ഇമാം ഗസ്സാലി പഠിപ്പിച്ചത്

മരണപ്പെട്ട പണ്ഡിതന്മാരെ പറ്റി, ദുഷിച്ചു പറയുകയും, അവരുടെ മക്കളെയും ബന്ധുക്കളെയും സമാശ്വസിപ്പിക്കുക എന്ന പ്രവാചക (സ) സുന്നത്തിന് പകരം അവരെ നോവിക്കുന്ന രൂപത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും അഘോഷിക്കുകയും ചെയ്യാൻ മാത്രം മനസ്സ് കടുത്തു പോയവർക്ക് വേണ്ടി👇🏿👇🏿👇🏿

ഇമാം ഗസ്സാലി (റ) പഠിപ്പിച്ച മഹത്തായ പാഠം ഇവിടെ ചേർക്കുന്നു.

മഹാനവർകൾ പറഞ്ഞു. 👇🏿👇🏿

وَاعْلَمْ أَنَّكَ فِي هَذَا المَقَامِ بَينَ أَنْ تُسِيءَ الظَّنَّ بِمُسْلِمٍ وَتَطْعَنُ عَلَيْهِ وَتَكَونُ كَاذِبًا، أَوْ تُحْسِنُ الظَّنَّ بِهِ وتَكُفَّ لِسَانَكَ عَنْ الطَّعْنِ وَأَنْتَ مُخْطِئٌ مَثَلًا، وَالخَطَأُ فِي حُسْنِ الظَّنِّ بِالمُسْلِمِ أَسْلَمُ مِنَ الصَّوَابِ بِالطَّعْنِ فِيهِمْ. فَلَوْ سَكَتَ إِنْسَانٌ مَثَلًا عَنِ لَعْنِ إِبْلِيسٍ أَوْ لَعْنِ أَبِي جَهْلِ أَوْ أَبِي لَهَبٍ أَوْ مَنْ شِئْتَ مِنَ الأَشْرَارِ طُولَ عُمْرِهِ لَمْ يَضُرَّهُ السُّكُوتُ، وَلَوْ هَفَا هَفْوَةً بِالطَّعْنِ فِي مُسْلِمٍ بِمَا هُوَ بَرِيءٌ عِنْدَ اللَّهِ تَعَالَى مِنْهُ فَقَدْ تَعَرَّضَ لِلهَلَاكِ.- الاِقْتِصَادُ فِي الاِعْتِقَادِ. – بَابُ الْإِمَامَةُ.

ആശയം 👇🏿

ഈ സന്ദര്‍ഭത്തിൽ നിന്നെ സംബന്ധിച്ചിടത്തോളം (രണ്ട് നിലപാട് വെച്ചു പുലർത്താം) ഒന്നുകിൽ നിനക്ക് ഒരു മുസ്ലിമിനെ കുറിച്ച് മോശമായ വിചാരം വെച്ചു പുലർത്തുകയും എന്നിട്ടദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് കളവ് പറയുന്നവനാകാം. അല്ലെങ്കില്‍, അദ്ദേഹത്തെ സംബന്ധിച്ച് സദ്വിചാരം വെച്ചു പുലർത്തുകയും, അങ്ങനെ അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിൽ നിന്ന് നാവിനെ സൂക്ഷിക്കുകയും ചെയ്യുക, അക്കാര്യത്തില്‍ ഒരു പക്ഷെ താങ്കള്‍ തെറ്റുകാരനായിരിക്കാം. *എന്തായാലും ഒരു മുസ്ലീമിനെ സംബന്ധിച്ച് സദ്വിചാരം വെച്ചു പുലർത്തുന്നതാണ് അദ്ദേഹത്തെ ആക്ഷേപിച്ച് കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ശരിയോടു ഏറ്റവും അടുത്തു നില്‍ക്കുന്ന നിലപാട്. ഒരാൾ തന്റെ ആയുഷ്ക്കാലം മുഴുവൻ ഇബ്ലീസിനെയോ അബൂജഹലിനെയോ, അബൂലഹബിനെയോ എന്നുവേണ്ട തിന്മയുടെ ദുര്‍മ്മൂര്‍ത്തികളെപോലും ശപിക്കാതെ കഴിഞ്ഞെന്നിരിക്കട്ടെ. അതു വഴി അയാൾക്കു യാതൊരു ദോഷവും സംഭവിക്കുകയില്ല. എന്നാൽ അല്ലാഹുവിന്റെയടുത്ത് തികച്ചും നിരപരാധിയായ ഒരു മുസ്ലിമിനെ സംബന്ധിച്ച് തെറ്റായ നിഗമനത്തിലെത്തുകയാണങ്കിലോ അവന്‍നാശത്തിൽ അകപ്പെട്ടതു തന്നെ*.- (അല്‍ ഇഖ്തിസ്വാദ് എന്ന ഗ്രന്ഥം).

⛔⛔⛔

*ഉലമാക്കളുടെ മാസം വിഷലിപ്തമാണെന്നും, അവരെ ദുഷിച്ചു പറഞ്ഞാൽ, അത്തരക്കാർ മരിക്കുന്നതിന് മുമ്പ് അല്ലാഹു അവരുടെ ഹൃദയത്തെ മരിപ്പിച്ചു കൊണ്ട് പരീക്ഷിക്കുമെന്നും, ഇമാം ഇബ്നു അസാക്കിർ പറഞ്ഞതായി, ഇമാം ഇബ്നു ഹജർ തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്*. അതിനാൽ അറിയാതെ എന്തെങ്കിലുമൊക്കെ പറയുന്നവർ സൂക്ഷിച്ചു കൊള്ളുക, ചീത്ത മരണം വരിക്കേണ്ടി വരും.

وَقَالَ الْحَافِظَ الْإِمَامَ ابْنُ عَسَاكِرَ:

اعْلَمْ يَا أَخِي وَفَّقَكَ اللَّهُ وَإِيَّانَا، وَهَدَاكَ سَبِيلَ الْخَيْرِ وَهَدَانَا أَنَّ لُحُومَ الْعُلَمَاءِ مَسْمُومَةٌ، وَعَادَةُ اللَّهِ فِي هَتْكِ مُنْتَقِصِهِمْ مَعْلُومَةٌ، وَمَنْ أَطْلَقَ لِسَانَهُ فِي الْعُلَمَاءِ بِالثَّلْبِ بَلَاهُ اللَّهُ قَبْلَ مَوْتِهِ بِمَوْتِ الْقَلْبِ { فَلْيَحْذَرْ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ }.- الزَّوَاجِرُ عَنْ اِقْتِرَافِ الْكَبَائِرِ لِلْإِمَامِ أَحْمَدَ بْنِ حَجَرٍ الْهَيْتَمِيِّ.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *