കൊറോണകാലത്തെ ഫിഖ്ഹ്⛔* (ഭാഗം: 1) *⛔അല്ലാഹുവിൽ ഭരമേൽപ്പിക്കുക⛔

ഒന്നാമതായി മനസ്സിലാക്കേണ്ടത് ഇതെല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാത്രം സംഭവിക്കുന്നതാണ് എന്നാണ്. നമുക്കാർക്കും അറിയാത്ത അപാരമായ യുക്തി ഇതിന്റെയൊക്കെ പിന്നിൽ ഉണ്ടാവും. അതിനാൽ സാധ്യമാകുന്ന എല്ലാ മുൻകരുതലുകളുമെടുക്കുന്നതോടൊപ്പം ബാക്കി അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, അവന്റെ വിധിയിൽ ക്ഷമയവലംബിക്കുകയും, പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുത്തുവാനായി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുക എന്നതാണ്.

അല്ലാഹു പറയുന്നത് കാണുക: 👇

{ مَا أَصَابَ مِنْ مُصِيبَةٍ فِي الأرْضِ وَلا فِي أَنْفُسِكُمْ إِلا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ. لِكَيْ لا تَأْسَوْا عَلَى مَا فَاتَكُمْ وَلا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لا يُحِبُّ كُلَّ مُخْتَالٍ فَخُورٍ}- الْحَدِيدُ: 22-23.

(ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു വിധിപ്രമാണത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ.അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന ഒന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ ഇതൊക്കെയും. – (അൽ ഹദീദ്: 22-23).

ഭൂമിയിലോ മനുഷ്യരിലോ ബാധിക്കുന്ന രോഗം, ക്ഷാമം തുടങ്ങിയ ഏതൊരു ബാധയും അതു രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഒരു കൃത്യമായി അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാതെ നിങ്ങള്‍ക്കണയുന്ന ഏതാപത്തും -മആദല്ലാഹ്-നിങ്ങളുടെ റബ്ബിന്റെ അജ്ഞതകൊണ്ടോ അശ്രദ്ധകൊണ്ടോ അണയുന്നതല്ല. എന്തുണ്ടായാലും അതെല്ലാം അല്ലാഹുവിന്റെ വിധിപ്രമാണത്തില്‍ നേരത്തേതന്നെ എഴുതിവച്ചിട്ടുള്ള സുനിശ്ചിതമായ പദ്ധതി അനുസരിച്ചാണുണ്ടാകുന്നത്. ഇതാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. ഏതൊരു ബാധയും’ (مِن مُّصِيبَةٍ) എന്ന വാക്കില്‍ ചെറുതോ, വലുതോ, പൊതുവായതോ, പ്രത്യേകമായതോ ആയ എല്ലാ തരം ബാധകളും ഉള്‍പ്പെടുന്നു. എല്ലാം അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വരുമ്പോള്‍, ഓരോന്നും സംഭവിക്കുന്നതിനു മുമ്പുതന്നെ – അതു ഇന്നിന്നപ്രകാരത്തിലായിരിക്കുമെന്നു – അല്ലാഹു ശരിക്കും അറിഞ്ഞിരിക്കുമെന്നും നിര്‍ണയിച്ചിരിക്കുമെന്നും വ്യക്തമാണ്.

ഇസ്ലാമിലെ മൗലികപ്രധാനമായ വിശ്വാസസിദ്ധാന്തങ്ങളില്‍ ഒന്നത്രെ ഇത്. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്റെ ‘ഖളാ ഖദ്റി’ലുള്ള (വിധിവ്യവസ്ഥയിലുള്ള) വിശ്വാസം എന്ന് പറയുന്നത്.

ഇങ്ങനെ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനുവേണ്ടിയാണ്? അല്ലെങ്കില്‍ ഈ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനുവേണ്ടിയാണ്? അതിനുള്ള മറുപടിയാണ് അല്ലാഹു തുടര്‍ന്നു പറഞ്ഞത്:

{ لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ }

(നിങ്ങള്‍ക്ക് പാഴായി കിട്ടാതെ പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടി).

അതെ, എല്ലാം അല്ലാഹു കണക്കാക്കിയതാണെന്നറിഞ്ഞാല്‍, നഷ്ടം ബാധിക്കുന്നതിന്റെ പേരില്‍ സങ്കടത്തിനും നിരാശക്കും അവകാശമില്ല. അതുപോലെത്തന്നെ, നേട്ടം ലഭിക്കുന്നതിന്റെ പേരില്‍ ആഹ്ളാദത്തിനും അഹങ്കാരത്തിനും അവകാശമില്ല. നഷ്ടത്തില്‍ ക്ഷമയും, സമാധാനവും, നേട്ടത്തില്‍ നന്ദിയും സന്തോഷവും സ്വീകരിക്കാമല്ലോ, എന്നാല്‍, തിന്മ ബാധിക്കുമ്പോള്‍ നിരാശയും, നന്മബാധിക്കുമ്പോള്‍ അഹങ്കാരവും മനുഷ്യന്റെ ഒരു സ്വഭാവമാണ്. ക്വുര്‍ആന്‍ ഇതിനെപ്പറ്റി പലപ്പോഴും പ്രസ്ഥാവിക്കാറുണ്ട്. അല്ലാഹുവിന്റെ വിധി വ്യവസ്ഥയിലുള്ള ദൃഢവിശ്വാസംകൊണ്ടേ ഈ സ്വഭാവത്തില്‍നിന്ന് മനുഷ്യന് രക്ഷപ്പെടുവാന്‍ കഴിയുകയുള്ളൂ. ഇക്രിമ (റ) പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസ്താവ്യമാകുന്നു: “സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യാത്ത ഒരാളുമില്ല. പക്ഷേ, നിങ്ങള്‍ സന്തോഷം നന്ദിയും, വ്യസനം ക്ഷമയും ആക്കിക്കൊള്ളുക.”

✳✳✳

*⛔ഏത് സമയത്തും വുദു ഉണ്ടായിരിക്കാൻ ശ്രദ്ധപുലർത്തുക⛔*.

എല്ലാ അവയവങ്ങളും എപ്പോഴും ശുദ്ധിയോടെ സൂക്ഷിക്കുക. ഒരു മുഅമിൻ സദാ വുദു ഉള്ളവനായിരിക്കും അതവരുടെ സവിശേഷതയായി മഹാനായ റസൂൽ (സ) പഠിപ്പിച്ചിരിക്കുന്നു.

عَنْ ثَوْبَانَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « اسْتَقِيمُوا وَلَنْ تُحْصُوا، وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلَاةُ، وَلَنْ يُحَافِظَ عَلَى الْوُضُوءِ إِلَّا مُؤْمِنٌ ».- رَوَاهُ أَحْمَدُ: 22378، وَقَالَ مُحَقِّقُو الْمُسْنَدِ: حَدِيثٌ صَحِيحٌ.

✳✳✳

*⛔പള്ളികളിൽനിന്ന് വുദൂവെടുക്കുന്നത് പരമാവധി ഒഴിവാക്കുക⛔*.

മറ്റൊരു അവഗണിക്കപ്പെട്ട സുന്നത്താണ് വീട്ടിൽ വെച്ച് തന്നെ വുദുവെടുക്കുക എന്നുള്ളത്. മിക്കയാളുകളും അംഗശുദ്ധിവരുത്താൻ പള്ളികളെയാണ് ആശ്രയിക്കാറുള്ളത് ഈ പ്രവണതയും ഒഴിവാക്കാൻ ശ്രമിക്കണം.

നമസ്കാരത്തിനുള്ള നടത്തത്തിന്റെ ശ്രേഷ്ഠത എന്ന അധ്യായത്തിൽ ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു.👇👇

عَنْ أَبِى هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى الله عَليْهِ وسَلَّمَ: « مَنْ تَطَهَّرَ فِى بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِىَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً ».-رَوَاهُ مُسْلِمٌ: 1553.

അബൂ ഹുറയ്റയിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: ” വല്ലവനും തന്റെ വീട്ടിൽനിന്ന് വുദൂവെടുത്ത് ശുദ്ധിവരുത്തിയ ശേഷം അല്ലാഹുവിന്റെ ഭവനങ്ങ ളിൽനിന്നുള്ള ഒരു ഭവന ത്തിലേക്ക്, അല്ലാഹു നിർബന്ധമാക്കിയ ബാധ്യതക ളിൽപ്പെട്ട ഒരു ബാധ്യത നിർവഹിക്കാനായി നടന്നുപോയാൽ അവവന്റെ ഒരു കാൽവെപ്പുകളിൽ ഒന്ന് കുറ്റങ്ങളെ മായ്ച്ചുകളയുകയും മറ്റേത് പദവിയെ ഉയർത്തുകയും ചെയ്തുകൊണ്ടിരിക്കും. – (മുസ്‌ലിം: 1553).

തീർന്നില്ല

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *