പരീക്ഷയാണ് മക്കളേ, ഇത് കേൾക്കൂ

1. #തഖ് വ യുള്ളവനാവുക, തഖ് വയാണ് ഏറ്റവും നല്ല പരിഹാരം*.

അത് ഏത് കുടുക്കിൽ നിന്നും രക്ഷപ്പെടാൻ വഴിയൊരുക്കുന്നു.

{وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا}

*കാര്യങ്ങൾ എളുപ്പ മാക്കിത്തരും*.

{وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا}

2.. *പരിശ്രമിക്കുക പ്രയത്നിക്കുക, സമയം നഷ്ടപ്പെടുത്താതിരിക്കുക.*
നന്നായി അദ്ധ്വാനിക്കുന്നവരുടെ അദ്ധ്വാനം അല്ലാഹു പാഴാക്കുകയില്ല. അതിനാൽ പരീക്ഷക്കായി കഠിനാദ്ധ്വാനം ചെയ്യുക അല്ലാഹു കണക്കിലെടുക്കും, തീർച്ച.

{ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا }

3. *നമസ്ക്കാരവും, ക്ഷമയും*

പ്രാർഥന അല്ലാഹു കേൾക്കണമെങ്കിൽ കൃത്യ നിഷ്ഠയോടെയുള്ള നമസ്ക്കാരം നില നിർത്തുകയും, പഠനത്തിനായി നല്ല ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.

{يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلاةِ إِنَّ اللَّهَ مَعَ الصَّابِرِينَ}

ഈആയത്ത് ഐഹികമായ ഖൈറിന് വേണ്ടി കൂടി സഹായമഭ്യർഥിക്കാനുള്ള നിർദ്ദേശമാണെന്ന് ഇമാം ഇബ്നു കസീർ.

يَقُولُ تَعَالَى آمِرًا عَبِيده فِيمَا يُؤَمِّلُونَ مِنْ خَيْر الدُّنْيَا وَالْآخِرَة بِالِاسْتِعَانَةِ بِالصَّبْرِ وَالصَّلَاة.

4. *പരീക്ഷക്ക് പ്രവേശിക്കുമ്പോൾ പ്രാർഥിക്കുക:* 👇

{ وَقُلْ رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا }

5. *ചോദ്യ പേപ്പർ കയ്യിൽ കിട്ടിയാൽ പ്രാർഥിക്കുക:* 👇

{رَبِّ اشْرَحْ لِي صَدْرِي. وَيَسِّرْ لِي أَمْرِي}

6. *അല്ലാഹുവിൽ തവക്കുലാക്കുക*

ചെയ്യേണ്ടത് പരമാവധി ചെയ്തു കഴിഞ്ഞാൽ ബാക്കി അല്ലാഹുവിൽ ഭരമേൽപിക്കുക.

{وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ} – الطلاق: 3

*ഈ പ്രാർഥന എല്ലാ കുടുക്കിൽ നിന്നും രക്ഷപ്പെടുത്തും* 👇

« اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِى إِلَى نَفْسِى طَرْفَةَ عَيْنٍ وَأَصْلِحْ لِى شَأْنِى كُلَّهُ لاَ إِلَهَ إِلاَّ أَنْتَ ».

7. കഠിന *പ്രയത്നവും പ്രാർഥനയും അല്ലാഹു പരിഗണിക്കുക തന്നെ ചെയ്യും*.

« إِنَّ اللَّهَ حَيِىٌّ كَرِيمٌ يَسْتَحْيِى إِذَا رَفَعَ الرَّجُلُ إِلَيْهِ يَدَيْهِ أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ »..

8. *കോപ്പിയടി പോലുള്ള അന്യായങ്ങളൊന്നും ചെയ്യാതിരിക്കുക*. അത്തരം വിജയങ്ങൾക്ക് ഒരു ബറക്കത്തും ഉണ്ടാവില്ല, അത്തരം ചെയ്തികൾ ദൈവ വിധിയെ മാറ്റുകയുമില്ല.

9. *വീട്ടിൽ പരീക്ഷാ റെഡ് അലർട്ട് പ്രഖ്യാപിക്കുക*.

ബഹളം, TV, അതിഥിസൽക്കാരം, തുടങ്ങി മക്കളുടെ പരീക്ഷാ തയ്യാറെടുപ്പിന് ഭംഗം വരുത്തുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാതാപിതാക്കളും മറ്റു വീട്ടിലുള്ള എല്ലാം അംഗങ്ങളും പരീക്ഷാർഥികൾക്ക് പൂർണ സഹായ സഹകരണങ്ങൾ നൽകുക.

10. *സംഭവിച്ചു കഴിഞ്ഞതിൽ നിരാശ വേണ്ട, ഭാവിയെ കൂടുതൽ ശ്രദ്ധിച്ച് പുരോഗതിയുടെ പടവുകൾ താണ്ടുക*. അല്ലാഹു തീരുമാനിച്ചതിലാണ് സർവ്വ നന്മയും.

റിസൽറ്റ് എന്തായാലും സ്വാഗതം ചെയ്യുക. പരീക്ഷ എഴുതുന്ന വിദ്യാർഥിനി- വിദ്യാർഥികൾക്കെല്ലാം പ്രാർഥനകൾ, അല്ലാഹു നിങ്ങളെ സഹായിക്കട്ടെ. സ്ഥൈര്യം നൽകട്ടെ. പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള കരുത്ത് പ്രദാനം ചെയ്യട്ടെ.

ആമീൻ.

❎❎❎

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *