ഹിജിരി കലണ്ടർ ഛിദ്രത വർദ്ധിപ്പിക്കാനോ❓❗

നോമ്പും പെരുന്നാളും ലോകത്തെല്ലായിടത്തും ഒരേ തിയ്യതിയിൽ തന്നെ ആക്കണമെന്നും പല നാട്ടിലും പല ദിവസങ്ങളിലാവുന്നത് ഐക്യത്തിന് ഭീഷണിയാണെന്നും പറഞ്ഞ് ഐക്യത്തിന്റെ മുദ്രാവാക്യവും മുഴക്കി രംഗത്ത് വന്നവരാണ് ഹിജിരി കലണ്ടർ വക്താക്കൾ.

എന്നിട്ടിപ്പോൾ സമുദായം ഒറ്റകെട്ടായി നോമ്പും പെരുന്നാളും ആക്കുമ്പോൾ ഇക്കൂട്ടർ മാത്രം വിഘടിച്ചു കൊണ്ട് ഏതാനും പേരെയും കൂട്ടി പെരുന്നാളാഘോഷിക്കുകയാണ്. എന്ന് വച്ചാൽ ഐക്യത്തിന്റെ മുദ്രാവാക്യമുയർത്തി രംഗത്ത് വന്നവർ ഐക്യത്തിന് ഏറ്റവും വലിയ പാരയാവുന്ന കൗതുക പ്രതിഭാസം.

⛔⛔⛔

യഥാർഥത്തിൽ ഇവരെപ്പോലുള്ളവർ സമുദായത്തിൽ ഉണ്ടാവുമെന്ന് കണ്ടിട്ടെന്നോണം റസൂൽ (സ) പറഞ്ഞത് നോക്കൂ:👇👇

عَنْ أَبِى هُرَيْرَةَ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ « الصَّوْمُ يَوْمَ تَصُومُونَ وَالْفِطْرُ يَوْمَ تُفْطِرُونَ وَالأَضْحَى يَوْمَ تُضَحُّونَ ».- وَرَوَاهُ التِّرْمِذِيُّ: 701، وَصَحَّحَهُ الأَلْبَانِيُّ.

അബൂ ഹുറയ്റ(റ)യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: *നിങ്ങൾ നോമ്പ് നോൽക്കുന്ന ദിവസം തന്നെയാണ് നോമ്പ് ആരംഭിക്കുന്നത്. നിങ്ങൾ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് ചെറിയ പെരുന്നാൾ, അതു പോലെ നിങ്ങൾ ബലിപെരുന്നാൾ അഘോഷിക്കുന്ന ദിനമാണ് ബലിപെരുന്നാൾ*.( 701- തിർമിദി).

ഇതിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ എന്തു പറഞ്ഞു എന്ന് കാണുക: 👇
“തിർമിദി പറഞ്ഞിരിക്കുന്നു: *നോമ്പും പെരുന്നാളും പൊതു ജനങ്ങളോടൊപ്പമാണ് വേണ്ടതെന്നും, അത് മാത്രമാണ് അല്ലാഹുവിങ്കൽ സ്വീകാര്യമെന്നുമുള്ള സൂചനയാണ് പ്രസ്തുത ഹദീസിലുള്ളതെന്ന് പണ്ഡിതൻമാർ പറഞ്ഞിരിക്കുന്നു* “.

ഇമാം ഖത്ത്വാബി പറയുന്നു: ‘ഇജ്തിഹാദ് (എല്ലാ മാർഗവും ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമം) മുഖേന ജനങ്ങൾ ഒരു കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ, അവിടെ തെറ്റ് പറ്റാൻ സാധ്യതയുണ്ടെന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. അഥവാ *ഒരു കൂട്ടർ, കഴിവിന്റെ പരമാവധി ശ്രമിക്കുകയും (ഇജ്തിഹാദ് നടത്തുകയും) അങ്ങനെ മുപ്പത് ദിവസവും പൂർത്തിയാക്കുകയും ചെയ്തു. പക്ഷെ, പിന്നീട് ആ മാസം ഇരുപത്തൊമ്പത് ദിവസമേ ഉണ്ടായിരുന്നുള്ളൂ എന്നവർക്ക് ഉറപ്പായയത് എന്നിരിക്കട്ടെ, എങ്കിൽ ഒരു ദിവസം അധികം നോമ്പെടുത്തതിന്റെ പേരിലോ പെരുന്നാൾ കഴിച്ചതിന്റെ പേരിലോ അവർക്ക് യാതൊരു തരത്തിലുള്ള ശിക്ഷയോ ആക്ഷേപമോ ഉണ്ടാകുന്നതല്ല*. അത് പോലെ, അറഫാദിനം നിശ്ചയിക്കുന്നതിൽ പിഴവ് പറ്റിയെന്ന് പിന്നീടാണ് ബോധ്യപ്പെടുന്നതെങ്കിൽ അത് ആവർത്തിക്കേണ്ടതില്ല എന്ന് മാത്രമല്ല അർഹമായ പ്രതിഫലം അവർക്ക് നൽകപ്പെടുകയും ചെയ്യും. ഇത് പരിശുദ്ധനായ അല്ലാഹുവിന്റെ ഇളവും അടിമകളോടുള്ള അവന്റെ കാരുണ്യവുമത്രെ. മാസം കാണുന്നതിന് ഇജ്തിഹാദ് അവലംബമാക്കുമ്പോൾ അതിൽ പിഴവ് സംഭവിക്കൽ സ്വാഭാവികമാണെന്ന് ചുരുക്കം”.- (ഔനുൽ മഅബൂദ് – 1979).

قَالَ صَاحِبُ عَوْنِ الْمَعْبُودِ:
قَالَ التِّرْمِذِيّ : فَسَّرَ بَعْض أَهْل الْعِلْم هَذَا الْحَدِيث فَقَالَ إِنَّمَا مَعْنَى هَذَا الصَّوْم وَالْفِطْر مَعَ الْجَمَاعَة وَعِظَم النَّاس اِنْتَهَى يَعْنِي هُوَ عِنْد اللَّه مَقْبُول .
قَالَ الْخَطَّابِيُّ : مَعْنَى الْحَدِيث أَنَّ الْخَطَأ مَوْضُوع عَنْ النَّاس فِيمَا كَانَ سَبِيله الِاجْتِهَاد ، فَلَوْ أَنَّ قَوْمًا اِجْتَهَدُوا فَلَمْ يَرَوْا الْهِلَال إِلَّا بَعْد الثَّلَاثِينَ فَلَمْ يَفْطُرُوا حَتَّى اِسْتَوْفَوْا الْعَدَد ثُمَّ ثَبَتَ عِنْدهمْ أَنَّ الشَّهْر كَانَ تِسْعًا وَعِشْرِينَ فَإِنَّ صَوْمهمْ وَفِطْرهمْ مَاضٍ لَا شَيْء عَلَيْهِمْ مِنْ وِزْر أَوْ عَتْب وَكَذَلِكَ هَذَا فِي الْحَجّ إِذَا أَخْطَئُوا يَوْم عَرَفَة فَإِنَّهُ لَيْسَ عَلَيْهِمْ إِعَادَته وَيَجْزِيهِمْ أَضَحَاهُمْ كَذَلِكَ ، وَإِنَّمَا هَذَا تَخْفِيف مِنْ اللَّه سُبْحَانه وَرِفْق بِعِبَادِهِ ، وَلَوْ كُلِّفُوا إِذَا أَخْطَئُوا الْعَدَد ثُمَّ يَعْبُدُوا لَمْ يَأْمَنُوا أَنْ يُخْطِئُوا ثَانِيًا وَأَنْ لَا يَسْلَمُوا مِنْ الْخَطَأ ثَالِثًا وَرَابِعًا فَأَمَّا مَا كَانَ سَبِيله الِاجْتِهَاد كَانَ الْخَطَأ غَيْر مَأْمُون فِيهِ اِنْتَهَى . قَالَ الْمُنْذِرِيُّ : وَقِيلَ فِيهِ الْإِشَارَة إِلَى يَوْم الشَّكّ لَا يُصَام اِحْتِيَاطًا وَإِنَّمَا يَصُوم يَوْم يَصُوم النَّاس ، وَقِيلَ فِيهِ الرَّدّ عَلَى مَنْ يَقُول إِنَّ مَنْ عَرَفَ طُلُوع الْقَمَر بِتَقْدِيرِ حِسَاب الْمَنَازِل جَازَ لَهُ أَنْ يَصُوم بِهِ وَيُفْطِر دُون مَنْ لَمْ يَعْلَم ، وَقِيلَ إِنَّ الشَّاهِد الْوَاحِد إِذَا رَأَى الْهِلَال وَلَمْ يَحْكُم الْقَاضِي بِشَهَادَتِهِ أَنَّ هَذَا لَا يَكُون صَوْمًا لَهُ كَمَا لَمْ يَكُنْ لِلنَّاسِ اِنْتَهَى. – عَوْنِ الْمَعْبُودِ: 1979.

സുബുലുസ്സലാമിൽ പറഞ്ഞത് കാണുക:

قَالَ فِي سُبُلِ السَّلَامِ : فِيهِ دَلِيلٌ عَلَى أَنَّهُ يُعْتَبَرُ فِي ثُبُوتِ الْعِيدِ الْمُوَافَقَةُ لِلنَّاسِ وَأَنَّ الْمُنْفَرِدَ بِمَعْرِفَةِ يَوْمِ الْعِيدِ بِالرُّؤْيَةِ يَجِبُ عَلَيْهِ مُوَافَقَةُ غَيْرِهِ وَيَلْزَمُهُ حُكْمُهُمْ فِي الصَّلَاةِ وَالْإِفْطَارِ وَالْأُضْحِيَّةِ اِنْتَهَى وَقَدْ تَقَدَّمَ الْكَلَامُ فِي هَذَا .- تُحْفَةُ الْأَحْوَذِيِّ: 731.

” *പെരുന്നാൾ സ്ഥിരീകരിക്കേണ്ടത് ജനങ്ങളുടെ യോജിപ്പും ഐക്യവും പരിഗണിച്ചായിരിക്കണം. ഒരാൾ തനിച്ച് പിറകാണുകയും പെരുന്നാൾ ഉറപ്പിക്കുകയും ചെയ്താൽ പോലും നമസ്കാരം, പെരുന്നാൾ, ഉദുഹിയ്യ എന്നിവയെല്ലാം ജനങ്ങളോടൊപ്പം ആക്കൽ അവന് നിർബന്ധമാണ്*. “(തുഹ്ഫതുൽ അഹവദി – 731).

⬆⬆⬆

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *