നബിയുടെ പേരിൽ ബോധപൂർവ്വം കളവ് പറയൽ മഹാപാതകം

ഒരു കാര്യം നബി(സ) പറഞ്ഞു എന്നതിനർഥം അത് ദീനാണ് എന്നാണ്. അതെങ്ങാനും തിരുമേനിയിൽ നിന്നുള്ളതല്ലെങ്കിൽ അതിനർത്ഥം ദീനിൽ ഇല്ലാത്ത ഒരു കാര്യം, ദീനിൽ കൂട്ടിച്ചേർക്കുക എന്നാണ്. അതു പോലെ അവിടുന്ന് വിലക്കാത്ത ഒരു കാര്യം വിലക്കി എന്നു പറഞ്ഞാൽ ദീൻ വിലക്കാത്ത ഒരു കാര്യം വിലക്കുക എന്നാണ്. ഇത് അതീവ ഗുരുതരമാണ്. അതുകൊണ്ടാണ് നബി (സ)ഇങ്ങനെ താക്കീത് ചെയ്തത്:👇👇

عَنْ أَبِي قَتَادَةَ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: عَلَى هَذَا الْمِنْبَرِ: « يَا أَيُّهَا النَّاسُ إِيَّاكُمْ وَكَثْرَةَ الْحَدِيثِ عَنِّى مَنْ قَالَ عَلَىَّ فَلاَ يَقُولَنَّ إِلاَّ حَقًّا أَوْ صِدْقاً فَمَنْ قَالَ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ».- رَوَاهُ أَحْمَدُ: 22538، وَقَالَ مُحَقِّقُو الْمُسْنَدِ: إِسْنَادُهُ حَسَنٌ.

അല്ലയോ ജനങ്ങളേ, എന്നിൽ നിന്ന് ഹദീസുകൾ അധികരിപ്പിക്കുന്നത് നിങ്ങൾ സൂക്ഷിക്കണം. ആരെങ്കിലും എന്റെ പേരിൽ വല്ലതും പറയുകയാണെങ്കിൽ യാഥാർത്ഥ്യേമോ സത്യമോ അല്ലാതെ പറഞ്ഞുപോകരുത്.ഞാൻ പറയാത്തത് എന്റെ പേരിൽ വല്ലവനും പറഞ്ഞാൽ അവൻ നരകത്തിൻ തനിക്കുള്ള ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ”.(അഹ്മദ്: 22538).

عَنْ الْمُغِيرَةِ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : « إِنَّ كَذِبًا عَلَىَّ لَيْسَ كَكَذِبٍ عَلَى أَحَدٍ. فَمَنْ كَذَبَ عَلَىَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ».-رَوَاهُ الْبُخَارِيُّ: ١٢٩١، مُتَّفَقٌ عَلَيْهِ.

” എന്റെ പേരിൽ കളവ് പറയുക എന്നത് മറ്റാരെയെങ്കിലും പേരിൽ കളവ് പറയുന്നത് പോലെയല്ല. അതിനാൽ വല്ലവനും എന്റെ പേരിൽ മനഃപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ “. – (ബുഖാരി: 1291).

✳✳✳

ഈ വീഡിയോ ക്ലിപ്പിൽ പറയുന്നത്പോലുള്ള ഒരു ഹദീസ് അഹ്‌ലുസ്സുന്നയുടെ ഒരു ഹദീസ് ഗ്രന്ഥത്തിലും എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. അറിയുന്നവർ പറഞ്ഞുതന്നാൽ കൊള്ളാം. കള്ളഹദീസ് നിർമ്മാതാക്കളായ ശിയാക്കളുടെ കിതാബുകളിലുണ്ടുതാനും.

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *