ഫാത്വിമ, സ്വർഗീയ മഹിളകളുടെ നേതാവ്


നുബുവ്വത്തിന് മുമ്പ് പരിശുദ്ധ കഅ്ബാലയത്തിന്റെ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ഫാത്വിമയുടെ ജനനം. പ്രിയ പത്‌നി ആയിശയേക്കാള്‍ അഞ്ച് വയസ്സ് മൂത്തവളാണ് ഫാത്വിമ. ഫാത്വിമക്ക് വരനായി തിരുമേനി (സ) അലി (റ)യെ ആദ്യമേ കണ്ടുവെച്ചിരുന്നല്ലോ. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: മഹ്‌റായി താങ്കള്‍ എന്ത് നല്‍കും? നിഷ്‌കളങ്കനായ അലി ഉടനെ മറുപടി പറഞ്ഞു: ”എന്റെ കൈയിലൊന്നുമില്ലല്ലോ റസൂലേ.” അപ്പോള്‍ തിരുമേനി ചോദിച്ചു: ”ഞാന്‍ നിനക്ക് നല്‍കിയ പടച്ചട്ടയുണ്ടല്ലോ, അതെവിടെ?” “ശരിയാണ്, അതെന്റടുത്തുണ്ട്. മഹ്‌റ് തരപ്പെടുത്താന്‍ എനിക്കതുമതി. അങ്ങനെയദ്ദേഹം 84 ദിര്‍ഹമിന് അത് വിറ്റു. അതാണ് മഹ്‌റായി നല്‍കിയത്. അങ്ങനെ ആ ശുഭ മുഹൂര്‍ത്തം നടന്നു. അലി (റ) ഫാത്വിമയെ വിവാഹം ചെയ്തു. ഉമ്മു ഐമന്‍ പറയുകയാണ്: തിരുപുത്രിക്ക് പുതുക്കം പോവുമ്പോള്‍ ഒരു തോല്‍സഞ്ചിയും വിരിപ്പും പുതപ്പും ആട്ടുകല്ലും, കലവുമൊക്കെയാണ് നല്‍കിയിരുന്നത്. അതെ, സ്വര്‍ഗീയ മഹിളകളുടെ നേതാവ് ഫാത്വിമയുടെ, മുത്തുറസൂല്‍ മുഹമ്മദ് നബി (സ)യുടെ മകള്‍ക്ക് തിരുമേനി ഒരുക്കിയയച്ചപ്പോള്‍ നല്‍കിയ രാജകീയ’ ഫര്‍ണിച്ചറുകള്‍!!.

പിന്നീടങ്ങോട്ടുള്ള ജീവിതമോ? ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഇംറാനുബ്‌നു ഹുസൈന്‍ പറയുന്നു: ”ഞാന്‍ തിരുമേനിയുടെ അരികത്തിരിക്കുകയായിരുന്നു. അന്നേരം ഫാത്വിമ കയറിവന്നു. അങ്ങനെ തിരുമേനിയുടെ നേരെ വന്നുനിന്നു. വന്ന ലക്ഷണം അിറഞ്ഞ പ്രവാചകന്‍ ഫാത്വിമ ഇങ്ങടുത്ത് വരൂ എന്നുപറഞ്ഞു. ഇംറാന്‍ പറയുകയാണ്: ഫാത്വിമ യുടെ മുഖത്തേക്ക് നോക്കിയ എനിക്ക് സങ്കടമായി. വിശന്ന് പൊരിഞ്ഞ് മുഖമൊക്കെ വാടിയിരിക്കുന്നു. കഷ്ടപ്പാട് കാരണം രക്തം വറ്റിയപോലെയുണ്ട്. മകളെ വീണ്ടും അടുപ്പിച്ച് നിര്‍ത്തി മാറത്ത് കൈവെച്ച് തിരുമേനി ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, മുഹമ്മദിന്റെ മകളായ ഫാത്വിമയെ നീ വിശപ്പനു ഭവിപ്പിക്കല്ലേ, അല്ലാഹുവേ, വിശപ്പകറ്റുന്നവനും ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നവനും കഷ്ടപ്പാട് നീക്കുന്നവനും നീ ആണല്ലോ, അവളെ വിശപ്പനു ഭവിപ്പിക്കല്ലേ. ഇംറാന്‍ തുടരുന്നു: ഫാത്വിമയുടെ മുഖത്ത് നിന്ന് വിശപ്പിന്റെ ലക്ഷണം മായുന്നതും, ആ പൂമുഖം നിണവര്‍ണമാകുന്നതും ഞാന്‍ കണ്ടു. പിന്നീട് ഞാനവരോട് അതിനെപ്പറ്റി അന്വേഷിച്ചു. അന്നേരം അവര്‍ പറഞ്ഞു: ‘ഓ, ഇംറാന്‍ പിന്നീടൊ രിക്കലും എനിക്ക് വിശപ്പനുഭവപ്പെട്ടിട്ടില്ല.“’ഫാത്വിമ എന്റെ ചോരയാണ്. “എന്റെ മജ്ജയാണ്” എന്നൊ ക്കെ പറഞ്ഞിരുന്നു പ്രവാചകന്‍. അത്രക്ക് സ്‌നേഹ മായിരുന്നു പ്രവാചകന് ഫാത്വിമയോട്. പ്രവാചക പത്‌നിമാര്‍ പറയുന്നത് ഫാത്വിമയുടെ നടത്തം പോലും പ്രവാചകന്റെ അതേ നടത്തമായിരുന്നു എന്നാണ്.” ആ ഫാത്വിമയുടെ ജീവിതത്തില്‍ നിന്നുള്ള ഏടുകളിലൊന്നാണിത്.
ഇണക്കവും പിണക്കവുമില്ലാത്ത കുടുംബങ്ങ ളുണ്ടോ? തിരുമേനിയുടെ കുടുംബവും ഇതിന്നപവാ ദമല്ല. ഇമാം ഇബ്‌നു സഅദ് രേഖപ്പെടുത്തുന്നു: അലിയും ഫാത്വിമയും തമ്മില്‍ വഴക്കായി. അങ്ങനെ തിരുമേനി അവിടെ ചെന്നു. തിരുമേനിക്ക് വിശ്രമിക്കാ നായി അവര്‍ പായ ഇട്ടുകൊടുത്തു. അങ്ങനെ തിരുമേനി അതില്‍ കിടന്നപ്പോള്‍ ഫാത്വിമ വന്ന് തിരുമേനിയുടെ ഒരു വശത്ത് കിടന്നു. ഉടനെ അലി വന്ന് തിരുമേനിയുടെ മറ്റെ വശത്തും കിടന്നു. രണ്ടു പേരും ശുണ്ഠിയിലാണ്. ഇതു മനസ്സിലാക്കിയ തിരുമേനി രണ്ടു പേരുടെയും കൈപിടിച്ച് തന്റെ വയറ്റത്ത് ഒരുമിച്ച് വെച്ച് അവര്‍ക്കിടയില്‍ രഞ്ജി പ്പുണ്ടാക്കി. പ്രസന്നനായി തിരുമേനി അവിടെ നിന്ന് മടങ്ങി. തിരുമേനിയുടെ മുഖം പോയപ്പോഴു ള്ളതുപോലെയായിരുന്നില്ല മടങ്ങിയപ്പോള്‍. ഇത് ശ്രദ്ധിച്ച ഒരു സ്വഹാബി തിരുമേനിയോട് ചോദിച്ചു: എന്തോ ഒരവസ്ഥയിലാണ് താങ്കള്‍ പോയപ്പോഴു ണ്ടായിരുന്ന മുഖഭാവം, എന്നാല്‍ മടങ്ങി വരുമ്പോള്‍ താങ്കളെ കണ്ടത് പ്രസന്നനായ മുഖഭാവത്തോ ടെയാണ്? തിരുമേനിയുടെ മറുപടി: ‘എന്തുകൊ ണ്ടെനിക്ക് പ്രസന്നനായിക്കൂടാ, എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടുപേര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാ ക്കിയിരിക്കെ?’ എന്തൊരു മാതൃക. എത്ര സ്‌നേ ഹോഷ്മളമായ രീതിയിലാണ് ഇവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. ഇതിലൊക്കെ നമുക്ക് മാതൃ കയില്ലേ?
മകളും മരുമകനും തമ്മിലുള്ള പ്രശ്‌നം തിരുമേനി ഇടപെട്ട് പരിഹരിക്കുന്ന മറ്റൊരു സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. സഹ്‌ലുബ്‌നു സഅദ് (റ) പറയുന്നു: ‘ഒരിക്കല്‍ തിരുമേനി ഫാത്വിമയുടെ വീട്ടില്‍ ചെന്നു നോക്കുമ്പോള്‍ അലിയെ അവിടെ കാണാനായില്ല. “എവിടെ നിന്റെ പിതൃവ്യ പുത്രന്‍?” തിരുമേനി ചോദിച്ചു. ഫാത്വിമ പറഞ്ഞു: “ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായി. അതില്‍ ദേഷ്യം പിടിച്ച് എന്റെ അടുത്ത് തങ്ങാന്‍ കൂട്ടാക്കാതെ ഇറങ്ങിപോയതാണ്. ഉടനെ തിരുമേനി ഒരാളോട് എവിടെയാണദ്ദേഹമെന്ന് അന്വേഷിക്കാന്‍ പറഞ്ഞു. അദ്ദേഹം പോയിവന്നിട്ട് പറഞ്ഞു:“അദ്ദേഹം പള്ളിയില്‍ കിടക്കുന്നുണ്ട് റസൂലേ. ഉടനെ തിരുമേനി അങ്ങോട്ട് ചെന്നു. അപ്പോള്‍ അലി നല്ല മയക്കത്തിലാണ്. പുതപ്പ് ഊരിപ്പോയിട്ടുണ്ട്. ആ ഭാഗത്ത് പൊടി പാറി പറ്റിപ്പിടിച്ചിരിക്കുന്നു. അത് തട്ടിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു: “’എഴുന്നേല്‍ക്കൂ മണ്‍കുട്ടാ, എഴുന്നേല്‍ക്കൂ മണ്‍കുട്ടാ.’ (ബുഖാരി 441, മുസ്‌ലിം 2409)
നിശാനമസ്‌കാരം നിര്‍ബന്ധമല്ലാതിരുന്നിട്ടു കൂടി തന്റെ മകളും മരുമകനും രാത്രിയില്‍ തഹജ്ജുദ്ദ് നമസ്‌കരിക്കുന്നവരായെങ്കില്‍ എന്ന് തിരുമേനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. ചിലപ്പോള്‍ രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിച്ചുകൂടെയെന്ന് അവരെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു പ്രവാചകന്‍. ഫത്ഹുല്‍ ബാരിയില്‍ ഇമാം ഇബ്‌നു ഹജര്‍ രേഖപ്പെടുത്തുന്നു. ഫാത്വിമയും അലിയും തന്നെയാണ് കഥയിലെ കഥാപാത്രങ്ങള്‍. സംഭവം വിവരിക്കുന്നത് അലി (റ) തന്നെയാണ്. “ഒരു ദിവസം രാത്രി തിരുമേനി എന്റെ യും ഫാത്വിമയുടെയും അടുത്ത് വരികയുണ്ടായി. എന്നിട്ട് നമസ്‌കരിക്കാനായി ഞങ്ങളെ വിളിച്ചുണര്‍ ത്തി. അങ്ങനെ തിരുമേനി നമസ്‌കരിക്കാന്‍ വേണ്ടി വീട്ടിലേക്ക് തന്നെ പോയി. അല്‍പം നമസ്‌കരിച്ച ശേഷം ഞങ്ങളുടെ ഒരനക്കവും കേള്‍ക്കാതാ യപ്പോള്‍ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളെ വിളിച്ചുണര്‍ത്തിക്കൊണ്ട് ‘മക്കളെ, എഴുന്നേറ്റ് നമസ്‌കരിച്ചാലും’ എന്ന് പറഞ്ഞു. അലി (റ) തന്നെ പറയുകയാണ്: ഉടനെ ഞാന്‍ എഴുന്നേറ്റു. ഉറക്കച്ചടവില്‍ എന്റെ കണ്ണൊന്നും ശരിയായിട്ടില്ല. ഞാന്‍ ഇങ്ങനെ പറഞ്ഞുപോയി: നമ്മുടെ തടി നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. അല്ലാഹു കണക്കാക്കിയതല്ലേ നമ്മളെ കൊണ്ട് നമസ്‌കരി ക്കാന്‍ പറ്റൂ. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ നമ്മളെ ഉണര്‍ത്തുമായിരുന്നല്ലോ. ഈ മറുപടി തിരുമേനിക്ക് ഒട്ടും രസിച്ചിട്ടില്ലാത്തതിനാല്‍ തന്റ കൈ കൊണ്ട് കാലില്‍ അടിച്ചുകൊണ്ട് താന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുരുവിട്ട് മനുഷ്യന്‍ വല്ലാത്ത തര്‍ക്കപ്രിയനാ യിരിക്കുന്നു” എന്ന ഖുര്‍ആന്‍ ശകലവും ഉരുവിട്ടു കൊണ്ട് പോവുകയുണ്ടായി. (അബൂ ദാവൂദ്)
കൗതുകമെന്തെന്നാല്‍ മഹാനായ അലി തന്നെയാണ് പിന്നീട് ഈ കഥ വിവരിക്കുന്നത് എന്നതാണ്. തനിക്കെതി രാണല്ലോ കഥയുടെ പ്രമേയം. താനും ഭാര്യയും ആദ്യം വിളിച്ചപ്പോള്‍ എഴുന്നേറ്റ് അല്‍പം കൂടി കിടക്കട്ടെ എന്നു വിചാരിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണ തായിരുന്നു. എന്നാല്‍ തന്നെ പോലെത ന്നെ തന്റെ മക്കളും മരുമക്കളും പേരക്കിടാ ങ്ങളും ഈ ലോകത്ത് എത്രമാത്രം തന്റെ സമീപത്താണോ, പരലോകത്ത് സ്വര്‍ഗ ത്തിലും ഒട്ടും തടസ്സം കൂടാതെ എത്തി േച്ചരണമെന്ന ആഗ്രഹമായിരുന്നു തിരു മേനിക്ക്. ചെറുപ്പക്കാരായ അവര്‍ക്ക് രണ്ട് പേര്‍ക്കും അതിന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടാകുമെന്ന് മനസ്സിലാക്കിയ നബി തിരുമേനി കൂടെ കൂടെ അവരെ ഉണര്‍ ത്തുന്നതും ശ്രദ്ധിക്കുന്നതും എത്ര മനോ ഹരമായാണെന്നാണ് ഇത്തരം ഹദീസു കള്‍ നമ്മെ തെര്യപ്പെടുത്തുന്നത്.
ഒരു യാത്ര കഴിഞ്ഞ് വന്നാല്‍ തിരുമേനി നേരെ വീട്ടിലേക്ക് ചെല്ലുകയാ യിരുന്നില്ല പതിവ്. മറിച്ച് ആദ്യം പള്ളിയി ല്‍ ചെന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കു കയും അതുകഴിഞ്ഞ് തന്റെ പ്രിയപ്പെട്ട മകള്‍ ഫാത്വിമയുടെ അടുത്ത് പോയ ശേഷമേ സ്വന്തം വീട്ടിലേക്ക് പോവാറു ണ്ടായിരുന്നുള്ളൂ (അഹ്മദ്). ഇങ്ങനെ കയറി വരുന്ന പിതാവിനെ ആലിംഗനം ചെയ്ത് ആ തിരുനെറ്റിയില്‍ ചുംബന മര്‍പ്പിച്ച് കൈപിടിച്ച് ചുംബിച്ചായിരുന്നു ഫാത്വിമ സ്വീകരിച്ചിരുന്നത്. (അബൂ ദാവൂദ്)
പിതാവിനെ അന്ത്യയാത്രയാ ക്കുന്ന ഫാത്വിമയെ ഹദീസ് ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ആയിശ (റ) പറയുന്നു: ‘പ്രവാചക പത്‌നിമാരായ ഞങ്ങളെല്ലാവരും തിരു മേനിയോടൊന്നിച്ചിരിക്കവേ ഫാത്വിമ കയറി വന്നു. ആ നടത്തം തിരുമേനിയുടെ അതേ നടത്തം തന്നെയാണ്. ഉടനെ തിരുമേനി അവളെ സ്വീകരിച്ച് സമീപത്തി രുത്തി എന്തോ സ്വകാര്യം പറഞ്ഞു. ഫാത്വിമക്ക് കരച്ചിലടക്കാനായില്ല. മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി നല്ല സ്ഥൈര്യ മുള്ളവളായിട്ടായിരുന്നു ഞങ്ങളവരെപ്പറ്റി ധരിച്ചിരുന്നത്. ആ വിതുമ്പല്‍ കണ്ടപ്പോള്‍ അവര്‍ക്കും മറ്റേ തൊരു പെണ്ണിനെയും പോലെ ഇത്രയേ മനസ്സുറപ്പുള്ളൂവെന്ന് ബോധ്യമായി. തുടര്‍ന്ന് തിരുമേനി വീണ്ടും അവരുടെ ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അന്നേരം അവര്‍ പുഞ്ചിരി ച്ചു.“ഞങ്ങള്‍ക്ക റിയാത്ത എന്ത് സ്വകാര്യ മാണ് ബാപ്പയും മകളും പങ്കുവെച്ചത്?” ആയിശ ചോദിച്ചു. “അല്ലാഹുവിന്റെ റസൂ ലിന്റെ രഹസ്യ ഭാഷണം വെളിപ്പെടുത്താന്‍ ഞാന്‍ ഒരു ക്കമല്ല” എന്ന് ഫാത്വിമ മറുപടി പറഞ്ഞു. തിരുമേനിയുടെ മരണശേഷം ആയിശ തന്നെ വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഫാത്വിമ പറഞ്ഞു: ‘ഇനി അത് വെളിപ്പെടുത്തുന്നതിന് കുഴപ്പമില്ല. ഞാനത് പറഞ്ഞു തരാം. ആദ്യം പറഞ്ഞ രഹസ്യം മക ളെ എന്റെ അന്ത്യം ഏതാണ്ട് അടുത്തിട്ടുണ്ട്. മോള് വിഷമിക്കരുത്, ക്ഷമ കൈകൊള്ളണം എന്നായിരുന്നു. അത് താങ്ങാന്‍ എന്നെക്കൊ ണ്ടായില്ല. അങ്ങനെ ഞാന്‍ കരഞ്ഞു പോയ താണ്. എന്നാല്‍ രണ്ടാമത് എന്നോട് പറഞ്ഞ രഹസ്യമാകട്ടെ ഇതായിരുന്നു. “മോളേ, സ്വര്‍ ഗത്തില്‍ വിശ്വാസികളുടെ നായികയാ വുന്നത് നിനക്കിഷ്ടമല്ലേ, അതുപോലെ എന്റെ ബന്ധുക്കളില്‍ ഏറ്റവുമാദ്യം ഇഹലോകവാസം വെടിഞ്ഞ് എന്നോടൊപ്പം ചേരാനുള്ള ഭാഗ്യം നിനക്കായിരിക്കുമെന്നതും നിന്നെ സന്തോഷി പ്പിക്കില്ലേ? ഇത് കേട്ടപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചു. (ബുഖാരി, മുസ്‌ലിം). തിരുമേനിയുടെ മരണാസന്ന വേളയില്‍ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ട് ഫാത്വിമ പറഞ്ഞു പോയി:“’എന്റെ വാപ്പയു ടെ ഒരു കഷ്ടപ്പാട്!’” ഇത് കേട്ടപ്പോള്‍ തിരുമേനി പ്രതിവചിച്ചു: ഇന്ന് കഴി ഞ്ഞാല്‍ നിന്റെ വാപ്പാക്ക് യാതൊരു കഷ്ടപ്പാടുമു ണ്ടാവില്ല മകളേ. അങ്ങ നെ ആയിശയുടെ മടിയി ല്‍ തലവെച്ച് തിരുമേനി എന്നെന്നേക്കുമായി കണ്ണുചിമ്മി.
ആറുമാസം കഴി ഞ്ഞതേയുള്ളൂ, ഒരു ദിവ സം ഫാത്വിമ തന്റെ കൂട്ടു കാരി ഉമ്മു റാഫിഇനെ വി ളിച്ച് വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. ആ വെള്ളമുപയോഗിച്ച് കുളിച്ച് നല്ല വസ്ത്ര മണിഞ്ഞു. ശേഷം വീടി ന്റെ മധ്യത്തില്‍ ഒരു വിരി പ്പ് വിരിക്കാന്‍ ആവശ്യ പ്പെട്ടു. അതില്‍ നിന്ന് ഖി ബ്‌ലക്ക് അഭിമുഖമായി നിന്നുകൊണ്ട് പറഞ്ഞു: ‘എന്റെ മരണം ആസന്ന മായത് പോലെ തോന്നു ന്നു.’ മുപ്പത് വയസ്സു മാത്രം പ്രായമുണ്ടായിരു ന്ന ആ മഹതി അങ്ങ നെ തന്റെ പിതാവിന്റെ പിന്നാ ലെ അല്ലാഹുവിങ്കലേക്ക് യാത്രയായി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *