ഹിജിരി കലണ്ടറിന് വേണ്ടി ഹദീസ് ദുർവ്യാഖ്യാനം

ലോക മുസ്‌ലിംകൾക്ക് എല്ലാവർക്കും നോമ്പും പെരുന്നാളുമൊക്ക ആവുന്നതിൽ ഏറെ സന്തോഷമുളളയാളാണ് ഇതെഴുതുന്നത്.

അതുപോലെ നോമ്പും പെരുന്നാളുമൊക്കെ ഉറപ്പിക്കാൻ കണ്ണുകൊണ്ട് കാണുക തന്നെ വേണം എന്ന ശാമ്യമുള്ളവനുമല്ല ഇതെഴുതുന്നത്.

കാലത്തിന്റെ മാറ്റം പരിഗണിച്ചും ശാസ്ത്രീയ രീതികൾ അവലംബിച്ചും നോമ്പും പെരുന്നാളുമൊക്കെ ഉറപ്പിക്കുന്ന രീതിയെ എതിർക്കുന്നയാളുമല്ല ഇതെഴുതുന്നത്.

അതുപോലെ ഈ വിഷയത്തിൽ വ്യത്യസ്ഥ വീക്ഷണങ്ങൾ ഉണ്ടെന്നും ഒരോ വിഭാഗത്തിനും അവരുടേതായ ന്യായങ്ങളും തെളിവുകളുമെല്ലാം ഉണ്ടെന്നും, തനിക്ക് ശരിയാണെന്ന് ബോധ്യമാകുന്ന വീക്ഷണം സ്വീകരിക്കുന്നതോടൊപ്പം മറു വീക്ഷണത്തെയും ആദരവോടെ കാണണമെന്നും അഭിപ്രായമുള്ളയാളാണ്.

അതേ സമയം ഹദീസുകളെ ദുർവ്യാഖ്യാനിക്കുന്നതോ, അവയെ അപഹസിക്കുന്നതോ ആരായാലും ശരി നോക്കി നിൽക്കില്ല.

തങ്ങളുടെ വാദങ്ങൾ സമർഥിക്കാനായി ഹദീസുകളെ നിഷേധിക്കുന്നതും അവയെ ദുർവ്യാഖ്യാനിക്കുന്നതും ഒരു നിലക്കും അംഗീകരിച്ചു കൊടുക്കാൻ വയ്യ. അങ്ങനെ ചെയ്യുന്നതിലെ തട്ടിപ്പും തരികിടയും പ്രമാണ ബദ്ധമായി തുറന്ന് കാട്ടുക തന്നെ ചെയ്യും.

ഇവിടെ എല്ലാവരും നോമ്പെടുക്കുമ്പോൾ, ഞങ്ങൾ നാലു പേർ പെരുന്നാളാഘോഷിച്ചേ അടങ്ങൂ എന്ന വാശിയുമായി രംഗത്ത് വന്ന ഒരു കൂട്ടരുടെ നേതാവുമായുള്ള ചർച്ചയിൽ അദ്ദേഹത്തിന്റെ വാദങ്ങളുടെ നിരർഥകത വെളിവാക്കുന്ന ഒരു കാര്യമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

❎❎❎

നിങ്ങൾ ചന്ദ്രനെ നോക്കണമെന്നും അങ്ങനെ ചന്ദ്രനെ കണ്ടെങ്കിലേ നോമ്പെടുക്കാവൂ, അതു പോലെ ചന്ദ്രനെ കണ്ടെങ്കിലേ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യാവൂ, അങ്ങനെ നോക്കുന്ന സമയത്ത് കാഴ്ച അവ്യക്തമായാൽ («فَإِنْ غُمَّ عَلَيْكُمْ». ) നിങ്ങൾ മുപ്പത് പൂർത്തിയാക്കി കൊള്ളുക എന്നാണ് നബി (സ) പഞ്ഞത്.

ഇവിടെ ഹദീസിൽ വന്ന «فَإِنْ غُمَّ عَلَيْكُمْ». എന്നതിന്റെ അർഥം ആധികാരിക നിഘണ്ടുകൾ മുതൽ ഹദീസ് വിശദീകരിച്ച പണ്ഡിതന്മാരുൾപ്പെടെ സകലരും ” *മേഘമോ, ധൂമമോ കാരണം കാഴ്ച്ച അവ്യക്തമായാൽ* ” എന്നാണ്.

എന്നാൽ ഇങ്ങനെയൊരർഥം ഇതിന് ഇല്ലെന്നും, ഇത് മൗലവിമാരുടെയും മുസ്ല്യാക്കന്മാരുടെയും അട്ടിമറിയാണെന്നും, ഇതിന്റെ അർഥം *കറുത്തവാവായാൽ* എന്നാണെന്നും, അതു മാത്രമേ അതിന് അർഥമുള്ളൂ എന്നുമെല്ലാം വളരെ ശക്തമായി വാദിക്കുകയും അതിൽ ഉറച്ചു നിൽക്കുകയുമാണ് ഹിജിരി ഹിലാൽ കമ്മിറ്റി നേതാവ്.

⛔⛔⛔

*എന്താണ് വസ്തുത*?❓

ആ വാക്കിന് *കറുത്ത വാവ്* എന്ന് അർഥം കൽപ്പിക്കാമോ? നമുക്ക് പരിശോധിക്കാം:

1. ഒരു ഹദീസിൽ ആശയക്കുഴപ്പമുണ്ടായാൽ സമാനമായ ഹദീസുകൾ എല്ലാം പരിശോധിച്ച് യഥാർഥ ആശയം കണ്ടെത്തുക എന്നതാണ് തത്വം. ഈ ഹദീസിന് സമാനമായി വന്ന വ്യത്യസ്ഥ റിപ്പോർട്ടുകൾ പരിശോധിച്ചാൽ കാർ മേഘമോ, മറ്റു ധൂമങ്ങളോ കാരണം കാഴ്ച്ച അവ്യക്തമാവുക എന്നതാണ് ഉദ്ദേശ്യമെന്ന കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാവുന്നതാണ്.

ചില ഉദാഹരണങ്ങൾ കാണുക: 👇👇👇

«فَإِنْ غُمَّ عَلَيْكُمْ». 
«فَإِنْ غُمِّيَ عَلَيْكُمْ». 
« فَإِنْ غَبِيَ عَلَيْكُمْ ».

«فَإِنْ *حَالَ دُونَهُ غَمَامَةٌ* ». 
« فَإِنْ *حَالَ بَيْنَكُمْ وَبَيْنَهُ سَحَابٌ* ».

ഇതിൽ ഒടുവിൽ പറഞ്ഞ രണ്ടെണ്ണത്തിലും *മേഘാവൃതമാവുക, ധൂമികാവൃതമാവുക* എന്നു തന്നെ തെളിച്ച് പറഞ്ഞിരിക്കുന്നു.

എന്ന് വച്ചാൽ പിന്നീട് ആർക്കും *ആശയക്കുഴപ്പത്തിനോ, അർഥ ശങ്കക്കോ ഇടയില്ലാത്ത വിധം സാക്ഷാൽ റസൂൽ (സ) തന്നെ* അക്കാര്യം വിശദമാക്കി എന്നർഥം.

ഹദീസിന്റെ പൂർണ്ണ രൂപം ഇതാ 👇👇

عَنْ ابْنِ عَبَّاسٍ عَنْ رَسُولِ اللَّهِ صَلَّى الله عَليْهِ وسَلَّمَ قَالَ: « صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ 👈 *فَإِنْ حَالَ بَيْنَكُمْ وَبَيْنَهُ سَحَابٌ* 👉 فَأَكْمِلُوا الْعِدَّةَ وَلاَ تَسْتَقْبِلُوا الشَّهْرَ اسْتِقْبَالاً ».-رَوَاهُ النَّسَائِيُّ: 2141، وَصَحَّحَهُ الأَلْبَانِيُّ. وَرَوَاهُ أَحْمَدُ: 1985، وَقَالَ مُحَقِّقُو الْمُسْنَدِ: صَحِيحٌ.

മറ്റൊരു ഹദീസ് 👇👇

عَنِ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى الله عَليْهِ وسَلَّمَ « لاَ تُقَدِّمُوا الشَّهْرَ بِصِيَامِ يَوْمٍ وَلاَ يَوْمَيْنِ إِلاَّ أَنْ يَكُونَ شَىْءٌ يَصُومُهُ أَحَدُكُمْ وَلاَ تَصُومُوا حَتَّى تَرَوْهُ ثُمَّ صُومُوا حَتَّى تَرَوْهُ 👈 *فَإِنْ حَالَ دُونَهُ غَمَامَةٌ* 👉 فَأَتِمُّوا الْعِدَّةَ ثَلاَثِينَ ثُمَّ أَفْطِرُوا وَ الشَّهْرُ تِسْعٌ وَعِشْرُونَ ».- رَوَاهُ أَبُو دَاوُد: 2329، وَصَحَّحَهُ الأَلْبَانِيُّ.

2. പ്രവാചക ശിഷ്യൻമാരും മനസ്സിലാക്കിയത് അങ്ങനെ തന്നെയാണ്. അല്ലാതെ പിൽക്കാലത്ത് സംഭവിച്ച അട്ടിമറിയല്ല.

ഇതാ തെളിവ് 👇👇

قَالَ نَافِعٌ: فَكَانَ عَبْدُ اللهِ « *إِذَا مَضَى مِنْ شَعْبَانَ تِسْعٌ وَعِشْرُونَ، يَبْعَثُ مَنْ يَنْظُرُ فَإِنْ رُئِيَ فَذَاكَ، وَإِنْ لَمْ يُرَ، وَلَمْ يَحُلْ دُونَ مَنْظَرِهِ سَحَابٌ، وَلَا قَتَرٌ أَصْبَحَ مُفْطِرًا، وَإِنْ حَالَ دُونَ مَنْظَرِهِ سَحَابٌ أَوْ قَتَرٌ أَصْبَحَ صَائِمًا* ».- رَوَاهُ أَحْمَدُ: 4488، وَقَالَ مُحَقِّقُو الْمُسْنَدِ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ.

അബ്ദുല്ലാഹിബ്നു ഉമർ *ശഅബാൻ 29 ആയാൽ ചന്ദ്രനെ നോക്കാൻ ആളെ വിടും. അങ്ങനെ കാർമേഘമോ ധൂമമോ തടസ്സമാവാതെ മാസം കണ്ടാൽ നോമ്പാക്കും. ഇനി കാർമേഘമോ ധൂമമോ കാരണം കാണാൻ പറ്റാതെ വന്നാൽ നോമ്പെടുക്കില്ല*. (അഹ്മദ്: 4488).

ഏതോ സാധാരണക്കാരനായ വ്യക്തിയല്ല ഇബ്നു ഉമർ, പ്രത്യുത സ്വഹാബിമാരിലെ പണ്ഡിത ശ്രേഷ്ഠനാണ്. ഇതിൽ നിന്ന്
മേഘാവൃതമായാൽ എന്ന അർഥം നബി (സ) യുടെ കാലഘട്ടത്തിൽ ജീവിച്ച സ്വഹാബിമാരും മനസ്സിലാക്കിയ സത്യമാണ് എന്നർഥം.

പിറവി സംഭവിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ഹദീസിന്റെ ധ്വനി, പക്ഷെ മേഘം മൂടി എന്ന കാരണം കൊണ്ട് മാത്രം ദൃഷ്ടിക്ക് ഒരു പക്ഷെ ഗോചരമാവാതിരുന്നതായിരിക്കാം. അല്ലെങ്കിൽ പിറ സംഭവിക്കാതെയും ഇരിക്കാം. ഏതായാലും അങ്ങനെ വന്നാൽ, ഒരു ബേജാറും വേണ്ടാ, നിങ്ങൾ ധൈര്യമായി ശഅബാൻ 30 പൂർത്തിയാക്കിക്കോളൂ. എന്നാണ് റസൂൽ (സ) യുടെ കൽപ്പന.

റസൂൽ (സ) യുടെ *ഈ കൽപ്പന പാലിച്ചു കൊണ്ട് സമുദായം നോമ്പും പെരുന്നാളും ഉറപ്പിക്കുമ്പോൾ അവരെ അടച്ചാക്ഷേപിക്കുക, അവരൊക്കെ വിഡ്ഡികളും വിവരം കെട്ടവരുമാണെന്ന് വിശേഷിപ്പിക്കുക, വളരെ തുഛം പേർക്ക് മാത്രമേ ഇതൊക്കെ തിരിഞ്ഞുള്ളൂ എന്ന മട്ടിൽ സംസാരിക്കുക. പ്രമാണങ്ങളെ അവഗണിച്ചം പ്രവാചക വചനങ്ങളെ തമസ്ക്കരിച്ചും നവീന വാദങ്ങളെ ആധികാരികമെന്നോണം അവതരിപ്പിക്കുക…. തുടങ്ങിയ ഏർപ്പാടുകൾക്കൊന്നും യാതൊരു ന്യായവും ഇല്ല*.

ലോകത്തെല്ലായിടത്തും ഒരേ ദിവസം, ലോക മുസ്‌ലിംകൾ എല്ലാവരും ഒരേ ദിവസം നോമ്പും പെരുന്നാളും ആക്കണമെന്ന വാദവുമായി രംഗത്തു വന്നവർ, എല്ലാവരും ഒരേ ദിവസം നോമ്പും പെരുന്നാളും ആക്കുമ്പോൾ അവർ മാത്രം സ്വന്തം നിലക്ക് നോമ്പും പെരുന്നാളും ആക്കുന്ന വിരോധാഭാസവും ഇവരിൽ ചിലർ പ്രകടിപ്പിക്കുന്നതാണ് ഏറെ കൗതുകം.

ഇവിടെയും ഇക്കൂട്ടർ പ്രമാണ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. കാരണം ഇത്തരം പ്രവണതകൾ ഉണ്ടാവുമെന്ന് കണ്ടിട്ടെന്ന പോലെ റസൂൽ (സ ) പറയുന്നത് കാണുക:

عَنْ أَبِى هُرَيْرَةَ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ « الصَّوْمُ يَوْمَ تَصُومُونَ وَالْفِطْرُ يَوْمَ تُفْطِرُونَ وَالأَضْحَى يَوْمَ تُضَحُّونَ ».- رَوَاهُ التِّرْمِذِيُّ: 701، . وَصَحَّحَهُ الأَلْبَانِيُّ. وَقَالَ التِّرْمِذِيّ: فَسَّرَ بَعْض أَهْل الْعِلْم هَذَا الْحَدِيث فَقَالَ إِنَّمَا مَعْنَى هَذَا الصَّوْم وَالْفِطْر مَعَ الْجَمَاعَة وَعِظَم النَّاس.

അബൂ ഹുറൈറ(റ)യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: *നിങ്ങൾ നോമ്പ് നോൽക്കുന്ന ദിവസം തന്നെയാണ് നോമ്പ് ആരംഭിക്കുന്നത്. നിങ്ങൾ ചെറിയ പെരുന്നാൾ കൊണ്ടാടുന്ന ദിവസമാണ് ചെറിയ പെരുന്നാൾ, നിങ്ങൾ ബലിപെരുന്നാൾ അഘോഷിക്കുന്ന ദിനമാണ് ബലിപെരുന്നാൾ ദിനം*.( 701- തിർമിദി).

സാഹിബുഔനിൽ മഅബൂദ് പറയുന്നു: ” *ഇമാം തിർമിദി പറഞ്ഞിരിക്കുന്നു: നോമ്പും പെരുന്നാളും ഭൂരിപക്ഷം വരുന്ന ജനങ്ങളോടൊപ്പമാണ് വേണ്ടതെന്നും, അത് മാത്രമാണ് അല്ലാഹുവിങ്കൽ സ്വീകാര്യമെന്നുമുള്ള സൂചനയാണ് പ്രസ്തുത ഹദീസിലുള്ളതെന്ന് പണ്ഡിതൻമാർ പറഞ്ഞിരിക്കുന്നു* “.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *