെട്ടിച്ച് വിടണമല്ലോ, അതിന് സ്വര്‍ണം വേണ്ടിവരുമല്ലോ എന്നുകരുതി ഇപ്പോള്‍കടം മേടിക്കല്‍ ഉദാഹരണം. അത് അനുവദനീയമല്ല.

🅾രണ്ട്: 
പ്രതിസന്ധി തരണം ചെയ്യാനുതകുന്ന അനുവദനീയ മാര്‍ഗങ്ങള്‍പൂര്‍ണമായും അടഞ്ഞു പോവുക. ഇങ്ങനെയുള്ള നിര്‍ബന്ധിതാവസ്ഥ തരണം ചെയ്യാനായി അനുവദനീയമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് പരമാവധി ശ്രമിച്ചുനോക്കിയിട്ടും ഇല്ല എന്ന് ഉറപ്പാവുക, ഒരാളും സഹായിക്കാന്‍ഇല്ലാതിരിക്കുക, തന്റേതായി യാതൊരു സമ്പത്തും ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍. ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കാനായി ലോണെടുക്കുക ഉദാഹരണം.


🅾മൂന്ന്: 
ഇത്തരം സാഹചര്യങ്ങളില്‍ അനുവദനീയമാവുന്ന നിഷിദ്ധതയുടെ പരിധിയും കാലയളവും നിര്‍ണയിക്കുക. നിര്‍ബന്ധിതാവസ്ഥ തരണം ചെയ്യാന്‍ ആവശ്യമായ തോതില്‍ മാത്രമേ അനുവദനീയമല്ലാത്തവ ഉപയോഗിക്കാന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദനീയമല്ല. ചികിത്സാര്‍ഥം പലിശക്ക് കടം വാങ്ങുകയല്ലാതെ നിര്‍വാഹമില്ലാത്തവന്‍ കുറച്ചധികം വാങ്ങി ഒരു ടൂര്‍കൂടി പ്ലാന്‍ ചെയ്യാം എന്ന് വിചാരിക്കരുത്. പട്ടിണിയകറ്റാനും വിശപ്പുമാറ്റാനും നിഷിദ്ധ പദാര്‍ഥങ്ങള്‍ കഴിക്കാനുള്ള ഇളവും അനുവാദവും, വിഭവ സമൃദ്ധമായ സദ്യ കഴിക്കാവുന്നതിലേക്ക് വലിച്ചു നീട്ടാവതല്ല. അതുപോലെ പ്രതിസന്ധി നീങ്ങുകയും സാഹചര്യം മാറുകയും ചെയ്യുന്നതോടെ ഇളവും ഇല്ലാതാവും. എന്നുവെച്ചാല്‍കാലാകാലത്തേക്കും ഇളവ് നിലനില്‍ക്കില്ലെന്നര്‍ഥം.


🅾നാല്:👇🏿 അനന്തരഫലത്തെക്കുറിച്ച് നിശ്ചയമുണ്ടായിരിക്കുക. ഒരു പ്രയാസം നീക്കാന്‍ നിഷിദ്ധത ചെയ്യുക വഴി അതിലും വലിയ പ്രയാസം (അപായം) ഉണ്ടായിത്തീരുന്ന അവസ്ഥ ഉണ്ടാകരുത്. കൃഷി ചെയ്യാന്‍ലോണെടുത്ത് വീട് ജപ്തി ചെയ്യാനിടവരുന്ന അവസ്ഥ ഉദാഹരണം.

❎❎❎

ഇങ്ങനെയുള്ള ഉപാധികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ നിഷിദ്ധതകള്‍ചെയ്യുന്നതിനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ എന്നാണ് ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പണ്ഡിതന്മാര്‍വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെയുള്ള സാഹചര്യം തന്റെ വിഷയത്തില്‍എത്രത്തോളം ഉണ്ട് എന്ന് അവനവനാണ് തീരുമാനിക്കേണ്ടത്. ഓരോരുത്തരുടെയും തഖ്‌വയും ദീനീബോധവുമെല്ലാം ഇവിടെ തീര്‍ച്ചയായും സ്വാധീനിക്കുക തന്നെ ചെയ്യും. നിഷിദ്ധതയില്‍ പെടാതെ എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുന്നവരെയും കിട്ടിയ അവസരം നിഷിദ്ധത ചെയ്യാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കുന്നവരെയും കാണാം. എന്നാല്‍, അല്ലാഹുവിന്റെ നോട്ടം ഹൃദയങ്ങളിലേക്കാണല്ലോ. ആ ബോധമുണ്ടായാല്‍ മതി. ഒരു യഥാര്‍ഥ വിശ്വാസി ഇത്തരം ഇളവുകള്‍ ഉപയോഗപ്പെടുത്താവുന്ന എല്ലാ അനുകൂല സാഹചര്യവുമുണ്ടായാല്‍ പോലും വളരെ പ്രയാസത്തോടും മനോവ്യഥയോടും കൂടി മാത്രമേ അത് ചെയ്യൂ. അല്ലാത്തവരാകട്ടെ കിട്ടിയ അവസരം ഉപയോഗപ്പെടുത്താനുള്ള ആവേശത്തിലും ആത്മ നിര്‍വൃതിയിലുമായിരിക്കും. അല്ലാഹു കാക്കട്ടെ!

⛔⛔⛔

അതിനാല്‍ പലിശ നിസ്സാരമല്ലേ, വാങ്ങിക്കുന്നില്ലല്ലോ! കൊടുക്കുകയല്ലേ ചെയ്യുന്നുള്ളൂ എന്ന ലാഘവ ചിന്ത പാടില്ല. ഉള്ളത് കൊണ്ട് തനിക്ക് അല്ലാഹു നല്‍കിയതില്‍ പൂര്‍ണ തൃപ്തനായി കഴിയാന്‍ ശ്രമിക്കുക. അല്ലാതെ ഇഹപര ഐശ്വര്യങ്ങള്‍ ഒരേപോലെ നഷ്ടപ്പെടുത്തുന്ന സംഗതികള്‍ക്ക് ഒരുമ്പെടാതിരിക്കുക. എല്ലാ ആഗ്രഹങ്ങളും സഫലമാക്കിക്കൊണ്ടോ എല്ലാ ലക്ഷ്യങ്ങളും സാക്ഷാത്കരിച്ചുകൊണ്ടോ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ടോ ഈ ലോകത്തുനിന്ന് വിട പറയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പരലോകമോക്ഷവും സ്വര്‍ഗീയാനുഗ്രഹവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കുക എന്നത് ഏതൊരാള്‍ക്കും ഇവിടെ സാധ്യമാണ്, എന്നല്ല ഇവിടെവെച്ച് മാത്രമേ അത് സാധ്യമാവുകയുമുള്ളൂ. ശാശ്വതവും സ്ഥായിയുമായ ഐശ്വര്യം നഷ്ടപ്പെടുത്തി ക്ഷണികമായ ദുന്‍യാവ് കൊഴുപ്പിക്കാന്‍ശ്രമിക്കുന്നവരേക്കാള്‍ ദൗര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്! അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

❎❎❎

ഇന്ന് ഒരു സാധാരണക്കാരന്റെ പോലും സ്വപ്നം 5-8 ലക്ഷമെങ്കിലും വിലവരുന്ന വീടാണ്. മൂന്ന് നാല് മുറികളുള്ള ഫ്ലാറ്റുകളും വില്ലകളുമെല്ലാം കേരളത്തിലെ ചെറു പട്ടണങ്ങളിൽ പോലും 25ലക്ഷം, 35ലക്ഷം, 50ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് നാം ദിവസവും പത്രത്തിൽ പരസ്യം കാണുന്നത്. 
നമ്മുടെ കാഴ്ചപ്പാടിൽ വന്ന മാറ്റം മൂലമാണ് ഈ അവസ്ഥ വന്ന്ചേർന്നത്. സാമ്പത്തികസ്ഥിതിക്കനുസൃതമായി കൊച്ചു കൊച്ചു വീടുകൾ നിർമ്മിച്ച് എന്ത്കൊണ്ട് നമുക്ക് താമസിച്ചുകൂട?❓❗❗

❎❎❎

NB: പ്രതീക്ഷിക്കുക. ഇസ്ലാമിക് ബാങ്കിംഗിന്റെ സൽഫലങ്ങൾ.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *