മുസ്ലിംകളിലെ പെരുച്ചാഴികൾ

പൊതു സമൂഹത്തിൽ ഞെളിയണം, വലിയ സഹിഷ്ണുതയും വിശാല മനസ്കതയും ഉള്ളവനെന്ന ഖ്യാതി പരക്കണം, വലിയ ആളായി ചമയണം, എല്ലാ ഭൗതികൻമാരെയും, അൾട്രാ സെക്യുലരിസ്റ്റുകളെയും സുഖിപ്പിച്ചു കൊണ്ട് അവരുടെ കയ്യടി നേടണം.

അങ്ങനെ വളരെ സൂത്രത്തിലും തന്ത്രപരമായും ഇസ്ലാമിനെ ഉള്ളിൽ നിന്നു കൊണ്ട് തുരംഗം വെച്ച് നശിപ്പിക്കണം. ഇസ്ലാമിക സംസ്കാരത്തെയും ഇസ്ലാമിക പ്രമാണങ്ങളെയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യണം. അതിലൂടെ ഉപജീവനം സുഭിക്ഷമാക്കണം.

⛔⛔⛔

ഇതൊക്കെ വേണ്ട രൂപത്തിൽ നടക്കണമെങ്കിൽ, ഉള്ളിൽ തന്നെ നിൽക്കണം. മുനാഫിഖുകളായി ജീവിക്കണമെന്നർഥം. അങ്ങനെ ഇസ്‌ലാമിന്റെ ലേബലിൽ മുസ്‌ലിം സമുദായത്തിന്റെ ഭാഗമായി നിൽക്കൽ ഇവരുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്.

മുസ്‌ലിംകളായി അഭിനയിക്കുകയും അതേ സമയത്ത് തന്നെ മറുവശത്ത്, ഇസ്‌ലാമിന്റെ എതിരാളികളുമായി ബന്ധം പുലർത്തുകകയും ചെയ്യുന്നതിലാണ് തങ്ങൾക്ക് നേട്ടമെന്ന് ഇക്കൂട്ടർ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ, രണ്ട് ഭാഗത്തുമുള്ള ആനുകൂല്ല്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ഇരുഭാഗത്തെയും ആപത്തുകളിൽ നികന്ന് രക്ഷനേടുകയും ചെയ്യാമെന്നവര്‍ വിചാരിക്കുന്നു.

⛔⛔⛔

ഇസ്‌ലാം സത്യമെന്നവർക്ക് പൂർണമായ വിശ്വാസമില്ല. പക്ഷേ, സ്വന്തക്കാരെല്ലാവരും മുസ്‌ലിംകളായ സ്ഥിതിക്ക് അവരും മുസ്‌ലിം വേഷം കെട്ടാൻ നിർബന്ധിതരായതാണ്. വേറൊരു വിഭാഗമുണ്ട്, ഇസ്‌ലാമിനെ സമ്മതിക്കുന്നവരെങ്കിലും, പൊതു ബോധത്തെ തൃപ്തിപ്പെടുത്താനുള്ള താൽപര്യം കാരണം അനിസ്‌ലാമികമായ ആചാരങ്ങളോ സമ്പ്രദായങ്ങളോ കൈയൊഴിക്കാനോ, ഇസ്‌ലാമിന്റെ ധാർമിക-സദാചാര നിബന്ധനകള്‍ കൈക്കൊള്ളാനോ, കടമകളും ബാധ്യതകളുമാകുന്ന ഭാരം വഹിക്കാനോ ഒരുക്കമില്ലാത്തവരാണ്.

പ്രവാചക കാലത്തു തന്നെ ഇങ്ങനെയുള്ള എല്ലാതരം മുനാഫിഖുകളും ഉണ്ടായിരുന്നു. അതിനാല്‍, അവരെസ്സംബന്ധിച്ച് എക്കാലത്തും പ്രസക്തമായ ചില സൂചനകള്‍ അല്ലാഹു നല്കിയിട്ടുണ്ട്.

⛔⛔⛔

ഉദാഹരണമായി അല്ലാഹു പറയുന്നത് കാണുക: 👇🏿👇🏿

{وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ. ………. وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ }- الْبَقَرَةُ: 8-15.

ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്നു പറയുന്ന ചില ജനമുണ്ട്. വാസ്തവമാകട്ടെ അവര്‍ വിശ്വാസികളല്ലതന്നെ. ‘മറ്റു ജനങ്ങള്‍ വിശ്വസിക്കുന്നതുപോലെ നിങ്ങളും വിശ്വസിക്കുവിന്‍’ എന്നു പറയുമ്പോള്‍, അവര്‍ പറയുന്നു: ‘മൂഢന്മാര്‍ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ?’ (അല്‍ ബഖറ: 8-15).

ഇത്തരം കപടന്മാർ കുറച്ചുകാലം ജനങ്ങളെ വഞ്ചിച്ചേക്കാമെങ്കിലും എല്ലാ കാലത്തും അവരുടെ വഞ്ചന വിലപ്പോവുകയില്ല. അവരുടെ കാപട്യത്തിന്റെ കള്ളി അവസാനം വെളിച്ചത്താവുകതന്നെ ചെയ്യും. മുഖമൂടി അഴിഞ്ഞു വീഴുക തന്നെ ചെയ്യും.

⛔⛔⛔

ഇസ്ലാമിൽ നിന്ന് രാജിവെച്ചു എന്ന് പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ടെങ്കിലും അതിനുള്ള ആർജ്ജവം ഈ പെരുച്ചാഴികൾ ഒരിക്കലും കാണിക്കുകയില്ല.

കാരണം ഇസ്‌ലാമിന്റെ ലേബലിൽ, മുസ്‌ലിം സമുദായത്തിന്റെ ഭാഗമായി നിന്നു കൊണ്ട് തുരപ്പൻ പണി നടത്തിയെങ്കിൽ മാത്രമേ ഇവർക്ക് നിലയും വിലയും ഉണ്ടാവുകയുള്ളൂ.

മുസ്ലിമാണെന്ന് അഭിനയിച്ചു കൊണ്ട് ഇസ്‌ലാമികധ്യാപനങ്ങളെ തള്ളിപ്പറയുമ്പഴേ ശത്രുക്കൾക്ക് സന്തോഷമാവൂ ഇസ്ലാമിന്റെ വെളിയിൽ പോയി വല്ലതും വിളിച്ചു പറയുന്നത് വഴി ആ അംഗീകാരം കിട്ടില്ല. ശത്രുക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അജണ്ട ഇത്തരം കോടാലിത്താഴകൾ നിർവ്വഹിക്കുന്നത് കാണുമ്പോൾ ആനന്ദനിർവൃതിക്ക് മറ്റെന്തു വേണം.

ഈ മുനാഫിഖുകളുടെ 
ജീവിതത്തിന്റെ ഒരു മേഖലയിലും ഇസ്‌ലാമികാധ്യാപനങ്ങൾ തൊട്ടു തീണ്ടിയിട്ടുണ്ടാവില്ല. എന്നല്ല സകല ജാഹിലിയ്യത്തിലും കുഫ്രിയ്യത്തിലും ആ പാദചൂഡം മുങ്ങിക്കുളിച്ചിട്ടുള്ളവരുമായിരിക്കും.

ആരാധനകളോടിവർക്ക് പുഛമാണ്, പർദയോടി വർക്ക് കലിപ്പാണ്, ദീനീ ചിഹ്നങ്ങാളാടിവർക്ക് വെറുപ്പാണ്, ദീനീ നിഷ്ഠ പുലർത്തുന്നവരോട് ഇവർക്ക് പകയാണ്, ദീനീ സ്ഥാപനങ്ങളോടിവർക്ക് വിദ്വേഷമാണ്, ഇസ്ലാമിന്റെ ശത്രുക്കളോടാകട്ടെ ഇവർക്ക് റുമ്പ പിരിശവുമാണ്.

ഇമ്മാതിരി കോടാലിത്താഴകളെ തൊലിയുരിഞ്ഞ് കാണിക്കലാണ് എന്റെ ഇഷ്ട ഹോബി.

ഇത്തരം മുനാഫിഖുകളുടെ കാപട്യം അവസരം കിട്ടുന്ന മുറക്ക് തുറന്ന് കാട്ടൽ കാലഘട്ടത്തിന്റെ തേട്ടമാണ്, എന്നെ സംബന്ധിച്ചിടത്തോളം എന്തെന്നില്ലാത്ത ആത്മ നിർവൃതി പകരുന്ന കാര്യമാണത്.

ഇത്തരം മഴുത്താഴകൾ ഇസ്ലാമിന്റെ കുപ്പായമിട്ട് വിലസുന്നത് കാണുമ്പോൾ ഗോവിന്ദ ചാമിയോടുള്ളതിനേക്കാൾ രോക്ഷമാണെന്നിൽ പതഞ്ഞു പൊന്തുക.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *