⛔കൊറോണ കാലത്തെ ഫിഖ്ഹ്⛔* (ഭാഗം: 2) *⛔നിരീക്ഷണത്തിലുള്ളവർ ജുമുഅക്ക് പങ്കെടുക്കരുത്⛔

ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തിയ മഹാമാരിയായ കോവിഡ്- 19 ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്ന് ഉറപ്പുവരുത്താൻ വേണ്ടി നിരീക്ഷണത്തിലുള്ളവരും, വൈറസ് ബാധയേറ്റു എന്ന് സംശയിക്കുന്നവരുമൊന്നും ജുമുഅക്കോ ജമാഅത്തുകൾക്കോ പങ്കെടുക്കാൻ പാടില്ല. അങ്ങനെയുള്ളവർ പങ്കെടുക്കുന്നത് ബന്ധപ്പെട്ടവർ വിലക്കേണ്ടതാണ്‌. അത്തരക്കാർക്ക് ജുമുഅയോ ജമാഅത്തോ നിർബന്ധമില്ലെന്ന് മാത്രമല്ല അവരുടെ അലംഭാവം കൊണ്ടും അശ്രദ്ധകൊണ്ടും ആർക്കെങ്കിലും രോഗം പകരുകയും അവരുടെ ജീവൻ അപായത്തിലാവുകയും ചെയ്താൽ ഈ ലോകത്ത് മാത്രമല്ല നാളെ അല്ലാഹുവിന്റെ കോടതിയിലും ഉത്തരം പറയേണ്ടിവരും.

✳✳✳

വെള്ളുള്ളി തിന്നുകൊണ്ട് ആരും നമ്മുടെ പള്ളിയിലേക്ക് വരേണ്ടതില്ല, കാരണം മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കുന്നതെല്ലാം മലക്കുകൾക്കും ഉപദ്രവമുണ്ടാക്കും എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിൽ പകർച്ചവ്യാധികളും മാരകമായ രോഗങ്ങളും പിടിപെട്ടവർ പള്ളിയിൽ വരുന്നത് തടയേണ്ടതാണെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വെള്ളുള്ളിയുടെ കാര്യത്തിൽ നബി (സ) ഇങ്ങനെ പറഞ്ഞെങ്കിൽ ഇത്തരം മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും കാര്യം കൂടുതൽ ഗൗരവമുള്ളതാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും നിൽക്കാതെ അവർ ജനങ്ങളുമായി ഇടപഴകുന്നത് തടയണമെന്നും,
അവർക്ക് ചെലവിനും ചികിത്സക്കുമെല്ലാം വേണ്ടി പൊതുഖജനാവിൽ നിന്ന് പണം ചെലവഴിക്കേണ്ടതാണ് എന്നുകൂടി അവർ രേഖപ്പെടുത്തിയിരിക്കുന്നു.

ഇമാം ഇബ്നു അബ്ദിൽ ബർറ് പറയുന്നു: 👇👇

وَفِي الْحَدِيثِ الْمَذْكُورِ أَيْضًا مِنَ الْفِقْهِ أَنَّ آكِلَ الثُّومِ يُبْعَدُ مِنَ الْمَسْجِدِ وَيُخْرَجُ عَنْهُ، لِأَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لَا يَقْرَبْ مَسْجِدَنَا، أَوْ مَسَاجِدَنَا، لِأَنَّهُ يُؤْذِينَا بِرِيحِ الثُّومِ، وَإِذَا كَانَتِ الْعِلَّةُ مِنَ الْمَسْجِدِ أَنَّهُ يُتَأَذَّى بِهِ فَفِي الْقِيَاسِ أَنَّ كُلَّ مَا يَتَأَذَّى بِهِ جِيرَانُهُ فِي الْمَسْجِدِ بِأَنْ يَكُونَ ذَرِبَ اللِّسَانِ سَفِيهًا عَلَيْهِمْ فِي الْمَسْجِدِ مُسْتَطِيلًا، أَوْ كَانَ ذَا رِيحَةٍ قَبِيحَةٍ لَا تَرِيمُهُ لِسُوءِ صِنَاعَتِهِ، أَوْ عَاهَةٍ مُؤْذِيَةٍ كَالْجُذَامِ وَشَبَهِهِ، وَكُلُّ مَا يَتَأَذَّى بِهِ النَّاسُ إِذَا وُجِدَ فِي أَحَدِ جِيرَانِ الْمَسْجِدِ، وَأَرَادُوا إِخْرَاجَهُ عَنِ الْمَسْجِدِ وَإِبْعَادَهُ عَنْهُ كَانَ ذَلِكَ لَهُمْ مَا كَانَتِ الْعِلَّةُ مَوْجُودَةً فِيهِ حَتَّى تَزُولَ.-التَّمْهِيدُ: 6/423.

ശാഫിഈ മദ്ഹബിലെ മഹാപണ്ഡിതൻ ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി പറയുന്നു: 👇👇

وَقَدْ نَقَلَ الْقَاضِي عِيَاضٌ عَنْ الْعُلَمَاءِ أَنَّ الْمَجْذُومَ وَالْأَبْرَصَ يُمْنَعَانِ مِنْ الْمَسْجِدِ وَمِنْ صَلَاةِ الْجَمُعَةِ وَمِنْ اخْتِلَاطِهِمَا بِالنَّاسِ.- أَسْنَى الْمَطَالِبِ في شَرْحِ رَوْضِ الطَّالِبِ: 1/215.

അത്തരക്കാർ അവരവരുടെ താമസസ്ഥലത്തുവെച്ച് നമസ്ക്കരിക്കുകയാണ് വേണ്ടത്.

ശാഫിഈ മദ്ഹബിലെ തന്നെ ആധികാരിക ഇമാം ഇബ്നുഹജർ ഹൈതമി പറയുന്നു: 👇👇

قَالَ الْإِمَامُ ابْنُ حَجَرٍ الْهَيْتَمِيُّ: وَأُلْحِقَ بِهِ كُلُّ ذِي رِيحٍ كَرِيهٍ مِنْ بَدَنِهِ أَوْ مُمَاسَّةِ وَهُوَ مُتَّجَهٌ ، وَإِنْ نُوزِعَ فِيهِ وَمِنْ ثَمَّ مُنِعَ نَحْوُ أَبْرَصَ وَأَجْذَمَ مِنْ مُخَالَطَةِ النَّاسِ وَيُنْفَقُ عَلَيْهِمْ مِنْ بَيْتِ الْمَالِ.-تُحْفَةُ الْمُحْتَاجِ: 1/79.

✳✳✳

അപകടം സംഭവിക്കാതെയും നാശം വരാതെയും മുൻകരുതലുകൾ കൈകൊള്ളേണ്ടതും സൂക്ഷ്മത പുലർത്തേണ്ടതും ഒരോ വിശ്വാസിയുടേയും നിർബന്ധ ബാധ്യതയാണ്. അല്ലാഹു പറയുന്നു:

{وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ}- الْبَقَرَةُ: 195.

(സ്വന്തം കരങ്ങളാല്‍ത്തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍. നന്മ കൈക്കൊള്ളുവിന്‍. നന്മ ചെയ്യുന്നവരെയല്ലോ അല്ലാഹു ഇഷ്ടപ്പെടുന്നത്)- (അൽബഖറ: 195).

” നിങ്ങളുടെ കൈകളെ നാശത്തിലേക്ക് ഇടരുത് ” എന്ന വാക്യം സത്യവിശ്വാസികള്‍ വളരെ ഗൗരവ പൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിഷയങ്ങളില്‍- കോവിഡ്-19 പോലുള്ള മഹാമാരി പോലുളള കാര്യങ്ങളില്‍ വിശേഷിച്ചും. ശ്രദ്ധ പാലിച്ചില്ലെങ്കിൽ നാശം പടരാനും നിങ്ങളുടെ ഭാവി അപകടപ്പെടുവാനും കാരണമായേക്കും; അതുകൊണ്ട് അതിന് ഇടവരുത്തരുത് എന്നുള്ള ഒരു താക്കീതാണിത്.

*ആരോഗ്യ സുരക്ഷാ നിയമങ്ങളും, ചിട്ടകളും പാലിക്കാതിരിക്കുന്നത് നിങ്ങളുടെ നാശത്തിന് ഹേതുവായേക്കുമെന്നും, അത് സൂക്ഷിക്കണമെന്നും മാത്രമല്ല, അതു മൂലം നിങ്ങള്‍ക്ക് ആപത്ത് പിണയുവാന്‍ ഇടയുണ്ടെന്നും, അതിന് ഇടവരുത്തരുതെന്നുകൂടി ആ വാക്യത്തില്‍ സൂചനയുണ്ട് ‘ആപത്തില്‍ കയ്യിടരുത്’ എന്നും ‘കഷ്ടകാലം കടംകൊള്ളരുത്’ എന്നും പറയാറുള്ളതുപോലെ ഒരു അലങ്കാരപ്രയോഗമാണ് ‘നാശത്തിലേക്ക് നിങ്ങളുടെ കൈ ഇടരുത്’ എന്നുള്ള ഈ വാക്യവും*.

✳✳✳

വെള്ളിയാഴ്ച രാവും പകലുമെല്ലാം സവിശേഷം ശ്രേഷ്ഠതയുള്ള സമയങ്ങളാണ്. നബിയുടെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കുകയും, എല്ലാ പരീക്ഷണങ്ങളിൽ നിന്നും രക്ഷകിട്ടാനായി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുക. അല്ലാഹു നമ്മെയെല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *