ഇവരുടെ വിരോധം ഇസ്‌ലാമിനോട് മാത്രം

ആർ. എസ്. എസിനെ തൊടാതെ എൽ. ഡി. എഫ് ലഘുലേഖ

മലപ്പുറം: ഡൽഹി വംശീയാതിക്രമളുടെ ഇരകൾക്കായി നടത്തുന്ന ഫണ്ട് ശേഖരണത്തോടൊപ്പം വിതരണം ചെയ്യുന്ന ലഘുലേഖ യിൽ ആർ. എസ്. എസ് വിമർശനം ഒഴിക്കി എൽ ഡി എഫ്. അതേസമയം, സംഘപരിവാർ വാദമുന്നയിച്ച് ‘മാധ്യമ’ത്തിനും ‘മീഡിയവൺ’ ചാനലിനുമെതിരെ രൂക്ഷവി മർശനമാണ് ലഘുലേഖയിലുള്ളത്.

ഫണ്ട് ശേഖരണം ഡൽഹി യിൽ സംഘ് പരിവാർ നടത്തിയ നരനായാട്ടിന്റെ ഇരകൾക്കാണെങ്കിലും ആക്ഷേപം മുഴുവൻ മാധ്യമത്തിനും മീഡിയവണിനു മെതിരെയാണ്.

മാത്രമല്ല, ലഘു ലേഖയിലെ 13 ഉപതലക്കെട്ടുക ളിലും ബി. ജെ. പിയും ആർ. എസ്. എസും പുറത്താണ്. ജമാഅത്ത ഇസ്‌ലാമിക്കെതിരെ സംഘപരിവാർ ഉയർത്തുന്ന വാദങ്ങളാണ് എൽ. ഡി. എഫും ഇതിൽ ഏറ്റുപി ടിച്ചിരിക്കുന്നത്.

✳✳✳

അവസാന പേജിൽ പറയുന്നതിങ്ങനെ:👇👇

‘ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കാനാണ് പ്രവർത്തിക്കുന്നത് . മാധ്യമം പത്രം, മീഡിയവൺ ചാനൽ ഇവയെല്ലാം നിഷ്പക്ഷ മുഖത്തോടെ ഇസ്‌ലാമികരാഷ്ട്ര രൂപവത്കരണത്തിനായാണ് നില കൊള്ളുന്നത്. ആർ. എസ്. എസി നെപ്പോലെ മതത്തെ അടിസ്ഥാ നമാക്കി രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇവർ മതനിരപേക്ഷ തയുടെ ശത്രുക്കളാണ്. മാരിചവേഷമണിഞ്ഞ ഇവരെ ഒറ്റപ്പെടുത്തണ്ടതുണ്ട് ‘‼

✳✳✳

ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഒരിസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്ന് അതെവിടെയും പറയുന്നില്ല. എന്നാലും അങ്ങനെ പറഞ്ഞ് ഇസ്ലാമിനെ ആക്രമിക്കൽ കമ്മ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഇനി ആരെങ്കിലും തങ്ങളുടെ ലക്ഷ്യം ചരിത്രത്തിൽ സ്ഥാനം പിടിച്ച, മുഹമ്മദ് നബിയും ഖലീഫമാരും സ്ഥാപിച്ചു നടപ്പാക്കിയ, എല്ലാ മതവിഭാഗങ്ങളും പരസ്പര സഹിഷ്ണുതയോടെയും സൗഹാർദ സഹകരങ്ങളോടെയും കഴിഞ്ഞ, പ്രജകൾക്കെല്ലാം ശാന്തിയും സമാധാനവും ഉറപ്പുവരുത്തിയ, കള്ളൻമാരെയും, അഴിമതിക്കാരെയും നിലക്ക് നിർത്തിയ ഒരു ക്ഷേമരാഷ്ട്രമാണ് ഇന്ത്യക്കും വേണ്ടത് എന്നും അതാണ് തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞെന്നിരിക്കട്ടെ, എങ്കിൽ എന്താണ് അതിനുള്ള കുഴപ്പം? എന്താണ് അതിലുള്ള അപകടം?❓

മുഹമ്മദ് നബിയും ഖലീഫമാരും സ്ഥാപിച്ചു നടപ്പാക്കിയ, രാഷ്ട്രീയ വ്യവസ്ഥ, ദൈവത്തിനും മതത്തിനും എതിരായ, മതവിശ്വാസികളോട് യുദ്ധം പ്രഖ്യാപിച്ച ഭീകര പ്രത്യയശാസ്ത്രത്തിന്റെ പ്രണേതാക്കളായ കമ്മ്യൂണിസ്റ്റുകാർക്ക് ദഹിക്കില്ലാ എന്നത് ശരി തന്നെയാണ്. എന്ന് വച്ച് ഉപ്പിനു പോലുമില്ലാത്ത ഒരു കേരളാ അന്താരാഷ്ട്ര പാർട്ടി ഇസ്ലാമിക രാഷ്ട്രമെന്നത് എന്തോ ഭീകര കോത്താമ്പിയെന്ന വണ്ണം പ്രചരിപ്പിക്കുന്നത് വിജയിക്കാൻ പോകുന്നില്ല.

⛔⛔⛔

ഇവരുടെ ഉന്നം ജമാഅത്തെ ഇസ്‌ലാമിയോ മീഡിയാ വണ്ണോ അല്ല, പ്രത്യുത ഇവരുടെ ചുവപ്പ് ഭീകരതക്ക് ആളെ കിട്ടാത്തതിലുള്ള കലിപ്പാണ്.

ഇസ്ലാമിക രാഷ്ട്രമെന്നു പറഞ്ഞാൽ സ്റ്റാലിൻ എന്ന സ്വേഛാധിപതിയുടെ കുടില, കരാള, ഭീകര, ബീഭത്സമായ, തലയോട്ടികളുടെ കുന്നിന്മേൽ സ്ഥാപിതമായ രാഷ്ട്രമാണ് എന്നാണ് ഈ സാധുക്കളുടെ വിചാരം.

⛔⛔⛔

ഇതു പറയുമ്പോൾ സാമ്രാജ്യത്വ ശക്തികൾ ജനിപ്പിച്ച ജാര പുത്രനായ ISIS നെ കൊണ്ടു വരേണ്ടതില്ല. മുസ്ലിം ലോകം ഒന്നടങ്കം അതിസ്ലാമല്ല എന്ന് അറുത്തുമുറിച്ചു പറഞ്ഞതാണ്.

✳✳✳

ലോകത്താദ്യമായി (എന്ന് പറയപ്പെടുന്നു) കമ്യുണിസ്റ്റ് ഭരണത്തെ തെരെഞ്ഞെടുക്കാൻ കേരളജനത തയ്യാറായപ്പോൾ അങ്ങനെയൊരു ഭരണകൂടം നിലവിൽ വന്നു. അപ്പോൾ അത് ജനാധിപത്യമെന്ന് പറഞ്ഞു.

ചോദിക്കട്ടെ ഇന്ത്യൻ ജനത ഏതെങ്കിലും ഒരു കാലത്ത് ഉമറിന്റെ ഭരണവ്യവസ്ഥ (ഇസ്ലാമിനെ) തെരെഞ്ഞെടുത്താൽ അത് ജനാധിപത്യവിരുദ്ധമാകുമോ?❓

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *