കൊറോണ കാലത്തെ ഫിഖ്ഹ് (ഭാഗം: 8) വീട്ടിലുള്ള ജമാഅത്ത് നമസ്ക്കാരം

⛔കൊറോണ കാലത്തെ ഫിഖ്ഹ്⛔

           (ഭാഗം: 8)

⛔വീട്ടിലുള്ള ജമാഅത്ത് നമസ്ക്കാരം⛔

പള്ളികൾ അടച്ചിട്ടിരിക്കയാൽ, വീട്ടിൽ വച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ചേർന്ന് ജമാഅത്തായി നമസ്ക്കരിക്കുമ്പോൾ എങ്ങനെയാണ് സ്വഫ്ഫുനിൽക്കേണ്ടത് എന്ന് പലരും അന്വേഷിക്കുന്നുണ്ട് അവർക്കുള്ള വിശദീകരണമാണ് താഴെ:👇👇

വീട് വിശാലവും നല്ല സൗകര്യവുമുള്ളതാണെങ്കിൽ ഇമാമിന് പിന്നിൽ പുരുഷന്മാരും, അവർക്കു പിന്നിൽ കുട്ടികളും, അവർക്കും പിന്നിൽ ഏറ്റവും ഒടുവിലായി സ്ത്രീകളും നിൽക്കുക എന്നതാണ് സുന്നത്ത്. ബന്ധുക്കളെന്നോ അല്ലാത്തവരെന്നോ ഇവിടെ വേർതിരിവില്ല, സാധ്യമാകുമെങ്കിൽ ഇതു തന്നെയാണ് പിൻപറ്റേണ്ടതും. സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ് ഇത്. ഉദാഹരണമായി അനസ് (റ) നിവേദനം ചെയ്യുന്നു:👇

عَنْ أَنَسِ بْنِ مَالِكٍ، أَنَّ جَدَّتَهُ مُلَيْكَةَ دَعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِطَعَامٍ صَنَعَتْهُ لَهُ، فَأَكَلَ مِنْهُ ثُمَّ قَالَ: « قُومُوا، فَلِأُصَلِّ لَكُمْ ». قَالَ أَنَسٌ: فَقُمْتُ إِلَى حَصِيرٍ لَنَا قَدْ اسْوَدَّ مِنْ طُولِ مَا لُبِسَ، فَنَضَحْتُهُ بِمَاءٍ، فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَصَفَفْتُ وَالْيَتِيمَ وَرَاءَهُ وَالْعَجُوزُ مِنْ وَرَائِنَا، فَصَلَّى لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَكْعَتَيْنِ ثُمَّ انْصَرَفَ.- رَوَاهُ الْبُخَارِيُّ: 380.

അല്ലാഹുവിന്റെ റസൂൽ നമസ്ക്കരിക്കാനായി നിന്നു. അവിടുത്തെ പിറകിലായി ഞാനും ഒരനാഥബാലനും സ്വഫ്ഫ് നിന്നു, ഞങ്ങളുടെ പിറകിലായി വൃദ്ധയും നിന്നു. അങ്ങനെ ഞങ്ങൾക്കു വേണ്ടി റസൂൽ (സ) രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും എന്നിട്ട് പിരിഞ്ഞു പോവുകയും ചെയ്തു.- (ബുഖാരി: 380).

മറ്റൊരു രിവായത്തിൽ അനസ് (റ) തന്നെ നിവേദനം ചെയ്യുന്നു:

عَنْ أَنَسِ بْنِ مَالِكٍ قَالَ: صَلَّيْتُ أَنَا وَيَتِيمٌ فِي بَيْتِنَا خَلْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأُمِّي أُمُّ سُلَيْمٍ خَلْفَنَا.-رَوَاهُ الْبُخَارِيُّ: 727، بَاب الْمَرْأَةُ وَحْدَهَا تَكُونُ صَفًّا.

ഞങ്ങളുടെ വീട്ടിൽ വെച്ച് ഞാനും ഒരനാഥ ബാലനും കുടി നബി (സ) യുടെ പിന്നിലും, എന്റെ മാതാവ് ഉമ്മു സുലൈം ഞങ്ങളുടെ പിന്നിലും നിന്നുകൊണ്ട് നമസ്ക്കരിക്കുകയുണ്ടായി.-(ബുഖാരി: 727).

ബുഖാരിയുടെ വ്യാഖ്യാനത്തിൽ
ഇമാം ഇബ്നു ബത്ത്വാൽ പറയുന്നു:👇👇👇

ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്ന ഫിഖിഹീ വിധികളിൽ പ്പെട്ടതാണ്:
സ്ത്രീകൾ നമസ്ക്കാരത്തിന് പുരുഷന്മാരുടെ പിന്നിലാണ് നിൽക്കേണ്ടത് എന്നും, അവരോടൊപ്പം ഒരേ സ്വഫ്ഫിൽ നിൽക്കാവതല്ല എന്നുമൊക്കെ….. സ്ത്രീകൾ വൃദ്ധകളാണ്, അല്ലെങ്കിൽ വിവാഹം ബന്ധം നിഷിദ്ധമായ അടുത്ത ബന്ധുക്കളാണ്, എന്നാലും അവർ പുരുഷന്മാരോടൊപ്പം നിൽക്കരുത്. കാരണം അവരുടെ സ്വഫ്ഫ് പുരുഷന്മാർക്കു പിന്നിലാണ്. ഇങ്ങനെയാണ് ചെയ്യേണ്ടതെങ്കിലും സ്ത്രീ പുരുഷന്റെ വശത്ത് നിന്ന് നമസ്ക്കരിച്ചാൽ അവളുടെ നമസ്ക്കാരം പൂർണം തന്നെയാണ് എന്നാണ് മാലിക്, ശാഫിഈ, ഔസാഈ എന്നീ ഇമാമുകളുടെ വീക്ഷണം.-(ബുഖാരിയുടെ വ്യാഖ്യാനം: 70, സ്ത്രീ തനിച്ച് സ്വഫ്ഫു കെട്ടാമെന്ന അധ്യായം).

قَالَ ابْنُ بَطَّالٍ: فِى هَذَا الْحَدِيثِ مِنَ الْفِقْهِ: أَنَّ سُنَّةَ النِّسَاءِ الْقِيَامُ خَلْفَ الرِّجَالِ، وَلَا يُقِمْنَ مَعَهُمْ فِي صَفٍّ؛ لِأَنَّ الْفِتْنَةَ تُخْشَى مِنْهُنَّ. قَالَ الْمُهَلَّبُ: وَكَذَلِكَ إنْ كُنَّ عَجَائِزُ أَوْ ذَوَاتُ مَحَارِمَ لِلرِّجَالِ، فَلَا يَصْطَفِفْنَ مَعَ الرِّجَالِ، وَإِنَّ صُفُوفَهُنَّ وَرَاءَ صُفُوفِ الرِّجَالِ، إلَّا أَنَّهُ إنْ صَلَّتْ الْمَرْأَةُ إلَى جَنْبِ رَجُلٍ تَمَّتْ صَلَاتُهُمَا عِنْدَ مَالِكٍ، وَالشَّافِعيِّ، وَالْأَوزَاعِيِّ . . . . . وَفِيه: أَنَّ الصَّفَّ مِنَ الرِّجَالِ يَكُونُ مِنْ اثْنَيْنِ فَصَاعِدًا، وَإِنَّ الصَّفِّ مِنَ النِّسَاءِ إذَا صَلَّيْنَ مَعَ الرِّجَالِ يَكُونُ مِنْ امْرَأَةٍ وَاحِدَةٍ. – شَرْحُ صَحِيحِ الْبُخَارِيِّ : 70، بَابُ الْمَرْأَةُ وَحْدَهَا تَكُونُ صَفًّا.

ഹാഫിള് ഇബ്നു ഹജർ പറയുന്നു: 👇👇

ഇതിനു വിരുദ്ധമായി അവൾ നമസ്ക്കരിച്ചാൽ അവളുടെ നമസ്ക്കാരം സാധുവാകുമെന്നതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.-(ഫത്ഹുൽ ബാരി: 685).

وَقَالَ الْحَافِظُ ابْنُ حَجَرٍ: قَوْلُهُ: « وَأُمِّي أُمُّ سُلَيْم خَلْفَنَا »: فِيهِ أَنَّ الْمَرْأَةَ لَا تَصُفُّ مَعَ الرِّجَالِ، وَأَصْلُهُ مَا يُخْشَى مِنْ الِافْتِتَانِ بِهَا فَلَوْ خَالَفَتْ أَجْزَأَتْ صَلَاتهَا عِنْدَ الْجُمْهُورِ، وَعَنْ الْحَنَفِيَّةِ تَفْسُدُ صَلَاةُ الرَّجُلِ دُونَ الْمَرْأَةِ، وَهُوَ عَجِيبٌ…-فَتْحُ الْبَارِي: 685.

                ✳✳✳

ഇമാം നവവി പറയുന്നു:👇👇👇

പുരുഷന്മാരും, കുട്ടികളും, നപുംസകങ്ങളും, സ്ത്രീകളും സന്നിഹിതരാണെങ്കിൽ പുരുഷന്മാർ മുന്നിലും, ശേഷം കുട്ടികളും, അതിനു പിന്നിൽ നപുംസകങ്ങളും, അതിന്റെയും പിന്നിൽ സ്ത്രീകളും നിൽക്കുകയാണ് വേണ്ടത്. പുരുഷന്മാരും, ഒരു നപുംസകവും, ഒരു സ്ത്രീയുമാണ് സന്നിഹിതരായതെങ്കിൽ, നപുംസകം പുരുഷന്റെ പിന്നിൽ ഒറ്റക്ക് നിൽക്കണം, അതിനു പിറകിൽ സ്ത്രീ തനിച്ച് നിൽക്കണം. അവരോടൊപ്പം കുട്ടിയുണ്ടെങ്കിൽ കുട്ടി പുരുഷന്മാരുടെ സ്വഫ്ഫിൽ നിൽക്കണം. ഇമാമും, ഒരു കുട്ടിയും, ഒരു സ്ത്രീയും ഒരു നപുംസകവുമാണ് സന്നിഹിതരായതെങ്കിൽ, കുട്ടി ഇമാമിന്റെ വലതുഭാഗത്ത് നിൽക്കണം. അവരുടെ പിറകിൽ നപുംസകവും അതിനും പിറകിൽ വേണം
സ്ത്രീ നിൽക്കാൻ…….

قَالَ الْإِمَامُ النَّوَوِيُّ: وَإِنْ حَضَرَ رِجَالٌ، وَصِبْيَانٌ، وَخَنَاثَى، وَنِسَاءٌ، تَقَدَّمَ الرِّجَالُ، ثُمَّ الصِّبْيَانُ، ثُمَّ الْخَنَاثَى، ثُمَّ النِّسَاءُ، لِمَا ذَكَرَهُ الْمُصَنِّفُ. فَإِنْ حَضَرَ رِجَالٌ، وَخُنْثَى، وَامْرَأَةٌ، وَقَفَ الْخُنْثَى خَلْفَ الرِّجَالِ وَحْدَهُ، وَالْمَرْأَةُ خَلْفَهُ وَحْدَهَا، فَإِنْ كَانَ مَعَهُمْ صَبِيٌّ، دَخَلَ فِي صَفٍّ الرِّجَالِ، وَإِنْ حَضَرَ إمَامٌ، وَصَبِيٌّ، وَامْرَأَةٌ، وَخُنْثَى، وَقَفَ الصَّبِىُّ عَنْ يَمِينِهِ، وَالْخُنْثَى خَلْفَهُمَا وَالْمَرْأَةُ خَلْفَهُ . . . . . .- شَرْحِ الْمُهَذَّبِ: بَاب مَوْقِفِ الْإِمَامِ وَالْمَأْمُومِ.

ഇമാം നവവി തന്നെ തുടർന്ന് പറയുന്നു 👇👇

ഇപ്പറഞ്ഞതൊക്കെ അഭികാമ്യമെന്ന നിലക്കാണ്. ഇതിനെതിരെ വർത്തിക്കുന്നത് മക്റൂഹാണ്, അല്ലാതെ അങ്ങനെ ചെയതത്കൊണ്ട് നമസ്ക്കാരം ബാത്വിലാവുകയൊന്നുമില്ല.-(ശഹുൽ മുഹദ്ദബ്: ഇമാമിന്റെയും മഅമൂമിന്റെയും സ്ഥാനം എന്ന അധ്യായം).

قَالَ أَصْحَابُنَا هَذَا كُلُّهُ مُسْتَحَبٌّ، وَمُخَالَفَتُهُ مَكْرُوهٌ وَلَا تَبْطُلُ الصَّلَاةُ.- شَرْحِ الْمُهَذَّبِ: بَاب مَوْقِفِ الْإِمَامِ وَالْمَأْمُومِ.

             ✳✳✳

ഈ വിധികൾ പരസ്പരം വിവാഹബന്ധം പാടില്ലാത്ത ബന്ധുക്കളാണെങ്കിലും മാറ്റമില്ല.

ഇമാം ബ്നു ഹജർ അൽ ഹൈതമി പറയുന്നു:👇

ഒരു സ്ത്രീ മാത്രമേ, അല്ലെങ്കിൽ ഒന്നിലധികം സ്ത്രീകളും മാത്രമാണ് ഹാജരായിട്ടുള്ളൂവെങ്കിൽ അവൾ, അല്ലെങ്കിൽ അവർ വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട ഗണത്തിൽ പെട്ട ബന്ധുക്കളാണെങ്കിൽ പോലും
പുരുഷന്റെ പിന്നിൽ തന്നെ നിൽക്കുകയാണ് വേണ്ടത്, പ്രമാണങ്ങളുടെ തേട്ടവും അതാണ്. -(തുഹ്ഫ: 1/88).

قَالَ الْإِمَامُ ابْنُ حَجَرٍ الْهَيْتَمِيُّ: لَوْ حَضَرَ امْرَأَةٌ أَوْ نِسْوَةٌ فَقَطْ فَتَقِفُ هِيَ أَوْ هُنَّ خَلْفَهُ، وَإِنْ كُنَّ مَحَارِمَهُ لِلِاتِّبَاعِ.-تُحْفَةُ الْمُحْتَاجِ: 1/88.

              ✳✳✳

ക്രമം തെറ്റിക്കുന്നത് കറാഹത്താകുന്നത് എല്ലാ സൗകര്യവു മുണ്ടാകുമ്പോഴാണ്. എന്നാൽ വേണ്ടത്ര വിശാലതയോ, സൗകര്യമോ ഇല്ലാത്ത അവസ്ഥയിൽ കറാഹത്തു പോലും ഇല്ല. നിർബന്ധിത സാഹചര്യങ്ങളും അനിവാര്യതകളും കാര്യമായി പരിഗണിച്ച ദീനാണ് ഇസ്ലാം.

ഓരോ കുടുംബവും എല്ലാ വഖ്തു നമസ്ക്കാരങ്ങളും പരമാവധി ജമാഅത്തായി തന്നെ നിർവ്വഹിക്കാൻ ശ്രമിക്കുക.

        ⬆⬆⬆

      ഇൽയാസ് മൗലവി.
Facebook Comments

Leave a Reply

Your email address will not be published. Required fields are marked *